Sunday, October 19, 2008


Mr.Balakrishna Pillai,Secretary KVMSKUC&C S destributing prizes
Meeting of Vedavyasa Sanskrit Academy
19 Ocober 2008 Pulimoodu,Chirakadavu
Posted by Picasa

Prize Destribution
Vedavyasa Sanskrit Acadamy,Ponkunnam
Posted by Picasa

Saturday, October 18, 2008

അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേമുലപ്പാലിനു ണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും.

പാലൂറി വരാന്‍ മൂന്നോ നാലോ ദിവസം ഏടുക്കും.ഗര്‍‌ഭം ധരിച്ചു പ്രസവിവച്ച ഏതൊരു സ്ത്രീയ്ക്കും ആവശ്യത്തിനു മുലപ്പാല്‍ കാണും.
ധൃതി പിടിച്ചു മറ്റുള്ള പാനീയങ്ങള്‍ കൊടുത്തു തുടങ്ങരുത്‌. മുലയൂട്ടുന്നതിനു മുന്‍പ്‌ ഒന്നും കൊടുക്കരുത്‌.നാട്ടുനടപ്പായ പൊന്നും തേനും
പോലും മുലയൂട്ടിയതിനു ശേഷമേ കൊടുക്കാവു.അല്ലാത്തപക്ഷം കുഞ്ഞിന്‌ അലെര്‍ജി വരും.
വയറ്റിളക്കം,കുറുങ്ങല്‍ ,വലിവ്‌ എന്നിവ അങ്ങിനെയ്യാണുണ്ടാവുക. പാലുണ്ടാകന്‍ തമസ്സിക്കുന്നു എന്നു കരുതി പാല്‍പ്പൊടി കലക്കി കുപ്പിയില്‍ നല്‍കരുത്‌.
പാലൂറണമെങ്കില്‍ കുഞ്ഞിനു വിശക്കണം,ദാഹിക്കണം.വിശക്കയും ദാഹിക്കയും ചെയ്യണമെങ്കില്‍ മറ്റൊന്നും കൊടുക്കരുത്‌.

മുലയൂട്ടാനുള്ള മടി, മുലയൂട്ടിയല്‍ സൗന്ദര്യം ഉടയും എന്ന തെറ്റുധാരണ,അപരിഷ്കൃതം എന്ന തോന്നല്‍ മുലയൂട്ടാന്‍ ശരിയായ പരിശീലനം കിട്ടാതെ പോകല്‍,
മുലയുണ്ണാന്‍ കുഞ്ഞിനെ ശരിയായി പരിശീലിപ്പിക്കാതിരിക്കുക,ആദ്യം തന്നെ കുഞ്ഞിനു അന്യവസ്തുക്കള്‍ നല്‍കുക
എന്നിവയാല്‍ പാലുല്‍പാദനം കുറഞ്ഞു പോകാം.

മുലയാണ്‌ കുഞ്ഞു കുടിക്കേണ്ടത്‌.മുലഞെട്ടല്ല. മുലഞെട്ടില്‍ വിള്ളല്‍ ഉണ്ടാകാന്‍ കാരണം കുഞ്ഞ്‌ മുല്‍ഞെട്ടു കുടിക്കുന്നതാണ്‌
തള്ളവിരല്‍ കുടിപ്പിക്കും പോലെ കുഞ്ഞിനെ മുലഞെട്ടു കുടിപ്പിക്കരുത്‌.വായ് മുഴുവനായി പൊളിച്ച്‌ കൈത്തണ്ട കുടിക്കും
പോലെ മുലഞേട്ടിനു ചുറ്റുമുള്ള സ്തനപരിവേശം(ഏറിഓളാ) വേണം കുഞ്ഞിനു നല്‍കാന്‍.

കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും മുലപ്പാലിലുണ്ട്‌.ബുദ്ധിശക്തി കിട്ടാനും കായികശക്തി(ശേമുഷി) കിട്ടാനും രോഗപ്രതിരോധശക്തി കിട്ടാനും
മുലപ്പാല്‍ വേണം. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളുടെ മോണ തള്ളി വരില്ല.പില്‍ക്കാലത്തു ദറ്റ്നസൗന്ദര്യത്തിനായി
കമ്പി കെട്ടേണ്ടി വരില്ല.
മൃഗങ്ങളുടെ പാല്‍ മനുഷ്യ കുഞ്ഞുങ്ങള്‍ക്കു കൊടുക്കരുത്‌.ബുദ്ധി വളര്‍ച്ചയ്ക്കു വേണ്ട ഘടകങ്ങള്‍ അവയില്‍ ഇല്ല.
ബുദ്ധിസാമര്‍ത്യത്തിനാവശ്യമായ സിസ്റ്റീന്‍,ടോറീന്‍, ലൈനോലയിക് ആസിഡ് എന്നിവ മുലപ്പാലില്‍ മാത്രം കാണപ്പെടുന്നു

അവലംബം
1.സാഹിത്യ പോഷിണി നവംബര്‍ 2003 പേജ് 45-48 ഡോ.കാനംശങ്കരപ്പിള്ള
2.ബ്രസ്റ്റ് ഫീഡിംഗ്-ആനന്ദ്-ആകാശ് പബ്ലികേഷന്‍സ് ഡല്‍ഹി
3.ബേബി ഫ്രണ്ഡ്ലി ഹോസ്പിറ്റല്‍-

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും

Friday, October 17, 2008

Thursday, October 16, 2008

പോളി സിസ്റ്റിക്‌ ഓവരി ഡിസ്സീസ്‌ -Metabolic Syndrome-3

പോളി സിസ്റ്റിക്‌ ഓവരി ഡിസ്സീസ്‌ (പി.സി.ഓ.ഡി)

ലൈംഗീക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെണ്‍കുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളില്‍ (ഓവറികളില്‍) നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന സ്ഥിതിവിശേഷം. 1935-ല്‍ സ്റ്റീന്‍ ലവെന്താള്‍ ആദ്യമായി വൈദ്യശാസ്ത്ര മാസികയില്‍ റിപ്പോര്‍ട്ടുചെയ്തതിനാല്‍ സ്റ്റീന്‍ ലവന്താള്‍ സിന്‍ഡ്രോം എന്നു വിളിക്കപ്പെട്റ്റു.ഇപ്പോള്‍ പി.സി.ഓ.ഡി എന്ന അക്രോമിനല്‍(ചുരുക്കപ്പേര്‍) വ്യവഹരിക്കപ്പെടുന്നു.
പതോളജി

പുരുഷ ഹോര്‍മോണുകളുടെ അളവു കൂടുന്നതാണു കാറണം. ജീവിത ശൈലിയുമായി ബന്ധപ്പെട്റ്റിരിക്കുന്നു.അമിതഭക്ഷണം വ്യായമക്കുറവ്‌ ഇവ്‌ ഈ അവസ്ഥക്കു കാരണങ്ങളാണ്‌.അണ്ഡവിസര്‍ജ്ജനം നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങള്‍ക്കു കാരണം. ഇന്‍സുലിന്‍ ഹോര്‍മോനിന്റെ പ്രവര്‍ത്ത്‌

സംഭവ്യത

ലോകത്തില്‍ എവിടേയും കാണപ്പെടുന്നു. ഉല്‍പ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആള്‍ക്കാരില്‍ ഈ സ്ഥിതിവിശേഷം കാണപ്പെറ്റുന്നു.പ്രവാസി മലയാളികളുടെ പെണ്മക്കളുടെ ഇടയില്‍ ഈ അവസ്ഥ കൂടുതലായി കാണപ്പേറ്റുന്നു.
ഏഷ്യകാരില്‍ പൊതുവേ സംഭാവ്യത കൂടുതലാണ്‌. അണ്ഡാശയം 2-5 ഇരട്ടി വലുപ്പത്തില്‍ കാണപ്പെടും.8-10 മില്ലി മീറ്റര്‍ വലുപ്പത്തിലുള്ള നിരവധി കുമിളകള്‍ അണ്ഡാശയത്തില്‍ ഉപരിതലത്തിനു സമീപം
കാണപ്പെറ്റും.അള്‍റ്റ്രസൗണ്ടു പരിശൊധന വഴി ഈ അവസ്ഥ പെട്ടെന്നു കണ്ടുപിടിക്കം.

