Monday, January 5, 2009

ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍

ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍

ഇന്ത്യാക്കാര്‍ക്കു ചരിത്രമില്ല.
ഭാരതീയരുടെ കുറ്റവും കുറവും എപ്പോഴും ചൂണ്ടിക്കാട്ടിയിരൂന്ന സര്‍.വിന്‍സ്ടണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഒരിക്കല്‍ പറഞ്ഞു.

നമ്മുടെ ചരിത്രം അപൂര്‍ണ്ണമാണ്‌.
ഉള്ളതെല്ലാം വിദേശികള്‍ എഴുതിയതും.
നാം സംഭവങ്ങള്‍ രേഖപ്പെടുത്തി വച്ചിരുന്നില്ല.
ഉള്ള തെളിവുകള്‍ നശിപ്പിക്കയും ചെയ്യും.

ഇപ്പോള്‍ തെളിവു നശിപ്പിക്കല്‍ സര്‍ക്കാര്‍ തലത്തിലുമായി.
2008 നവംബര്‍ 30 വരെ നമ്മുടെ ആധാരങ്ങളില്‍
പടിഞ്ഞാരു ദിശയ്ക്കു
ഞായര്‍ അഥവാ, സൂര്യന്‍ പടിയുന്ന ദിശയ്ക്കു-
മേക്ക്‌
എന്നാണെഴുതിയിരുന്നത്‌.

കേരളചരിത്രനിര്‍മ്മിതിയില്‍,
ഭാഷാചരിത്ര രചനയില്‍,
വളരെ സഹായിച്ച പദമാണ്‌ മേക്ക്‌
ഭാഷാപണ്ഡിതനായ കാഡ്‌വെല്ലും പണ്ഡിതനായ ചട്ടമ്പി സ്വാമികളും മറ്റും ഈ പദം വഴി കേരളം ഒരു കാലത്തു കടലിനടിയില്‍ ആയിരുന്നു എന്നും
സഹ്യാദ്രിക്കു കിഴക്കു താമസ്സിച്ചിരുന്ന തമിഴര്‍ കുടിയേറിയാണു കേരളീയര്‍ ഉണ്ടായതെന്നും,
മലയാളം 700 വര്‍ഷം മുന്‍പു മാത്രം തമിഴില്‍ നിന്നുണ്ടായി എന്നും മറ്റും സ്ഥാപിച്ചു.

തമിഴര്‍ക്കു ഞായര്‍ പടി യുന്നതു മുകളില്‍, സഹ്യാദ്രിക്കു മുകളില്‍ അതായതു മേക്ക്‌.
ഇത്രയധികം പ്രാധാന്യം ഉള്ള മേക്ക്‌ എന്ന പദം 2008 ഡിസംബര്‍ മുതല്‍ നമ്മുടെ ആധാരങ്ങളില്‍ നിന്നും
സര്‍ക്കാര്‍ ഉത്തരവു വഴി തുടച്ചു നീക്കപ്പെട്ടു.
കേഴുക മമ നാടെ.
കേഴുക അമ്മ മലയാളമേ.

No comments: