എല്ലാവര്‍ക്കുമായി ഒരു വഴികാട്ടി
സെന്റിമീറ്ററിലുള്ള പൊക്കത്തില്‍ നിന്നും 100 കുറയ്ക്കുന്നതാണ്
മാതൃകാപരമായ തൂക്കം(കിലോ)
എന്റെ പൊക്കം 170സെന്റിമീറ്റര്‍.എനിക്കു കാണാവുന്ന തൂക്കം 70 കിലോ
അതിന്റെ 90 ശതമാനം അതായത് 63 കിലോ മതിയാകും.
63-70 കിലോ എന്ന നിലവാരത്തില്‍ ജീവിതകാലം തൂക്കം
നിലനിര്‍ത്തിയാല്‍ നിരവധി രോഗങ്ങളെ
(പ്രഷര്‍,പ്രമേഹം,ഉയര്‍ന്ന കോളസ്ട്രോള്‍,
പൊണ്ണത്തടി,സന്ധിരോഗങ്ങള്‍,ഹൃദ്രോഗം)തടയാം.
കിലോയിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ
വര്‍ഗ്ഗം(സ്ക്വയര്‍) കൊണ്ടു ഹരിച്ചാല്‍
70 നെ 1.7 ഗുണം 1.7 കൊണ്ടു ഹരിച്ചാല്‍ മാതൃകാപരമായ്
ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ) കിട്ടും.
അതു 23 ല്‍ കുറവാകുന്നതാണു നല്ലത്.
പുരുഷന്മാരില്‍ പൊക്കിള്‍ വണ്ണം 90 സെന്റിമീറ്ററില്‍ കവിയരുത്.
വനിതകള്‍ക്കു 85 സെന്റിമീറ്റര്‍ മതി.
പൊക്കിള്‍ഭാഗത്തെ വണ്ണം അരക്കെട്ടു(ഹിപ്) വണ്ണത്തിന്റെ
90 ശതമാനത്തില്‍ കവിയരുത്.
മെയ്യങ്ങാത്ത സെഡന്ററി(ഓഫീസ്) ജോലി ചെയ്യുന്നവര്‍
അന്നജ(സ്റ്റാര്‍ച്ച്) ഭക്ഷണം(അരി,ഗോതമ്പ്,ഉരളക്കിഴങ്ങ്) കുറയ്ക്കണം.
3 ദോശ 3 ഇഡ്ഡ്ലി,രണ്ടു കപ്പു ചോര്‍ മതിയാകും.
വയര്‍ നിറക്കാന്‍ പയര്‍,കടല,മുട്ടയുടെ വെള്ള,ചെറുമീന്‍,പച്ചക്കറികള്‍
ഇവ ഇഷ്ടം പോലെ കഴിക്കാം.
പക്ഷികളുടെ ഇറച്ചിയും മൂക്കു മുട്ടെ തട്ടാം.
എന്നാല്‍ മൃഗങ്ങളുടെ മാംസം ഒഴിവാക്കണം.
കാള,പോത്ത്,പോര്‍ക്ക്,ഒട്ടകം മുതലായവ ഒരിക്കലും കഴിക്കരുത്.
നമ്മെ ബാധിക്കുന്ന നിരവധി രോഗങ്ങള്‍ക്കു
(കാന്‍സര്‍,ഹൃദ്രോഗം, പ്രഷര്‍,സ്ട്രോ,ക്ക്പൊണ്ണത്തടി)
കാരണം മൃഗ ഇറച്ച്കള്‍ ആണെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല.
കൊഴി ഇറച്ചിയുടെതൊലി നീക്കം ചെയ്തിട്ടു വേണം കഴിക്കാന്‍.
സ്വയം പാകം ചെയ്തത്,അല്ലെങ്കില്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം
കഴിച്ചാല്‍ നിരവധി രോഗങ്ങളെ തടയാം.
ആണ്‍കുട്ടികളേയും പാചകം പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ആവിയില്‍ പാചകം ചെയ്ത ഭക്ഷണം ഉത്തമം.
വറത്തതും പൊരിച്ചതും ദോഷം ചെയ്യും.
ഇഡ്ഡലി,പുട്ട്, കൊഴുക്കട്ട,ആവിയില്‍ എടുത്ത അട,കഞ്ഞി
ഇവ ഏറ്റവും നല്ലത്.ദോശ,പാലപ്പം,ഉണക്കിയ അട എന്നിവ അധമം.
മുളപ്പിച്ച പയര്‍,കടല എന്നിവ കൂടുതല്‍ പോഷകം തരും.ഗ്യാസ് തടയും
അവ ഇഷ്ടം പോലെ കഴിച്ചു വയര്‍ നിറക്കാം.
