Monday, January 5, 2009

കുറയുന്ന നായര്‍ ജനസംഖ്യ

കുറയുന്ന നായര്‍ ജനസംഖ്യ

കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമാനമേ ഉള്ളൂ എന്നും വാദത്തിനു വേണ്ടി നാരായണപ്പണിക്കരുടെ കണക്ക്‌ അംഗീകരിച്ചാലും 20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി.
നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന്‍ ജഫ്രിയെ ഉദ്ധരിച്ചാല്‍:

1816,1836 1854 എന്നീവ ആയ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‌ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത്‌ 20 ശതമാനം മാത്രം.

അവസാനത്തേത്‌ ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ ആയതിനാല്‍ പെരുപ്പിക്കപ്പെട്ടവ ആയിരുന്നു എന്ന അര്‍ഥത്തില്‍ ജഫ്രി രസ്സാവഹം എന്നു വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ്‌ 2003 പേജ്‌ 40). ഇപ്പോള്‍ അതിലും കുറവ്‌.

കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃശ്യമായത്‌ എന്നു ജഫ്രി കാണാതെ പോയി.

നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?

1. മറ്റുള്ള സമുദായങ്ങള്‍ കൂടുതല്‍ സന്താനോല്‍പാദനം നടത്തുന്നു.

2.നായര്‍ സന്താനോപാദനം കുറയല്‍.

3.ദലിത്‌ ബന്ധു വൈക്കം എന്‍.കെ ജോസ്‌ പറയുമ്പോലെ വേലുത്തമ്പിദളവാ 2 തവണകളിലായി പട്ടാളക്കാരായിരുന്ന നായര്‍ യുവാക്കാളില്‍ നല്ലപങ്കിനേയും കൊന്നൊടുക്കിയതു കാരണം.

4.മറ്റു കാരണങ്ങള്‍

ജോസ്സു പറയുന്നതാണു ശരിയെങ്കില്‍ രാജ്യരക്ഷക്കു ബലി അര്‍പ്പിച്ചതിന്റെ പേരില്‍ ജന സംഖ്യ കുറഞ്ഞു പോയ നായര്‍ സമുദായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.ഇപ്പോളായിരുന്നുവെങ്കില്‍ കൊല്ലപ്പെട്ട ഓരോ നായര്‍ ജവാനും എത്ര പണം വീതം കിട്ടുമായിരുന്നു?

2 comments:

വരവൂരാൻ said...

താങ്കളുടെ ബ്ലോഗ്ഗിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു. കുറേയേറെ പുതിയ അറിവുകൾ, ചരിത്ര സത്യങ്ങൾ നന്നായിരിക്കുന്നു. ഈ പോസ്റ്റും നന്നായിട്ടുണ്ട്‌. താങ്കൾ പറഞ്ഞ ഈ ശതമാനത്തിൽ നിന്നു തന്നെ എത്ര പേർ നായർ മാരുടെ താൽപര്യങ്ങൾക്കായ്‌ വരുന്നുണ്ട്‌. നാട്ടിലെ എൻ സ്സ്‌ സ്സിൽ മെംബർ ഷീപ്പ്‌ എടുക്കാൻ ചെന്നാൽ കണ്ട പരിചയപ്പോലും കാണിക്കില്ലാ. ഒടുവിൽ ഈ ആൾക്കൂട്ടത്തിൽ ഈ നല്ല ജനക്കുട്ടം ചിന്നഭിന്ന മായി പോക്കുന്ന അവസ്ഥ അതി വിദൂരമല്ലാ. ആശംസകൾ

paarppidam said...

ജനസഘ്യ കൂടാൻ വഴികൾ അന്വേഷിക്കല്ലെ മാഷേ.

അക്കാലത്തെ പോലെ ബഹുഭാര്യാത്വം കൊണ്ടുവരിക.കുടുമ്പത്തു ദാസിമാരെ വെക്കുക. ഇതൊക്കെ ഇന്ന് നടക്കോ?

ഒളിസേവയിൽ കുട്ടികളെ ഉണ്ടാക്കൽ അന്ന് നാട്ടുനടപ്പായിരുനു. അതുപോളെ ഇടക്കിടെ രാത്രികാലങ്ങളിൽ നമ്പൂതിരിമാർക്ക് അത്താഴം ഒരുക്കുന്ന പതിവും ഉണ്ടായിരുന്നതായി ഇന്ദുലേഖയിലും മറ്റുംകാണുന്നു.ഇതിലേക്കൊക്കെ പോണോ?

ബഹുബാര്യാത്വം ഒക്കെ ഒരു പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ല.അതുപോലെ കുറേ സന്തതികളെ ഉണ്ടാക്കി രാജ്യത്തിനൂ ബാധ്യത ഉണ്ടാക്കുന്നതും.

മറ്റുള്ളവർ ഛെയ്യുന്നപോലെ ഒള്ളനായന്മാർ സംഘടിച്ച് വോട്ടുബാങ്കായി നിന്ന് അവകാശങ്ങൾ ചോദിച്ചുവാങ്ങുകയേ വഴിയുള്ളൂ.