Friday, December 25, 2009

വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

 
Posted by Picasa


വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

കോട്ടയം ജില്ലയിലെ പ്രാചീന ശാസ്താക്ഷേത്രങ്ങളില്‍
ഒന്നാണ് വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രം.
എന്‍ എച്ച് 220 ലെ കൊടുങ്ങൂരില്‍ നിന്നും ശാസ്താംകാവ്
റോഡിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടെത്താം.
പുരാതനകാലത്ത് ഒരു ബ്രാഹ്മണന്‍റെ ഉടമയിലിരുന്ന ക്ഷേത്രം
പിന്നീട് വഞ്ഞിപ്പുഴ ചീഫിന്‍റെ കൈവശമായി.പില്‍ക്കാലത്ത്
നാലു കരയോഗങ്ങളുടെ വകയായി.1984 മുതല്‍ ദേവസ്വം
ബോര്‍ഡുവകയായി.

ശബരിമലയില്‍ എന്ന പോലെ കിരീടധാരിയായി ഉണര്‍ന്ന്‍
സന്തോഷത്തോടെ കൗമാരഭാവത്തില്‍ സ്ഥിതിചെയ്യുന്ന
ശാസ്താപ്രതിഷ്ഠയാണിവിടെ.തുല്യപ്രാധാന്യത്തോ
ടെ മഹാദേവനും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ ഗണപതിയും ഭുവനേശ്വരിയും.ശിവലിംഗത്തിന്‍റെ
മുകള്‍ഭാഗത്തിനു ശൈവഭാവവും അതിനു താഴെ വൈഷ്ണവ
ഭാവവും ആധാരമായി ബ്രഹ്മഭാവവും നല്‍കിയിരിക്കുന്നു.
ക്ഷേത്രത്തിനു സമീപം വാഴൂര്‍ വലിയതോട്ടിലെ ശാന്തിഘട്ട്
കര്‍ക്കൈടകവാവിന്‍ ദിനം പിതൃതര്‍പ്പണത്തിനു പ്രസിദ്ധമാണ്

Sunday, December 20, 2009

KING GEORGEV CORONATION MEMORIAL


 
Posted by Picasa

നൂറു തികയുന്ന ജോര്‍ജ് അഞ്ചാമന്‍ സ്മാരകം

ബ്രിട്ടീഷ് ചക്രവര്‍ത്തി അഥവാ ചക്രവത്തിനി യുടെ സ്മാരകങ്ങള്‍
നമ്മുടെ നാട്ടില്‍ പലയിടത്തും ഇന്നും നിലനില്‍ക്കുന്നു.1896 ജൂലൈ
25 ന് ശ്രീമൂലം തിരുനാള്‍ തുറന്നു കൊടുത്ത വി.ജെ.ടി ഹാള്‍
തിരുവനന്തപുരത്ത് ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.തിരുവിതാം
കൂറിനെ വികസനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ച
സര്‍ സി.പി,അമ്മമഹാറാണി എന്നിവരുടെ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടെങ്കിലും
വി.ജെ.ടി ഹാളും പേരിലെ വിക്ടോറിയായും ഇന്നും നിലനില്‍ക്കുന്നു.

തൊട്ടടുത്ത് ,ഇപ്പോഴത്തെ ഏ.ജീസ് ഓഫീസ് കോമ്പൗണ്ടില്‍ ജനിച്ച്
ലോകപ്രസിദ്ധ സ്വാതന്ത്ര്യപോരാളി ആയി മാറിയ,ബ്രിട്ടനെ വിറകൊള്ളിച്ച
ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഈ ഹാളിനു നല്‍കേണ്ടതാണെങ്കിലും
അതിനു വേണ്ടി വാദിക്കാന്‍ ആരുമില്ല.

1910 ല്‍ സ്ഥാനാരോഹണം ചെയ്ത ജോര്‍ജ് അഞ്ചാമന്‍ 1911 ല്‍ ഡല്‍ഹിയില്‍
എത്തി ഡര്‍ബാര്‍ കൂടി.അതിന്‍റെ സ്മാരകമായി 1924 ല്‍ മുംബൈയില്‍ ഗേറ്റ് വേ
ഉണ്ടായി.അതിനു മുമ്പ് 1921 ല്‍ ഇന്ത്യാഗേറ്റ് ഉണ്ടായി.അതില്‍ ജോര്‍ജ് അഞ്ചാമന്‍റെ
പ്രതിമ സ്ഥാപിക്കപ്പെട്ടു.സി.എസ്സ് ജാഗര്‍ നിര്‍മ്മിച്ച ഈ പ്രതിമ 1947 ല്‍ സ്വാതന്ത്ര്യം
കിട്ടിയപ്പോള്‍ മാറ്റപ്പെട്ടു.ഇപ്പോള്‍ കോറനേഷണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ അതു
നിലകൊള്ളുന്നു.

100 വര്‍ഷം മുമ്പ് ജോര്‍ജ് അഞ്ചാമന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ തന്നെ
ഒരു സ്മാരകം നിര്‍മ്മിക്കപ്പെട്ടത് കോട്ടയം ജില്ലയിലെ പൊന്‍ കുന്നത്തായിരുന്നു.
നാഷണല്‍ ഹൈവേ 220 യുടെ സമീപം രാജേന്ദ്ര മൈതാനിയില്‍ ഈ കിണര്‍
ഇന്നും നിലകൊള്ളുന്നു.പേരെഴുതിയ സ്മാരകശില അല്‍പം മാറി ചവിട്ടുകല്ലായി
നിലകൊള്ളുന്നു.

1895 ല്‍ പൊന്‍ കുന്നം മജിസ്റ്റ്രേഉറ്റ് ടി .പപ്പുപിള്ള ഒരു ചന്ത ഉല്‍ഘാടനം ചെയ്തു
പ്രദേശത്തിനു പൊന്‍ കുന്നം എന്നു പെരിട്ടപ്പോള്‍ കാലവണ്ടികളുടെ താവളം ആയി
നിര്‍മ്മിച്ച വണ്ടിപ്പേട്ട കിണര്‍ നിര്‍മ്മ്ക്കപ്പെട്ടതോടെ പുത്തന്‍ കിണര്‍ മൈതാനം ആയി.

1947 ജൂണില്‍ തിരുവനന്തപുരം പേട്ടയില്‍ സര്‍ സി.പിയ്ക്കെതിരെ നടന്ന സമരത്തില്‍
വെടിവയ്പ്പില്‍ രാജേന്ദന്‍ എന്ന പയ്യന്‍ മരിച്ചപ്പോള്‍ എറണകുളത്തോടൊപ്പം
പൊങ്കുന്നത്തും രാജേന്ദ്ര മൈതാനം പിറന്നു.ആധുനിക പൊന്‍കുന്നത്തിന്‍റെ പിതാവായ
വക്കീല്‍ ഏ.കെ പാച്ചുപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍
പി.ചന്ദ്രശേഖരപിള്ളയാണ് പുത്തന്‍ കിണര്‍ മൈതാനത്തിന് രാജേന്ദന്‍റെ പേര്‍
നിര്‍ദ്ദേശിച്ചത്.

Thursday, December 17, 2009

വിപ്ലവ കവി ദാമോദരന്‍

വിപ്ലവ കവി ദാമോദരന്‍
 
Posted by Picasa


മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത.
1914 ല്‍ പൊന്‍കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്‍റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
ദാമോദരന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.
പൊന്‍കുന്നം ദാമോദരന്‍ എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.
അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു ദാമോദരന്‍.

അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത് . പൊന്നാനി മുക്കുതലയില്‍ പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.

മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,
രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍,
ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍
തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അമ്പതില്‍പരം കൃതികള്‍ രചിച്ചു.
വള്ളത്തോലിന്‍ റെ മഗദലനമറിയം ഇഷ്ടപ്പെടാതിരുന്ന
മുണ്ടശ്ശേരി ദാമോദരനെ കൊണ്ട് മറ്റൊരു കവിത
എഴുതിച്ചു."കവിത നന്നായി ദാമോദരാ" എന്നു വള്ളത്തോള്‍
സമ്മതിച്ചു എന്നു ചരിത്രം.

അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച
ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിച്ചതാണ് അടുത്ത കാലത്തു
നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ
"പച്ച പനംതത്തേ,പുന്നാര......"

1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.
മക്കള്‍ എല്ലാം സാഹിത്യ വാസനയുള്ളവര്‍.

എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.
എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.വല്‍സല,എം.ഡി ചന്ദ്രശേ ഖരന്‍ എന്നിവരും എഴുത്തുകാര്‍
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
ദാമോദരന്‍ റെ ഭാര്യ കുഞ്ഞ്ക്കുട്ടിയമ്മയും സാഹിത്യകാരി ആയിരുന്നു.
കുഞ്ഞിക്കുട്ടിയമ്മ പുസ്തകത്താളുകളില്‍ എഴുതിയെടുത്ത കവിതയാണ്
നോട്ടം സിനമയില്‍ ഗാനമായി പുനരവതരിച്ചത്.

1995 ല്‍ ഈ വിപ്ലവകവി കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.

കോട്ടയം ജില്ലയിലെ ചിറക്കടവു തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്‍റെ
നാമത്തില്‍ ഒരു വഴി ഉണ്ട്.
പൊന്‍കുന്നത്ത് പൊന്‍കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സംഘടനയും
അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

Thursday, November 19, 2009

നൂറാം പിറന്നാള്‍

എന്‍റെ പ്രിയപിതാവും വാഴൂര്‍ തുണ്ടത്തില്‍ കുടുംബ കാരണവരും
കാനം ശ്രീ അയ്യപ്പാട്രസ്റ്റിന്‍റെ സ്ഥാപകരക്ഷാധികാരിയുമായ ചൊള്ളാത്തു
ശങ്കരപ്പിള്ള അയ്യപ്പന്‍പിള്ളയുടെ നൂറാം ജന്മദിനം ഈ വരുന്ന ഡിസംബര്‍
3 ബുധനാഴ്ചയാണന്ന വിവരം സന്തോഷപൂര്‍വ്വം സുഹൃത്തുക്കളെ അറിയിക്കട്ടെ.

അന്നേ ദിവസം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിനോടനുബന്ധിച്ചുള്ള പുണ്യം
ബാലഭവനിലെ അന്തേവാശികള്‍ക്കു നല്‍കുന്ന മൃഷാന്ന ഭോജനത്തില്‍
ഞങ്ങളോടൊപ്പം ഉച്ച സമയം ചേരാന്‍ സദയം അപേക്ഷ.

വാഴൂര്‍ എന്‍ എസ്സ്.എസ്സ്
കോളേജിനു സമീപമാണ് ഈ ബാലസദനം.

നവംബര്‍ 21 ശനിയാഴ്ച 4 മണി സമയം ഞങ്ങളുടെ ഗൃഹത്തില്‍
(കെ.വി.എം.എസ്സ് റോഡിലെനീലകണ്ട നിലയം) നടത്തപ്പെടുന്ന മുതിര്‍ന്ന
പൗരന്മാരുടെ കൂട്ടായമയില്‍ സദയം പങ്കേടുക്കാന്‍ എല്ലാ മുതിര്‍ന്ന പൗരന്മാരോടും
അപേക്ഷ.

ഡിസംബര്‍ 13 ഞായര്‍ 10 മണിക്കു കാനം ആയ്യപ്പ ക്ഷേത്രത്തിനു സമീപം
അഡ്വേ.കാനം ശിവന്‍ പിള്ളയുടെ ഭവനത്തില്‍ വച്ചു കൂടുന്ന കുടുംബയോഗത്തില്‍
സദയം പങ്കെടുക്കാന്‍ കുടുംബാങ്ങളോടപേക്ഷ.

താഴെപ്പറയുന്ന ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്ന കൂട്ടായ ക്ഷേത്ര ദര്‍ശങ്ങളില്‍
ഞങ്ങളോടൊപ്പം
പങ്കു ചേരാന്‍ എല്ലാ കുടുംബാംഗങ്ങളേയും ക്ഷണിക്കുന്നു.

നവംബര്‍ 21 തിരുവാര്‍പ്പ്, കോട്ടയം തളി
നവംബര്‍ 29 കങ്ങഴ,ഇളങ്കാവ്
ഡിസംബര്‍ 26 കൊടുങ്ങൂര്‍,വെട്ടിക്കാട്ട്,ആനിക്കാട്
സസ്നേഹം
ഡോ.കാനം ശങ്കരപ്പിള്ള
--------------------------------------
ഉപചാരപൂര്‍വ്വം
മക്കള്‍,കൊച്ചുമക്കള്‍,അവരുടെ മക്കള്‍
മൊ. 9447035416

Wednesday, June 10, 2009

Wednesday, May 20, 2009

Friday, May 15, 2009

ശശി തരൂര്‍ മാതൃക കാട്ടുന്നു.

ശശി തരൂര്‍ മാതൃക കാട്ടുന്നു.

ശശി തരൂര്‍ മാതൃക കാട്ടുന്നു.
മറ്റുള്ളവര്‍ പിന്തുടരുമോ?

Thursday, May 14, 2009

Tuesday, April 21, 2009

Monday, April 13, 2009

വിപ്ലവ കവി

വിപ്ലവ കവി
മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത. 1914 ല്‍ പൊന്‍ കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
നാരായനന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.പൊന്‍കുന്നം ദാമോദരന്‍
എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു

അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത്.പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.

മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍, ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍ തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അന്‍പതില്‍ പരം കൃതികള്‍.

അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിചതാണ് അടുത്ത കാലത്തു നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ "പച്ച പനംതത്തേ,പുന്നാര......"

1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.മക്കള്‍ എല്ലാം സാഹിത്യ
വാസാനയുള്ളവര്‍.
എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
1995 ല്‍ കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.

തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്റെ നാമത്തില്‍ ഒരു
വഴി ഉണ്ട്.പൊന്‍ കുന്നത്ത് പൊന്‍ കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സാംഘടനയും
അദ്ദേഹത്തിന്‍റെ സമരണ നിലനിര്‍ത്തുന്നു.

Wednesday, April 1, 2009

ഇന്ന്‍ എന്‍.എച്-220 ; അന്ന്‍ കെ.കെ റോഡ്

ഇന്ന്‍ എന്‍.എച്-220 ; അന്ന്‍ കെ.കെ റോഡ്

KVMS Junction in NH-220

ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ കാലത്തു ചിന്ന മണ്ട്രൊ
എന്നറിയപ്പെട്ടിരുന്ന കേണല്‍ മണ്ട്രോ എന്ന സായിപ്പിന്‍റെ
മനസ്സില്‍ കുരുത്തതാണ് കോട്ടയം -കുമളി എന്ന കെ.കെ റോഡ്.

ഏ.ഡി 1863 ല്‍ റോഡ് പണി തുടങ്ങി.സി.എം.എസ്സ് മിഷണറി
മാരുടെ കോട്ടയം മുണ്ടക്കയം ഭാഗങ്ങളിലെ പ്രേഷിത-വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളും മണ്ട്രോയുടെ തിരുവിതാംകൂര്‍-മദിരാസി
ഗര്‍ണര്‍ നിയമനവും മുല്ലപ്പെരിയാര്‍ അണകെട്ടി മദിരാസിക്കു
വെള്ളം നല്‍കാനുള്ള തീരുമാനവും ഒക്കെ കെ.കെ റോഡിന്‍റെ
നിര്‍മ്മാണത്തിനു കാരണമായി.

മുണ്ടക്കയം വരെ 4 വര്‍ഷം,അവിടെനിന്നും കുമളി വരെ 4 വര്‍ഷം
അങ്ങിനെ മൊത്തം 8 വര്‍ഷം കൊണ്ടാണു പണി പൂര്‍ത്തിയായത്.
പൊന്‍‌കുന്നത്തുണ്ടായിരുന്ന കുന്നിലെ മുള്‍പ്പടര്‍പ്പു വെട്ടി മാറ്റാന്‍ പണിക്കാര്‍
മടിച്ചപ്പോള്‍ മണ്ട്രോ അതിലേക്ക്കു പൊ‌ന്‍നാണയങ്ങള്‍ വാരി വിതറിയത്രേ.
അതേത്തുടര്‍ന്നു പ്രദേശത്തിനു പൊന്‍‌കുന്ന്‍ എന്ന പേരു വീണു.

മരിച്ച തൊഴിലാളികളുടെ ശവശരീരങ്ങള്‍ സംസ്കരിച്ച സ്ഥലമാണു
പാമ്പാടിയിലെ "തെള്ളിച്ചുവട്".മേല്‍നോട്ടം വഹിച്ചിരുന്ന എഞ്ചിനിയറന്മാര്‍
തുണി കൊണ്ടുല്ല കൂടാരം കെട്ടി വിശ്രമിച്ച സ്ഥലം "കൂടാരകുന്ന്‍".

