Thursday, January 8, 2009

പ്രശസ്തരുടെ രോഗങ്ങള്‍

പ്രശസ്തരുടെ രോഗങ്ങള്‍
അഥവാ
കുപ്രസിദ്ധ രോഗങ്ങള്‍

വിവരാവകാശനിയമം പ്രാബല്യത്തിലായതോടെ പ്രമുഖ വ്യക്തികളുടെ രോഗങ്ങളുടെ വിശദ വിവരം പൊതുജനങ്ങളും ആവശ്യപ്പെട്ടു തുടങ്ങിയേക്കാം. മെഡിക്കല്‍ എത്തിക്സ്‌ പ്രകാരം പലതും പറയരുത്‌ എന്നായിരുന്നു മുന്‍കാലങ്ങളില്‍. ഇനിയും സ്ഥിതി മാറിയെന്നു വരാം .

മുഹമ്മദാലി ജിന്ന ക്ഷയരോഗി ആണെന്നും അധിക നാള്‍ ജീവിച്ചിരിക്കല്ല എന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലത്രേ. ആ അറിവ്‌ എന്തെല്ലാം പ്രശ്നങ്ങള്‍ ഒഴിവാകിയേനെ. കുറെ നാളത്തേക്കു ജിന്നയെ പ്രധാന മന്ത്രി ആക്കിയാല്‍ മതിയായ്‌രുന്നു.

കമലാ നെഹ്രുവിനും ടി. ബി ആയിരുന്നു .സ്വിറ്റ്സര്‍ലണ്ട്‌ വാസം ആയിരുന്നു അന്നത്തെ ചികില്‍സ.
ചങ്ങമ്പുഴക്കും ടി.ബി . ആയിരുന്നു.മദനപ്പള്ളിയിലായിരുന്നു അക്കലത്തെ ചികില്‍സ,
തന്റെ മാതാവ്‌ കല്ല്യാണിക്കുട്ടി അമ്മയ്ക്കും ടി.ബി ആയിരുന്നു എന്നു മകന്‍ കെ.മുരളീധരന്‍ ഈയിടെ തുറന്നു പറഞ്ഞു.

ഇന്നു ടി.ബി. (പഴയകാലത്തെ രാജയക്ഷ്മാവ്‌) നിസ്സാര രോഗമാണ്‌.പൂര്‍ണ്ണ രോഗവിമുക്തി കിട്ടും.

നമ്മുടെ പ്രശസ്ത നേതാക്കളില്‍ ഒരാള്‍ അന്തരിച്ചതു (സിഫിലിസ്‌ (പറിങ്കിപ്പുണ്ണ്‌ അഥവാ
കപ്പല്‍ ) രോഗ ബാധയുടെ കോമ്പ്ലിക്കേഷനാലാണ്‌.വിവരം അക്കാലതു പത്രങ്ങളില്‍ വന്നില്ല. അതിനാല്‍ പൊതു ജനം വിവരം അറിഞ്ജില്ല. രോഗത്തിന്റെ ശാസ്ത്രീയ നാമം പത്രങ്ങലില്‍ വന്നു. സിഫിലിസ്‌ കൊണ്ടു മാത്രം വരുന്ന അവസ്ഥ. ഡോക്റ്റരന്മാര്‍ക്കു കാര്യം പിടി കിട്ടി. നേതാവ്‌ ആള്‍ ഒരു തമാശകാരനുമായിരുന്നു.പാവം ജനമറിഞ്ഞ്നില്ല.
ഇന്നായിരുന്നുവെങ്കില്‍ മാധ്യമവിചാരണ, നികേഷും, ഭഗത്തും ബ്രിട്ടോയും മീരയും മറ്റും അടിച്ചു പൊളിച്ചേനെ

ഇന്നു സിഫിലിസ്സും വിരളം.

ക്ഷയം , സിഫിലിസ്‌,കാന്‍സര്‍,ലുക്കീമിയാ.സിറോസ്സിസ്‌,വൃക്കത്തകരാര്‍ എന്നു വേണ്ട എയിഡ്‌സ്‌ വരെ പിടിപെട്ട പ്രസസ്തരുണ്ട്‌. അവരില്‍ ചിലരെ, അവരുടെ രോഗങ്ങളെക്കുറിച്ചു നമുക്കു ചിലതു മനസ്സിലാക്കാം.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുക

10 comments:

siva // ശിവ said...

