Wednesday, January 28, 2009

വെങ്കിട്ടരാമന്റെ കുംഭകോണം നമ്മുടെ വി .ആറിനെ തോല്‍പ്പിച്ചു പ്രസിഡന്റു പദവിയിലെത്തിയ ആര്‍.വി.യും കഥാവശേഷനായി. വെങ്കിട്ടരാമനെക്കുറിച്ചു മാധ്യമങ്ങള്‍ എടു



വെങ്കിട്ടരാമന്‍റെ കുംഭകോണം

നമ്മുടെ വി .ആറിനെ തോല്‍പ്പിച്ചു പ്രസിഡന്‍റു പദവിയിലെത്തിയ
ആര്‍.വി.യും കഥാവശേഷനായി.
വെങ്കിട്ടരാമനെക്കുറിച്ചു മാധ്യമങ്ങള്‍ എടുത്തു പറയാന്‍
മറന്ന ഒരു കാര്യമുണ്ട്‌.
പ്രത്യേകിച്ചും അന്തരീഷത്തില്‍ അഴിമതി വാര്‍ത്തകള്‍
സര്‍വ്വനേരവും മുഴങ്ങുന്ന വേളയില്‍.

വിവിധതലങ്ങളില്‍ അധികാരം കയ്യാളിയെങ്കിലും അഴിമതി
സ്പര്‍ശമില്ലാത്ത രാഷ്ട്രീയകാരനായിരുന്നു ആര്‍.വി.

കോയമ്പത്തൂരിന്‍റേയും മദ്രാസ്സിന്‍റേയും വ്യാവസായിക വളര്‍ച്ചയില്‍
പ്രമുഖ പങ്കു വഹിച്ച ആര്‍.വി മദ്രാസ്സില്‍ വ്യവസായ മന്ത്രി ആയിരുന്നപ്പോല്‍,
10 ഫാക്ടറികളിലേയ്ക്കു വിദേശനിര്‍മ്മിത യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തു.

ആര്‍.വി.പത്തിനൊന്നു കമ്മീഷന്‍ വാങ്ങി എന്ന പരാതി ഉയര്‍ന്നു.
പത്തു ഫാക്ടറി \കള്‍ക്കു പകരം, സര്‍ക്കാരിനു 11 ഫാക്ടറികള്‍
തുടങ്ങേണ്ടി വന്ന കാര്യം മുഖ്യമന്ത്രി പരാതിക്കരോടു വിശദീകരിച്ചു.
പതിനൊന്നാമത്തെ ഫാക്റ്ററിയിലെ യന്ത്രം ആര്‍.വി ക്കു കിട്ടിയ
പാരിതോഷികമായിരുന്നു.

സമാനമായ സംഭവം ആരോഗ്യമന്ത്രിയായിരുന്ന വൈക്കം
വി.മാധവന്‍റെ കാലത്തു തിരുക്കൊച്ചിയിലുണ്ടായി.
മരുന്നു കമ്പനികള്‍ നല്‍കിയ അന്‍പതിനായിരം രൂപ
രണ്ടുകയ്യും നീട്ടി വാങ്ങിയ മാധന്‍ ,വിവരം മുഖ്യമന്ത്രി
ഏ.ജെ .ജോണിനോടു പറഞ്ഞു ഖജനാവില്‍ അടച്ചു.
മറ്റേതെങ്കിലും മന്ത്രി ഇപ്രകാരം ചെയ്തിട്ടുണ്ടോ.?
കാണില്ല.

വാങ്ങലുകളില്‍ പത്തില്‍ കൂടുതല്‍ കമ്മ്ഷനും കിട്ടൂം.
ആര്‍. ശങ്കര്‍ ചേസിസ്‌ തട്ടിയെടുത്തപ്പോല്‍ പരാതി വന്നു.
എല്ലാ മന്ത്രിമാരും ഒന്നുകില്‍ തനിക്കായി,അല്ലെങ്കില്‍
പാര്‍ട്ടിക്കു വെണ്ടി കോഴ വാങ്ങുന്നു.
ഓരോ ഡീലിലേയും കോഴയുടെ വിവരങ്ങളും
സുതാര്യമാക്കാന്‍ സംവിധാനം വേണ്ടേ?
ഉദാഹരണത്തിനു തെക്കു വടക്കു പാതയ്ക്കു
(വലതിന്‍റെ സൂപ്പര്‍ഹൈവേ മറ്റൊരു പേരില്‍,
പ്രീഡിഗ്രി ബോര്‍ഡ്‌ പ്ലസ്‌ റ്റൂ
ആയതുപോലെ) കിട്ടുന്ന കമ്മീഷന്‍ എത്ര കോടി.
അതാര്‍ക്കു പോകും?
കാത്തിരുന്ന കാണാം.
അടുത്ത ഭരണകാലത്തെ അന്വേഷണം അതാകും.

No comments: