കല്ല്,കരട്,കാഞ്ഞിരക്കുറ്റിയും
പിന്നെ നമ്മുടെ മന്ത്രിപുംഗവരും
കല്ല്,കരട്,കാഞ്ഞിരക്കുറ്റി,
മുള്ള്,മുരട്,മൂര്‍ക്കന്‍പാന്‍പ്
എന്ന പ്രയോഗം തന്റെ പിതാവ്, മുന്‍ മന്ത്രി സി.എച്.മുഹമ്മദ് കോയയുടേത്
ആണെന്നു മകനും മുന്‍ മന്ത്രിയും ആയ ഡോ.മുനീര്‍ അവകാശവാദം പുറപ്പെടുവിച്ചു.
(നര്‍മ്മം നന്മയാക്കിയ ബാപ്പ,മനോരമ ആശ്ചപ്പതിപ്പ്2007 മെയ് 12 പേജ് 5)
പനമ്പള്ളി,അച്ച്ത മേനോന്‍,മുണ്ടശ്ശേരി, വി.ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ക്കു ശേഷം പുസ്തകം വായിക്കാറുള്ള മന്ത്രിമാരെ കണികാണാനെ ഇല്ല.
കല്ല്,കരട്,കാഞ്ഞിരക്കുറ്റി
എന്ന ഭാഗം സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയിലേതാണെന്നു
ബഹു.മന്ത്രി.വായ്മൊഴിവഴക്കം
ജി.സുധാകരന്‍ കോഴിക്കോട് ഒരു യോഗത്തില്‍ പ്രസ്ംഗിച്ചതു ഇന്ത്യാവിഷനില്‍
കണ്ടു.കേട്ടു.
മാര്‍ത്താണ്ഡവര്‍മ്മയില്‍ അങ്ങിനെ ഒരു ഭഗം ഇല്ല.
അപ്പന്ത്ന്‍പുരാന്റെ ഭൂതരായരില്‍ ഉണ്ടെന്നു വാദത്തിനു സമ്മതിക്കാം.
എന്നാല്‍ ആ പ്രയോഗത്തിനെ പകര്‍പ്പകവകാശം അപ്പന്‍ തന്‍പുരാനു കൊടുക്കാന്‍ കഴികയില്ല.
അട്ടിപ്പേര്‍ തുടങ്ങിയ ദാനങ്ങളില്‍ പുരാതന ചെന്‍പോലകളില്‍
നല്‍കിയിരുന്ന സ്ഥിരം ശൈലീപ്രയോഗം ആയിരുന്നു അത്.
മെല്‍പ്പലവും
കീഴ്പ്പലവും
കല്ല്,കരട്,കാഞ്ഞിരക്കുറ്റി
മുള്ള്
മുരട്
മൂര്‍ക്കന്‍ പാന്‍പ്!
ആള്‍പോകും വഴി,
നീര്‍ പോകും ചാല്
മാന്‍ പെടും കാട്
തെന്‍ പെടും ചോല
നുരിയും നുരിയിടപ്പഴുതും
നീരനിധികിണറ
ആകാശം
പാതാളം
മുതലായവ അട്ടിപ്പേറായി കൊടുത്തതായി പഴയ രേഖകളില്‍ കാണം
ചുരുക്കത്തില്‍ പ്രസ്തുത പ്രയോഗം ഏതെങ്കിലും സാഹിത്യകാരെന്റേയൊ
മന്ത്രിയുടേയോ സംഭാവനയല്ല
കൂടുതലറിയാന്‍
പി.ഭാസ്കരനുണ്ണിയുടെ
പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം
(കേരള സാഹിത്യ അക്കഡമി 1988,പുറം 910-11 കാണുക
1 comment:
Kaanjirakuttiyil thanne thalakkendivarumo?
Post a Comment