അടുത്ത ഭാഗം വായിക്കണം എന്ന് ആഗ്രഹം ഉണ്ട്.

ഒരു കാര്യം, നമ്മുടെ നാട്ടിലെ വലിയ പത്രക്കാര്‍ എഴുതുന്നതുപോലെ താങ്കളും എഴുതിയിരിക്കുന്നു “നമ്മുടെ പ്രശസ്ത നേതാക്കളില്‍ ഒരാള്‍“ ഇത് എന്തിനാ. അയാളുടെ പേരു പറയാന്‍ താങ്കള്‍ക്കും പേടിയാണോ?

മലമൂട്ടില്‍ മത്തായി said...

IMHO, there is no need to publicize the personal information of people, who ever they are. Guess that you could not resist the urge to be a gossip monger.

chithrakaran ചിത്രകാരന്‍ said...

അസുഖത്തെ അസുഖമായി കണ്ടാല്പോരേ ?
പ്രശസ്തരുടെ അണ്ടര്‍വെയര്‍ അഴിച്ചിട്ട് സമൂഹത്തിന് താങ്കള്‍ എന്തു സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
ശാരീരികഅസുഖം ഒരാളുടെ സ്വഭാവ ദൂഷ്യമൊന്നുമല്ലല്ലോ !
ശാരീരികമായ പ്രതിരോധത്തിന്റെ വീഴ്ച്ചയെ
വ്യക്തികളെ കരിതേക്കാന്‍ ഉപയോഗിക്കുന്നത്
നല്ല പ്രവണതയല്ല.
കേരള ബാര്‍ബര്‍ നായര്‍ എന്നൊരു മലയാളം
ബ്ലോഗറുണ്ട്. കക്ഷിക്കും താങ്കള്‍ക്കുള്ളതുപോലെയുള്ള വൈകല്യമുള്ളതായി ശ്രദ്ധിച്ചിരുന്നു.
പ്രായത്തിന്റെ ബഹുമാനം വച്ചായിരിക്കണം
താങ്കള്‍ക്കൊന്നും നല്ല മറുപടി ലഭിക്കാതിരിക്കുന്നത്.
പക്ഷേ, എന്നും ആ സൌജന്യം ലഭിക്കും എന്നു പ്രതീക്ഷിക്കരുതേ :)

Unknown said...

ഏറ്റവും വിനീതമായി പറഞ്ഞാല്‍ ഇതു്‌ അധമത്വമാണു് ഡോക്ടര്‍ സാര്‍!

കണ്ണൻ എം വി said...

വിവേകമില്ലായ്മ അക്കാദമിഷ്യന്‍ മാര്‍ക്കുള്ള രോഗമാണോ,അതിനുള്ള ചികിത്സ ഊളന്‍പാറയിലോ കുതിരവട്ടത്തോ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവു പകരുന്നതും ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യവുമാണ്. പക്ഷേ അതു ബാധിച്ച പ്രശസ്തരായവരുടെ പേരുകള്‍ അതുമായി ബന്ധപ്പെടുത്തി വെളിപ്പെടുത്തേണ്ടതുണ്ടൊ? ഇത്തരം രോഗങ്ങള്‍ അവര്‍ക്കുണ്ടായതിന് അവര്‍ എന്തു പിഴച്ചു. കുഷ്ഠരോഗികളെ ആട്ടിയോടിച്ച കാലമുണ്ടായിരുന്നു. ലോകം ഏറെ പുരോഗമിച്ച ഇന്നും എയ്‌ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട് ഉഴലുന്നവരെ കല്ലെറിയാനും അകറ്റി നിര്‍ത്താനുമാണ് ജനത്തിനു താല്പര്യം. താങ്കള്‍ ഇങ്ങനെയൊരു ഉദ്യമത്തിനു തുനിയുന്നത് മോശം ഏര്‍പ്പാടായേ കാണാന്‍ പറ്റു.

ത്രിശ്ശൂക്കാരന്‍ said...

