നിശ്ശബ്ദമാക്കപ്പെട്ട കലപ്പ
2009 മാര്‍ച്ച് 8
.പൊന്‌കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുക്യത്തില്‍
പൊങ്കുന്നം വര്‍ക്കി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
കഥാകൃത്ത് സക്കറിയ ആയിരുന്നു മുക്യ പ്രഭാഷണം.
പൊങ്കുന്നത്തു നാലുവര്‍ഷം താനുണ്ടായിരുന്ന കാര്യവും
മുരളി മോഹന്‍ തുടങ്ങിയ കൂട്ടുകാര്‍.മുരളിയുമൊത്തു
പാന്‍പാടിയില്‍ പോയോര്‍മ്മ നശിച്ചിരുന്ന വര്‍ക്കിസാറിനെ കണ്ട ന്കാര്യം.
എലിക്കുളത്തു വീടിനടുത്തുണ്ടായിരുന്ന വായനശാല,
അവിടുണ്ടായിരുന്ന നാലരമാലകളിലെ പുസ്തകങ്ങള്‍,
മൈസൂറിലും ബോംബെയിലും നിന്നു വായിച്ച ഇംഗ്ലീഷ്
പുസ്തകങ്ങള്‍ അവ തന്നെ എഴുത്തുകാരനാക്കിയ കഥ,
കത്തോലിക്കര്‍ക്കു ബൈബിള്‍ വായന നിരോധിക്കപ്പേട്ടിരുന്ന കാര്യം
ജോസഫ് പുലിക്കുന്നേലിന്റെ മലയാളം ബൈബിള്‍ തര്‍ജ്ജമ,
അതു ചെയ്ത ദോഷം,വായനശാലകള്‍ ചെയ്യുന്ന ഗുണം,
രാഷ്ട്രീയം വായന ശാലകള്‍ക്കു ചെയ്യുന്ന്‍ ദോഷം എന്നിവയെല്ലാം
പരാമര്‍ശന വിധേയമായി
.വര്‍ക്കിസാര്‍ നാലു കൊല്ലം മാത്രമേ പൊങ്കുന്നത്തുണ്ടായിരുന്നു
എന്നും പുസ്തകം കൊണ്ടു നടന്നു വിറ്റിരുന്നു എന്നും
കൊട്ടുകാപ്പള്ളിയെ പോലുള്ളവര്‍ പുസ്തകത്തിന്റെ
വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയിരുന്നു എന്നു തുടങ്ങി
ചുരുക്കം ചില വാചകങ്ങള്‍ വര്‍ക്കി സാറിനെ ക്കുറിച്ചും പറഞ്ഞു
എന്നതൊഴിച്ചാല്‍ പ്രസംഗത്തില്‍ ഏറിയ പങ്കും തന്നെ ക്കുറിച്ചും
വായനയെക്കുറിച്ചുമാണു സക്കറിയ പ്രസംഗിച്ചത്
.ഒരു കവി,കഥാകൃത്ത്,നാടകകൃത്ത്,ചലചിത്രകഥാകൃത്ത്,
ചലചിത്ര നിര്‍മാതാവ്(ചലനം,മകം പിറന്ന മങ്ക)
,ജീവചരിത്രകാരന്‍(പുന്നൂസ് എന്ന അതിരഥന്‍)
ആത്മകഥ(വഴിത്തിരിവ്)സി.പി.യുടെ വിമര്‍ശകന്‍
എന്നിവയെക്കുറിച്ചൊന്നും സ്മൃതിയില്‍ സക്കറിയ പരാമര്‍ശിച്ചില്ല
.കഴിഞ്ഞ 115 കൊല്ലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍
എഴുതപ്പെട്ട നാലോ അഞ്ചോ നല്ല കഥകളെടുത്തല്‍
അതിലൊന്നായ ശബ്ദിക്കുന്ന കലപ്പ എന്ന കഥയെക്കുറിച്ചു പ്പോലും
കഥാകൃത്ത് സക്കറിയ പരാമര്‍ശിച്ചില്ല.ഇന്ത്യന്‍ ഭാഷകളിലെ കഥകള്‍
റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആ സമാഹാരത്തിനു നല്‍കിയ
പേര്‍ ശബ്ദിക്കുന്ന്‍ കലപ്പ എന്നായിരുന്നു
ചുരുക്കത്തില്‍ വര്‍ക്കിസാറിന്റെ കലപ്പ നിശ്ശബ്ദമാക്കപ്പെട്ടു
No comments:
Post a Comment