ലക്ഷണങ്ങള്‍
ക്രമം തെറ്റിയ ആര്‍ത്തവചക്രം
അനാവശ്യ രോമവളര്‍ച്ച(ഹെര്‍സ്യൂട്ടിസം)
നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം

ഗര്‍ഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക
അമിതവണ്ണം ( വണ്ണം കൂടത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)

രോഗനിര്‍ണ്ണയം

ലക്ഷണങ്ങള്‍ കൊണ്ടു മാത്രം രോഗനിര്‍ണ്ണയം ചെയ്യാന്‍ കഴിങ്ങേക്കാം
അള്‍ട്രസൗണ്ട്‌ പരിശോധന
ലൈംഗീക ഹോര്‍മോണുകളുടെ അളവു നിര്‍ണ്ണയം
ചികില്‍സ
ലക്ഷണത്തിനനുസരിച്ചു ചികില്‍സ വ്യത്യസ്തമാണ്‌.
പോണ്ണത്തടിയുണ്ടെങ്കില്‍ തൂക്കം കുറയ്ക്കണം..
രോമവളര്‍ച്ചക്കു സ്പിരണോലാക്റ്റോണ്‍
ആര്‍ത്ത്വക്രമീകരണത്ത്ന്‍ ഹോര്‍മോണ്‍ മിസൃതഗുളികകള്‍ അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍
ക്ലോമിഫിന്‍ ഗുളികകള്‍,പ്രമേഹ ഗുളികകല്‍,ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയല്‍
ഭവിഷ്യത്തുകള്‍
പി.സി.ഓ.ഡി മെറ്റബോളിക്‌ സിന്‍ഡ്രോമിന്റെ ആദ്യ ലക്ഷ്ണമാണ്‌.ഭാവിയില്‍ പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവ ഉടലെടുക്കാം.ഇത്തരക്കാറില്‍ ഭാവിയില്‍ ഗര്‍ഭാശയഭിത്തിയില്‍ അര്‍ബുദ്ബാധ കൂടുതലായി കാണപ്പെടുന്നു.
പ്രധിരോധം
പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.ബേക്കറി ഭക്ഷണം ഫാസ്റ്റ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുക.ക്രമമായി വ്യായാമം ചെയ്യുക.സ്കിപ്പിംഗ്‌ (വള്ളിയില്‍ ചാട്ടം) പെണ്‍കുട്ടികള്‍ക്കു നല്ലൊരു വ്യായാമമാണ്‌.ചിലവില്ല.എപ്പോള്‍, എവിടെ വച്ചും,മറ്റാരും കാണാതെ ചെയ്യാവുന്ന നല്ലൊരു എക്സര്‍സൈസ്‌.

Metabolic Syndrome(2)

3.അരക്കെട്ടിന്റെ വണ്ണത്തിന്റെ 90 ശതമാനം മാത്രമേ പൊക്കിള്‍ഭാഗവണ്ണം വരാന്‍ പാടുള്ളു.
4.മൃഗങ്ങളുടെ മാംസം പൂര്‍ണ്ണമായും ഒഴിവാക്കണം
5.മുട്ടയുടെ മഞ്ഞ ഒഴിവാക്കണം
6.അരിയാഹാരത്തിന്റെ അളവു കുരയ്ക്കണം
3 ഇഡ്ദലി/3 ദോശ/3 ചപ്പാത്തി ഇവയില്‍ ഒന്നും കടല,പയര്‍(മുളപ്പിച്ചത്‌ ഇഷ്ടം പോലെ) കഴിക്കാം
7.ഉച്ച്യൂണിനു മുന്‍പു വെജിറ്റബിള്‍ സൂപ്പു കഴിച്ചാല്‍ ചോറിന്റെ അളവു കുറയ്ക്കാം
ചോര്‍ 2 കപ്പുമതി.കൂട്ടാനും പക്ഷികളുടെ ഇറച്ചി(കോഴി,താറാവ്,കാട) യും ഇഷ്ടം പോലെ തട്ടാം
അയല,മത്തി,ആറ്റുമീന്‍ എന്നിവയും മൂക്കുനുട്ടെ തട്ടാം
കഞ്ഞിയും പയറും ഏറ്റവും നല്ലത്‌
8,വറത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക
9.ആവിയില്‍ വച്ചെടുത്തവ ഏറെ ഉത്തമം
10 ബേക്കറി ഐറ്റം ഒഴിവാക്കുക.
11.വെളുത്ത 5 വിഷം
(മുട്ട, വെണ്ണ, പാല്‍,ഉപ്പ്, പഞ്ചസാര) കഴിയുന്നതും കുറയ്ക്കുക
12.പഴങ്ങളും പച്ചക്കറികളും(പഴകാത്തവ) ഇഷ്ടമ്പോലെ കഴിക്കുക
13 ദിവസ്ം 10,000 ചുവട് നടക്കണം
(മിക്കവരും 4500-6000 ചുവടുമാത്രം നടക്കുന്നു)
എത്ര കൂടുതല്‍ നടക്കുന്നുവോ,അത്രയും കൂടുതല്‍ ജീവിച്ചിരിക്കും)
14.വ്യായാമം,യോഗ,ധ്യാനം ,പ്രാര്‍ഥന എന്നിവയ്ക്കു സമയം കണ്ടെത്തണം

