ഒസ്കാര്‍ അവാര്‍ഡ് വങ്ങിക്കൊണ്ട്
റസൂല്‍ പൂക്കുട്ടി
പറഞ്ഞ ചുരുക്കം ചില വാക്കുകള്‍
എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും.
ഭാരതത്തിന്റെ ഓം എന്ന്‍ അശബ്ദത്തെക്കുറിച്ചാണു പൂക്കുട്ടി സംസാരിച്ചത്.
നിശബ്ദത.
പിന്നെ ഒരു ശബ്ദം.
അതിനുശെഷം കുറേക്കൂടി നീണ്ട നിശ്ശബ്ദത.
ശിവരാത്രി ദിനം കിട്ടിയ സമ്മാനം തന്റെ രാജ്യത്തിനു വേണ്ടി അദ്ദേഹം സമര്‍പ്പിക്കയും ചെയ്തു.
ഹൈമവതഭൂവില്‍ വീരേന്ദ്രകുമാര്‍
ഓം എന്ന പദത്തെക്കുറിച്ചു പറയുന്നതു നോക്കാം.
ബ്രഹ്മാവ് ഓം രൂപത്തിലുള്ള ഗണപതിയെ
ധ്യാനിച്ചുകൊണ്ടു സൃഷ്ടികര്‍മ്മത്തില്‍ മുഴുകി
.സമസ്ത ദേവതകളും ലോകങ്ങളും പ്രപഞ്ചനായകനായ് ഗണപതിയെ ഇങ്ങന്‍ എസ്തുതിച്ചു:
ഓം ഓ ഗണപതി,എല്ലാ പ്രശംശകളും അങ്ങേക്കാണ്.
അങ്ങാണ ആത്യന്ത്യക സത്യം.....
ഓം..ഓം.ഓം ശ്രീഗണേശായ നമ
വിഗ്നേശ്വരപ്രാര്‍ഥനയുടെ ആരംഭം ഇങ്ങനെയാ
ണ്....ഗണപതി ഓംകാരസ്വരൂപിയാണ്.
വളഞ്ഞ തുന്‍പിക്കൈ പ്രണവത്തിന്റെ പ്രതീകവും
.അതുകൊണ്ടാണ് ഗണപതിക്കു വക്രതുണ്ഡന്‍ എന്ന പേരു കിട്ടിയത്.
ദേവനാഗരിലിപിയിലെഴുതുന്ന ഓം ഗജത്തിന്റെ വളഞ്ഞ തുന്‍പിക്കയ്യോടു സാമ്യമുണ്ട്.
തമിഴിലെ ഓം വളഞ്ഞ തുന്‍പിക്കൈ ഉള്ള ഗജസിരസ്സുപോലാണ്.Om
No comments:
Post a Comment