ആദ്യകാലത്തു കാളവണ്ടികള്‍ മാത്രം പോയിരുന്നു.
സമ്പന്നര്‍ക്കു കുതിരവണ്ടികളും വില്ലുവച്ച കാളവണ്ടികളും ഉണ്ടായിരുന്നു.
കൊടുങ്ങൂരിലെ തടിയാപിള്ള ഡോക്ടര്‍ക്കു വില്ലുവണ്ടി ഉണ്ടായിരുന്നു.
പിന്നീട് 8 സീറ്റുള്ള കരിവണ്ടി വന്നു.യുദ്ധകാലത്തു കരി ഉപയോഗിച്ചാണു
വണ്ടി ഓടിച്ചിരുന്നത്.വില പേശിയാണു ബസ്കൂലി വാങ്ങിയിരുന്നത്.
50 വര്‍ഷം മുന്‍പു റോഡ് ടാര്‍ ചെയ്തു.

രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാളും ഇന്ത്യന്‍ പ്രധാന മന്ത്രി
ജവഹര്‍ ലാലും ഇതുവഴി
തേക്കടിയിലേക്കു പോയപ്പോള്‍ റോഡിനിരുവശവും നാട്ടുകാര്‍ കൂടി.
ബാലകുമാര്‍,ദാസ്സന്‍,ദേശബന്ധു കെ.എന്‍ ശങ്കുണ്ണിപിള്ളയുടെ സ്വരാജ്
എന്നീ ബസ്സുകള്‍ കെ.കെ റോഡില്‍ ട്രിപ്പുകള്‍ നടത്തി
റഡിമണി കോട്ടയം എടു മണി മുണ്ടക്കയം എന്നുള്ള പോര്‍ട്ടര്‍(കിളി)
മാരുടെവിളി പ്രസിദ്ധമായിരുന്നു.


110 കിലോമീറ്റര്‍ വരുന്ന പഴയ കെ.കെ റോഡ് ഇപ്പോള്‍ എന്‍.എച്.200
കൊല്ലം-കൊട്ടയം-തേനി യുടെ ഭാഗമാണ്. തമിഴന്‍റെ ദയവായ്പ്പും സാമര്‍ത്യവും
കൊണ്ടു സംസ്ഥാനപാത അല്ലാഞ്ഞിട്ടും ഈ റോഡ്
ദേശീയ പതയായി ഉയര്‍ത്തപ്പെട്ടു.കൊട്ടയം-കൊട്ടാരക്കര ഭാഗം സംസ്ഥാന പാത
കൂടി ഉള്‍പ്പെടുത്തി കൊല്ലം വരെ നീട്ടിയണ് അതു സാധ്യമാക്കിയത്.

Thursday, March 26, 2009

പന്തം കണ്ട ഈയാമ്പാറ്റകള്‍

പന്തം കണ്ട ഈയാമ്പാറ്റകള്‍
തെരഞ്ഞെടുപ്പില്‍ നിക്കാന്‍ പോകുന്ന
സ്ഥാര്‍ത്ഥികളുടെ ലിസ്റ്റ് വെളിപ്പെടാന്‍ തുടങ്ങിയപ്പോള്‍
പന്തംകണ്ട ഈയമ്പാറ്റകള്‍ എന്ന വണ്ണം ചില
ബ്ലോഗെഴുത്തുകാര്‍ പ്രത്യ്ക്ഷപ്പെട്ടു.
ആരുടെയോ കളിപ്പാവകള്‍,
പാവക്കൂത്തുകാരുടെ കൈചലനത്തിനൊപ്പിച്ചു
തുള്ളുന്നവര്‍
മുഖ്ം മൂടി ബ്ലോഗര്‍മാര്‍-
എം.മ്ലോഗര്‍മാര്‍
വിമര്‍ശകരേയും വിമതരേയും വെട്ടി നിരത്തുന്നവര്‍
സത്യത്തെ പേടിക്കുന്നവര്‍
സ്വറ്റ്ന്തം പേരു മറച്ചു വയ്ക്കുന്നവര്‍
കൂലി ബ്ലോഗെഴുത്തുകാര്‍
വാറോല ബ്ലോഗര്‍
കൊട്ടേഷന്‍ ബ്ലൊഗര്‍മാര്‍
രഹസ്യ അജണ്ടക്കര്‍
ജനിക്കും മുന്‍പേ ജാതകം കുറിക്കുന്നവര്‍
അര്‍ച്ചന പൂക്കള്‍ മാത്രം പ്രതീക്ഷിക്കൂന്നവര്‍
അതരം ബ്ലോഗുകളില്‍ വെട്ടി നിരത്തപ്പെട്ടവര്‍ക്കായി
ഈ ബ്ലോഗ്
മലയാളി ഞണ്ടുകള്‍
http://www.malayalinjantukal.blogspot.com

Thursday, March 19, 2009

സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും

സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും

തിരുവിതാംകൂറിന്റെ വികസനത്തിനു സി.പി ചെയ്തതുപോലെ
കേരളവികസനത്തിന് കാറ്യമായ സംഭാവന ചെയ്തത് അച്ചുതമേനോനാണ്.
അവരുടെ തെറ്റുകളും കുറ്റങ്ങളും എടുത്തുകാട്ടുന്ന മലയാളി അവരുടെ
സംഭാനകള്‍ കണ്ടില്ലെന്നു നടിക്കുന്നു.

വയലാര്‍ സമരം അടിച്ചൊതുക്കിയതിന്റെ പേരിലും മനോരമ അടപ്പിച്ചതിന്റെ
പേരിലും സ്.പി.യെ ക്ര്‍00ശിക്കുമ്പോള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചതിനും
ഈച്ചരവാരിയരോടു പറഞ്ഞ മറുപടിയിലും മേനോന്‍ ക്ര്‍00ശിക്കപ്പെടുന്നു.
സ്.പി.യെക്കുറിച്ചു ശ്രീധരമേനോന്‍ പുതിയ പുസ്തകം എഴുതിയ പോലെ
അച്ചുതമേനോനെ കുറിച്ചും ഒരു പുസ്തകം

ഡവലപ്മെന്റ് പൊളിറ്റിക്സ് & സൊസ്സൈറ്റി ലൈഫ് പൊളിറ്റിക്സ് ഇന്‍ കേരള
ഡോ. ആര്‍.കെ സുരേഷ് കുമാര്‍, ഡോ.പി.സുരേഷ്കുമാര്‍ എന്നിവര്‍ തയാറാക്കിയ പഠനം.

കേന്ദ്രഗവണ്മേറ്റുമായി ആരോഗ്യപരമായ ബന്ദ്ധം പുലര്‍ത്തിയ,
അധികം ചിരിക്കാത്ത, മാര്‍ക്സിന്റേയും ഗാന്ധിയുടേയും
മാനവികതയും ലാളിത്യവും ഉള്‍ക്കൊണ്ട മേനോന്റെ സംഭാവനകള്‍ മൂന്നു പേജു നിറയെ.

അതില്‍ ചിലത്

1.സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്
2.ഡ്രഗ്സ് അന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആലപ്പുഴ
3.മെറ്റല്‍സ് അന്‍ഡ് മിനറല്‍സ് ചവറ
4.എലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറഷന്‍
5.അഗ്രോമഷിണറീസ് കോര്‍പ്പറേഷന്‍
6.ഇന്‍ഡസ്റ്റട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍
7.സെന്റെര്‍ ഫോര്‍ ഏര്‍ത് സയന്‍സ്
8.ഫോറസ്ട്രി റിസേര്‍ച്ച് ഇന്‍സ്റ്റ്യിട്യൂട്
9.കാര്‍ഷിക സര്‍വ്വകലാശാല
10.കുസാറ്റ്(സയന്‍സ് അന്‍ഡ് ടെക്നോളജി ഇന്‍സ്റ്റ്യിറ്റ്യൂട്,കൊച്ചി
11.ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക്സ്-കെല്‍ട്രോണ്‍
12.ശ്രീചിത്രാ മെഡിക്കല്‍
13. നിരവധി ജലസേചന-വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍

(ലിസ്റ്റ് അപൂര്‍ണ്ണം)

Wednesday, March 18, 2009

പന്തളത്തു താമസ്സിച്ചുവെങ്കിലും

പത്തു വര്‍ഷക്കാലം പന്തളത്തു താമസ്സിച്ചുവെങ്കിലും
പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട
എന്നതിന്‍റെ പിന്നിലെ ചരിത്രം മനസ്സിലാക്കന്‍ കഴിഞ്ഞിരുന്നില്ല.
പലരോടും അന്ന്വേഷിച്ചു .
ആര്‍ക്കും അറിയില്ല.
പുതു തലമുറയില്‍ ചിലര്‍ കലാഭവന്‍ മണിയുടെ പാരഡി
"പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്‍റെ പാട്ടു കച്ചേരി"
എന്നതു മാത്രമേ കേട്ടിട്ടു പോലുമുള്ളു.

എന്നാല്‍ ഡോ.പി.സേതുനാഥിന്‍റെ
മലയാളപ്പഴമ(കറന്‍റ്‌ ബുക്സ് 2004)പേജ് 69 വായിച്ചതോടെ ചരിത്രം
പിടികിട്ടി.

മലയാളശൈലികള്‍ വിശദമായി പഠിച്ചു
ശൈലീപ്രദീപം എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച
വടക്കംകൂര്‍ പോലും ഈ ചരിത്രം എഴുതിയില്ല.
എന്നു മാത്രമല്ല,
"പന്തളത്തിനു പകരം
പനങ്ങാട് എന്നു പാഠഭേദം ഉണ്ട് "
എന്നും പറഞ്ഞ്‌ അദ്ദേഹം പന്തളത്തിന്‍റെ പ്രാധാന്യം
കുറയ്ക്കയും ചെയ്തു.

വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ
ഓച്ചിറപ്പടനിലത്തും പത്തിയൂരും
കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി
പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം.
നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍
കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി
ഇറവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി
പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി.

അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു?

ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട
പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ
നായര്‍ പടയോടേറ്റുമുട്ടുന്നു.

ഒരേ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു
സൂത്രശാലിയായിരുന്ന രാമായ്യന്‍റെ തന്ത്രം.
അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല്
കായംകുളം വാളിനോടൊപ്പം കിട്ടി.

നന്ദി, ഡോ.സേതുനാഥ്.
രസകരമായി വായിച്ചു പോകാവുന്ന പുസ്തകം.

പലമലയാളപദങ്ങളുടേയും സ്ഥലനാമങ്ങളുടേയും
ചരിത്രം ഇതില്‍ വായിക്കാം.
ഈ.വി യുടെ മുഴുവന്‍ പേര്‍-
കുന്നത്തൂര്‍ ഇഞ്ചക്കാട്ട് പുത്തന്‍ വീട്ടില്‍ കണക്കു നാരായണന്‍ കൃഷ്ണന്‍
എന്നായിരുന്നു;
കോള്‍ ടു പത്തനാപുരം കാട്ടുപത്തനാപുരം ആയ കഥ
അഞ്ചല്‍ എന്ന സ്ഥലപ്പേരിന്‍റെ പിന്നിലെ ചരിത്രം ,
കുറ്റച്ചക്കോണം കേശവദാസപുരം ആയ കഥ,
ഈ.വി.കൃതികളെ ഈ.വികൃതികള്‍ ആക്കിയ കഥ
എന്നിവ ഇതില്‍ വായിക്കാം.

തിരുവിതാംകൂറിലെ പഴയ രാജപാത
തിരുവനന്തപുരം-കൊല്ലം-കാ​‍യംകുളം
-മുത്തൂര്‍(തിരുവല്ല)-നാലുകോടി,
തൃക്കൊടിത്താനം-തെങ്ങണ-
മണര്‍കാട്-ഏറ്റുമാനൂര്‍-കടുത്തുരുത്തി ആയിരുന്നു.
തൃക്കൊടിത്താനം അമ്പലത്തറ വരെ കടല്‍.

പെരുന്ന പെരും നെയ്തല്‍ എന്ന കടല്‍ത്തീരം ആയിരുന്നു.
വേമ്പന്‍ എന്ന പാണ്ഡ്യരാജാവില്‍ നിന്നുമാണ് വേമ്പനാടു കായലിനു പേരു കിട്ടിയത്.
ഇടനേരം എന്നു പറഞ്ഞാല്‍ ഉച്ചക്കും വൈകുന്നേരത്തിനും ഇടക്കുള്ള സമയം.
ഇന്തുപ്പ് സിന്‍ഡില്‍ നിന്നും വരുന്ന സിന്തുപ്പ് കല്ലുപ്പാണ്.
കേരളത്തില്‍ ആദ്യം വാട്ടര്‍ സപ്ലൈ തുടങ്ങിയ സ്ഥലമാണു കല്‍പ്പാത്തി
തുടങ്ങിയ വിവരങ്ങളും ഈ പുസ്തകത്തില്‍ നിന്നു കിട്ടും.

സി.പി.മരച്ചീനി കൃഷിക്കായി വങ്ങിയ കവടിയാറിലെ മരച്ചീനിവിള
(ഇപ്പോഴത്തെ ജവഹര്‍നഗര്‍)
സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേരായ ഗണപതിവട്ടം
തുടങ്ങിയവ ഡോ.സേതുനാഥ് കാണാതെ പോയി.

Tuesday, March 17, 2009

 

റോസമ്മ പുന്നൂസ്‌

ആദ്യ കേരള നിയമ സ്ഭയിലെ പ്രോട്ടം സ്പീക്കര്‍.
ഈ.എം.എസ്സ്‌,ടി.വി എം.എന്‍ തുടങ്ങിയവര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്ത
മെംബര്‍.തെരഞ്ഞെടുപ്പു കേസ്സില്‍ അസ്തിരമാക്കപ്പെട്ടതിനാല്‍
വീണ്ടും മല്‍സരിച്ചു ജയിച്ചു.
ബി.കെ നായര്‍ ആയിരുന്നു എതിരാളി.

ദേവികുളത്തെ മല്‍സരം ഇന്ത്യ മൊത്തം ഉറ്റു നോക്കിയിരുന്നു.
ഒരാളുടെ ഭൂരിപക്ഷമേ ഒന്നാം ഈ.എം.എസ്സ്‌ മന്ത്രിസഭക്കുണ്ടായിരുന്നുള്ളു.
ഇന്ദിരാഗാന്ധിയും കാമരാജും വരെ എതിരാളിയുടെ പ്രചരണത്തു വന്നിരുന്നു.
ഇളയരാജായും എം.ജി ആറും റോസമ്മ്ക്കു വേണ്ടി പ്രചരണം നടത്തി.
അച്ചുതാനദന്‍ ആയിരുന്നു തെരഞ്ഞെടു സെക്രട്ടറി.
തെരഞ്ഞെടുപ്പു ഫണ്ടില്‍ ബാക്കി വന്ന തുകക്കു പാര്‍ട്ടി ഒരു ജീപ്പ്പു വാങ്ങിച്ചു
എന്നു ചരിത്രം.

പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം.
ഭര്‍ത്താവ്‌ പി.ടി.പുന്നൂസ്‌ ലോക്കസഭയില്‍ എം.പി ആയിരുന്നു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍(1964-96),ഹൗസിംഗ്‌ ബോര്‍ഡ്‌(1975-78) എന്നിവയുടെ
ചെയര്‍വുമണ്‍ ആയിരുന്നു.
അഴിമതി തൊട്ടു തീണ്ഡിയില്ല.
കേരല ജ്ഞാസിറാണി അക്കമ്മ വര്‍ക്കിയുടെ സഹോദരി.
കാഞ്ഞിരപ്പള്ളി കരിപ്പാപരംബില്‍ കുടുംബാങ്ങം
95 കാരിയായ റോസമ്മ മകന്‍ ഡോ .പുന്നൂസിനോടൊപ്പം മസ്കറ്റില്‍ വിശ്രമ ജീവിതം.
ഭാര്യ ശാന്തയുടെ കുടുംബസുഹൃത്ത്‌.
പൊന്‍കുന്നം താളിയാനില്‍ അയല്‍വാസിയായിരുന്നു.
Posted by Picasa

Saturday, March 14, 2009

എല്ലാവര്‍ക്കുമായി ഒരു വഴികാട്ടി

എല്ലാവര്‍ക്കുമായി ഒരു വഴികാട്ടി

സെന്റിമീറ്ററിലുള്ള പൊക്കത്തില്‍ നിന്നും 100 കുറയ്ക്കുന്നതാണ്
മാതൃകാപരമായ തൂക്കം(കിലോ)
എന്റെ പൊക്കം 170സെന്റിമീറ്റര്‍.എനിക്കു കാണാവുന്ന തൂക്കം 70 കിലോ
അതിന്റെ 90 ശതമാനം അതായത് 63 കിലോ മതിയാകും.
63-70 കിലോ എന്ന നിലവാരത്തില്‍ ജീവിതകാലം തൂക്കം
നിലനിര്‍ത്തിയാല്‍ നിരവധി രോഗങ്ങളെ
(പ്രഷര്‍,പ്രമേഹം,ഉയര്‍ന്ന കോളസ്ട്രോള്‍,
പൊണ്ണത്തടി,സന്ധിരോഗങ്ങള്‍,ഹൃദ്രോഗം)തടയാം.
കിലോയിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ
വര്‍ഗ്ഗം(സ്ക്വയര്‍) കൊണ്ടു ഹരിച്ചാല്‍
70 നെ 1.7 ഗുണം 1.7 കൊണ്ടു ഹരിച്ചാല്‍ മാതൃകാപരമായ്
ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ) കിട്ടും.
അതു 23 ല്‍ കുറവാകുന്നതാണു നല്ലത്.
പുരുഷന്മാരില്‍ പൊക്കിള്‍ വണ്ണം 90 സെന്റിമീറ്ററില്‍ കവിയരുത്.
വനിതകള്‍ക്കു 85 സെന്റിമീറ്റര്‍ മതി.
പൊക്കിള്‍ഭാഗത്തെ വണ്ണം അരക്കെട്ടു(ഹിപ്) വണ്ണത്തിന്റെ
90 ശതമാനത്തില്‍ കവിയരുത്.

