Friday, March 13, 2009

അവിവാഹിതര്‍ക്കും ഒരു വഴികാട്ടി

അവിവാഹിതര്‍ക്കും ഒരു വഴികാട്ടി
കുഞ്ഞുങ്ങള്‍ ജനിക്കുന്നതു മാതാവിന്റെ
20-30 പ്രായതിനിടയില്‍ ആവണം.


കടിഞ്ഞൂല്‍ പ്രസവത്തിനു പറ്റിയ ഏറ്റവും നല്ല പ്രായം 23
അതിനാല്‍ പെണ്‍കുട്ടികലള്‍ 20 നോടടുപ്പിച്ചു വിവാഹിതരാകുന്നതാണു
നല്ലത്.
മിക്കപ്പൊഴും അതു സാദ്യമായെന്നു വരില്ല.
എങ്കിലും 26-28 പ്രയത്തിലെങ്കിലും വിവാഹിതയാവുക.
വിവാഹത്തിനു മുമ്പു ട്രയൈലിനായി ലൈംഗീക ബന്ദ്ധത്തില്ഏര്‍പ്പെടാതിരിക്കയാണു നല്ലതു.
അനുയോഗ്യമായ പരിതസ്ഥിതികളല്ലാത്തതിനാല്‍ മിക്കപ്പോഴും വിജയിക്കാതെ പോകും.
പ്രോസ്റ്റിറ്റ്യൂട് ട്രോമ(വേശ്യാഘാതം) എന്ന അവസ്ഥ ഉണ്ടാകാം.
പില്‍ക്കാലത്തത് ലൈംഗീക പരാജയത്തില്‍ കലാശിക്കാം
മാതാപിതാക്കളില്‍ ഒരാള്‍ പ്രമേഹരോഗിയാണെങ്കില്‍ മക്കളില്‍ പകുത്പ്പേര്‍ക്കു പ്രമേഹം
പാരമ്പര്യമായി കിട്ടും.
മാതാപിതാക്കള്‍ ഇരുവര്‍ക്കും പ്രമേഹമുണ്ടെങ്കില്‍
എല്ലാ മക്കള്‍ക്കും പ്രമേഹം കിട്ടും.
അതിനാല്‍ ഇരുകുടുംബങ്ങളും പാരമ്പര്യ പ്രമേഹകാരാകാതിരിക്കുന്നതാണു
നല്ലത്.
കടുത്ത പ്രേമം ആണെങ്കില്‍ ഒഴിവാ​ക്കേണ്ട
ആധിനിക ചികില്‍സ വഴി പ്രമേഹം ഇല്ലാത്ത ആലെപ്പോലെ തന്നെ
പ്രമേഹരോഗികള്‍ക്കും ഇക്കാലത്തു ജീവിക്കാം.

വിവാഹതിനു മുന്‍പു ഒരുവൈദ്യ പരിശോധനക്കു വിധേയമാകുന്നതാണു
നല്ലത്.
പെണ്‍കുട്ടി അള്‍ട്രാ സൗണ്ട് പരിശോധനക്കു വിധേയയായി ഗര്‍ഭപാത്രം ഓവറി ഇവക്കു
തകരാറില്ല എന്നുറപ്പു വരുത്തണം
പുരുഷം ബീജ പരിശോധനക്കു വിധേയനായി പുനരുല്‍പ്പാദനശക്തി ഉള്ളവന്‍ ആണെന്നുറപ്പുവരുത്തണം
മുന്‍ ലൈംഗീക ബന്ധം(എതിര്‍ ലിംഗം അഥവാ സ്വന്ത ലിംഗം)ഉണ്ടായിട്ടുണ്ടെങ്കില്‍
വി.ഡി. ആര്‍ എല്‍,എച്ച്.ഐ.വി തുടങ്ങിയ പരിശോധനകള്‍ക്കു വിധേയമായ
ശേഷം മാത്രം വിവാഹം കഴിക്കുക
വിവാഹിതരെ ഒരുക്കുവാനുള്ള സെമിനാറുകള്‍ പലയിടത്തും നടത്തപ്പെടാറുണ്ട്.
അവയില്‍ ഏതിലെങ്കിലും പങ്കെടുക്കുന്നതും നല്ലതാണു

1 comment:

Sreekumar B said...

എല്ലാരും കുടുംബം ഉണ്ടാക്കുവാൻ യോഗ്യരല്ല എന്ന അഭിപ്രായം ആണ്‌ എനിക്കുള്ളത്‌. അണുകുടുംബത്തിലെ കുട്ടികൾ അരക്ഷിതരാണ്‌. അഛനമ്മമാരെ മാത്രം ആശ്രയിച്ച്‌ കഴിയുന്ന കുഞ്ഞുങ്ങൾ അവർക്ക്‌ ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ബലിയാടാവുന്നു. അതാണ്‌ കുടുംബ ആത്മഹത്യകളിൽ ഇന്ന് കാണാൻ കഴിയുന്നത്‌. അതിനാൽ അവിവാഹിതർ ധനപരമായും മാനസികമായും മറ്റും കഴിവുണ്ടെങ്കിൽ മാത്രമെ വിവാഹം കഴിക്കാവൂ. അല്ലെങ്കിൽ നരകമയിരിക്കും ഫലം. അതൊടൊപ്പം സമൂഹം അങ്ങിനെ ഉള്ള അവിവാഹിതരുടെ ആവശ്യങ്ങൾക്ക്‌ വിലങ്ങുതടിയും ആവരുത്‌.