Metabolic Syndrome

മെറ്റബോളിക് രോഗം എന്ന ആര്‍ഭാടരോഗം

ഡോ.കാനം ശങ്കരപ്പിള്ള
കെ.വി.എം.എസ്സ് ഹോസ്പിറ്റല്‍,പൊന്‍‌കുന്നം

സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള ആദ്യ ശതകങ്ങളില്‍ അരപ്പട്ടിണിക്കാരോ മുഴുപ്പട്ടിണിക്കാരോ ആയിരുന്നു
മലയാളികളില്‍ ഏറിയ പങ്കും.ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കയം വിദേശരാജ്യങ്ങളില്‍ ജോലി കിട്ടുകയും
ചെയ്തതോടെ ശരാശരി മലയാളികളുടെ ജീവിതസൗകര്യം വര്‍ദ്ധിച്ചു. മിനിമം ലഭ്യയതുടേയും ആര്‍ഭാടരാഹിത്യത്തിന്റേയും
ചുറ്റുപാടില്‍ രൂപംകൊണ്ടു വളര്‍ന്നു വലുതായ ഭ്രൂണം ഭൂമിമലയാളത്തില്‍ പിറന്നു യുവത്വത്തിലേക്കു കടന്നപ്പോള്‍
ഗള്‍ഫിലേയും അമേരിക്കയിലേയും ധാരാളിത്തത്തിന്റെയും സുലഭ്യയുടേയും ചുറ്റുപാടുകളില്‍ അഭിരമിക്കുന്ന സ്ഥിതിവിശേഷം
സംജാതമായി.

ഇല്ലായ്മയുടെ ചുറ്റുപാടുകളില്‍ ഒതുങ്ങിക്കൂടാന്‍ രൂപകല്‍പന ചെയ്യപ്പെട്ട കരള്‍ , വൃകകള്‍ , ഹൃദയം,തലച്ചോര്‍
തുടങ്ങിയ ആന്തരികാവയവങ്ങള്‍ ഉള്ള മലയാളി, പ്രസ്തുത അവയവങ്ങള്‍ ഗള്‍ഫിലേയും അമേരിക്കയിലേയും മറ്റു വികസിതരാജ്യങ്ങളിലേയും
ആര്‍ഭാടലഭ്യതയില്‍ അമ്പരന്നു കണ്ണു മിഴിച്ചു നിക്കുന്നതാണ്‌ ആധുനിക മലയാളിയുവത്തത്തെ പിടി കൂടിയിരിക്കുന്ന മെറ്റബോളിക്
സിന്‍ഡ്രോം എന്ന ആര്‍ഭാട രോഗലക്ഷണക്കൂട്ടത്തിന്‌ അടിസ്ഥാന്‍ കാരണം.

