Tuesday, February 3, 2009

എന്താണീ എന്‍.എച്‌.എസ്സ്‌


എന്താണീ എന്‍.എച്‌.എസ്സ്‌ എന്നു ചോദിക്കുന്നവരുണ്ടാകും.
ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്‌ സര്‍വീസസ്സ്‌
എല്ലാവര്‍ക്കും സൗജന്യ ചികില്‍സ നല്‍കുന്ന രീതി.
60 വര്‍ഷം മുന്‍പ്‌ ആറ്റ്ലിസര്‍ക്കാരിലെ അന്യൂറിന്‍ ബീവാന്‍ എന്ന ആരോഗ്യമന്ത്രി ആവിഷ്കരിച്ചു
ബ്രിട്ടനിലെ വെയില്‍സിലുള്ള ബീവാന്‍ പ്രതിമക്കു മുന്‍പില്‍ ഞാന്‍ നിക്കുന്ന ഫോട്ടൊ.
ബ്രിട്ടന്‍ സന്ദര്‍ശനത്തിലെ മറക്കാനാവാത്ത നിമിഷം.

ബ്രിട്ടനിലെ ചികില്‍സ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അധികാരത്തില്‍ വന്ന ആറ്റ്ലി ഗവേണ്മെന്‍റിലെ
അന്യൂറിന്‍ ബീവാന്‍ ആവിഷകരിച്ച നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍.എച്ച്.എസ്സ്)
പരക്കെ പ്രശംശ പിടിച്ചടക്കി.ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസ്സിയേഷന്‍ പോലും എതിര്‍ത്തെങ്കിലും
ബീവാന്‍ കൂശിയില്ല. വരുമാനം നോക്കാതെ ചികിസ വേണ്ടി വരുന്ന ഏതൊരു മനുഷ്യ ജീവിക്കും
സൗജന്യ ചികില്‍സ നല്‍കുന്ന ഈ പരിപാടി ലോകത്തില്‍ തന്നെ ആദ്യമായിരുന്നു.മുതലാളിത്തരാജ്യത്തെ
ജനായത്ത തുരുത്ത് എന്ന പേര്‍ അങ്ങനെ ബ്രിട്ടനു സ്വന്തമായി.15 ലക്ഷം ജോലിക്കാര്‍.വന്‍ കിട ആശുപത്രികളില്‍
90,000 ഡോക്ടറന്മാര്‍.പുറമേ 35,000 ജനറല്‍ പ്രാക്ടീഷണറന്മാര്‍(ജി.പി) 400,000 നേര്‍സുമാര്‍
16,000 ആംബുലന്‍സ് ജോലിക്കാര്‍. ചൈനയിലെ പീപ്പിള്‍സ് ലിബറെഷന്‍ സൈന്യം അമേരിക്കയിലെ വാള്‍ മാര്‍ട്ട്
ഇന്ത്യന്‍ റയില്‍ വേ എന്നിവ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ജോലിക്കാര്‍ ഉള്ളത് എന്‍.എച്ച് .എസ്സിനാണ്.
5 കോടി രോഗികള്‍ക്കു സേവനം നല്‍കുന്നു. സ്കോട്ട്ലണ്ട്,വെയില്‍സ്,വടക്കന്‍ അയര്‍ ലണ്ട് എന്നിവ യഥാക്രമം
158,000, 71,000 67,000 പേര്‍ക്കു ജോലി നല്‍കുന്നു.10 ലക്ഷം രോഗികള്‍ വീതം 36 മണികൂറില്‍
ചികില്‍സ നല്‍കുന്നു.അതായത് മണിക്കൂറില്‍ 463 രോഗികള്‍ വീതം ,സെക്കണ്ടില്‍ 8 രോഗികള്‍ വീതം
ചികില്‍സിക്കപ്പെടുന്നു. ആഴ്ച തോറും 7ലക്ഷം പേര്‍ എന്‍.എച്ച് എസ്സ് വക ഡന്‍റ്റിസ്റ്റ്കളെ കാണുന്നു.
3000 പേര്‍ക്കു ഹൃദയ ശസ്ത്രക്രിയകള്‍ നടത്തപ്പെടുന്നു.

ജീവിത ദൈര്‍ഘ്യം കൂടുന്നതു ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.മരുന്നുകള്‍ക്കു കൂടുതല്‍
തുക കണ്ടെത്തേണ്ടി വരുന്നു.ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നു.സര്‍ക്കാരിനു തന്നെ എല്ലാം ചെയ്യാന്‍
സാധിക്കാതെ വരുന്നു.സ്വകാര്യകമ്പനികളുടെ സഹായം തേടാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമാകുന്നു.
അവ വന്നാല്‍ തങ്ങള്‍ക്കു കിട്ടുന്ന സേവനത്തില്‍ വെള്ളം ചേര്‍ക്കപ്പെടും എന്നു സാധാരണക്കാര്‍ ഭയപ്പെടുന്നു.

No comments: