അവിടേയും വിഭാഗീയത
മഹദ്‌വചങ്ങള്‍ ധാരാളമുണ്ട് മലയാളത്തില്‍.
മഹദ് പദങ്ങള്‍ കുറവും.
വളരെക്കാലം മലയാളിശ്രോതപുടങ്ങളില്‍ പതിച്ചിരുന്ന
പ്രധാന മഹദ് പദം ഇങ്ക്വിലാബ്
ആയിരുന്നു.
കഴിഞ്ഞ കുറേ നാളായി ഒന്നാം സ്ഥാനം വിഭഗീയത കൈവരിച്ചു.
കൊജ്ജാണന്‍,പോഴന്‍,നികൃഷ്ട ജീവി,പട്ടി,കുലംകുത്തി തുടങ്ങിയ
വായ്മൊഴിവഴക്കപ്പദങ്ങള്‍ക്കു അല്‍പ്പായുസ് ആയിരുന്നു.
എന്നാല്‍ വിഭാഗീയത നീണാള്‍ നില നില്‍ക്കും
പണ്ടു സാഹിത്യത്തിലായിരുന്നു ചേരിതിരിവു
രണ്ടാം അക്ഷര പ്രാസം വേണ്ടവരും വേണ്ടാത്തവരും തമ്മില്‍.
അമ്മാവന്‍ വര്‍മ്മയും മരുമകന്‍ വര്‍മ്മയും ആയിരുന്നു തലപ്പത്ത്
കേസരിയുടെ കാലമായപ്പോള്‍
വിണ്ണു നോക്കികള്‍
പെണ്ണൂ നോക്കികള്‍
മണ്ണുനോക്കികള്‍
പുണ്ണൂ നോക്കികള്‍ എന്നിവര്‍ തമ്മിലായി ചേരിതിരിവ്
രാഷ്ട്രീയത്തില്‍ സി.വി.യുടെ കാലമായപ്പോള്‍ തമിഴരും
മലയാളികളും തമ്മിലായി ചേരിപ്പോര്.മലയാളി മെമ്മോറിയല്‍
അങ്ങിനെ ഉടലെടുത്തു.
ഹിന്ദുക്കളും ,ക്രിസ്ത്യാനികളും മുസ്ലിമുകളും തമ്മിലും
ചേരിപ്പിരിവു തുടര്‍ക്കഥ.
അവര്‍ണ്ണരും സവര്‍ണ്ണാരും തമ്മില്‍ പണ്ടേ ഉണ്ട്
നായാരും ഈഴവരും തമ്മിലായി പില്‍ക്കാലത്ത്
മെത്രാന്‍ കക്ഷിയും ബാവാക്കക്ഷിയും.
മന്നവും ശങ്കറും യോജിക്കാന്‍ ശ്രമിച്ചെങ്കിലും
പണീക്കരും വെള്ളാപ്പള്ളിയും ശ്രമിച്ചതു പോലെ തന്നെ.
പാര്‍ട്ടി കളില്‍ പണ്ടേ ഉണ്ടു ചേരി തിരിവു
ആദ്യകാല കമ്മ്യൂണിസ്റ്റുകളെല്ലാം ഒരുകാലത്തു കോണ്‍ഗ്രസ്സ് കാരായിരുന്നു
സോഷ്യലിസ്റ്റ്കളും റവലൂഷണറി സോഷ്യലിസ്റ്റ്കളുമുണ്ടായി.
വലതും ഇടതും പിന്നെ നിരവധി ഉല്‍പ്പിരുവുകളും ഉണ്ടായി.
കോണ്‍ഗ്രസ്സില്‍ നിന്നും കേരള കോണ്‍ഗ്രസ്സും അതില്‍ പിന്നെ
എണ്ണിയാല്‍ ഒടുങ്ങാത്ത ഉള്‍പ്പിരുവുകളും ചേരിതിരുവുകളും.
കോണ്‍ഗ്രസ്സില്‍ കരുണാകരന്‍-ആന്‍റണി കരുണാകരന്‍-ചാണ്ടി
എന്നിങ്ങനെ ചേരി തിരുവുകള്‍
ചികില്‍സകരില്‍ അലോ-ഹോമിയോ,യൂനാനി ,കൂനി,
പാരമ്പര്യ ചേരിതിരിവു.