മെയ്യങ്ങാത്ത സെഡന്ററി(ഓഫീസ്) ജോലി ചെയ്യുന്നവര്‍
അന്നജ(സ്റ്റാര്‍ച്ച്) ഭക്ഷണം(അരി,ഗോതമ്പ്,ഉരളക്കിഴങ്ങ്) കുറയ്ക്കണം.
3 ദോശ 3 ഇഡ്ഡ്ലി,രണ്ടു കപ്പു ചോര്‍ മതിയാകും.
വയര്‍ നിറക്കാന്‍ പയര്‍,കടല,മുട്ടയുടെ വെള്ള,ചെറുമീന്‍,പച്ചക്കറികള്‍
ഇവ ഇഷ്ടം പോലെ കഴിക്കാം.
പക്ഷികളുടെ ഇറച്ചിയും മൂക്കു മുട്ടെ തട്ടാം.
എന്നാല്‍ മൃഗങ്ങളുടെ മാംസം ഒഴിവാക്കണം.
കാള,പോത്ത്,പോര്‍ക്ക്,ഒട്ടകം മുതലായവ ഒരിക്കലും കഴിക്കരുത്.
നമ്മെ ബാധിക്കുന്ന നിരവധി രോഗങ്ങള്‍ക്കു
(കാന്‍സര്‍,ഹൃദ്രോഗം, പ്രഷര്‍,സ്ട്രോ,ക്ക്പൊണ്ണത്തടി)
കാരണം മൃഗ ഇറച്ച്കള്‍ ആണെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല.
കൊഴി ഇറച്ചിയുടെതൊലി നീക്കം ചെയ്തിട്ടു വേണം കഴിക്കാന്‍.
സ്വയം പാകം ചെയ്തത്,അല്ലെങ്കില്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം
കഴിച്ചാല്‍ നിരവധി രോഗങ്ങളെ തടയാം.

ആണ്‍കുട്ടികളേയും പാചകം പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ആവിയില്‍ പാചകം ചെയ്ത ഭക്ഷണം ഉത്തമം.
വറത്തതും പൊരിച്ചതും ദോഷം ചെയ്യും.
ഇഡ്ഡലി,പുട്ട്, കൊഴുക്കട്ട,ആവിയില്‍ എടുത്ത അട,കഞ്ഞി
ഇവ ഏറ്റവും നല്ലത്.ദോശ,പാലപ്പം,ഉണക്കിയ അട എന്നിവ അധമം.
മുളപ്പിച്ച പയര്‍,കടല എന്നിവ കൂടുതല്‍ പോഷകം തരും.ഗ്യാസ് തടയും
അവ ഇഷ്ടം പോലെ കഴിച്ചു വയര്‍ നിറക്കാം.
ഊണിനു മുമ്പു വെജിറ്റബിള്‍ സൂപ്പു ശീലമാക്കിയല്‍ ചോറിന്റെ അളവു കുറക്കാം.
ബുഫേ ഡിണ്ണറുകളില്‍ വീണ്ടും വീണ്ടും എടുത്ത് അളവില്ലാതെ കഴിക്കരുത്.
ആദ്യം തന്നെ വേണ്ട അളവു പാത്രത്തില്‍ എടുക്കുക.
പിന്നീട് എടുക്കുന്ന ശീലം ഒഴിവാക്കണം.
ഐസ്ക്രീം പകുതി മാത്രം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക.

പച്ചക്കറികള്‍ പഴകിയാലും വല്ലാതെ വേവിച്ചാലും ഗുണം പോകും.
കഴ്യുന്നതും പുതിയവ ആവണം.പച്ചയായോ ആവിയില്‍ വച്ചോ കഴിക്കുക.
പാകമായിക്കഴിഞ്ഞാല്‍ 2 ദിവസ്ം മാത്രമേ പഴങ്ങള്‍ പൂര്‍ണ്ണ ഫലം നല്‍കയുള്ളു.
പഴകിയ പഴം ഗുണം തരില്ല.
കീടനാശികള്‍ തളിച്ച പഴം ,പച്ചക്കറികള്‍ ഏറെ നേരം ഉപ്പുവെള്ളത്തില്‍ ഇട്ട ശേഷം
പല തവണ കഴുകി ഉപയോഗിക്കുക.
അച്ചാര്‍ ഉപയോഗം കഴിവതും കുറക്കുക.
ഉപ്പേരി,പപ്പടം എന്നിവ കഴിയുന്നതും ഒഴിവാക്കുക.
പപ്പടം ചുട്ടു കഴിക്കുന്നതാവും നല്ലത്.

ഒരിക്കല്‍ ചൂടാക്കിയ എണ്ണ സൂക്ഷിച്ചു വച്ച് വീണ്ടും ഉപയോഗിക്കുന്നതു
ഒഴിവാക്കുക,ഫ്രീ റാഡിക്കിള്‍ എന്ന ദോഷ വസ്തുക്കള്‍ പലതവണ ചൂടാക്കുന്ന എണ്ണ,വറത്റ്റവ,പൊരിച്ചവ
എന്നിവയില്‍ കൂടും.കാന്‍സര്‍,ഹൃദ്രോഹം,പ്രഷര്‍ എന്നിവ ഉണ്ടാകാന്‍ ഫ്രീ റാഡിക്കലുകള്‍ കാരണമാവും.
പുതിയ പച്ചക്കറി,പഴങ്ങള്‍ എന്നിവയില്‍ ഉള്ള ആന്റിഓക്സൈഡുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കും.
ഒരിക്കല്‍ പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വച്ച് വീണ്ടും എടുത്തു ചൂടാക്കുന്നതും
ഫാസ്റ്റ്ഫുഡ്(ദൃതഭക്ഷണം) തന്നെ.അങ്ങനെ ചെയ്യുമ്പോള്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകും.
ഒഴിവാക്കാന്‍ പറ്റാത്ത പക്ഷം ധാരാളം പുതിയ പച്ചക്കറികളും പഴങ്ങളും ഒപ്പം കഴിക്കുക.
എട്ടോ അതില്‍ കൂടുതലോ(പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍) ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം.

മദ്യം ഒഴിവാക്കുന്നതാണു നമുക്കും വീട്ടുകാര്‍ക്കും നാട്ടിനും നല്ലത്.
കഴിക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ അളവ് കൂടുതല്‍ സമയം കൊണ്ടു സിപ് ചെയ്യുക.
മദ്യം പെട്ടെന്നു കുടിച്ചു തീര്‍ക്കുകയാണു മലയാളിയുടെ ശീലം
(ശീഘ്രസ്കലനം പോലെയാണു മലയാളിയുടെ കുടി)
അതു ദോഷം ചെയ്യും. കോഴിക്കോടന്‍ ഹല്‍വാ പോലിരിക്കുന്ന കരള്‍ ചകിരി പോലെയാവും
തുറ്റര്‍ച്ചയായി കുടിച്ചാല്‍.മഞ്ഞപ്പിത്തം വന്നവര്‍ യാതൊരു കാരണവശാലും മദ്യപാനം നടത്തരുത്.

Friday, March 13, 2009

അവിവാഹിതര്‍ക്കും ഒരു വഴികാട്ടി

അവിവാഹിതര്‍ക്കും ഒരു വഴികാട്ടി
കുഞ്ഞുങ്ങള്‍ ജനിക്കുന്നതു മാതാവിന്റെ
20-30 പ്രായതിനിടയില്‍ ആവണം.


കടിഞ്ഞൂല്‍ പ്രസവത്തിനു പറ്റിയ ഏറ്റവും നല്ല പ്രായം 23
അതിനാല്‍ പെണ്‍കുട്ടികലള്‍ 20 നോടടുപ്പിച്ചു വിവാഹിതരാകുന്നതാണു
നല്ലത്.
മിക്കപ്പൊഴും അതു സാദ്യമായെന്നു വരില്ല.
എങ്കിലും 26-28 പ്രയത്തിലെങ്കിലും വിവാഹിതയാവുക.
വിവാഹത്തിനു മുമ്പു ട്രയൈലിനായി ലൈംഗീക ബന്ദ്ധത്തില്ഏര്‍പ്പെടാതിരിക്കയാണു നല്ലതു.
അനുയോഗ്യമായ പരിതസ്ഥിതികളല്ലാത്തതിനാല്‍ മിക്കപ്പോഴും വിജയിക്കാതെ പോകും.
പ്രോസ്റ്റിറ്റ്യൂട് ട്രോമ(വേശ്യാഘാതം) എന്ന അവസ്ഥ ഉണ്ടാകാം.
പില്‍ക്കാലത്തത് ലൈംഗീക പരാജയത്തില്‍ കലാശിക്കാം
മാതാപിതാക്കളില്‍ ഒരാള്‍ പ്രമേഹരോഗിയാണെങ്കില്‍ മക്കളില്‍ പകുത്പ്പേര്‍ക്കു പ്രമേഹം
പാരമ്പര്യമായി കിട്ടും.
മാതാപിതാക്കള്‍ ഇരുവര്‍ക്കും പ്രമേഹമുണ്ടെങ്കില്‍
എല്ലാ മക്കള്‍ക്കും പ്രമേഹം കിട്ടും.
അതിനാല്‍ ഇരുകുടുംബങ്ങളും പാരമ്പര്യ പ്രമേഹകാരാകാതിരിക്കുന്നതാണു
നല്ലത്.
കടുത്ത പ്രേമം ആണെങ്കില്‍ ഒഴിവാ​ക്കേണ്ട
ആധിനിക ചികില്‍സ വഴി പ്രമേഹം ഇല്ലാത്ത ആലെപ്പോലെ തന്നെ
പ്രമേഹരോഗികള്‍ക്കും ഇക്കാലത്തു ജീവിക്കാം.

വിവാഹതിനു മുന്‍പു ഒരുവൈദ്യ പരിശോധനക്കു വിധേയമാകുന്നതാണു
നല്ലത്.
പെണ്‍കുട്ടി അള്‍ട്രാ സൗണ്ട് പരിശോധനക്കു വിധേയയായി ഗര്‍ഭപാത്രം ഓവറി ഇവക്കു
തകരാറില്ല എന്നുറപ്പു വരുത്തണം
പുരുഷം ബീജ പരിശോധനക്കു വിധേയനായി പുനരുല്‍പ്പാദനശക്തി ഉള്ളവന്‍ ആണെന്നുറപ്പുവരുത്തണം
മുന്‍ ലൈംഗീക ബന്ധം(എതിര്‍ ലിംഗം അഥവാ സ്വന്ത ലിംഗം)ഉണ്ടായിട്ടുണ്ടെങ്കില്‍
വി.ഡി. ആര്‍ എല്‍,എച്ച്.ഐ.വി തുടങ്ങിയ പരിശോധനകള്‍ക്കു വിധേയമായ
ശേഷം മാത്രം വിവാഹം കഴിക്കുക
വിവാഹിതരെ ഒരുക്കുവാനുള്ള സെമിനാറുകള്‍ പലയിടത്തും നടത്തപ്പെടാറുണ്ട്.
അവയില്‍ ഏതിലെങ്കിലും പങ്കെടുക്കുന്നതും നല്ലതാണു

Wednesday, March 11, 2009

വിവാഹിതര്‍ക്കൊരു വഴികാട്ടി

വിവാഹിതര്‍ക്കൊരു വഴികാട്ടി

ആദ്യത്തെ കുഞ്ഞിനു വേണ്ടി ധൃതി കൂട്ടണം
രണ്ടമത്തേത് 3-5 വര്‍ഷം കഴിഞ്ഞു മതി.
കുട്ടികള്‍ ഒന്നോ രണ്ടോ മതി.
ആദ്യപ്രസവത്തിനു പറ്റിയ പ്രായം23.

വിവാഹസശേഷം ലൈംഗികബന്ധം തുടങ്ങുമ്പോള്‍
യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് അഥവാ മധുവിധു രോഗം
എന്നാണിതിനു പേര്‍.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും
കൃത്യമായ രോഗനിര്‍ണ്ണയത്തിനാവശ്യമാണ്‌.
പരിചയസന്‍പന്നനായ/യായ ഒരു ഗൈനക്കോളജിസ്റ്റിനെ
നേരില്‍ കണ്ടു ഉപദേശം തേടണം.

വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുണ്ട്.
നിങ്ങള്‍ക്കു പറ്റിയതേതെന്നറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കാണുക.

ഗര്‍ഭം ധരിച്ച ശേഷം അലസിപ്പിക്കുന്നതിലും നല്ലത് ഗര്‍ഭം ധരിക്കാതെ നോക്കുന്നതാണ്‌.
അനാവശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആഴ്ച് കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം അപകടം പിടിച്ചതാണ്‌.
മൂത്രപരിശോധന വഴി ആര്‍ത്തവം മുടങ്ങിയാലുടന്‍
നിങ്ങള്‍ക്കു സ്വയം ഗര്‍ഭധാരണം കണ്ടുപിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാവിധേയമാക്കാന്‍
.
നവജാതശിശുവിനു തൂക്കം കുറഞ്ഞാല്‍
പില്‍ക്കാലത്തു പ്രമേഹം,പ്രഷര്‍,ഹൃദ്രോഗം,പക്ഷാഘാതം,പൊണ്ണത്തടി
എന്നിവ പിടിപെടാന്‍ സാധ്യത കൂടും.(ബാര്‍ക്കര്‍ മതം)
അതിനാല്‍ ചിട്ടയായ ഗര്‍ഭകാല പരിചരണം നേടി 3 കിലോ ഉള്ള
കുഞ്ഞിനു ജന്മം നല്‍കണം.
അതിനു ഗര്‍ഭകാലത്തു കുറഞ്ഞതു 10 തവണ ശാരീരിക പരിശോധനകള്‍ക്കും
3 തവണ അള്‍ട്രാസൗണ്ട് പരിശോധനക്കും വിധേയ ആകണം.
അള്‍ട്രാസൗണ്ട് പരിശോധന ദോഷം ചെയ്യില്ല.
ഗുണം ചെയ്യും.

കുഞ്ഞിനെ മുലകൊടുത്തു വളര്‍ത്തണം.
കുഞ്ഞിനു ബുദ്ധിയും കരുത്തും മുക സൗന്ദര്യവും വേണമെങ്കില്‍
മുലപ്പാല്‍ തന്നെ കൊടുക്കണം.
ഉള്വലിഞ്ഞ മുലഞെട്ടുള്ളവര്‍ പ്രസവത്തിനു മുമ്പു തന്നെ അതിനു പരിഹാരം തേടണം.
പ്ലാസ്റ്റിക് സിറിഞ്ചുപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം എന്നു ഡോക്ടര്‍ കാട്ടിത്തരും.
കുഞ്ഞങ്ങള്‍ക്കു പശു,ആട്,എരുമ തുടങ്ങിയ
മൃഗങ്ങളുടെ പാല്‍ ഒരുകാരണവശാലും കൊടുക്കരുത്‌.
കുപ്പിപ്പാലും പാല്‍പ്പൊടികളും ഒഴിവാക്കുക.
തൊട്ടിലും പാടില്ല.
തൊട്ടിലാട്ടുന്ന കരങ്ങള്‍ ഇന്നു പഴംകഥ.
താളം പിടിക്കുന്ന കരങ്ങള്‍ മതി.

Tuesday, March 10, 2009

പെരുമ്പടവത്തിന്റെ ഒരു കീറ്‌ ആകാശം

ഇനിയും തോമസ്സിനെ വേണ്ടാത്ത റോസി

ചിലര്‍ പറയും അടുത്ത ജന്മത്തിലും
അതേ അഛന്‍ റേയും അമ്മയുടേയും
മക്കാളായി ജനിച്ചാല്‍ മതി.
ഇതേഭാര്യയും മക്കളും എന്നൊക്കെ.
ഇങ്ങനെയൊക്കെ കള്ളം അടിച്ചു വിടുന്നവരെ
ഞെട്ടിച്ചു റോസി തോമസ്.
അതേ ധിക്കാരിയുടെ
കാതല്‍ എഴുതിയ,ഇവന്‍ എന്‍റെ പ്രിയ പുത്രന്‍
എഴുതിയ ടി.ജെ.തോമസ്സിനെ അടുത്ത ജന്മത്തില്‍
ഭര്‍ത്താവായി വേണ്ട എന്നുപറയാന്‍ ധൈര്യം കാട്ടിയത്
തെമ്മാടിക്കുഴിയില്‍ കിടക്കുന്ന എം.പി.പോളിന്‍റെ മകള്‍
റോസി.
അവരുടെ കഥ നോവലാക്കി പെരുമ്പടവം.

പെരുമ്പടവത്തിന്‍റെ ഒരു കീറ്‌ ആകാശം
അഥവാ തിരികല്ലു തേടി ഒരു ധാന്യമണി.