പണ്ട്‌ ആവശ്യത്തിനു ഭക്ഷണം കിട്ടിയിരുന്നില്ല,കിട്ടിയിരുന്നവ പോഷക മൂല്യം ഉള്ളവയും ആയിരുന്നില്ല.വിശപ്പടക്കാന്‍ കൈയ്യില്‍
കിട്ടിയതെന്തും കഴിച്ചും പോന്നു.ഇന്ന്‌ സര്‍വത്ര ഭക്ഷണ ധാരാളിത്തമാണ്‌ മലയാളികളുടെ ഇടയില്‍.പോഷകമൂല്യങ്ങള്‍ ഇഷ്ടം പോലെ.
ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം,കൂടുതല്‍ തവണ ചെലുത്തുന്നു എന്നതാണ്‌ ആധുനിക മലയാളികളുടെ ശാപം.ഒപ്പം മെയ്യനങ്ങാത്ത ജീവിത രീതിയും.
റിമോട്ടും,മൈക്രോവേവും,വാഷിങ് മഷീനും കമ്പ്യൂട്ടരും മോബൈല്‍ ഫോണും ലിഫ്റ്റും അവനോടൊപ്പം എപ്പോഴുമുണ്ട്.

വിദേശികളെ അനുകരിക്കുന്ന മലയാളി അവരുടെനല്ല സ്വഭാവങ്ങള്‍ കാണാതെ ചീത്തസ്വഭാവങ്ങള്‍ അനുകരിക്കുന്നു.സായിപ്പിന്റെ വ്യായാമശീലവും
പെരുമാറ്റരീതിയും(ഉദാ: ആഫ്റ്റര്‍ യൂ) നാം കണ്ടതായി നടിക്കില്ല.പകര്‍ത്തില്ല.അവരുടെ ഭക്ഷണരീതി(ബേക്കറി,മൃഗമാംസം,കൊഴുപ്പ്‌, ഐസ്ക്രീം,
ഫാസ്റ്റ് ഫുഡ്,വറക്കല്‍,പൊരിക്കല്‍,ടിന്‍ ഫുഡ്)നാം കണ്‍നടച്ചു സ്വീകരിക്കും.ജനിച്ചാലുടനെ കുഞ്ഞിന്‌ പാല്‍പ്പൊടിയും ബിസ്കറ്റും ശീലമാക്കും.മുലപ്പാല്‍ കൊടുക്കില്ല.
മാതാപിതാക്കല്‍ വീട്ടില്‍ കഴിക്കുന്ന ഭക്ഷണമാണ്‌ കുഞ്ഞിനേയും ശീലിപ്പിക്കേണ്ടത്‌ എന്നവര്‍ മനസ്സിലാക്കുന്നില്ല. മുലപ്പാല്‍ കൊടുത്താല്‍ മാത്രമേ
കുട്ടികള്‍ക്കു ബുദ്ധിശക്തിയും ശക്തിയും ശേമുഷിയും ഉണ്ടാവുകയൗള്ളു എന്നു മലയാളി മനസ്സിലാക്കുന്നില്ല.

കുടവണ്ടി ആണ്‌ ആധുനിക മലയാളിയുടെ അടയാളം.(മുക്ഗ്മുദ്ര എന്നതിനു പകരം ഉദരമുദ്ര എന്നു പറയുകയാവും ശരി)
അമിതവണ്ണം
അമിതരക്തസമ്മര്‍ദ്ദം
കോളസ്റ്റ്റ്ററോള്‍ ഘറ്ടകങ്ങളിലെ അസന്തുലിതാവസ്ഥ
പ്രമേഹം
എന്നിവ ഒന്നിനു പുറകെ ഒന്നായി പ്രത്യക്ഷപ്പെടും.പ്രമേഹം പ്രഷറിലും പ്രഷര്‍ വൃക്കരോഗങ്ങളിലും ഹൃദ്രോഗങ്ങളിലും മസ്തിഷ്കാഘാതത്തിലും അവസാനിക്കും.
മലയാളികളുടെ ആയുര്‍ ദൈര്‍ഘ്യം കൂടുന്നുണ്ട്`.പുരുഷരില്‍ 72 ആണെങ്കില്‍ സ്ത്രീകളില്‍ 72.പക്ഷേ ഇരു കൂട്ടരിലും രോഗാതുരത നാള്‍ക്കുനാള്‍ കൂടുന്നു.

