Thursday, January 1, 2009

നമ്മുടെ ആരോഗ്യമന്ത്രിമാര്‍

നമ്മുടെ ആരോഗ്യമന്ത്രിമാര്‍

തിരുക്കൊച്ചിയിലേയും കേരളത്തിലേയും മിക്ക ആരോഗ്യമന്ത്രിമാരെക്കുറിച്ചും കുറെയെല്ലാം മനസ്സിലാക്കന്‍ കഴിഞ്ഞു. വി.മാധവന്‍,വെല്ലിങ്ങ്ടന്‍,എന്‍,കെ.ബാലകൃഷ്ണന്‍, വക്കം പുരുഷോത്തമന്‍,ഷന്മുഖദാസ്‌, രാമചന്ദ്രന്‍ നായര്‍ തുടങ്ങി ഏതാനും ചിലരെ സമീപിച്ചിട്ടുമുണ്ട്‌.

ഇവരില്‍ എനിക്ക്‌ ഏറ്റവും ബഹുമാനം തോന്നിയത്‌ എന്‍.കെ.ബാലകൃഷ്ണനോടാണ്‌.അച്ചുതമേനോന്‍ മന്ത്രിസഭയിലെ എന്‍.കെ.ബാലകൃഷ്ണനാണു(പി.എസ്‌.പി) നമുക്കു കിട്ടിയ ഏറ്റവും നല്ല ആരോഗ്യമന്ത്രി.
അദ്ദേഹം നടപ്പാക്കിയ പദ്ധതികള്‍ നമ്മുടെ പൊതുജനാരോഗ്യനില ഉയര്‍ത്തി.
കേരളം ഒന്നാം സ്ഥാനത്തെത്തി.

കോഴിക്കോടു കോട്ടയം മെഡിക്കല്‍ കോളേജുകളുടെ സ്ഥാപകര്‍ എന്ന നിലയില്‍,ഒന്നാം ഈ.എം എസ്സ്‌ മന്ത്രിസഭയിലെ ഡോ.ഇ.ആര്‍.മേനോന്‍,ഞങ്ങളുടെ വാഴൂര്‍ എം.എല്‍.ഏ ആയിരുന്ന, ആര്‍. ശങ്കര്‍ മന്ത്രിസഭയിലെ, വൈക്കം വേലപ്പനും നമ്മുടെ ആദരം അര്‍ഹിക്കുന്നു.

ചിത്തരഞ്ജനും സുധീരനും ഉള്‍പ്പെറ്റെയുള്ള ബാക്കിയുള്ളവരില്‍, സ്മരിക്കപ്പെടേണ്ടവരായി ആരും തന്നെയില്ല എന്നു പറയാന്‍ ഖേദമുണ്ട്‌.
സ്ഥലം മാറ്റത്തില്‍ കൈക്കൂലി തുടങ്ങ്യത്‌ ഈ.എം.എസ്സ്‌.മന്ത്രിസഭയിലെ വെല്ലിംഗ്ടണ്‍. ഏറ്റവും അഴിമതി കാട്ടിയത്‌ എന്‍.ഡി.പി മന്ത്രിമാര്‍.ഡോക്റ്റരന്മാരെ ഏറ്റവും ദ്രോഹിച്ചതു വക്കം. മെഡിക്കല്‍ സ്റ്റുഡന്റ്സ്‌ ഒരു കാലത്തു കളിയാകിയതിനു അവരുടെ പ്രൊഫ്സര്‍ ലില്ലിയുടെ, കേസ്സില്ലാവക്കീല്‍ ഡ്രൈവര്‍, പില്‍ക്കാലത്ത്‌ പകരം വീട്ടി.

എന്നാല്‍ ഈയിടെ സി.അര്‍ . കേശവന്‍ വൈദ്യര്‍ എഴുതിയ
പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ (ഡി.സി.ബുക്സ്‌ 1995)
എന്ന കൃതി വായിച്ചതോടെ ഒരു മന്ത്രിയ്യോടു കൂടി ബഹുമാനം തോന്നുന്നു.
ഇ.ജെ. ജോണ്‍ മന്ത്രിസബയിലെ വൈക്കം വി.മാധവന്‍.
ഒരു മരുന്നു കമ്പനി പാരിതോഷികമായി അന്‍പതിനായിരം രൂപ (അക്കാലത്ത്‌ 50,000 രൂപാ വലിയ തുക തന്നെ) കൊടുത്തപ്പോല്‍ ,അദ്ദേഹം അതു വങ്ങുകയുകയും മുഖ്യമന്ത്രിയോടു പറഞ്ഞു സര്‍കാര്‍ ഖജനാവില്‍ അടയ്ക്കുകയും ചെയ്തു.(പേജ്‌ 16 കാണുക)

കോയമ്പത്തൂരിനെ ചെരുകിടവ്യവസായനഗരിയാകി മാറ്റിയ മദ്രാസ്‌ വ്യവസായമന്ത്രി ആര്‍.വെങ്കിടരാമന്‍ (പിന്നീട്‌ ഇന്ത്യന്‍ പ്രസിഡന്റ്‌) തനിക്കു കമ്മീഷനായി കിട്ടിയ യന്ത്രങ്ങള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ ഉടമയില്‍ തന്നെ ,ഒരു ഫക്റ്ററി കൂടി സ്താപിച്ചതതിനു തുല്യം എന്നു പറയാം മാധവന്റെ ഈ നടപടി.

മന്ത്രിസ്ഥാനം കഴിഞ്ഞപ്പോല്‍, കടം തീര്‍ക്കന്‍ വൈക്കത്തുണ്ടായിരുന്ന വസ്തു അദ്ദേഹത്തിനു വില്‍ക്കേണ്ടിയും വന്നു. തീര്‍ച്ചയായും ഏഴു സെന്റിലെ ഓലപ്പുരയിലിരുന്നു നമുക്കു ബഡജറ്റ്‌ ഉണ്ടാക്കി തന്ന ടി.സി. ധനമന്ത്രി പി.എസ്‌.നടരാജപിള്ളയ്ക്കു സമശീര്‍ഷനാണു വൈക്കം വി.മാധവനും.
ഇന്നു കണികാണാന്‍ കഴിയാത്ത വര്‍ഗ്ഗം.

ശ്രീ മാധവന്റെ മകളുടെ ഭര്‍ത്താവ്‌ ഡോ.രവീന്ദ്രന്‍ വൈക്കം തലൂക്കാശുപത്രിയില്‍ എന്റെ സഹഡോക്റ്റരായിരുന്നു. മാധവനെ പലതവണ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു കണ്ടിരുന്നു. പക്ഷേ ഈ വിവരം ഇപ്പോഴാണറിയുന്നതു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ നമോവകം.

നമ്മുടെ ചില മന്ത്രിമാരെങ്കിലും (വലതും ഇടതും) അദ്ദേഹത്തെ മാതൃകയാക്കിയിരുന്നുവെങ്കില്‍.

2 comments:

Rejeesh Sanathanan said...

:)

പുതുവത്സരാശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പൊ മന്ത്രിമാര്‍ ഇല്ലല്ലോ... പകരം മുതലാളിമാരല്ലേ... ആരോഗ്യ മുതലാളി... അഭ്യന്തര മുതലാളി അങ്ങനെ...!! ആശംസകള്‍...