നാടകകൃത്തും നിരൂപകനും ആര്‍ട്ടിസ്റ്റും മറ്റും ആയിരുന്ന
സി.ജെ തോമസ്സിന്‍റെ(1918-1960)
ജീവിതത്തെ ആധാരമാക്കി
രചിച്ച നോവലാണ്‌
(സങ്കീര്‍ത്തനം ബുക്സ്‌ 2007 ഡിസംബര്‍)
സി.ജെ എല്‍ദോ ആയി പ്രത്യക്ഷപ്പെടുന്നു.

റോസി വര്‍ഷ ആയും
പ്രൊഫ.എം. പി. പോള്‍ രാമനാഥനായും
ബഷീര്‍ കബീര്‍ ആയും ദേവ്‌ കേശവപിള്ള ആയും

കാഞ്ഞിരപ്പള്ളിക്കാരന്‍ ഡി.സി
കിഴക്കേമുറി ഡൊമിനിക്‌ എന്ന കൊച്ചു സാര്‍ ആയും
കാരൂര്‍ വെറും നീലകണ്ഠപ്പിള്ള മാത്രം ആയും
പോഞ്ഞിക്കര റാഫി റപ്പേല്‍
ആയും ശോഭനാ പരമേശ്വരന്‍ നായര്‍
വെറും പരമേശ്വരന്‍ നായര്‍ ആയും
പ്രത്യക്ഷപ്പെടുന്നു.

വി.ടി , വെള്ളിത്തുരുത്തേല്‍ തൃപ്പന്‍ പട്ടേരി
ആയും മുണ്ടശ്ശേരി മുല്ലശ്ശേരി ആയും
തകഴി ടി.ശിവശങ്കരപ്പിള്ള ആയും
ചങ്ങന്‍പുഴ ഗന്ധര്‍വന്‍ കൃഷ്ണപിള്ള ആയും
പൊന്‍കുന്നം വര്‍ക്കി ഹേമഗിരി വര്‍ക്കി ആയും
കൗമുദി ബാലന്‍ ?പ്രസാദചന്ദ്രന്‍ ആയും
എം.ഗോവിന്ദന്‍ ഗോവിന്ദന്‍ ആയും
പ്രത്യക്ഷപ്പെടുന്നു.

അകാലത്തില്‍ ഒഴിവാക്കപ്പെടുന്ന
വീണാധരി ഗീത
ആരാണെന്നു മനസ്സിലാകുന്നില്ല.

ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്ന ഏതെങ്കിലും
കഥാപാത്രമോ
പെര്‍മ്പടവത്തിന്‍റെ കപോത കല്‍പ്പിതമോ എന്നറിഞ്ഞു കൂടാ.

സി.ജെയുടെ ചില വാചകങ്ങള്‍ അദ്ദേഹത്തിന്‍റേ തെന്നു പറഞ്ഞു തന്നെ
ഈ നോവലില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:

"പൂം പൊടി വീഴാന്‍ പെണ്‍പൂവിന്‍റെ കീലാഗ്രം വിടരുന്നത്
വാല്‍സ്യായന സൂത്രം വായിച്ചിട്ടല്ല"(പേജ്‌143)

പൂണൂല്‍ വലതു തോളിലും ഇടതു തോളിലും തരാതരം മാറിമാറി ഇടുന്ന
ത്വാത്തികാചാര്യനെക്കുറിച്ച്‌
"മഹാസൂത്രശാലി; അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍
ആരുടെ തോളിള്‍ കൈ ഇടണമെന്നാണ് മൂപ്പരുടെ ചിന്ത" (പേജ്‌ 255).

കവയത്രി മേരിജോണ്‍ കൂത്താട്ടുകുളത്തിന്‍റെ സഹോദരനായിരുന്ന തോമസ്‌.
ആദ്യം പുരോഹിതനാകാന്‍ പോയി ളോഹ ഊരി തിരിച്ചു പോന്നു.
കുറെ നാള്‍ അധ്യാപകന്‍.
പിന്നെ നിയമ പഠിച്ചു.എസ്‌.എഫ്‌ .കാരനായി.
കമ്മ്യൂണിസ്റ്റായി.
5-6 കൊല്ലം കഴിഞ്ഞു രാജി വച്ചു.
പിന്നീടു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി.
എം.പി പോളിന്‍റെ ടൂട്ടോറിയലില്‍ അധ്യാപകനായി.
റോസിയുമായി പ്രണയത്തിലായി.

"ഇവന്‍ എന്‍റെ പ്രിയ സി.ജെ" എന്ന ജീവിതസ്മരണയില്‍ ഇക്കാര്യം
റോസി വിവരിക്കുന്നുണ്ട്‌.
സോഷ്യലിസം,മതവും കമ്മ്യൂണിസവും ,
ധിക്കാരിയുടെ കാതല്‍,
അവന്‍ വീണ്ടും വരുന്നു,ഉയരുന്ന യവനിക,
വിലയിരുത്തല്‍
തുടങ്ങി നിരവധി പുസ്തകങ്ങള്‍ സി.ജെ യുടേതായിട്ടുണ്ട്‌
10 നാടകങ്ങളും
1128 ല്‌ ക്രൈം 27 ,
ആ മനുഷ്യന്‍ നീ തന്നെ,
ശലോമി,
വിഷവൃഷം
( വിമോചനസമരക്കാലത്തെഴുതിയ രാഷ്ട്രീയ നാടകം)
എന്നിവ സ്വതന്ത്രനാടകങ്ങള്‍.
മറ്റുള്ളവ തര്‍ജ്ജമകള്‍.
ഡമോക്രാറ്റ്‌.കഥ,പ്രസന്ന കേരളം, നവസാഹിതി,ചക്രവാളം
തുടങ്ങിയവയുടെ
പത്രാധിപസമതിയില്‍ അംഗം ആയിരുന്നു.

സാഹിത്യപ്രവര്‍ത്തകസഹകരണസംഗത്തില്‍ അംഗം
എന്‍.ബി.എസ്സ്‌ പുസ്തകങ്ങളുടെ പുറംചട്ടകള്‍ തയ്യാറാക്കി
എന്‍.ബി.എസ്സ്‌.എംബ്ലം വരച്ചു.
മസ്തിഷ്കത്തിലെ അര്‍ബുദബാധയാല്‍ 1960 ല്‍
വെല്ലൂരില്‍ വച്ചു ശസ്ത്രക്രിയയെതുടര്‍ന്ന്‌
ആ ധിക്കാരി മരണമടഞ്ഞു.

Monday, March 9, 2009

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും

Dr.Prameela Devi

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ
2009 മാര്‍ച്ച് 8
.പൊന്‌കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുക്യത്തില്‍
പൊങ്കുന്നം വര്‍ക്കി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
കഥാകൃത്ത് സക്കറിയ ആയിരുന്നു മുക്യ പ്രഭാഷണം.
പൊങ്കുന്നത്തു നാലുവര്‍ഷം താനുണ്ടായിരുന്ന കാര്യവും
മുരളി മോഹന്‍ തുടങ്ങിയ കൂട്ടുകാര്‍.മുരളിയുമൊത്തു
പാന്‍പാടിയില്‍ പോയോര്‍മ്മ നശിച്ചിരുന്ന വര്‍ക്കിസാറിനെ കണ്ട ന്കാര്യം.
എലിക്കുളത്തു വീടിനടുത്തുണ്ടായിരുന്ന വായനശാല,
അവിടുണ്ടായിരുന്ന നാലരമാലകളിലെ പുസ്തകങ്ങള്‍,
മൈസൂറിലും ബോംബെയിലും നിന്നു വായിച്ച ഇംഗ്ലീഷ്
പുസ്തകങ്ങള്‍ അവ തന്നെ എഴുത്തുകാരനാക്കിയ കഥ,
കത്തോലിക്കര്‍ക്കു ബൈബിള്‍ വായന നിരോധിക്കപ്പേട്ടിരുന്ന കാര്യം
ജോസഫ് പുലിക്കുന്നേലിന്റെ മലയാളം ബൈബിള്‍ തര്‍ജ്ജമ,
അതു ചെയ്ത ദോഷം,വായനശാലകള്‍ ചെയ്യുന്ന ഗുണം,
രാഷ്ട്രീയം വായന ശാലകള്‍ക്കു ചെയ്യുന്ന്‍ ദോഷം എന്നിവയെല്ലാം
പരാമര്‍ശന വിധേയമായി
.വര്‍ക്കിസാര്‍ നാ​ലു കൊല്ലം മാത്രമേ പൊങ്കുന്നത്തുണ്ടായിരുന്നു
എന്നും പുസ്തകം കൊണ്ടു നടന്നു വിറ്റിരുന്നു എന്നും
കൊട്ടുകാപ്പള്ളിയെ പോലുള്ളവര്‍ പുസ്തകത്തിന്റെ
വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയിരുന്നു എന്നു തുടങ്ങി
ചുരുക്കം ചില വാചകങ്ങള്‍ വര്‍ക്കി സാറിനെ ക്കുറിച്ചും പറഞ്ഞു
എന്നതൊഴിച്ചാല്‍ പ്രസംഗത്തില്‍ ഏറിയ പങ്കും തന്നെ ക്കുറിച്ചും
വായനയെക്കുറിച്ചുമാണു സക്കറിയ പ്രസംഗിച്ചത്
.ഒരു കവി,കഥാകൃത്ത്,നാടകകൃത്ത്,ചലചിത്രകഥാകൃത്ത്,
ചലചിത്ര നിര്‍മാതാവ്(ചലനം,മകം പിറന്ന മങ്ക)
,ജീവചരിത്രകാരന്‍(പുന്നൂസ് എന്ന അതിരഥന്‍)
ആത്മകഥ(വഴിത്തിരിവ്)സി.പി.യുടെ വിമര്‍ശകന്‍
എന്നിവയെക്കുറിച്ചൊന്നും സ്മൃതിയില്‍ സക്കറിയ പരാമര്‍ശിച്ചില്ല
.കഴിഞ്ഞ 115 കൊല്ലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍
എഴുതപ്പെട്ട നാലോ അഞ്ചോ നല്ല കഥകളെടുത്തല്‍
അതിലൊന്നായ ശബ്ദിക്കുന്ന കലപ്പ എന്ന കഥയെക്കുറിച്ചു പ്പോലും
കഥാകൃത്ത് സക്കറിയ പരാമര്‍ശിച്ചില്ല.ഇന്ത്യന്‍ ഭാഷകളിലെ കഥകള്‍
റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആ സമാഹാരത്തിനു നല്‍കിയ
പേര്‍ ശബ്ദിക്കുന്ന്‍ കലപ്പ എന്നായിരുന്നു
ചുരുക്കത്തില്‍ വര്‍ക്കിസാറിന്റെ കലപ്പ നിശ്ശബ്ദമാക്കപ്പെട്ടു

പൊണ്ണത്തടിച്ചികള്‍ ശ്രദ്ധിക്കുക

പൊണ്ണത്തടിച്ചികള്‍ ശ്രദ്ധിക്കുക

പോളി സിസ്റ്റിക്‌ ഓവറി ഡിസ്സീസ്‌ (പി.സി.ഓ.ഡി)

ലൈംഗിക ഹോര്‍മോനുകളുടെ അസന്തുലിതാവസ്ഥ കാരണം
കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളിലും
മധ്യവയസ്കരായ സ്ത്രീകളിലും
അണ്ഡാശയങ്ങളില്‍ (ഓവറികളില്‍)
നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന സ്ഥിതിവിശേഷമാണ്‌
പി.സി.ഓ.ഡി
എന്ന പോലിസിസ്റ്റിക്‌ ഒവേറിയന്‍ ഡിസ്സീസ്‌.

1935-ല്‍ സ്റ്റീന്‍ ലെവന്താള്‍ ആദ്യമായി വൈദ്യശാസ്ത്ര മാസികയില്‍ റിപ്പോര്‍ട്ടു
ചെയ്തതിനാല്‍ സ്റ്റീന്‍ ലെവന്താള്‍ സിന്‍ഡ്രോം എന്നു വിളിക്കപ്പെട്ടു.
ഇപ്പോള്‍ പി.സി.ഓ.ഡി എന്ന അക്രോമിനാല്‍ (Acronym) (ചുരുക്കപ്പേര്‍) വ്യവഹരിക്കപ്പെടുന്നു.

പതോളജി

പുരുഷ ഹോര്‍മോണുകളുടെ അളവു കൂടുന്നതാണു കാറണം. ജീവിത ശൈലിയുമായി ബന്ധപ്പെട്റ്റിരിക്കുന്നു.അമിതഭക്ഷണം വ്യായമക്കുറവ്‌ എന്നിവ ഈ അവസ്ഥക്കു കാരണങ്ങളാണ്‌.അണ്ഡവിസര്‍ജ്ജനം നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങള്‍ക്കു കാരണം. ഇന്‍സുലിന്‍ ഹോര്‍മോനിന്റെ പ്രവര്‍ത്ത്‌

സംഭവ്യത

ലോകത്തില്‍ എവിടേയും കാണപ്പെടുന്നു. ഉല്‍പ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആള്‍ക്കാരില്‍ ഈ സ്ഥിതിവിശേഷം കാണപ്പെറ്റുന്നു.ഏഷ്യകാരില്‍ സംഭാവ്യത കൂടുതലാണ്‌.
അണ്ഡാശയം 2-5 ഇരട്ടി വലുപ്പത്തില്‍ കാണപ്പെടും.
8-10 മില്ലി മീറ്റര്‍ വലുപ്പത്തിലുള്ള നിരവധി കുമിളകള്‍ അണ്ഡാശയത്തില്‍ ഉപരിതലത്തിനു സമീപം
കാണപ്പെറ്റും.

ലക്ഷണങ്ങള്‍

ക്രമം തെറ്റിയ ആര്‍ത്തവചക്രം
അനാവശ്യ രോമവളര്‍ച്ച(ഹെര്‍സ്യൂട്ടിസം)
നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം

ഗര്‍ഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക
അമിതവണ്ണം ( വണ്ണം കൂടത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)

രോഗനിര്‍ണ്ണയം

ലക്ഷണങ്ങള്‍ കൊണ്ടു മാത്രം രോഗനിര്‍ണ്ണയം ചെയ്യാന്‍ കഴിങ്ങേക്കാം
അള്‍ട്രസൗണ്ട്‌ പരിശോധന
ലൈംഗീക ഹോര്‍മോണുകളുടെ അളവു നിര്‍ണ്ണയം
ചികില്‍സ
ലക്ഷണത്തിനനുസരിച്ചു ചികില്‍സ വ്യത്യസ്തമാണ്‌.
പോണ്ണത്തടിയുണ്ടെങ്കില്‍ തൂക്കം കുറയ്ക്കണം..
രോമവളര്‍ച്ചക്കു സ്പിരണോലാക്റ്റോണ്‍
ആര്‍ത്ത്വക്രമീകരണത്ത്ന്‍ ഹോര്‍മോണ്‍ മിസൃതഗുളികകള്‍ അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍
ക്ലോമിഫിന്‍ ഗുളികകള്‍,പ്രമേഹ ഗുളികകല്‍,ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയല്‍.

ഭവിഷ്യത്തുകള്‍

പി.സി.ഓ.ഡി മെറ്റബോളിക്‌ സിന്‍ഡ്രോമിന്റെ ആദ്യ ലക്ഷ്ണമാണ്‌.ഭാവിയില്‍ പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവ ഉടലെടുക്കാം.ഇത്തരക്കാറില്‍ ഭാവിയില്‍ ഗര്‍ഭാശയഭിത്തിയില്‍ അര്‍ബുദ്ബാധ കൂടുതലായി കാണപ്പെടുന്നു.

പ്രതിരോധം

പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
ബേക്കറി ഭക്ഷണം ഫാസ്റ്റ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുക.
ക്രമമായി വ്യായാമം ചെയ്യുക

Monday, March 2, 2009

Om

ഒസ്കാര്‍ അവാര്‍ഡ് വങ്ങിക്കൊണ്ട്
റസൂല്‍ പൂക്കുട്ടി
പറഞ്ഞ ചുരുക്കം ചില വാക്കുകള്‍
എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും.

ഭാരതത്തിന്റെ ഓം എന്ന്‍ അശബ്ദത്തെക്കുറിച്ചാണു പൂക്കുട്ടി സംസാരിച്ചത്.
നിശബ്ദത.
പിന്നെ ഒരു ശബ്ദം.
അതിനുശെഷം കുറേക്കൂടി നീണ്ട നിശ്ശബ്ദത.
ശിവരാത്രി ദിനം കിട്ടിയ സമ്മാനം തന്റെ രാജ്യത്തിനു വേണ്ടി അദ്ദേഹം സമര്‍പ്പിക്കയും ചെയ്തു.

