Wednesday, May 5, 2010
ഐവര്‍ കളിയും കളിത്തട്ടും
ഐവര്‍ കളിയും കളിത്തട്ടും
വാഴൂര്‍ കൊടുങ്ങൂരിലുള്ള ദേവീക്ഷേത്രത്തിന്‍റെ മുമ്പില്‍
വളരെ പഴക്കമുള്ള ഒരു കളിത്തട്ടുകാണാം.മറ്റു ക്ഷേത്രങ്ങളില്‍
ഇത്തരം ഒരു തട്ട് അപൂര്‍വ്വമാണ്.
ഐവര്‍കളി എന്ന പ്രാചീന കേരളകലാരൂപം അന്‍പതു കൊല്ലം
മുമ്പു വരെ ഈ കളിത്തട്ടില്‍ അരങ്ങേറിയിരുന്നു.നാലു തൂണുകളില്‍
സാമചതുരാകൃതിയില്‍ തീര്‍ത്ത ഈ തട്ടിന് 28 കഴുക്കോലുകള്‍
കാണാം. മുകളില്‍ ഓടു മേഞ്ഞിരിക്കുന്നു.പ്രസിദ്ധയമായിരുന്ന
കൊടുങ്ങൂര്‍ മീനപ്പൂരത്തിന് ഈ കളിത്തട്ടില്‍ നിലച്ചു പോയ
ഐവര്‍ കളി അര്‍ങ്ങേറിയിരുന്നു.
അരക്കില്ലത്തില്‍ നിന്നു രക്ഷപെട്ട പഞ്ചപാണ്ഡവന്മാര്‍ ഭദ്രകാളിയെ
പ്രീതിപ്പെടുത്താന്‍ ദേവീസ്തുതികളോടെ നൃത്തം ചവിട്ടിയതിനെ
ഓര്‍മ്മപ്പെടുത്തുന്ന കളി.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനത്തോടെ
നടത്തപ്പെട്ടിരുന്നു.
തറ്റുടുത്ത്,തലപ്പാവു കെട്ടി അഞ്ചു പേര്‍ തട്ടിലെത്തുന്നു.ഇളമ്പള്ളി മഠത്തില്‍
രാമന്നായരുടെ കീഴില്‍ കൊടുങ്ങൂര്‍ക്കാര്‍ പലരും ഈ കളി അഭ്യസിച്ചിരുന്നു.
കുറേ വര്‍ഷങ്ങളായി ആശാനും ശിഷ്യരും ഇല്ലാതെ ഈ പ്രാചീന കളി
അപ്രത്യ്ക്ഷമായി
ഐവര്‍ കളിപ്പാട്ട്
ദേവീ ക്ഷേത്രങ്ങളിലെ ഉല്‍സവത്തോടനുബന്ദ്ധിച്ചു പണ്ടു നടന്നിരുന്നു
ഐവര്‍ കളിയില്‍ കോല്‍മണി കിലുക്കിക്കൊണ്ടു വിള്‍:അക്കിനു ചുറ്റും
കളിക്കുമ്പോള്‍ പാടിയിരുന്ന പാട്ടുകള്‍.ഐംകുടി കമ്മാളര്‍ നടത്തിയിരുന്ന
വിനോദം.വേട്ടുവര്‍,ചെറുമര്‍,പുലയര്‍,മുള്ളുക്കുറുമര്‍,ഈഴവര്‍,നായര്‍,
എന്നിവരും പങ്കെടുത്തിരുന്നു.ഭദ്രകാളിയെ പ്രീതിപ്പെടുത്താന്‍ പാണ്ഡവര്‍
ആടിയതത്രേ.
രാമായണം,മഹാഭാരതം,ശ്രീക്രിഷ്ണസ്ര്‍ഹുതി-ഭദ്രകാളിസ്തുതി എന്നിങ്ങനെ
വിവിധ തരം പാട്ടുകള്‍.ദൂതവാക്യം വളരെ പ്രാചീനം
ഉദാ:
ഐവരെ ചേര്‍ത്തു വിളിച്ചു കൃഷ്ണന്‍
നടുവില്‍ വിളക്കായി നിന്നു കൃഷ്ണന്‍
കുന്തീസുതന്മാര്‍ വറ്റം നിന്നെ
പൊന്തിയും താലവും കയ്യില്‍ വന്നെ
ദെവിയെ ചൊല്ലി സ്തുതിക്കുന്നുണ്ടേ
കടപ്പാട്
പന്മന രാമചന്ദ്രന്‍ നായര്‍ സമ്പൂര്‍ണ്ണ മലയാള സാഹിത്യ ചരിത്രം 2008 പേജ് 521
Ivar Kali link
http://jinjulal.mywebdunia.com/2008/09/28/1222592460000.html
Subscribe to:
Post Comments (Atom)
2 comments:
എലിക്കുളം ഗ്രാമത്തില്‍ നിരവധി കലാകാരന്മാര്‍ ഈ രംഗത്തുണ്ടായിരുന്നു. കണ്ണമുണ്ട ഗോപാലക്കൈമള്‍, പുത്തന്‍വീട്ടില്‍ ശങ്കരക്കൈമള്‍, കല്ലൂത്താഴെ ഗോപാലന്‍ നായര്‍, കുഴിയണ്ണിക്കല്‍ മാധവന്‍ നായര്‍, മുളകുന്നത്ത് നാരായണന്‍ നായര്‍, കണയംപുറത്ത് ബാലകൃഷ്‌ണന്‍ നായര്‍, കുഴിയണ്ണിക്കല്‍ ശങ്കരന്‍ നായര്‍, ആളുറുമ്പില്‍ രാമന്‍ പിള്ള, ചങ്ങംപ്ലാക്കല്‍ കൃഷ്‌ണന്‍ നായര്‍, കിഴക്കേത്ത് കുട്ടപ്പന്‍ നായര്‍, ഉരുളികുന്നം വാഴപ്പള്ളില്‍ നാരായണന്‍ നായര്‍, വയലില്‍ കൃഷ്‌ണന്‍ നായര്‍, വടക്കേട്ട് പ്രഭാകരന്‍ നായര്‍, പള്ളത്ത് ഗോപാലന്‍ നായര്‍ എന്നിങ്ങനെ ഓര്‍മ്മയായി മാറിയ അഗ്രഗാമികളുടെ പേരുകള്‍ ഓരോന്നും അവരോടുള്ള കടപ്പാടെന്നപോലെ ആറുപേരും ചേര്‍ന്ന് ഓര്‍മ്മിച്ചെടുത്തപ്പോള്‍ പരസ്‌പരം അഭിനന്ദനം ചൊരിഞ്ഞു. ??`ഞങ്ങള്‍ ആറുപേരെക്കൂടാതെ ഒപ്പം കളിക്കിറങ്ങിയിരുന്ന മൂന്നുപേര്‍കൂടി ഇപ്പോഴുമുണ്ട്'. മുല്ലൂര്‍ കരുണാകരന്‍ നായര്‍ എരുത്വാപ്പുഴയിലും താഴത്തേല്‍ പുരുഷോത്തമന്‍ നായര്‍ ഇടമറ്റത്തും തകിടിയില്‍ നാരായണന്‍ നായര്‍ കൊടുങ്ങൂര്‍ തേക്കാനത്തെ വല്യാത്തുവീട്ടിലുമാണ് താമസിക്കുന്നത്. ഇവരൊക്കെ നാട്ടില്‍വരുമ്പോള്‍ കാണും. പഴയകാലത്തെക്കുറിച്ചു പറഞ്ഞ് കളിചിരിയാകും.??കൊടുങ്ങൂര്‍ ദേവിക്ഷേത്രത്തിലും ഇടമറ്റം പൊന്മല ദേവിക്ഷേത്രത്തിലും ഐവര്‍കളി നടന്നിരുന്നത് ഇവര്‍ ഓര്‍ക്കുന്നുണ്ട്. ഈ കലാകാരന്മാരുടെ ഓര്‍മ്മകള്‍ക്കൊക്കെ സാക്ഷിയായ എലിക്കുളം ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റ് കൊടിപ്പറമ്പില്‍ രാമചന്ദ്രന്‍ നായര്‍ ക്ഷേത്രാങ്കണത്തിലെ രണ്ടുകളിത്തട്ടുകളും പഴമയോടെ തന്നെ നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കി.??ഐവര്‍കളിയുടെ തിരുശേഷിപ്പുകള്‍ ഇവരില്‍ ചിലര്‍ ഇപ്പോഴും ഭദ്രമായിസൂക്ഷിച്ചിട്ടുണ്ട്. വാദ്യോപകരണങ്ങള്‍, പഴയ താളിയോലക്കെട്ടുകള്‍, ചമയങ്ങള്‍ എന്നിവ ഇടയെ്‌ക്കാന്നുപൊടിതട്ടിയെടുത്ത് മക്കളെയും പേരക്കുട്ടികളെയുംകാട്ടി തങ്ങളുടെ സമര്‍പ്പണത്തിന്‍െറ കഥ ഓര്‍മ്മിച്ചെടുക്കുന്നതും പതിവ്.
ref
http://jinjulal.mywebdunia.com/2008/09/28/1222592460000.html
Post a Comment