വിവരാവകാശനിയമം അതനുവദിയ്ക്കുന്നുണ്ടോ എന്ന് എനിയ്ക്കറിയില്ല; പക്ഷേ,ഈ നിയമപ്രകാരം ഒരാളുടെ അസുഖം, അതിന്റെ വിശദാംശങ്ങള്‍, അയാള്‍ക്ക് മാത്രമോ അല്ലെങ്കില്‍ അയാളുടെ അവകാശികള്‍ക്കോ മാത്രമേ വെളിപ്പെടുത്താവൂ എന്ന് പല വിദേശരാജ്യങ്ങളിലും ചിട്ടപ്പെടിത്തിയിട്ടുണ്ട്. ഭാരതത്തില്‍ ഈ നിയമം ഇപ്പോഴും ശൈശവത്തിലാണെന്നത് കൊണ്ട് ചില ഞരമ്പ് രോഗികള്‍ അത് കുത്തി മണത്ത് നോക്കുമെന്നത് സ്വാഭാവികം.
സാറിതെല്ലാം കളക്റ്റ് ചെയ്ത് വെയ്ക്ക്, നമുക്ക് ഏതെങ്കിലും ‘മ’ വാരികയില്‍ പ്രസിദ്ധീകരിയ്ക്കാം. ഒരു നേരമ്പോക്കാകട്ടെ...

keralafarmer said...

വിവരാവകാശ നിയമ പ്രകാരം അറിയാന്‍ കഴിയുന്നതെന്തും പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ല എന്നതാണ് എന്റെ വ്യക്തി പരമായ അഭിപ്രായം. ചിത്രകാരന്റെ ബാര്‍ബര്‍ നായരെക്കുറിച്ചുള്ള കമെന്റ് കണ്ടു. ഈ ചിത്രകാരനുള്ളതുപോലൊരു വൈകല്യം ബാര്‍ബര്‍ നായര്‍ക്കുണ്ടാകുമെന്ന് തോന്നുന്നില്ല. ഈ ചിത്രകാരന്റെ ഏറ്റവും വലിയ വൈകല്യം അയാള്‍ ബ്ലോഗുകളിലെഴുതുന്ന കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ ബ്ലോഗ് ശില്പശാലകള്‍ നടത്തി പുതു പുത്തന്‍ ബ്ലോഗര്‍മാരെ കബളിപ്പിക്കുന്നു എന്നതാണ്. അതേ ചിത്രകാരന്‍ ഹിന്ദുക്കള്‍ വിദ്യയുടെ ദേവിയായി ആരാധിക്കുന്ന സരസ്വതീ ദേവിയെപ്പോലും തുണിയൂരി വിശകലനം നടത്തുന്നു. ഇത്തരം കാര്യങ്ങള്‍ ഇയാള്‍ ഒരു ശില്പശാലയില്‍ അവതരിപ്പിക്കാതെതന്നെ നാളെ ഇയാളെ ജനം തിരിച്ചറിഞ്ഞുകൊള്ളും. ഇതും ഒരു മനോരോഗം ആകാനെ വഴിയുള്ളു. കുതിരവട്ടം പറ്റിയ സ്ഥലമാണ്. സഹപ്രവര്‍ത്തകരെ മനസികമായി മുറിവേല്‍പ്പിക്കുന്ന സ്വഭാവം ഇയാള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിവാഹമായിരിക്കാം ആരംഭം.

അനില്‍@ബ്ലോഗ് // anil said...

ഇങ്ങേര്‍ ഡോക്ടറാണോ ആവോ !

വിവരാവകാശ നിയമപ്രകാരം രോഗം എന്തായിരുന്നു എന്ന് അറിയാനാവുമോ ?

വികടശിരോമണി said...

എനിക്കാണെങ്കിൽ ഈ ഡോക്ടർമാരെ കാണുന്നതുതന്നെ പേടിയാണ്.സൂചിവെക്കാൻ പറയുന്ന ക്രൂരരല്ലേ.
ങ്ങള് സത്യത്തിൽ ഡോക്ടറാ?
അതറിയാൻ വിവരാവകാശനിയമപ്രകാരം എവിടെയാ അപേക്ഷ കൊടുക്കണ്ടേ?