ഹൈമവതഭൂവില്‍ വീരേന്ദ്രകുമാര്‍
ഓം എന്ന പദത്തെക്കുറിച്ചു പറയുന്നതു നോക്കാം.
ബ്രഹ്മാവ് ഓം രൂപത്തിലുള്ള ഗണപതിയെ
ധ്യാനിച്ചുകൊണ്ടു സൃഷ്ടികര്‍മ്മത്തില്‍ മുഴുകി
.സമസ്ത ദേവതകളും ലോകങ്ങളും പ്രപഞ്ചനായകനായ് ഗണപതിയെ ഇങ്ങന്‍ എസ്തുതിച്ചു:
ഓം ഓ ഗണപതി,എല്ലാ പ്രശംശകളും അങ്ങേക്കാണ്.
അങ്ങാണ ആത്യന്ത്യക സത്യം.....
ഓം..ഓം.ഓം ശ്രീഗണേശായ നമ
വിഗ്നേശ്വരപ്രാര്‍ഥനയുടെ ആരംഭം ഇങ്ങനെയാ
ണ്‌....ഗണപതി ഓംകാരസ്വരൂപിയാണ്‌.
വളഞ്ഞ തുന്‍പിക്കൈ പ്രണവത്തിന്റെ പ്രതീകവും
.അതുകൊണ്ടാണ്‌ ഗണപതിക്കു വക്രതുണ്ഡന്‍ എന്ന പേരു കിട്ടിയത്‌.
ദേവനാഗരിലിപിയിലെഴുതുന്ന ഓം ഗജത്തിന്റെ വളഞ്ഞ തുന്‍പിക്കയ്യോടു സാമ്യമുണ്ട്‌.
തമിഴിലെ ഓം വളഞ്ഞ തുന്‍പിക്കൈ ഉള്ള ഗജസിരസ്സുപോലാണ്‌.Om

മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍

മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍
(ഒപ്പം ബാല്യകാലസ്മരണകളും) എന്നെ വല്ലാതെ ആകര്‍ഷിച്ച കൃതിയാണ്‌.മാധക്കുട്ടിയുടെ ഒറ്റക്കഥ പോലും എന്നെ ആകര്‍ഷിച്ചിട്ടില്ല.
പലതും വെറും വട്ട് എന്നും തോന്നിയിട്ടുമുണ്ട്.ഒരുപക്ഷെ ഇംഗ്ലീഷിലായിരുന്നെവെങ്കില്‍
അരുന്ധതിയുടെ ചെറുതിന്റെ തമ്പുരനെ
തോല്‍പ്പിച്ചു ബുക്കര്‍സമ്മാനം വാങ്ങിയേനെ എന്നു പോലും തോന്നാറുണ്ട്.

പ്രൊ.ശ്രീധരമേനോന്റെ
സി.പി രാമസ്വാമി അയ്യര്‍ കേരള ചരിത്രത്തില്‍
എന്നെ വല്ലാതെ ആകര്‍ഷിച്ച മറ്റൊരു പുസ്തക, നാം രിയെന്നു
വിചരിച്ചിരുന്ന പല സംഭവങ്ങളും തെറ്റായിരുന്നു എന്നു തെളിയിച്ചു ശ്രീധരമേനോന്റെ പഠനം.

സി.ശ്രീരാമന്റെ കഥാസമാഹാരം
അതിലെ പന്തിഭോജനം.
ദുരവസ്ഥ
തുടങ്ങിയ കഥകള്‍,

എസ്.മഹാദേവന്‍ തന്‍പിയുടെ
അതിരുകള്‍പ്പുറം എന്ന കഥാസമാഹാരം

.നൂറനാടു റഹിമിന്റെ കായിതം( കലാകൗമുദിയിലെ തുടരന്‍ )
എന്നിവയാണ് എന്നെ ആകര്‍ഷിച്ച മറ്റു ചില കൃറതികള്‍.
എന്നാല്‍ ഇവയെ എല്ലാം കടത്തി വെട്ടി
വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍.

പൊറ്റക്കാടില്‍ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക
യാത്രക്കാരും എഴുതിയ യാത്രവിവരണങ്ങള്‍ വായിച്ചിട്ടുണ്ട്.
എന്നാല്‍ ഇതുപോലെ ആകര്‍ഷിച്ച,പ്രയോജനപ്പെട്ട മറ്റൊരു യാത്രാവിവരണ ഗ്രന്ഥം മലയാളത്തില്‍ ഉണ്ടായിട്ടില്ല.
ഒരു എന്‍സ്യ്ക്ലോപീഡിയ-ഭരതീയ സംസ്കൃതിയുടെ- ആണ് ഈ യാത്രാവിവരണം.ശിവന്‍,കര്‍ണ്ണന്‍,ഗംഗ,പറയിപെറ്റ പന്തിരുകുലം.ഗണപതി.അളക ഗംഗ തുടങ്ങി എത്രയോ വിഷയങ്ങളുടെ വിശദാംശങ്ങള്‍.
കേരള ഭഗത് സിംഗ് വക്കം അബ്ദുള്‍ കാദറിനെ കുറിച്ചും
എഡിന്‍ബറോ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫ്രാങ്ക് സ്മിത്തിനെ കുറിച്ചും
പീറ്റര്‍ സ്റ്റീഫന്‍ ബ്രൂക്കിനെ കുറിച്ചും മറ്റും ആദ്യമായി കേള്‍ക്കുന്നത് ഈ പുസ്തകത്തില്‍ നിന്നുമാണ്‍

Sunday, March 1, 2009

നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍

നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍
ചങ്ങല പിടിക്കിന്‍പോഴും
മതില്‍ കെട്ടുന്‍പോഴും നാല്‍ക്കവലകളില്‍
ചെഗുവേരയുടേയും ഭഗത് സിങിന്റേയും
ചിത്രങ്ങള്‍ ഉയത്തിക്കാട്ടറുനണ്ട്‌.

എന്നാല്‍ കേരള ഭഗത് സിങ്ങിന്റെ
ചിത്രം ഒരിടത്തും ഉയര്‍ത്തിക്കാട്ടറില്ല.
1917-43 കാലത്തു ജീവിച്ചിരുന്ന വക്കം അബ്ദുള്‍ ചാദര്‍
എന്ന കേരള ഭഗത് സിങ്ങിന്‍ എഅറിയാവുന്നവര്‍
ഇന്നത്തെ തലമുറയില്‍ കാണില്ല.

വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ 404-406 പേജുകളില്‍
അദ്ദേഹത്തെക്കുറിച്ചുള്ള വിവരം ഉണ്ട്‌.
സ്വാതന്ത്ര്യത്തിനു വേണ്ടി തൂക്കിലേറ്റപ്പെട്ട മല്യാളിയണ്‌ അബ്ദുല്ള്‍ കാദര്‍.സിംഗപ്പൂരില്‍ ഇന്‍ഡിപെന്‍ഡന്റ് ലീഗിന്റെ
പ്രവര്‍ത്തകന്‍.ബ്രിട്ടനെതിരെ ചാരവൃത്തി നടത്തി.
മാതൃഭൂമിയുടെ സാങ്കേതിക ഉപദേശ്ഷ്ടാവായിരുന്നു

.1943 സെപ്തംബര്‍10 ന്‌ 26 വയസ്സില്‍
ബ്രിട്ടീഷ്കാരാല്‍തൂക്കിക്കൊല്ലപ്പെട്ടു.
കൊലമരത്തില്‍ നിന്നും
വന്ദേമാതരം എന്നും
മഹാത്മാ ഗാന്ദ്ധി കീജേ എന്നും
ഭാരത് മാതാ കീജേ എന്നും വിളിച്ചു.
തന്നെ ഒരു ഹിന്ദു സഹോദര്‍നോടൊപ്പം തൂക്കണം എന്നതായിരുന്നു അവസാന ആഗ്രഹം.

Saturday, February 28, 2009

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
പോളിറ്റ്ബ്യൂറോയിലെ 27 പേരും
എഞ്ചിനീയറന്മാരും
ടെച്നോക്രാറ്റുകളുമാണ്‌.
അതാണ്‌ ആ രാജ്യം കുതിച്ചു
കയറുന്നതിന്റെ രഹസ്യം

പി.കെ.വി
പി.കെ.വിയുടെ ആതകഥ കെ.എന്‍ ദീന്‍
പേജ് 184 കാണുക

http://forums.macrumors.com/showthread.php?t=397388

Every one of the Chinese Politburo
is an Engineer
Total respect to China.

Apparently every-one of the governing Politburo is a scientist or engineer.

They understand the power of manufacturing and the wealth it brings to any nation.

If they can just stop trying to steal peoples intellectual property and sort out their quality control then I or anyone else can have no genuine gripe.

Tuesday, February 17, 2009

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

ചിലര്‍ ഭൂജാതരാകുന്നതു തന്നെ
ലോകത്തിന്‍റെ ഗതി മാറ്റാണാണെന്നു കാണാം.
ബ്രിട്ടന്‍ പര്യടനത്തിനിടയില്‍ അത്തരം
175 പേരെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു
കൃതി വായിക്കാനിടയായി.

റോഡ്‌നി കാസില്‍ഡന്‍ {Rodney Catleden)
എഴുതിയ
People Who Changed the World, Time Warner Books, Great Britain 2005

ബി.സി 3000 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന
(Imhotep)
മുതല്‍ ഒസാമ ബില്‍ ലാഡന്‍
വരെയുള്ളവര്‍ അതില്‍ പെടും.

www, HTML
എന്നിവ ആവിഷ്കരിച്ച ബ്രിട്ടനിലെ
Tim Bernes Lee
ആണു ഏറ്റവും പ്രായം കുറഞ്ഞ, ജീവിച്ചിരിക്കുന്ന വ്യക്തി.

175 പേരില്‍ 30 പേര്‍ ബ്രിട്ടീഷ്‌കാര്‍.
Abraham Darby , James Hutton James Cook James Watt etc

ഇന്ത്യയേപ്പോലെ ,
ഒരു കാലത്തടിമത്തത്തില്‍ ആയിരുന്ന,
പിന്നീട്‌ അതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച
അമേരിക്കയില്‍ നിന്നും 20 പര്‍.

എന്നാല്‍ നമ്മുടെ ഭാരതത്തില്‍ നിന്നും വെറും 4 പേര്‍.

ബുദ്ധന്‍,
അശോകന്‍
ഗാന്ധി.
നെഹ്രു
കഴിഞ്ഞു.

കേരളത്തില്‍ നിന്നും ആരുമില്ല.
എന്തേ കാരണം ?

Saturday, February 14, 2009

Ponkunnam Ponnamma

പൊന്‌കുന്നം പൊന്നമ്മ

എടത്വായില്‍ ജനിച്ചു പാമ്പാടിയില്‍ ജോലിനോക്കി അവിടെ
വീറ്റുണ്ടാക്കി
കഥകളും നാടകങ്ങളും എഴുതിയ
സാഹിത്യവിദ്വാന്‍ വി.ഐ.വര്‍ക്കി
പൊന്‍കുന്നം വര്‍ക്കി
എന്നാണെഴുതിയതും അറിയപ്പെട്ടതും.

മലയാളത്തിലെ ഏറ്റവും നല്ല അര ഡസന്‍ കഥകള്‍
എടുത്താല്‍ അതിലൊന്നു
വര്‍ക്കിസ്സാര്‍ എഴുതിയ പൊന്‍കുന്നംകാരന്‍ ഒരു കാളഭ്രാന്തന്‍
അച്ചായനേയും അയാളുടെ കാളയേയും കുറിച്ചുള്ള
ശബ്ദിക്കുന്ന് അകല്‍പ്പ
ആയിരിക്കും.

റഷ്യന്‍ ഭാഷയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും
ഓരോ കഥകള്‍ സമാഹരിച്ചു പുസ്തകം ആക്കിയപ്പോള്‍
ആ സമാഹാരത്തിനു നല്‍കിയ പേര്‌ പൊന്‍കുന്നം വര്‍ക്കിയുടെ
കഥയുടേ പേര്‌
ശബ്ദിക്കുന്ന കലപ്പ-
എന്നതായിരുന്നു.

പച്ചപ്പനം തത്തേ ക്കുറിച്ചു പാടിയയ
വിപ്ലവ കവി ദാമോദരനും
പൊന്‍കുന്നംകാരന്‍.

ഗായകനും (സ്വര്‍ഗ്ഗവാതില്‍ പക്ഷി ചോദിച്ചു)
അഭിനേതാവും (ഗന്ദര്‍വ്വക്ഷേത്രം) ആയ
കെ.പി.ഏ,സി രവി ഇപ്പോള്‍
പൊന്‍കുന്നം രവി ആയി മാറി.

കവിയൂരില്‍ ജനിക്ക മാത്രം ചെയ്ത പൊന്നമ്മ
വെള്ളിത്തിരയിലെ അമ്മ
കവിയൂര്‍ പൊന്നമ്മ
ഏഴു വയസ്സുവരെ വളര്‍ന്നതു
പൊന്‍കുന്നത്തെ ആറര ഏക്കര്‍ പുരയിടത്തിലാണു.

ഇനിയെങ്കിലും നമ്മുടെ ചേച്ചിയെ,
ലാലേട്ടന്റെ അമ്മയെ,

പൊന്‍കുന്നം പൊന്നമ്മ


എന്നു നമുക്കു വിളിച്ചു കൂടേ?

Friday, February 6, 2009

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റിയും

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റിയും
പിന്നെ നമ്മുടെ മന്ത്രിപുംഗവരും

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റി,
മുള്ള്‌,മുരട്‌,മൂര്‍ക്കന്‍പാന്‍പ്‌

എന്ന പ്രയോഗം തന്റെ പിതാവ്‌, മുന്‍ മന്ത്രി സി.എച്‌.മുഹമ്മദ്‌ കോയയുടേത്‌
ആണെന്നു മകനും മുന്‍ മന്ത്രിയും ആയ ഡോ.മുനീര്‍ അവകാശവാദം പുറപ്പെടുവിച്ചു.
(നര്‍മ്മം നന്മയാക്കിയ ബാപ്പ,മനോരമ ആശ്ചപ്പതിപ്പ്‌2007 മെയ്‌ 12 പേജ്‌ 5)
പനമ്പള്ളി,അച്ച്ത മേനോന്‍,മുണ്ടശ്ശേരി, വി.ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ക്കു ശേഷം പുസ്തകം വായിക്കാറുള്ള മന്ത്രിമാരെ കണികാണാനെ ഇല്ല.

കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റി
എന്ന ഭാഗം സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയിലേതാണെന്നു
ബഹു.മന്ത്രി.വായ്മൊഴിവഴക്കം
ജി.സുധാകരന്‍ കോഴിക്കോട്‌ ഒരു യോഗത്തില്‍ പ്രസ്ംഗിച്ചതു ഇന്ത്യാവിഷനില്‍
കണ്ടു.കേട്ടു.
മാര്‍ത്താണ്ഡവര്‍മ്മയില്‍ അങ്ങിനെ ഒരു ഭഗം ഇല്ല.
അപ്പന്ത്ന്‍പുരാന്റെ ഭൂതരായരില്‍ ഉണ്ടെന്നു വാദത്തിനു സമ്മതിക്കാം.
എന്നാല്‍ ആ പ്രയോഗത്തിനെ പകര്‍പ്പകവകാശം അപ്പന്‍ തന്‍പുരാനു കൊടുക്കാന്‍ കഴികയില്ല.

അട്ടിപ്പേര്‍ തുടങ്ങിയ ദാനങ്ങളില്‍ പുരാതന ചെന്‍പോലകളില്‍
നല്‍കിയിരുന്ന സ്ഥിരം ശൈലീപ്രയോഗം ആയിരുന്നു അത്‌.
മെല്‍പ്പലവും
കീഴ്പ്പലവും
കല്ല്‌,കരട്‌,കാഞ്ഞിരക്കുറ്റി
മുള്ള്‌
മുരട്‌
മൂര്‍ക്കന്‍ പാന്‍പ്‌!
ആള്‍പോകും വഴി,
നീര്‍ പോകും ചാല്‌
മാന്‍ പെടും കാട്‌
തെന്‍ പെടും ചോല
നുരിയും നുരിയിടപ്പഴുതും
നീരനിധികിണറ
ആകാശം
പാതാളം
മുതലായവ അട്ടിപ്പേറായി കൊടുത്തതായി പഴയ രേഖകളില്‍ കാണം
ചുരുക്കത്തില്‍ പ്രസ്തുത പ്രയോഗം ഏതെങ്കിലും സാഹിത്യകാരെന്റേയൊ
മന്ത്രിയുടേയോ സംഭാവനയല്ല
കൂടുതലറിയാന്‍
പി.ഭാസ്കരനുണ്ണിയുടെ
പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം
(കേരള സാഹിത്യ അക്കഡമി 1988,പുറം 910-11 കാണുക

Tuesday, February 3, 2009

എന്താണീ എന്‍.എച്‌.എസ്സ്‌


എന്താണീ എന്‍.എച്‌.എസ്സ്‌ എന്നു ചോദിക്കുന്നവരുണ്ടാകും.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്‌ സര്‍വീസസ്സ്‌
എല്ലാവര്‍ക്കും സൗജന്യ ചികില്‍സ നല്‍കുന്ന രീതി.
60 വര്‍ഷം മുന്‍പ്‌ ആറ്റ്ലിസര്‍ക്കാരിലെ അന്യൂറിന്‍ ബീവാന്‍ എന്ന ആരോഗ്യമന്ത്രി ആവിഷ്കരിച്ചു
ബ്രിട്ടനിലെ വെയില്‍സിലുള്ള ബീവാന്‍ പ്രതിമക്കു മുന്‍പില്‍ ഞാന്‍ നിക്കുന്ന ഫോട്ടൊ.
ബ്രിട്ടന്‍ സന്ദര്‍ശനത്തിലെ മറക്കാനാവാത്ത നിമിഷം.

ബ്രിട്ടനിലെ ചികില്‍സ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അധികാരത്തില്‍ വന്ന ആറ്റ്ലി ഗവേണ്മെന്‍റിലെ
അന്യൂറിന്‍ ബീവാന്‍ ആവിഷകരിച്ച നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍.എച്ച്.എസ്സ്)
പരക്കെ പ്രശംശ പിടിച്ചടക്കി.ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസ്സിയേഷന്‍ പോലും എതിര്‍ത്തെങ്കിലും
ബീവാന്‍ കൂശിയില്ല. വരുമാനം നോക്കാതെ ചികിസ വേണ്ടി വരുന്ന ഏതൊരു മനുഷ്യ ജീവിക്കും
സൗജന്യ ചികില്‍സ നല്‍കുന്ന ഈ പരിപാടി ലോകത്തില്‍ തന്നെ ആദ്യമായിരുന്നു.മുതലാളിത്തരാജ്യത്തെ
ജനായത്ത തുരുത്ത് എന്ന പേര്‍ അങ്ങനെ ബ്രിട്ടനു സ്വന്തമായി.15 ലക്ഷം ജോലിക്കാര്‍.വന്‍ കിട ആശുപത്രികളില്‍
90,000 ഡോക്ടറന്മാര്‍.പുറമേ 35,000 ജനറല്‍ പ്രാക്ടീഷണറന്മാര്‍(ജി.പി) 400,000 നേര്‍സുമാര്‍
16,000 ആംബുലന്‍സ് ജോലിക്കാര്‍. ചൈനയിലെ പീപ്പിള്‍സ് ലിബറെഷന്‍ സൈന്യം അമേരിക്കയിലെ വാള്‍ മാര്‍ട്ട്
ഇന്ത്യന്‍ റയില്‍ വേ എന്നിവ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ജോലിക്കാര്‍ ഉള്ളത് എന്‍.എച്ച് .എസ്സിനാണ്.
5 കോടി രോഗികള്‍ക്കു സേവനം നല്‍കുന്നു. സ്കോട്ട്ലണ്ട്,വെയില്‍സ്,വടക്കന്‍ അയര്‍ ലണ്ട് എന്നിവ യഥാക്രമം
158,000, 71,000 67,000 പേര്‍ക്കു ജോലി നല്‍കുന്നു.10 ലക്ഷം രോഗികള്‍ വീതം 36 മണികൂറില്‍
ചികില്‍സ നല്‍കുന്നു.അതായത് മണിക്കൂറില്‍ 463 രോഗികള്‍ വീതം ,സെക്കണ്ടില്‍ 8 രോഗികള്‍ വീതം
ചികില്‍സിക്കപ്പെടുന്നു. ആഴ്ച തോറും 7ലക്ഷം പേര്‍ എന്‍.എച്ച് എസ്സ് വക ഡന്‍റ്റിസ്റ്റ്കളെ കാണുന്നു.
3000 പേര്‍ക്കു ഹൃദയ ശസ്ത്രക്രിയകള്‍ നടത്തപ്പെടുന്നു.

ജീവിത ദൈര്‍ഘ്യം കൂടുന്നതു ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.മരുന്നുകള്‍ക്കു കൂടുതല്‍
തുക കണ്ടെത്തേണ്ടി വരുന്നു.ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നു.സര്‍ക്കാരിനു തന്നെ എല്ലാം ചെയ്യാന്‍
സാധിക്കാതെ വരുന്നു.സ്വകാര്യകമ്പനികളുടെ സഹായം തേടാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമാകുന്നു.
അവ വന്നാല്‍ തങ്ങള്‍ക്കു കിട്ടുന്ന സേവനത്തില്‍ വെള്ളം ചേര്‍ക്കപ്പെടും എന്നു സാധാരണക്കാര്‍ ഭയപ്പെടുന്നു.

Thursday, January 29, 2009

രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍

രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍
നമ്മുടെ പാചകറാണിമാര്‍
ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചാരത്തില്‍ വരും മുന്‍പ്‌
മലയാളിയുടെ പാചകരീതികളേയും
രുചിഭേദങ്ങളേയും നിയന്ത്രിച്ചിരുന്നത്‌
പ്രധാനമായും
വനിതയിലെ മിസ്സിസ്‌.കെ.എം മാത്യുവും
ഒരു ചെറു പരിധി വരെ,
കഴിഞ്ഞ ദിവസം അന്തരിച്ച
തങ്കം ഫിലിപ്പും(മേളം)
ആയിരുന്നു.

ഒരു പക്ഷേ, മലയാളികളെ
പൊണ്ണത്തടിയരും
കുടവയറന്മാരും /ടയര്‍ വയറികളും
പ്രമേഹ-ഹൃദ്രോഹികളും
കാന്‍സറോഗികളും സന്ധിവാതരോഗികളും
അനങ്ങാപ്പാറകളും
(വൈദ്യഭാഷയില്‍ മെറ്റബോളിക്‌ രോഗികള്‍)
ആക്കി തീര്‍ത്തതില്‍ മുഖ്യപങ്കു
മധ്യതിരുവിതാംകൂര്‍കാരികളായിരുന്ന
ഈ രണ്ട്‌ അമ്മാമ്മ മാര്‍ക്കാണ്‌.

തിരുവല്ലയിലെ പെണ്‍കിടാങ്ങള്‍ ഏഴാം തിരുവയസ്സില്‍
തിരണ്ടുകുളിക്കയം
ഒന്‍പതാം തിരുവയസ്സില്‍
മധുരപ്പതിനേഴുകാരികളുടെ ശരീരവടിവ്‌
നേടുകയും ചെയ്യുന്നതു
വീണ്ടുവിചാരമില്ലാതെ
മലയാളികളെ മാംസാഹാരപ്രിയരാക്കിയ
ഇവരത്രേ.

( ഈസ്ഠ്രോജന്‍ കലര്‍ന്ന തീറ്റി കൊടുത്തു വളര്‍ത്തിയ ചിക്കന്‍ സ്ഥിരഭക്ഷണമാക്കന്‍ പ്രചോദനം ഈ അമ്മാമ്മമരാണ്‌.പെണ്‍കുട്ടികള്‍ പലരും പൊടിമീശക്കാരികളുമായി)

തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നാന്‍ ഇവര്‍ പ്രേരണ നല്‍കി.
ക്രിസ്ത്യന്‍ കുഞ്ഞാടുകളായിരുന്ന ഇവര്‍
രോഗികളാക്കിയവരില്‍ കൂടുതലും
തങ്ങളുടെ സമുദായക്കാരെത്തന്നെയാണ്‌ .

(ഐ. സി. യൂ.സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷി പറയും)

ചെന്നയിലും മധ്യതിരുവിതാംകൂറിലും
ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററുകള്‍
ഉയര്‍ന്നു എന്നതു മറ്റൊരു വശം.

ഏതായാലും കോട്ടയം അച്ചായന്മാര്‍
മാംസാഹരത്തിനെതിരെ ക്രിസ്തീയ കൂട്ടയ്മകള്‍
ഉണ്ടാക്കി ,ചെറിയ തോതില്‍ ബോധവല്‍ക്കരണം നടത്തുന്നു.

രണ്ടു പേര്‍ക്കും അവസാനകാലം മനം മാറ്റം വന്നു.
കുമ്പസ്സാരിച്ചു.

പ്രമേഹ രോഗികള്‍ക്കും
പ്രഷര്‍ രോഗികള്‍ക്കും
ഹൃദ്രോഗികള്‍ക്കും
കാന്‍സര്‍ രോഗികള്‍ക്കും
മറ്റുമായി സപ്പ്ലിമന്റ്‌ ഫുഡ്‌ കളും സ്പെഷ്യല്‍ കുറിപ്പുകളും ഇറക്കി
അവര്‍ മലക്കം മറിഞ്ഞു.കൈ കഴുകി.
അവരുടെ പ്രയോക്താക്കല്‍ അതു വഴിയും കാശു വാരുന്നു.

ചുരുക്കത്തില്‍ ആദ്യം രോഗം വിതച്ചു.
പിന്നെ ചികില്‍സ ഉപദേശിച്ചു.

ചാനലുക്ലില്‍ തിരുവല്ലയിലെ
നളനും
(ഭീമന്‍ എന്നോ
ബകന്‍ എന്നോ
വിള്ളിക്കയാവും ഉചിതം)

ചില ദമയന്തിമാരും
അമ്മാമ്മ മാരുടെ
പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു.
എന്നാണവോ അവരുടെ കുമ്പസ്സാരം?

മുന്നറിയിപ്പ്‌

രുചിയും മണവും നിറവും
വ്യത്യസ്തതയും മാത്രം നോക്കിയാല്‍ പോര
പോഷകമൂല്യവും രോഗാതുരതയും
കൂടി കണക്കിലെടുക്കണം
പാചക വിധികള്‍ നിര്‍ദ്ദേശിക്കുമ്പോള്‍

Wednesday, January 28, 2009

വെങ്കിട്ടരാമന്റെ കുംഭകോണം നമ്മുടെ വി .ആറിനെ തോല്‍പ്പിച്ചു പ്രസിഡന്റു പദവിയിലെത്തിയ ആര്‍.വി.യും കഥാവശേഷനായി. വെങ്കിട്ടരാമനെക്കുറിച്ചു മാധ്യമങ്ങള്‍ എടു



വെങ്കിട്ടരാമന്‍റെ കുംഭകോണം

നമ്മുടെ വി .ആറിനെ തോല്‍പ്പിച്ചു പ്രസിഡന്‍റു പദവിയിലെത്തിയ
ആര്‍.വി.യും കഥാവശേഷനായി.
വെങ്കിട്ടരാമനെക്കുറിച്ചു മാധ്യമങ്ങള്‍ എടുത്തു പറയാന്‍
മറന്ന ഒരു കാര്യമുണ്ട്‌.
പ്രത്യേകിച്ചും അന്തരീഷത്തില്‍ അഴിമതി വാര്‍ത്തകള്‍
സര്‍വ്വനേരവും മുഴങ്ങുന്ന വേളയില്‍.

വിവിധതലങ്ങളില്‍ അധികാരം കയ്യാളിയെങ്കിലും അഴിമതി
സ്പര്‍ശമില്ലാത്ത രാഷ്ട്രീയകാരനായിരുന്നു ആര്‍.വി.

കോയമ്പത്തൂരിന്‍റേയും മദ്രാസ്സിന്‍റേയും വ്യാവസായിക വളര്‍ച്ചയില്‍
പ്രമുഖ പങ്കു വഹിച്ച ആര്‍.വി മദ്രാസ്സില്‍ വ്യവസായ മന്ത്രി ആയിരുന്നപ്പോല്‍,
10 ഫാക്ടറികളിലേയ്ക്കു വിദേശനിര്‍മ്മിത യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തു.

ആര്‍.വി.പത്തിനൊന്നു കമ്മീഷന്‍ വാങ്ങി എന്ന പരാതി ഉയര്‍ന്നു.
പത്തു ഫാക്ടറി \കള്‍ക്കു പകരം, സര്‍ക്കാരിനു 11 ഫാക്ടറികള്‍
തുടങ്ങേണ്ടി വന്ന കാര്യം മുഖ്യമന്ത്രി പരാതിക്കരോടു വിശദീകരിച്ചു.
പതിനൊന്നാമത്തെ ഫാക്റ്ററിയിലെ യന്ത്രം ആര്‍.വി ക്കു കിട്ടിയ
പാരിതോഷികമായിരുന്നു.

സമാനമായ സംഭവം ആരോഗ്യമന്ത്രിയായിരുന്ന വൈക്കം
വി.മാധവന്‍റെ കാലത്തു തിരുക്കൊച്ചിയിലുണ്ടായി.
മരുന്നു കമ്പനികള്‍ നല്‍കിയ അന്‍പതിനായിരം രൂപ
രണ്ടുകയ്യും നീട്ടി വാങ്ങിയ മാധന്‍ ,വിവരം മുഖ്യമന്ത്രി
ഏ.ജെ .ജോണിനോടു പറഞ്ഞു ഖജനാവില്‍ അടച്ചു.
മറ്റേതെങ്കിലും മന്ത്രി ഇപ്രകാരം ചെയ്തിട്ടുണ്ടോ.?
കാണില്ല.

വാങ്ങലുകളില്‍ പത്തില്‍ കൂടുതല്‍ കമ്മ്ഷനും കിട്ടൂം.
ആര്‍. ശങ്കര്‍ ചേസിസ്‌ തട്ടിയെടുത്തപ്പോല്‍ പരാതി വന്നു.
എല്ലാ മന്ത്രിമാരും ഒന്നുകില്‍ തനിക്കായി,അല്ലെങ്കില്‍
പാര്‍ട്ടിക്കു വെണ്ടി കോഴ വാങ്ങുന്നു.
ഓരോ ഡീലിലേയും കോഴയുടെ വിവരങ്ങളും
സുതാര്യമാക്കാന്‍ സംവിധാനം വേണ്ടേ?
ഉദാഹരണത്തിനു തെക്കു വടക്കു പാതയ്ക്കു
(വലതിന്‍റെ സൂപ്പര്‍ഹൈവേ മറ്റൊരു പേരില്‍,
പ്രീഡിഗ്രി ബോര്‍ഡ്‌ പ്ലസ്‌ റ്റൂ
ആയതുപോലെ) കിട്ടുന്ന കമ്മീഷന്‍ എത്ര കോടി.
അതാര്‍ക്കു പോകും?
കാത്തിരുന്ന കാണാം.
അടുത്ത ഭരണകാലത്തെ അന്വേഷണം അതാകും.

Tuesday, January 27, 2009

ഇരട്ടസര്‍പ്പവും സുശൃതനും

ഇരട്ടസര്‍പ്പവും സുശൃതനും

എഴുപതില്‍
ഇരട്ടസര്‍പ്പം
എന്ന വൈദ്യശാസ്ത്രനോവല്‍ രചിക്കയും
എണ്‍പതുകളില്‍
മാതൃഭൂമി വാരികയില്‍
മുകളില്‍ നിന്നും വേരുകള്‍
തുടങ്ങിയ പട്ടാളക്കഥകള്‍
എഴുതുകയും ചെയ്ത
സുശൃതന്‍
അടുത്തകാലത്ത്‌
ഒരു നോവലും
ഒരു ചെറുകഥാസമാഹാരവും
പ്രസിദ്ധീകരിച്ചു.
ഏതെല്ലാമാണു പുസ്തകങ്ങള്‍.
ആരാണു പ്രസാധകന്‍?

ആരാണ്‌ ഈ അഭിനവ സുശൃതന്‍?
ഡോക്ടറോ
അതോ
പട്ടാളകാരനോ?

അതോ പട്ടാളത്തില്‍ ചേര്‍ന്ന ഡോക്റ്ററോ?

തകഴിയും ലാവ്‌ലിന്‍ കമ്പനിയും

തകഴിയും ലാവ്‌ലിന്‍ കമ്പനിയും

ലാവ്ലിന്‍ കമ്പനിയും പള്ളിവാസലും
തകഴിയുടെ ഒരു നോവലില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്‌.
ഏതാണാ നോവല്‍?

ഏണിപ്പടികള്‍?
കയര്‍?
രണ്ടിടങ്ങഴി?
ചുക്ക്‌?
ഇവയൊന്നുമല്ല.......?

ആരുടെ ഭരണകാലത്ത്‌ ,എന്ന്‌ ആണ്‌ പള്ളിവാസല്‍ പദ്ധതി തുടങ്ങുന്നത്‌?
അദ്ദേഹം എന്നെങ്കിലും അഴിമതി കാട്ടിയിരുന്നോ?

അന്ന്‌ ലാവ്ലിന്‍ കമ്പനി ഉണ്ടയിരുന്നോ?
അതോ മറ്റേതെങ്ക്ലിലും കമ്പനി ആണോ പള്ളിവാസല്‍ നിര്‍മ്മിച്ചത്‌?

തകഴിക്കു തെറ്റുപറ്റിയോ?
മുഴുവനായും ,
അഥവാ ഭാഗികമായി?

ലാവ്‌ലിന്‍ സൈറ്റ്‌ കാണുക

Thursday, January 22, 2009

ഡി.വിനയചന്ദ്രന്റെ ജാതിക്കുശുമ്പ്‌

ഡി.വിനയചന്ദ്രന്റെ ജാതിക്കുശുമ്പ്‌
നെല്ലിക്കല്‍ മുരളീധരന്റെ കേരള ജാതി വിവരണം(റെയിന്‍ബോ ബുക്സ്‌) ജാതിക്കുശുമ്പില്ലാത്ത പഠനം എന്നു കണ്ടെത്തുന്ന ഡി.വിനയചന്ദ്രന്‍ (മലയാളം വാരിക 14 നവംബര്‍ 2008 പുസ്തകം) ചെറിയ ജാതിക്കുശുമ്പു കാട്ടി. കുന്നംകുളത്തെ ഒരു നമ്പൂതിരി നായന്മാരെല്ലാം ഈഴവരുടെ സന്തതികളാണെന്ന ഒരു നമ്പൂതിരി ഫലിതം പ്രബന്ധമാക്കി എന്നു നിസ്സാരമാക്കി എഴുതി.