തടയാന്‍
1.പൊക്കംതിനനുസരിച്ചു തൂക്കം നിയന്ത്രിച്ചു കൊണ്ടുപോകാന്‍ കൗമാരത്തില്‍ തന്നെ കുട്ടികളെ ബോധവല്‍ക്കരിക്കണം
(സെന്റി മീറ്ററിലുള്ള പൊക്കത്തില്‍ നിന്നു 100 കുറച്ചാല്‍ കിലോയിലുള്ള തൂക്കം കിട്ടും)
2.കിലോയിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ വര്‍ഗ്ഗം കൊണ്ടു ഹരിച്ചാല്‍ ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ
അത്‌ 23 ല്‍ കൂടരുത്.

Wednesday, October 15, 2008

ദമ്പതികള്‍ക്കൊരു വഴികാട്ടി
ആദ്യത്തെ കണ്മണിക്കു വേണ്ടി ധൃതി കൂട്ടണം.
രണ്ടാമത്തേത്‌ 3-5 കൊല്ലാം കഴിഞ്ഞു മതി.
20-30 പ്രായത്തില്‍ വേണം ഗര്‍ഭധാരണങ്ങള്‍
കടിഞ്ഞൂല്‍ പ്രസവത്തിന്‌ നല്ല പ്രായം 23
വിവാഹത്തിനു ശേഷം ലൈംഗീകബന്ധം ത്ഊറ്റങ്ങുമ്പോല്‍ യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് എന്നണൈതിനു പേര്‍.മധുവിധു രോഗം എന്നു നമുക്കതിനെ വിളിക്കാം.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും കൃത്യമായ രോഗനിര്‍ണ്ണയത്തിന്‌ ആവശ്യമാണ്‌.
പരിചയസമ്പന്നനായ/യായ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കണ്ട്‌ ഉപദേശം തേടുക.
വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌.നിങ്ങള്‍ക്കു പറ്റിയതു തെരഞ്ഞെടുക്കുക.
ഗര്‍ഭം ധരിച്ച് ശേഷം അലസിപ്പിച്ചു കളയുന്നതിലും നന്ന്‌ ഗര്‍ഭംധരിക്കാതെ നോക്കുകയാണ്‌.
അനാവസശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആശ്ച കഴിഞ്ഞുള്ള ഗര്‍ഭശ്ചിദ്രത്തിന്‌ അപകടസാദ്ധ്യത കൂടും.
20ആശ്ചകഴിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കില്ല.
മൂത്രെ പരിശോധന വഴി ആദ്യ ആശ്ചയില്‍ തന്നെ ഗര്‍ഭധാരണം കണ്ടു പിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാ വിധേയമാക്കാന്‍.
ഗര്‍ഭിണികള്‍ കുറഞ്ഞത്‌ 10 തവണ പരിശോധനവിധേയമാകണം.
നവജാതശിശുവിനു തൂക്കം കുരഞ്ഞാല്‍ പില്‍ക്കാലത്ത്‌
പ്രമേഹം,രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം, പക്ഷാഘാതം,പൊണ്ണത്തടി എന്നിവ
(മെറ്റബോളിക് സിന്‍ദഡ്രോം) പിടിപെട്ടെന്നു വരാം
അതിനാല്‍ ക്രമമായ ഗര്‍ഭകാലപരിചരണം നല്‍കി 3 കിലോ തൂക്കമുള്ള കുഞ്ഞിനു ജന്മം നല്‍കണം
മൂന്നു തവണ അല്‍ട്രാസൗണ്ടു പരിശോധനക്കു വിധേയയാകണം.
ഈ പരിശോധന ദോഷം ചെയ്യില്ല.ഗുണം ചെയ്യും
കുഞ്ഞിനെ മുലയൂട്ടി വേണം വളര്‍ത്താന്‍
എങ്കില്‍ ബുദ്ധിയും കരുത്തും ഉള്ള കുഞ്ഞിനെ കിട്ടും
കുട്ടികള്‍ക്ക്‌ മൃഗങ്ങളുടെ പാല്‍ കൊടുക്കരുത്‌

Sunday, October 5, 2008

Pulluvelil Plantations
RR414 Planted in May 2007
(Dr.Kanam)
Posted by Picasa

Oru Divasam

Oru Divasam by Murali Mohan
Posted by Picasa
Dr.Kanam
Posted by Picasa
Balachandran speaks F in Public library F if ifPonkunnam if F
Posted by Picasa