Sunday, March 1, 2009

നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍

നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍
ചങ്ങല പിടിക്കിന്‍പോഴും
മതില്‍ കെട്ടുന്‍പോഴും നാല്‍ക്കവലകളില്‍
ചെഗുവേരയുടേയും ഭഗത് സിങിന്റേയും
ചിത്രങ്ങള്‍ ഉയത്തിക്കാട്ടറുനണ്ട്‌.

എന്നാല്‍ കേരള ഭഗത് സിങ്ങിന്റെ
ചിത്രം ഒരിടത്തും ഉയര്‍ത്തിക്കാട്ടറില്ല.
1917-43 കാലത്തു ജീവിച്ചിരുന്ന വക്കം അബ്ദുള്‍ ചാദര്‍
എന്ന കേരള ഭഗത് സിങ്ങിന്‍ എഅറിയാവുന്നവര്‍
ഇന്നത്തെ തലമുറയില്‍ കാണില്ല.

വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ 404-406 പേജുകളില്‍
അദ്ദേഹത്തെക്കുറിച്ചുള്ള വിവരം ഉണ്ട്‌.
സ്വാതന്ത്ര്യത്തിനു വേണ്ടി തൂക്കിലേറ്റപ്പെട്ട മല്യാളിയണ്‌ അബ്ദുല്ള്‍ കാദര്‍.സിംഗപ്പൂരില്‍ ഇന്‍ഡിപെന്‍ഡന്റ് ലീഗിന്റെ
പ്രവര്‍ത്തകന്‍.ബ്രിട്ടനെതിരെ ചാരവൃത്തി നടത്തി.
മാതൃഭൂമിയുടെ സാങ്കേതിക ഉപദേശ്ഷ്ടാവായിരുന്നു

.1943 സെപ്തംബര്‍10 ന്‌ 26 വയസ്സില്‍
ബ്രിട്ടീഷ്കാരാല്‍തൂക്കിക്കൊല്ലപ്പെട്ടു.
കൊലമരത്തില്‍ നിന്നും
വന്ദേമാതരം എന്നും
മഹാത്മാ ഗാന്ദ്ധി കീജേ എന്നും
ഭാരത് മാതാ കീജേ എന്നും വിളിച്ചു.
തന്നെ ഒരു ഹിന്ദു സഹോദര്‍നോടൊപ്പം തൂക്കണം എന്നതായിരുന്നു അവസാന ആഗ്രഹം.

1 comment:

Manoj മനോജ് said...

ദേ ഇവിടെയും ഉണ്ട്....
http://histrography.blogspot.com/2008/09/secret-radio-stations-and-anti-british.html

“കൊലമരത്തില്‍ നിന്നും
വന്ദേമാതരം എന്നും
മഹാത്മാ ഗാന്ദ്ധി കീജേ എന്നും
ഭാരത് മാതാ കീജേ എന്നും വിളിച്ചു.”

:) :) :)
“ഭാരത് മാതാ കീ ജെയ് എന്നും ഡൌണ്‍ വിത്ത് ഇമ്പീരിലിസമെന്നും” പറഞ്ഞതായി വായിച്ചിട്ടുണ്ട്.

“തന്നെ ഒരു ഹിന്ദു സഹോദര്‍നോടൊപ്പം തൂക്കണം എന്നതായിരുന്നു അവസാന ആഗ്രഹം”
പെനാങില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറിയ സുബാഷിന് ചന്ദ്ര ബേസിന് മുന്‍പുള്ള ഐ.എന്‍.എ.യിലെ 20 പോരാളികളെ പിടിച്ചതില്‍ അദ്ദേഹത്തോടൊപ്പം 4 പേരെ കൂടി തൂക്കിലേറ്റാന്‍ വിധിച്ചു. ഫൌജാ സിംങ്, ബര്‍ദാന്‍, അനന്തന്‍, പെരേര. ഇതില്‍ പെരേര താന്‍ തിരുവിതാംകൂര്‍ സ്വദേശിയാണെന്നും ഇവിടെ തൂക്കിലേറ്റാന്‍ നിയമമില്ല എന്നും അതിനാല്‍ തന്നെ തൂക്കിലേറ്റാന്‍ പാടില്ല എന്നും വാദിച്ചു. പെരെരയെ തൂക്കിലേറ്റാതെ ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ തിരുവിതാംകൂര്‍ സ്വദേശിയായ വക്കം ഈ ഇളവ് ചോദിച്ചില്ല. മറ്റ് 3 പേരൊടൊപ്പം വക്കത്തെയും ഒരുമിച്ച് തൂക്കിലേറ്റി.