സിനിമാലോകത്തു അമ്മ. മാക്റ്റാ.ചേംബര്‍
ചേരിതിരിവു പണ്ടേ ഉണ്ടു മലയാളി ലോകത്ത്
എന്നാല്‍ അതിനു വിഭാഗീയത എന്ന ഓമനപ്പേരിട്ടതു
പിണറായി ആണ്
മധുര മനോഹര മനോജ്ഞ പദം
ആ പദം നീണാല്‍ വാഴട്ടെ.
പിണറായി ഒന്നാമനാകുമ്പോള്‍ ഇനി കോടിയേരിയും
അതിനു പിന്നാലെ ജയരാജനും വിഭാഗീയത മുഴക്കിയെന്നു
വരും.കറുത്ത കുതിര വേറെയും കാണാം.
നീതിനിര്‍വ്വഹണരംഗം വിഭാഗീയത ഇല്ലാത്ത രംഗം എന്നു നാം ധരിച്ചു
2009 ചരിത്രം തിരുത്തി
ഇന്ത്യാവിഷനിലെ വരാന്ത്യവിശകലനും അഭിഭാഷകനും ആയ ജശങ്കര്‍
ചാനല്‍ വിചരണയില്‍ പറഞ്ഞതു വാസ്തവമെങ്കില്‍
നമ്മുടെ നീതിനിര്‍വ്വഹണ അധിപന്മാരുടെ ഇടയിലും വിഭാഗീയത തുടങ്ങി.
അങ്ങ്നെ വിഭാഗീയത ഒരു തുടര്‍ക്കഥ
പദം മഹദ്വല്‍ക്കരിച്ച പിണറായി സഖാവിനും അതു ചൂണ്ടിക്കാട്ടുന്ന
അഡ്‌വേ .ജയശങ്കറനും
നല്ല നമസ്കാരം
2 comments:
എത്രയൊക്കെ മാന്യരും,ഹൃദയവിശാലതയുള്ളവരും,
വിദ്യാസംബന്നരുമായിരുന്നാലും
കേരളീയന്റെ അകക്കാംബ് ഇതുവരെ ആ ഗുണങ്ങളൊന്നും ആര്‍ജ്ജിച്ചിട്ടില്ല സുഹൃത്തേ.
അവന്റെ ജാതീയതയും,മതാഭിമുഖ്യവും,
രാഷ്ട്രീയപാര്‍ട്ടികളോടുള്ള ദാസ്യബോധവും, എട്ടുകാലി ദൈവങ്ങളോടുള്ള ആത്മസമര്‍പ്പണവും,പുരാണ-മത പുസ്തകങ്ങളോടുള്ള ആദരവും മനുഷ്യനായിത്തീരാനുള്ള വഴിയില്‍ വിലങ്ങുതടിയായി നിലകൊള്ളുന്നു.
ആദ്യം കക്കൂസു കഴുകുന്ന കുറ്റിച്ചൂലോ,ബ്രഷോ ഉപയോഗിച്ച് സാനിഫ്രെഷ് ഒഴിച്ച് മലയാളികളുടെ മനസ്സ് ഒന്നു സ്വയം കഴുകി വൃത്തിയാക്കണം.
അതിനാര്‍ക്കും തോന്നില്ല എന്നതാണ് നമ്മുടെ സാംസ്ക്കാരിക ഷണ്ടത്വം തുടരുന്നതിന്റെ കാരണം.
കലാ-സാഹിത്യ രംഗത്തേക്ക് വല്ല തൂപ്പുകാരോ,മത്തിവില്‍ക്കുന്നവരോ,
ചെരുപ്പുകുത്തികളോ,
തെങ്ങുകയറ്റക്കാരോ,കല്‍പ്പണിക്കാരോ,
അലക്കുകാരോ,
ചുമട്ടുകാരോ,ബാര്‍ബര്‍മാരോ ....
വരികയാണെങ്കില്‍ മാത്രമേ ഈ
സാമൂഹ്യ ദീനം മാറു.
അതുവരെ സഹിക്കുക മാത്രമേ വഴിയുള്ളു !
സ്വാഗതം ചിത്രകാരാ;
ഞാനൊരു കൂട്ടിനു കാത്തുനിൽക്കുകയായിരുന്നു;
ഇതാ, ബക്ക്റ്റും ചൂലും.
ഇനിതുടങ്ങാ,മല്ലേ?
Post a Comment