മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍
(ഒപ്പം ബാല്യകാലസ്മരണകളും) എന്നെ വല്ലാതെ ആകര്‍ഷിച്ച കൃതിയാണ്.മാധക്കുട്ടിയുടെ ഒറ്റക്കഥ പോലും എന്നെ ആകര്‍ഷിച്ചിട്ടില്ല.
പലതും വെറും വട്ട് എന്നും തോന്നിയിട്ടുമുണ്ട്.ഒരുപക്ഷെ ഇംഗ്ലീഷിലായിരുന്നെവെങ്കില്‍
അരുന്ധതിയുടെ ചെറുതിന്റെ തമ്പുരനെ
തോല്‍പ്പിച്ചു ബുക്കര്‍സമ്മാനം വാങ്ങിയേനെ എന്നു പോലും തോന്നാറുണ്ട്.
പ്രൊ.ശ്രീധരമേനോന്റെ
സി.പി രാമസ്വാമി അയ്യര്‍ കേരള ചരിത്രത്തില്‍
എന്നെ വല്ലാതെ ആകര്‍ഷിച്ച മറ്റൊരു പുസ്തക, നാം രിയെന്നു
വിചരിച്ചിരുന്ന പല സംഭവങ്ങളും തെറ്റായിരുന്നു എന്നു തെളിയിച്ചു ശ്രീധരമേനോന്റെ പഠനം.
സി.ശ്രീരാമന്റെ കഥാസമാഹാരം
അതിലെ പന്തിഭോജനം.
ദുരവസ്ഥ
തുടങ്ങിയ കഥകള്‍,
എസ്.മഹാദേവന്‍ തന്‍പിയുടെ
അതിരുകള്‍പ്പുറം എന്ന കഥാസമാഹാരം
.നൂറനാടു റഹിമിന്റെ കായിതം( കലാകൗമുദിയിലെ തുടരന്‍ )
എന്നിവയാണ് എന്നെ ആകര്‍ഷിച്ച മറ്റു ചില കൃറതികള്‍.
എന്നാല്‍ ഇവയെ എല്ലാം കടത്തി വെട്ടി
വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍.
പൊറ്റക്കാടില്‍ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക
യാത്രക്കാരും എഴുതിയ യാത്രവിവരണങ്ങള്‍ വായിച്ചിട്ടുണ്ട്.
എന്നാല്‍ ഇതുപോലെ ആകര്‍ഷിച്ച,പ്രയോജനപ്പെട്ട മറ്റൊരു യാത്രാവിവരണ ഗ്രന്ഥം മലയാളത്തില്‍ ഉണ്ടായിട്ടില്ല.
ഒരു എന്‍സ്യ്ക്ലോപീഡിയ-ഭരതീയ സംസ്കൃതിയുടെ- ആണ് ഈ യാത്രാവിവരണം.ശിവന്‍,കര്‍ണ്ണന്‍,ഗംഗ,പറയിപെറ്റ പന്തിരുകുലം.ഗണപതി.അളക ഗംഗ തുടങ്ങി എത്രയോ വിഷയങ്ങളുടെ വിശദാംശങ്ങള്‍.
കേരള ഭഗത് സിംഗ് വക്കം അബ്ദുള്‍ കാദറിനെ കുറിച്ചും
എഡിന്‍ബറോ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫ്രാങ്ക് സ്മിത്തിനെ കുറിച്ചും
പീറ്റര്‍ സ്റ്റീഫന്‍ ബ്രൂക്കിനെ കുറിച്ചും മറ്റും ആദ്യമായി കേള്‍ക്കുന്നത് ഈ പുസ്തകത്തില്‍ നിന്നുമാണ്‍
1 comment:
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച വക്കം ഖാദറിനെ (http://histrography.blogspot.com/2008/09/secret-radio-stations-and-anti-british.html) പോലെയുള്ളവരെ കുറിച്ച് ഇന്നത്തെ തലമുറയ്ക് എന്താണറിവുള്ളത്?
അവരെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ച് വെയ്ക്കുവാനല്ലേ ഈ 60 കൊല്ലവും ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ പരിശ്രമിച്ചത്. ഗാന്ധിയുടെ “അഹിംസ” മാത്രമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നത് എന്ന് ഈ കാലമെത്രയും പറഞ്ഞു പഠിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു?
ഇത്തരം ഒറ്റപ്പെട്ട പുസ്തകങ്ങളിലൂടേയെങ്കിലും ഇതു പോലുള്ളവരുടെ ഓര്‍മകള്‍ നിലനില്‍ക്കും എന്ന് ആശ്വസിക്കാം....
Post a Comment