ആര്യരക്തമുള്ള നമ്പൂതിരിമാരുമായി സംബന്ധത്തിലേര്‍പ്പെട്ടു മക്കളെ പ്രസവിച്ച പല നായര്‍ സ്ത്രീകള്‍ക്കും പ്രഗല്‍ഭരായ മക്കളുണ്ടായി. സമുദായാചാര്യന്‍ മന്നത്തു പത്‌മനാഭന്‍ നല്ല ഉദാഹരണം.

രണ്ടുഭാഗങ്ങളുള്ള , നായന്മാരുടെ പൂര്‍വ്വചരിത്രം
( പഞ്ചാംഗം പുസ്തകശാല കുന്നംകുളം ) എഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നന്‍പൂതിരിപ്പാട്‌ എഴുത്തചന്റെ കാലം മുതല്‍ 1911 വരെയുള്ള നായര്‍ സമുദായ അംഗങ്ങളുടെ ലിസ്റ്റ്‌ തയ്യാറാക്കി (ഒന്നാം ഭാഗം പേജ്‌ 239-240)
നായര്‍ സമുദായത്തില്‍ പതിനായിരത്തിന്‌ ഒന്നു വീതം പ്രഗല്‌ ഭമതികളുണ്ടായപ്പോള്‍, ഈഴവരില്‍ അത്‌ 0.2 മാത്രം എന്നും, അമ്പലവാസികളില്‍ 7 എന്നും ക്ഷത്രിയരില്‍ 79 എന്നും കണ്ടെത്തി.
ക്ഷത്രിയ സ്ത്രീകള്‍ നമ്പൂതിരിമാരില്‍ നിന്നു മാത്രമേ ഗര്‍ഭം ധരിച്ചിരുന്നുള്ളു.

ഇത്തരം പഠനം നടത്തിയ കാണിപ്പയ്യൂരിനെ നമ്പൂതിരി ഫലിതം പ്രബന്ധമാക്കിയ ഒരു നമ്പൂതിരി എന്നു കുശുമ്പിച്ചതു ശരിയായില്ല.

മലബാറിലെ തീയരും തിരുവിതാംകൂറിലെ ചില ക്രിസ്ത്യാനികളും സുന്ദരന്മാരും സുന്ദരികളും ബുദ്ധിമതികളും പരിശ്രമശാലികളും ആയ സന്തതികളെ കിട്ടാന്‍ ആര്യ
( യൂറോപ്യന്‍) സംബന്ധം നടത്തി എന്ന കാര്യവും പരസ്യമായ രഹസ്യം.

ഇളങ്കുളം നായരാണെന്നു കരുതി കാണിപ്പയ്യൂര്‍ ചില തമാശകള്‍ എഴുതി.

നായരല്ലായിരുന്നതിനാല്‍ ഇളങ്കുളം മൗനം പാലിച്ചു.
അതുമാത്രമാണ്‌ കാണിപ്പയ്യൂരിനു പറ്റിയ മണ്ടത്തരം.

അദ്ദേഹത്തിന്റെ പഠനം തികച്ചും പഠനാര്‍ഹം തന്നെ. വെറും നന്‍പൂരിഫലിതം പ്രബന്ധമാക്കിയതല്ല

Tuesday, January 13, 2009

അവിടേയും വിഭാഗീയത

അവിടേയും വിഭാഗീയത

മഹദ്‌വചങ്ങള്‍ ധാരാളമുണ്ട്‌ മലയാളത്തില്‍.
മഹദ്‌ പദങ്ങള്‍ കുറവും.
വളരെക്കാലം മലയാളിശ്രോതപുടങ്ങളില്‍ പതിച്ചിരുന്ന
പ്രധാന മഹദ്‌ പദം ഇങ്ക്വിലാബ്‌
ആയിരുന്നു.

കഴിഞ്ഞ കുറേ നാളായി ഒന്നാം സ്ഥാനം വിഭഗീയത കൈവരിച്ചു.
കൊജ്ജാണന്‍,പോഴന്‍,നികൃഷ്ട ജീവി,പട്ടി,കുലംകുത്തി തുടങ്ങിയ
വായ്മൊഴിവഴക്കപ്പദങ്ങള്‍ക്കു അല്‍പ്പായുസ്‌ ആയിരുന്നു.
എന്നാല്‍ വിഭാഗീയത നീണാള്‍ നില നില്‍ക്കും

പണ്ടു സാഹിത്യത്തിലായിരുന്നു ചേരിതിരിവു
രണ്ടാം അക്ഷര പ്രാസം വേണ്ടവരും വേണ്ടാത്തവരും തമ്മില്‍.
അമ്മാവന്‍ വര്‍മ്മയും മരുമകന്‍ വര്‍മ്മയും ആയിരുന്നു തലപ്പത്ത്‌
കേസരിയുടെ കാലമായപ്പോള്‍
വിണ്ണു നോക്കികള്‍
പെണ്ണൂ നോക്കികള്‍
മണ്ണുനോക്കികള്‍
പുണ്ണൂ നോക്കികള്‍ എന്നിവര്‍ തമ്മിലായി ചേരിതിരിവ്‌

രാഷ്ട്രീയത്തില്‍ സി.വി.യുടെ കാലമായപ്പോള്‍ തമിഴരും
മലയാളികളും തമ്മിലായി ചേരിപ്പോര്‌.മലയാളി മെമ്മോറിയല്‍
അങ്ങിനെ ഉടലെടുത്തു.
ഹിന്ദുക്കളും ,ക്രിസ്ത്യാനികളും മുസ്ലിമുകളും തമ്മിലും
ചേരിപ്പിരിവു തുടര്‍ക്കഥ.

അവര്‍ണ്ണരും സവര്‍ണ്ണാരും തമ്മില്‍ പണ്ടേ ഉണ്ട്‌
നായാരും ഈഴവരും തമ്മിലായി പില്‍ക്കാലത്ത്‌
മെത്രാന്‍ കക്ഷിയും ബാ​വാക്കക്ഷിയും.
മന്നവും ശങ്കറും യോജിക്കാന്‍ ശ്രമിച്ചെങ്കിലും
പണീക്കരും വെള്ളാപ്പള്ളിയും ശ്രമിച്ചതു പോലെ തന്നെ.

പാര്‍ട്ടി കളില്‍ പണ്ടേ ഉണ്ടു ചേരി തിരിവു
ആദ്യകാല കമ്മ്യൂണിസ്റ്റുകളെല്ലാം ഒരുകാലത്തു കോണ്‍ഗ്രസ്സ്‌ കാരായിരുന്നു
സോഷ്യലിസ്റ്റ്കളും റവലൂഷണറി സോഷ്യലിസ്റ്റ്കളുമുണ്ടായി.
വലതും ഇടതും പിന്നെ നിരവധി ഉല്‍പ്പിരുവുകളും ഉണ്ടായി.

കോണ്‍ഗ്രസ്സില്‍ നിന്നും കേരള കോണ്‍ഗ്രസ്സും അതില്‍ പിന്നെ
എണ്ണിയാല്‍ ഒടുങ്ങാത്ത ഉള്‍പ്പിരുവുകളും ചേരിതിരുവുകളും.
കോണ്‍ഗ്രസ്സില്‍ കരുണാകരന്‍-ആന്‍റണി കരുണാകരന്‍-ചാണ്ടി
എന്നിങ്ങനെ ചേരി തിരുവുകള്‍
ചികില്‍സകരില്‍ അലോ-ഹോമിയോ,യൂനാനി ,കൂനി,
പാരമ്പര്യ ചേരിതിരിവു.
സിനിമാലോകത്തു അമ്മ. മാക്റ്റാ.ചേംബര്‍

ചേരിതിരിവു പണ്ടേ ഉണ്ടു മലയാളി ലോകത്ത്‌
എന്നാല്‍ അതിനു വിഭാഗീയത എന്ന ഓമനപ്പേരിട്ടതു
പിണറായി ആണ്‌

മധുര മനോഹര മനോജ്ഞ പദം
ആ പദം നീണാല്‍ വാഴട്ടെ.
പിണറായി ഒന്നാമനാകുമ്പോള്‍ ഇനി കോടിയേരിയും
അതിനു പിന്നാലെ ജയരാജനും വിഭാഗീയത മുഴക്കിയെന്നു
വരും.കറുത്ത കുതിര വേറെയും കാണാം.
നീതിനിര്‍വ്വഹണരംഗം വിഭാഗീയത ഇല്ലാത്ത രംഗം എന്നു നാം ധരിച്ചു
2009 ചരിത്രം തിരുത്തി
ഇന്ത്യാവിഷനിലെ വരാന്ത്യവിശകലനും അഭിഭാഷകനും ആയ ജശങ്കര്‍
ചാനല്‍ വിചരണയില്‍ പറഞ്ഞതു വാസ്തവമെങ്കില്‍
നമ്മുടെ നീതിനിര്‍വ്വഹണ അധിപന്മാരുടെ ഇടയിലും വിഭാഗീയത തുടങ്ങി.
അങ്ങ്നെ വിഭാഗീയത ഒരു തുടര്‍ക്കഥ
പദം മഹദ്വല്‍ക്കരിച്ച പിണറായി സഖാവിനും അതു ചൂണ്ടിക്കാട്ടുന്ന
അഡ്‌വേ .ജയശങ്കറനും
നല്ല നമസ്കാരം

Monday, January 12, 2009

വേലുത്തമ്പിക്കും കുണ്ടറവിളംബരത്തിനും പുനര്‌ വായന വേണം

വേലുത്തമ്പിക്കും കുണ്ടറവിളംബരത്തിനും പുനര്‌ വായന വേണം

2009 ജനുവരി 14 നു കുണ്ടറ വിളംബരത്തിന്റെ 200 വയസ്‌.

കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ മന്ത്രി ബേബി,ഡോ ശശിഭൂഷന്‍,ഡോ.എസ്‌.കെ വസന്തന്‍ തുടങ്ങി പലരും വിളംബരത്തെക്കുറിച്ചും വേലുത്തമ്പിയെ കുറിച്ചും പറഞ്ഞു; എഴുതി.

ടി.കെ വേലുപ്പിള്ളയും,വി.ആര്‍ പരമേശവരന്‍ പിള്ളയും എഴുതി വച്ചതെല്ലാം ആവര്‍ത്തിച്ചു.
ഏന്നാല്‍ മുണ്ടശ്ശേരി, നെടുങ്കുന്നം,ചാഴിക്കാടന്‍ എന്നീ ജോസഫ്‌ ത്രയങ്ങളും
ഏന്‍.കെ ജോസ്‌, ഡോ.ശോഭനന്‍ ,ഡോ.ടി.ബി .വിജയകുമാര്‍
ഏന്നിവര്‍ എഴിതിയ ,
തികച്ചും വ്യത്യസ്തമായ വിലയിരുത്തലുകള്‍ക്കു നേരെ അവരെല്ലാം തന്നെ കണ്ണടക്കുന്നു.

(തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ ഇംഗ്ലീഷ്‌കാര്‍ക്കു വാതില്‍ തുറന്നകൊടുത്തു- ചാഴിക്കാടന്‌
പല കള്ളക്കളികളും നടത്തിയ ആള്‍ -ഒന്നാം മുണ്ടശ്ശേരി
മിര്‍ജാഫര്‍. നായര്‍ സമുദായത്തിന്റെ എണ്ണം കുറയാന്‍ കാരണക്കാരന്‍-എന്‍.കെ ജോസ്‌.
തുടങ്ങിയയവ )

2009 ജ്ജനുവരി -11 ഞായറാശ്‌ചയിലെ മനോരമയില്‍ എസ്‌.കെ .വസന്തന്‍ എഴുതിയ ലേഖനം
പഴയ വീഞ്ഞു പഴയ കുപ്പിയില്‍.
വേലുത്തമ്പിയും രാജാ കേശവദാസനും രാജ്യ ദ്രോഹികളും രാജദ്രോഹികളും
സ്വയം രാജാവാകന്‍ ശ്രമിച്ചവരും ആണെന്നാണു രണ്ടാമതു പറഞ്ഞവരുടെ മതം.

രാജഭരണകാലത്ത്‌ വെറും ഒരു ദളവ തന്റേതായ വിളംബ്രം ഇറക്കുകയ്യോ?
എന്താണതിനു കാറണം.
രാജദ്രോഹമല്ലേ?
ക്ഷേത്രപ്രവേശന വിളബ്മരം ആവിഷ്കരിച്ച സര്‍ സി.പി രാമസ്വാമി പോലും അതിന്റെ കര്‍തൃത്വം ചിത്തിരതിരുനാള്‍ മഹാരാജാീനു കൊടുത്തു എന്നു ശ്രീധര മേനോന്‍ കണ്ടെത്തി
(സര്‍ സി.പി തിരുവിറ്റാംകൂര്‍ ചരിത്രത്തില്‍ കാണുക)

ഠീര്‍ച്ചയായും കുണ്ടറവിളംബരം പുനര്‍ വായനക്കു വിധേയമാക്കേണ്ടതല്ലേ?

Thursday, January 8, 2009

പ്രശസ്തരുടെ രോഗങ്ങള്‍

പ്രശസ്തരുടെ രോഗങ്ങള്‍
അഥവാ
കുപ്രസിദ്ധ രോഗങ്ങള്‍

വിവരാവകാശനിയമം പ്രാബല്യത്തിലായതോടെ പ്രമുഖ വ്യക്തികളുടെ രോഗങ്ങളുടെ വിശദ വിവരം പൊതുജനങ്ങളും ആവശ്യപ്പെട്ടു തുടങ്ങിയേക്കാം. മെഡിക്കല്‍ എത്തിക്സ്‌ പ്രകാരം പലതും പറയരുത്‌ എന്നായിരുന്നു മുന്‍കാലങ്ങളില്‍. ഇനിയും സ്ഥിതി മാറിയെന്നു വരാം .

മുഹമ്മദാലി ജിന്ന ക്ഷയരോഗി ആണെന്നും അധിക നാള്‍ ജീവിച്ചിരിക്കല്ല എന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലത്രേ. ആ അറിവ്‌ എന്തെല്ലാം പ്രശ്നങ്ങള്‍ ഒഴിവാകിയേനെ. കുറെ നാളത്തേക്കു ജിന്നയെ പ്രധാന മന്ത്രി ആക്കിയാല്‍ മതിയായ്‌രുന്നു.

കമലാ നെഹ്രുവിനും ടി. ബി ആയിരുന്നു .സ്വിറ്റ്സര്‍ലണ്ട്‌ വാസം ആയിരുന്നു അന്നത്തെ ചികില്‍സ.
ചങ്ങമ്പുഴക്കും ടി.ബി . ആയിരുന്നു.മദനപ്പള്ളിയിലായിരുന്നു അക്കലത്തെ ചികില്‍സ,
തന്റെ മാതാവ്‌ കല്ല്യാണിക്കുട്ടി അമ്മയ്ക്കും ടി.ബി ആയിരുന്നു എന്നു മകന്‍ കെ.മുരളീധരന്‍ ഈയിടെ തുറന്നു പറഞ്ഞു.

ഇന്നു ടി.ബി. (പഴയകാലത്തെ രാജയക്ഷ്മാവ്‌) നിസ്സാര രോഗമാണ്‌.പൂര്‍ണ്ണ രോഗവിമുക്തി കിട്ടും.

നമ്മുടെ പ്രശസ്ത നേതാക്കളില്‍ ഒരാള്‍ അന്തരിച്ചതു (സിഫിലിസ്‌ (പറിങ്കിപ്പുണ്ണ്‌ അഥവാ
കപ്പല്‍ ) രോഗ ബാധയുടെ കോമ്പ്ലിക്കേഷനാലാണ്‌.വിവരം അക്കാലതു പത്രങ്ങളില്‍ വന്നില്ല. അതിനാല്‍ പൊതു ജനം വിവരം അറിഞ്ജില്ല. രോഗത്തിന്റെ ശാസ്ത്രീയ നാമം പത്രങ്ങലില്‍ വന്നു. സിഫിലിസ്‌ കൊണ്ടു മാത്രം വരുന്ന അവസ്ഥ. ഡോക്റ്റരന്മാര്‍ക്കു കാര്യം പിടി കിട്ടി. നേതാവ്‌ ആള്‍ ഒരു തമാശകാരനുമായിരുന്നു.പാവം ജനമറിഞ്ഞ്നില്ല.
ഇന്നായിരുന്നുവെങ്കില്‍ മാധ്യമവിചാരണ, നികേഷും, ഭഗത്തും ബ്രിട്ടോയും മീരയും മറ്റും അടിച്ചു പൊളിച്ചേനെ

ഇന്നു സിഫിലിസ്സും വിരളം.

ക്ഷയം , സിഫിലിസ്‌,കാന്‍സര്‍,ലുക്കീമിയാ.സിറോസ്സിസ്‌,വൃക്കത്തകരാര്‍ എന്നു വേണ്ട എയിഡ്‌സ്‌ വരെ പിടിപെട്ട പ്രസസ്തരുണ്ട്‌. അവരില്‍ ചിലരെ, അവരുടെ രോഗങ്ങളെക്കുറിച്ചു നമുക്കു ചിലതു മനസ്സിലാക്കാം.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുക

Wednesday, January 7, 2009

രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ

രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ

കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമനം എന്നും വാദത്തിനു വേണ്ടി നാരായണപ്പണിക്കരുടെ കണക്ക്‌ അംഗീകരിച്ചാലും
20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി നടേശന്‍
നായര്‍ മേധാവിത്വത്തിന്റെ പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന്‍ ജഫ്രിയെ ഉദ്ധരിച്ചാല്‍:

1816,1836 1854 എന്നീ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‌ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത്‌ 20 ശതമാനം മാത്രം.

