ഇനിയും തോമസ്സിനെ വേണ്ടാത്ത റോസി
ചിലര്‍ പറയും അടുത്ത ജന്മത്തിലും
അതേ അഛന്‍ റേയും അമ്മയുടേയും
മക്കാളായി ജനിച്ചാല്‍ മതി.
ഇതേഭാര്യയും മക്കളും എന്നൊക്കെ.
ഇങ്ങനെയൊക്കെ കള്ളം അടിച്ചു വിടുന്നവരെ
ഞെട്ടിച്ചു റോസി തോമസ്.
അതേ ധിക്കാരിയുടെ
കാതല്‍ എഴുതിയ,ഇവന്‍ എന്‍റെ പ്രിയ പുത്രന്‍
എഴുതിയ ടി.ജെ.തോമസ്സിനെ അടുത്ത ജന്മത്തില്‍
ഭര്‍ത്താവായി വേണ്ട എന്നുപറയാന്‍ ധൈര്യം കാട്ടിയത്
തെമ്മാടിക്കുഴിയില്‍ കിടക്കുന്ന എം.പി.പോളിന്‍റെ മകള്‍
റോസി.
അവരുടെ കഥ നോവലാക്കി പെരുമ്പടവം.
പെരുമ്പടവത്തിന്‍റെ ഒരു കീറ് ആകാശം
അഥവാ തിരികല്ലു തേടി ഒരു ധാന്യമണി.
നാടകകൃത്തും നിരൂപകനും ആര്‍ട്ടിസ്റ്റും മറ്റും ആയിരുന്ന
സി.ജെ തോമസ്സിന്‍റെ(1918-1960)
ജീവിതത്തെ ആധാരമാക്കി
രചിച്ച നോവലാണ്
(സങ്കീര്‍ത്തനം ബുക്സ് 2007 ഡിസംബര്‍)
സി.ജെ എല്‍ദോ ആയി പ്രത്യക്ഷപ്പെടുന്നു.
റോസി വര്‍ഷ ആയും
പ്രൊഫ.എം. പി. പോള്‍ രാമനാഥനായും
ബഷീര്‍ കബീര്‍ ആയും ദേവ് കേശവപിള്ള ആയും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഡി.സി
കിഴക്കേമുറി ഡൊമിനിക് എന്ന കൊച്ചു സാര്‍ ആയും
കാരൂര്‍ വെറും നീലകണ്ഠപ്പിള്ള മാത്രം ആയും
പോഞ്ഞിക്കര റാഫി റപ്പേല്‍
ആയും ശോഭനാ പരമേശ്വരന്‍ നായര്‍
വെറും പരമേശ്വരന്‍ നായര്‍ ആയും
പ്രത്യക്ഷപ്പെടുന്നു.
വി.ടി , വെള്ളിത്തുരുത്തേല്‍ തൃപ്പന്‍ പട്ടേരി
ആയും മുണ്ടശ്ശേരി മുല്ലശ്ശേരി ആയും
തകഴി ടി.ശിവശങ്കരപ്പിള്ള ആയും
ചങ്ങന്‍പുഴ ഗന്ധര്‍വന്‍ കൃഷ്ണപിള്ള ആയും
പൊന്‍കുന്നം വര്‍ക്കി ഹേമഗിരി വര്‍ക്കി ആയും
കൗമുദി ബാലന്‍ ?പ്രസാദചന്ദ്രന്‍ ആയും
എം.ഗോവിന്ദന്‍ ഗോവിന്ദന്‍ ആയും
പ്രത്യക്ഷപ്പെടുന്നു.
അകാലത്തില്‍ ഒഴിവാക്കപ്പെടുന്ന
വീണാധരി ഗീത
ആരാണെന്നു മനസ്സിലാകുന്നില്ല.
ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്ന ഏതെങ്കിലും
കഥാപാത്രമോ
പെര്‍മ്പടവത്തിന്‍റെ കപോത കല്‍പ്പിതമോ എന്നറിഞ്ഞു കൂടാ.