ഊണിനു മുമ്പു വെജിറ്റബിള്‍ സൂപ്പു ശീലമാക്കിയല്‍ ചോറിന്റെ അളവു കുറക്കാം.
ബുഫേ ഡിണ്ണറുകളില്‍ വീണ്ടും വീണ്ടും എടുത്ത് അളവില്ലാതെ കഴിക്കരുത്.
ആദ്യം തന്നെ വേണ്ട അളവു പാത്രത്തില്‍ എടുക്കുക.
പിന്നീട് എടുക്കുന്ന ശീലം ഒഴിവാക്കണം.
ഐസ്ക്രീം പകുതി മാത്രം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക.
പച്ചക്കറികള്‍ പഴകിയാലും വല്ലാതെ വേവിച്ചാലും ഗുണം പോകും.
കഴ്യുന്നതും പുതിയവ ആവണം.പച്ചയായോ ആവിയില്‍ വച്ചോ കഴിക്കുക.
പാകമായിക്കഴിഞ്ഞാല്‍ 2 ദിവസ്ം മാത്രമേ പഴങ്ങള്‍ പൂര്‍ണ്ണ ഫലം നല്‍കയുള്ളു.
പഴകിയ പഴം ഗുണം തരില്ല.
കീടനാശികള്‍ തളിച്ച പഴം ,പച്ചക്കറികള്‍ ഏറെ നേരം ഉപ്പുവെള്ളത്തില്‍ ഇട്ട ശേഷം
പല തവണ കഴുകി ഉപയോഗിക്കുക.
അച്ചാര്‍ ഉപയോഗം കഴിവതും കുറക്കുക.
ഉപ്പേരി,പപ്പടം എന്നിവ കഴിയുന്നതും ഒഴിവാക്കുക.
പപ്പടം ചുട്ടു കഴിക്കുന്നതാവും നല്ലത്.
ഒരിക്കല്‍ ചൂടാക്കിയ എണ്ണ സൂക്ഷിച്ചു വച്ച് വീണ്ടും ഉപയോഗിക്കുന്നതു
ഒഴിവാക്കുക,ഫ്രീ റാഡിക്കിള്‍ എന്ന ദോഷ വസ്തുക്കള്‍ പലതവണ ചൂടാക്കുന്ന എണ്ണ,വറത്റ്റവ,പൊരിച്ചവ
എന്നിവയില്‍ കൂടും.കാന്‍സര്‍,ഹൃദ്രോഹം,പ്രഷര്‍ എന്നിവ ഉണ്ടാകാന്‍ ഫ്രീ റാഡിക്കലുകള്‍ കാരണമാവും.
പുതിയ പച്ചക്കറി,പഴങ്ങള്‍ എന്നിവയില്‍ ഉള്ള ആന്റിഓക്സൈഡുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കും.
ഒരിക്കല്‍ പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വച്ച് വീണ്ടും എടുത്തു ചൂടാക്കുന്നതും
ഫാസ്റ്റ്ഫുഡ്(ദൃതഭക്ഷണം) തന്നെ.അങ്ങനെ ചെയ്യുമ്പോള്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകും.
ഒഴിവാക്കാന്‍ പറ്റാത്ത പക്ഷം ധാരാളം പുതിയ പച്ചക്കറികളും പഴങ്ങളും ഒപ്പം കഴിക്കുക.
എട്ടോ അതില്‍ കൂടുതലോ(പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍) ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം.
മദ്യം ഒഴിവാക്കുന്നതാണു നമുക്കും വീട്ടുകാര്‍ക്കും നാട്ടിനും നല്ലത്.
കഴിക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ അളവ് കൂടുതല്‍ സമയം കൊണ്ടു സിപ് ചെയ്യുക.
മദ്യം പെട്ടെന്നു കുടിച്ചു തീര്‍ക്കുകയാണു മലയാളിയുടെ ശീലം
(ശീഘ്രസ്കലനം പോലെയാണു മലയാളിയുടെ കുടി)
അതു ദോഷം ചെയ്യും. കോഴിക്കോടന്‍ ഹല്‍വാ പോലിരിക്കുന്ന കരള്‍ ചകിരി പോലെയാവും
തുറ്റര്‍ച്ചയായി കുടിച്ചാല്‍.മഞ്ഞപ്പിത്തം വന്നവര്‍ യാതൊരു കാരണവശാലും മദ്യപാനം നടത്തരുത്.
No comments:
Post a Comment