അവസാനത്തേത്‌ ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ
(? പെരുപ്പിക്കപ്പെട്ടവ) ആയിരുന്നു എന്നും ,അതിനാല്‍ രസ്സാവഹം എന്നും, ജഫ്രി വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ്‌ 2003 പേജ്‌ 40).
ഇപ്പോള്‍ അതിലും കുറവ്‌. വെറും 12 ശതമാനം

നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?

1. മറ്റുള്ള സമുദായങ്ങളിലെ സ്ത്രീകള്‍ കൂടുതല്‍ തവണ പ്രസവിച്ചു

2.നായര്‍ സ്ത്രീകള്‍ കുറച്ചു മാത്രം പ്രസവിച്ചു

3 മറ്റു സമുദായങ്ങള്‍ ഇവിടെ കുടിയേറി (അതുണ്ടായിട്ടില്ല)

4.മറ്റു അറിയപ്പെടത്ത കാരണങ്ങള്‍- നായര്‍ യുവാക്കളുടെ കൂട്ട മരണങ്ങള്‍.

കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃസ്യമായതെന്നു ജഫ്രി കാണാതെ പോയി.

ഈ വസ്തുത ചൂണ്ടിക്കാടുന്നത്‌ ദളിത്‌ ബന്ധു എന്‍.കെ.ജോസ്‌ ആണ്‌.
അദ്ദേഹത്തിന്റെ വേലുത്തമ്പി എന്ന വിവാദ കൃതി (ഹോബി പബ്ലേഷേര്‍സ്‌, വൈക്കം 2003 പേജ്‌ 147)

മെക്കാളെയുമായി പിണങ്ങിയപ്പോള്‍, തന്റെ കൂടെ ഒന്നര ലക്ഷം ആളുകള്‍ ഉണ്ടെന്നാണ്‌ തമ്പി ഡാലിയോടു പറഞ്ഞത്‌.

അവരില്‍ കുറഞ്ഞ്തു 30,000 നായര്‍ യുവാക്കള്‍, ഇംഗ്ലീഷ്‌ കാരുടെ വെടിയാല്‍ കൊല്ലപ്പെട്ടു.
മുമ്പു കൊല്ലപ്പെട്ടവരെ ക്കൂടി കൊട്ടിയാല്‍ 50,000 നായര്‍ യുവാക്കള്‍ എങ്കിലും 1800-1810 കാലയളവില്‍ കൊല്ലപ്പെട്ടു. ടിപ്പുവിന്റെ യുദ്ധത്തില്‍ കൊല്ലപ്പെട്ട നായര്‍ യുവാക്കല്‍ വേറെയും.

ആ യുവാക്കള്‍ കൊല്ലപ്പെടാതിരുന്നുവെങ്കില്‍ ,8 തലമുറകള്‍ക്കു ശേഷം നായന്മാര്‍ ജനസ്ംഖ്യയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്നേനെ എന്നു ജോസ്‌.

ഇന്നു കൊല്ലപ്പെന്ന ജവാന്റെ കുറ്റുംബത്തിനു ലക്ഷം ചിലപ്പോല്‍ കോടിയും സര്‍ക്കാര്‍ നല്‍കും.പക്ഷേ അക്കാലത്ത്‌ ഒന്നും കൊടുത്തില്ലാ.അവരുടെ ആശ്രിതര്‍ പാവങ്ങളായി. അവര്‍ കച്ചവടത്ത്നും കയ്യേറ്റത്തിനും അബ്കാരി കച്ചവടത്തിനും കള്ളനോട്ടറ്റിക്കും പോയില്ല.

തീര്‍ച്ചയായും പാവപ്പെട്ട നായന്മാര്‍ക്കും സംവരണം കൊടുക്കുന്നതു സാമൂഹ്യ നീതി മാത്രം.
അന്നത്തെ ലഹള നായന്മാരുടെ മാത്രം ലഹള ആയിരുന്നു എന്നും ഈഴവര്‍ അതില്‍ പങ്കെടുത്തീല എന്നും ജോസ്‌ പറയുന്നു.പേജ്‌ 62.തിരുവിതാംകൂറിനു നിലയും വിലയും ഉണ്ടാക്കിയതു ടിപ്പുവിന്റെ ആക്രമണകാലത്തു മൈസൂര്‍ സൈന്യത്തിനെതിരായി പടനയിക്കയും ആത്മാഹൂതി നടത്തുകയും ചെയ്ത നായര്‍ ജവാന്മാര്‍ ആയിരുന്നു എന്നും ജോസ്‌ എഴുതുന്നു.പേജ്‌ 181.
അപ്പോല്‍ രാജ്യരക്ഷക്കായി ആത്മാഹൂതി നടത്തി ജനസംഖ്യയില്‍ കുറഞ്ഞ്‌ പോയ നായര്‍ സമുദായത്തോടു ക്രൂരത കാട്ടരുത്‌

Monday, January 5, 2009

കുറയുന്ന നായര്‍ ജനസംഖ്യ

കുറയുന്ന നായര്‍ ജനസംഖ്യ

കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമാനമേ ഉള്ളൂ എന്നും വാദത്തിനു വേണ്ടി നാരായണപ്പണിക്കരുടെ കണക്ക്‌ അംഗീകരിച്ചാലും 20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി.
നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന്‍ ജഫ്രിയെ ഉദ്ധരിച്ചാല്‍:

1816,1836 1854 എന്നീവ ആയ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‌ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത്‌ 20 ശതമാനം മാത്രം.

അവസാനത്തേത്‌ ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ ആയതിനാല്‍ പെരുപ്പിക്കപ്പെട്ടവ ആയിരുന്നു എന്ന അര്‍ഥത്തില്‍ ജഫ്രി രസ്സാവഹം എന്നു വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ്‌ 2003 പേജ്‌ 40). ഇപ്പോള്‍ അതിലും കുറവ്‌.

കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃശ്യമായത്‌ എന്നു ജഫ്രി കാണാതെ പോയി.

നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?

1. മറ്റുള്ള സമുദായങ്ങള്‍ കൂടുതല്‍ സന്താനോല്‍പാദനം നടത്തുന്നു.

2.നായര്‍ സന്താനോപാദനം കുറയല്‍.

3.ദലിത്‌ ബന്ധു വൈക്കം എന്‍.കെ ജോസ്‌ പറയുമ്പോലെ വേലുത്തമ്പിദളവാ 2 തവണകളിലായി പട്ടാളക്കാരായിരുന്ന നായര്‍ യുവാക്കാളില്‍ നല്ലപങ്കിനേയും കൊന്നൊടുക്കിയതു കാരണം.

4.മറ്റു കാരണങ്ങള്‍

ജോസ്സു പറയുന്നതാണു ശരിയെങ്കില്‍ രാജ്യരക്ഷക്കു ബലി അര്‍പ്പിച്ചതിന്റെ പേരില്‍ ജന സംഖ്യ കുറഞ്ഞു പോയ നായര്‍ സമുദായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.ഇപ്പോളായിരുന്നുവെങ്കില്‍ കൊല്ലപ്പെട്ട ഓരോ നായര്‍ ജവാനും എത്ര പണം വീതം കിട്ടുമായിരുന്നു?

ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍

ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍

ഇന്ത്യാക്കാര്‍ക്കു ചരിത്രമില്ല.
ഭാരതീയരുടെ കുറ്റവും കുറവും എപ്പോഴും ചൂണ്ടിക്കാട്ടിയിരൂന്ന സര്‍.വിന്‍സ്ടണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഒരിക്കല്‍ പറഞ്ഞു.

നമ്മുടെ ചരിത്രം അപൂര്‍ണ്ണമാണ്‌.
ഉള്ളതെല്ലാം വിദേശികള്‍ എഴുതിയതും.
നാം സംഭവങ്ങള്‍ രേഖപ്പെടുത്തി വച്ചിരുന്നില്ല.
ഉള്ള തെളിവുകള്‍ നശിപ്പിക്കയും ചെയ്യും.

ഇപ്പോള്‍ തെളിവു നശിപ്പിക്കല്‍ സര്‍ക്കാര്‍ തലത്തിലുമായി.
2008 നവംബര്‍ 30 വരെ നമ്മുടെ ആധാരങ്ങളില്‍
പടിഞ്ഞാരു ദിശയ്ക്കു
ഞായര്‍ അഥവാ, സൂര്യന്‍ പടിയുന്ന ദിശയ്ക്കു-
മേക്ക്‌
എന്നാണെഴുതിയിരുന്നത്‌.

കേരളചരിത്രനിര്‍മ്മിതിയില്‍,
ഭാഷാചരിത്ര രചനയില്‍,
വളരെ സഹായിച്ച പദമാണ്‌ മേക്ക്‌
ഭാഷാപണ്ഡിതനായ കാഡ്‌വെല്ലും പണ്ഡിതനായ ചട്ടമ്പി സ്വാമികളും മറ്റും ഈ പദം വഴി കേരളം ഒരു കാലത്തു കടലിനടിയില്‍ ആയിരുന്നു എന്നും
സഹ്യാദ്രിക്കു കിഴക്കു താമസ്സിച്ചിരുന്ന തമിഴര്‍ കുടിയേറിയാണു കേരളീയര്‍ ഉണ്ടായതെന്നും,
മലയാളം 700 വര്‍ഷം മുന്‍പു മാത്രം തമിഴില്‍ നിന്നുണ്ടായി എന്നും മറ്റും സ്ഥാപിച്ചു.

തമിഴര്‍ക്കു ഞായര്‍ പടി യുന്നതു മുകളില്‍, സഹ്യാദ്രിക്കു മുകളില്‍ അതായതു മേക്ക്‌.
ഇത്രയധികം പ്രാധാന്യം ഉള്ള മേക്ക്‌ എന്ന പദം 2008 ഡിസംബര്‍ മുതല്‍ നമ്മുടെ ആധാരങ്ങളില്‍ നിന്നും
സര്‍ക്കാര്‍ ഉത്തരവു വഴി തുടച്ചു നീക്കപ്പെട്ടു.
കേഴുക മമ നാടെ.
കേഴുക അമ്മ മലയാളമേ.

Thursday, January 1, 2009

നമ്മുടെ ആരോഗ്യമന്ത്രിമാര്‍

നമ്മുടെ ആരോഗ്യമന്ത്രിമാര്‍

തിരുക്കൊച്ചിയിലേയും കേരളത്തിലേയും മിക്ക ആരോഗ്യമന്ത്രിമാരെക്കുറിച്ചും കുറെയെല്ലാം മനസ്സിലാക്കന്‍ കഴിഞ്ഞു. വി.മാധവന്‍,വെല്ലിങ്ങ്ടന്‍,എന്‍,കെ.ബാലകൃഷ്ണന്‍, വക്കം പുരുഷോത്തമന്‍,ഷന്മുഖദാസ്‌, രാമചന്ദ്രന്‍ നായര്‍ തുടങ്ങി ഏതാനും ചിലരെ സമീപിച്ചിട്ടുമുണ്ട്‌.

ഇവരില്‍ എനിക്ക്‌ ഏറ്റവും ബഹുമാനം തോന്നിയത്‌ എന്‍.കെ.ബാലകൃഷ്ണനോടാണ്‌.അച്ചുതമേനോന്‍ മന്ത്രിസഭയിലെ എന്‍.കെ.ബാലകൃഷ്ണനാണു(പി.എസ്‌.പി) നമുക്കു കിട്ടിയ ഏറ്റവും നല്ല ആരോഗ്യമന്ത്രി.
അദ്ദേഹം നടപ്പാക്കിയ പദ്ധതികള്‍ നമ്മുടെ പൊതുജനാരോഗ്യനില ഉയര്‍ത്തി.
കേരളം ഒന്നാം സ്ഥാനത്തെത്തി.

കോഴിക്കോടു കോട്ടയം മെഡിക്കല്‍ കോളേജുകളുടെ സ്ഥാപകര്‍ എന്ന നിലയില്‍,ഒന്നാം ഈ.എം എസ്സ്‌ മന്ത്രിസഭയിലെ ഡോ.ഇ.ആര്‍.മേനോന്‍,ഞങ്ങളുടെ വാഴൂര്‍ എം.എല്‍.ഏ ആയിരുന്ന, ആര്‍. ശങ്കര്‍ മന്ത്രിസഭയിലെ, വൈക്കം വേലപ്പനും നമ്മുടെ ആദരം അര്‍ഹിക്കുന്നു.

ചിത്തരഞ്ജനും സുധീരനും ഉള്‍പ്പെറ്റെയുള്ള ബാക്കിയുള്ളവരില്‍, സ്മരിക്കപ്പെടേണ്ടവരായി ആരും തന്നെയില്ല എന്നു പറയാന്‍ ഖേദമുണ്ട്‌.
സ്ഥലം മാറ്റത്തില്‍ കൈക്കൂലി തുടങ്ങ്യത്‌ ഈ.എം.എസ്സ്‌.മന്ത്രിസഭയിലെ വെല്ലിംഗ്ടണ്‍. ഏറ്റവും അഴിമതി കാട്ടിയത്‌ എന്‍.ഡി.പി മന്ത്രിമാര്‍.ഡോക്റ്റരന്മാരെ ഏറ്റവും ദ്രോഹിച്ചതു വക്കം. മെഡിക്കല്‍ സ്റ്റുഡന്റ്സ്‌ ഒരു കാലത്തു കളിയാകിയതിനു അവരുടെ പ്രൊഫ്സര്‍ ലില്ലിയുടെ, കേസ്സില്ലാവക്കീല്‍ ഡ്രൈവര്‍, പില്‍ക്കാലത്ത്‌ പകരം വീട്ടി.

എന്നാല്‍ ഈയിടെ സി.അര്‍ . കേശവന്‍ വൈദ്യര്‍ എഴുതിയ
പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ (ഡി.സി.ബുക്സ്‌ 1995)
എന്ന കൃതി വായിച്ചതോടെ ഒരു മന്ത്രിയ്യോടു കൂടി ബഹുമാനം തോന്നുന്നു.
ഇ.ജെ. ജോണ്‍ മന്ത്രിസബയിലെ വൈക്കം വി.മാധവന്‍.
ഒരു മരുന്നു കമ്പനി പാരിതോഷികമായി അന്‍പതിനായിരം രൂപ (അക്കാലത്ത്‌ 50,000 രൂപാ വലിയ തുക തന്നെ) കൊടുത്തപ്പോല്‍ ,അദ്ദേഹം അതു വങ്ങുകയുകയും മുഖ്യമന്ത്രിയോടു പറഞ്ഞു സര്‍കാര്‍ ഖജനാവില്‍ അടയ്ക്കുകയും ചെയ്തു.(പേജ്‌ 16 കാണുക)

കോയമ്പത്തൂരിനെ ചെരുകിടവ്യവസായനഗരിയാകി മാറ്റിയ മദ്രാസ്‌ വ്യവസായമന്ത്രി ആര്‍.വെങ്കിടരാമന്‍ (പിന്നീട്‌ ഇന്ത്യന്‍ പ്രസിഡന്റ്‌) തനിക്കു കമ്മീഷനായി കിട്ടിയ യന്ത്രങ്ങള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ ഉടമയില്‍ തന്നെ ,ഒരു ഫക്റ്ററി കൂടി സ്താപിച്ചതതിനു തുല്യം എന്നു പറയാം മാധവന്റെ ഈ നടപടി.

മന്ത്രിസ്ഥാനം കഴിഞ്ഞപ്പോല്‍, കടം തീര്‍ക്കന്‍ വൈക്കത്തുണ്ടായിരുന്ന വസ്തു അദ്ദേഹത്തിനു വില്‍ക്കേണ്ടിയും വന്നു. തീര്‍ച്ചയായും ഏഴു സെന്റിലെ ഓലപ്പുരയിലിരുന്നു നമുക്കു ബഡജറ്റ്‌ ഉണ്ടാക്കി തന്ന ടി.സി. ധനമന്ത്രി പി.എസ്‌.നടരാജപിള്ളയ്ക്കു സമശീര്‍ഷനാണു വൈക്കം വി.മാധവനും.
ഇന്നു കണികാണാന്‍ കഴിയാത്ത വര്‍ഗ്ഗം.

ശ്രീ മാധവന്റെ മകളുടെ ഭര്‍ത്താവ്‌ ഡോ.രവീന്ദ്രന്‍ വൈക്കം തലൂക്കാശുപത്രിയില്‍ എന്റെ സഹഡോക്റ്റരായിരുന്നു. മാധവനെ പലതവണ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു കണ്ടിരുന്നു. പക്ഷേ ഈ വിവരം ഇപ്പോഴാണറിയുന്നതു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ നമോവകം.

നമ്മുടെ ചില മന്ത്രിമാരെങ്കിലും (വലതും ഇടതും) അദ്ദേഹത്തെ മാതൃകയാക്കിയിരുന്നുവെങ്കില്‍.