സി.ജെയുടെ ചില വാചകങ്ങള്‍ അദ്ദേഹത്തിന്‍റേ തെന്നു പറഞ്ഞു തന്നെ
ഈ നോവലില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:
"പൂം പൊടി വീഴാന്‍ പെണ്‍പൂവിന്‍റെ കീലാഗ്രം വിടരുന്നത്
വാല്‍സ്യായന സൂത്രം വായിച്ചിട്ടല്ല"(പേജ്143)
പൂണൂല്‍ വലതു തോളിലും ഇടതു തോളിലും തരാതരം മാറിമാറി ഇടുന്ന
ത്വാത്തികാചാര്യനെക്കുറിച്ച്
"മഹാസൂത്രശാലി; അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍
ആരുടെ തോളിള്‍ കൈ ഇടണമെന്നാണ് മൂപ്പരുടെ ചിന്ത" (പേജ് 255).
കവയത്രി മേരിജോണ്‍ കൂത്താട്ടുകുളത്തിന്‍റെ സഹോദരനായിരുന്ന തോമസ്.
ആദ്യം പുരോഹിതനാകാന്‍ പോയി ളോഹ ഊരി തിരിച്ചു പോന്നു.
കുറെ നാള്‍ അധ്യാപകന്‍.
പിന്നെ നിയമ പഠിച്ചു.എസ്.എഫ് .കാരനായി.
കമ്മ്യൂണിസ്റ്റായി.
5-6 കൊല്ലം കഴിഞ്ഞു രാജി വച്ചു.
പിന്നീടു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി.
എം.പി പോളിന്‍റെ ടൂട്ടോറിയലില്‍ അധ്യാപകനായി.
റോസിയുമായി പ്രണയത്തിലായി.
"ഇവന്‍ എന്‍റെ പ്രിയ സി.ജെ" എന്ന ജീവിതസ്മരണയില്‍ ഇക്കാര്യം
റോസി വിവരിക്കുന്നുണ്ട്.
സോഷ്യലിസം,മതവും കമ്മ്യൂണിസവും ,
ധിക്കാരിയുടെ കാതല്‍,
അവന്‍ വീണ്ടും വരുന്നു,ഉയരുന്ന യവനിക,
വിലയിരുത്തല്‍
തുടങ്ങി നിരവധി പുസ്തകങ്ങള്‍ സി.ജെ യുടേതായിട്ടുണ്ട്
10 നാടകങ്ങളും
1128 ല് ക്രൈം 27 ,
ആ മനുഷ്യന്‍ നീ തന്നെ,
ശലോമി,
വിഷവൃഷം
( വിമോചനസമരക്കാലത്തെഴുതിയ രാഷ്ട്രീയ നാടകം)
എന്നിവ സ്വതന്ത്രനാടകങ്ങള്‍.
മറ്റുള്ളവ തര്‍ജ്ജമകള്‍.
ഡമോക്രാറ്റ്.കഥ,പ്രസന്ന കേരളം, നവസാഹിതി,ചക്രവാളം
തുടങ്ങിയവയുടെ
പത്രാധിപസമതിയില്‍ അംഗം ആയിരുന്നു.
സാഹിത്യപ്രവര്‍ത്തകസഹകരണസംഗത്തില്‍ അംഗം
എന്‍.ബി.എസ്സ് പുസ്തകങ്ങളുടെ പുറംചട്ടകള്‍ തയ്യാറാക്കി
എന്‍.ബി.എസ്സ്.എംബ്ലം വരച്ചു.
മസ്തിഷ്കത്തിലെ അര്‍ബുദബാധയാല്‍ 1960 ല്‍
വെല്ലൂരില്‍ വച്ചു ശസ്ത്രക്രിയയെതുടര്‍ന്ന്
ആ ധിക്കാരി മരണമടഞ്ഞു.
No comments:
Post a Comment