വിവാഹിതര്‍ക്കൊരു വഴികാട്ടി
ആദ്യത്തെ കുഞ്ഞിനു വേണ്ടി ധൃതി കൂട്ടണം
രണ്ടമത്തേത് 3-5 വര്‍ഷം കഴിഞ്ഞു മതി.
കുട്ടികള്‍ ഒന്നോ രണ്ടോ മതി.
ആദ്യപ്രസവത്തിനു പറ്റിയ പ്രായം23.
വിവാഹസശേഷം ലൈംഗികബന്ധം തുടങ്ങുമ്പോള്‍
യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് അഥവാ മധുവിധു രോഗം
എന്നാണിതിനു പേര്‍.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും
കൃത്യമായ രോഗനിര്‍ണ്ണയത്തിനാവശ്യമാണ്.
പരിചയസന്‍പന്നനായ/യായ ഒരു ഗൈനക്കോളജിസ്റ്റിനെ
നേരില്‍ കണ്ടു ഉപദേശം തേടണം.
വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുണ്ട്.
നിങ്ങള്‍ക്കു പറ്റിയതേതെന്നറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കാണുക.
ഗര്‍ഭം ധരിച്ച ശേഷം അലസിപ്പിക്കുന്നതിലും നല്ലത് ഗര്‍ഭം ധരിക്കാതെ നോക്കുന്നതാണ്.
അനാവശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആഴ്ച് കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം അപകടം പിടിച്ചതാണ്.
മൂത്രപരിശോധന വഴി ആര്‍ത്തവം മുടങ്ങിയാലുടന്‍
നിങ്ങള്‍ക്കു സ്വയം ഗര്‍ഭധാരണം കണ്ടുപിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാവിധേയമാക്കാന്‍
.
നവജാതശിശുവിനു തൂക്കം കുറഞ്ഞാല്‍
പില്‍ക്കാലത്തു പ്രമേഹം,പ്രഷര്‍,ഹൃദ്രോഗം,പക്ഷാഘാതം,പൊണ്ണത്തടി
എന്നിവ പിടിപെടാന്‍ സാധ്യത കൂടും.(ബാര്‍ക്കര്‍ മതം)
അതിനാല്‍ ചിട്ടയായ ഗര്‍ഭകാല പരിചരണം നേടി 3 കിലോ ഉള്ള
കുഞ്ഞിനു ജന്മം നല്‍കണം.
അതിനു ഗര്‍ഭകാലത്തു കുറഞ്ഞതു 10 തവണ ശാരീരിക പരിശോധനകള്‍ക്കും
3 തവണ അള്‍ട്രാസൗണ്ട് പരിശോധനക്കും വിധേയ ആകണം.
അള്‍ട്രാസൗണ്ട് പരിശോധന ദോഷം ചെയ്യില്ല.
ഗുണം ചെയ്യും.
കുഞ്ഞിനെ മുലകൊടുത്തു വളര്‍ത്തണം.
കുഞ്ഞിനു ബുദ്ധിയും കരുത്തും മുക സൗന്ദര്യവും വേണമെങ്കില്‍
മുലപ്പാല്‍ തന്നെ കൊടുക്കണം.
ഉള്വലിഞ്ഞ മുലഞെട്ടുള്ളവര്‍ പ്രസവത്തിനു മുമ്പു തന്നെ അതിനു പരിഹാരം തേടണം.
പ്ലാസ്റ്റിക് സിറിഞ്ചുപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം എന്നു ഡോക്ടര്‍ കാട്ടിത്തരും.
കുഞ്ഞങ്ങള്‍ക്കു പശു,ആട്,എരുമ തുടങ്ങിയ
മൃഗങ്ങളുടെ പാല്‍ ഒരുകാരണവശാലും കൊടുക്കരുത്.
കുപ്പിപ്പാലും പാല്‍പ്പൊടികളും ഒഴിവാക്കുക.
തൊട്ടിലും പാടില്ല.
തൊട്ടിലാട്ടുന്ന കരങ്ങള്‍ ഇന്നു പഴംകഥ.
താളം പിടിക്കുന്ന കരങ്ങള്‍ മതി.
No comments:
Post a Comment