വേലുത്തമ്പിക്കും കുണ്ടറവിളംബരത്തിനും പുനര് വായന വേണം
2009 ജനുവരി 14 നു കുണ്ടറ വിളംബരത്തിന്റെ 200 വയസ്.
കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ മന്ത്രി ബേബി,ഡോ ശശിഭൂഷന്‍,ഡോ.എസ്.കെ വസന്തന്‍ തുടങ്ങി പലരും വിളംബരത്തെക്കുറിച്ചും വേലുത്തമ്പിയെ കുറിച്ചും പറഞ്ഞു; എഴുതി.
ടി.കെ വേലുപ്പിള്ളയും,വി.ആര്‍ പരമേശവരന്‍ പിള്ളയും എഴുതി വച്ചതെല്ലാം ആവര്‍ത്തിച്ചു.
ഏന്നാല്‍ മുണ്ടശ്ശേരി, നെടുങ്കുന്നം,ചാഴിക്കാടന്‍ എന്നീ ജോസഫ് ത്രയങ്ങളും
ഏന്‍.കെ ജോസ്, ഡോ.ശോഭനന്‍ ,ഡോ.ടി.ബി .വിജയകുമാര്‍
ഏന്നിവര്‍ എഴിതിയ ,
തികച്ചും വ്യത്യസ്തമായ വിലയിരുത്തലുകള്‍ക്കു നേരെ അവരെല്ലാം തന്നെ കണ്ണടക്കുന്നു.
(തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ ഇംഗ്ലീഷ്‌കാര്‍ക്കു വാതില്‍ തുറന്നകൊടുത്തു- ചാഴിക്കാടന്
പല കള്ളക്കളികളും നടത്തിയ ആള്‍ -ഒന്നാം മുണ്ടശ്ശേരി
മിര്‍ജാഫര്‍. നായര്‍ സമുദായത്തിന്റെ എണ്ണം കുറയാന്‍ കാരണക്കാരന്‍-എന്‍.കെ ജോസ്.
തുടങ്ങിയയവ )
2009 ജ്ജനുവരി -11 ഞായറാശ്‌ചയിലെ മനോരമയില്‍ എസ്.കെ .വസന്തന്‍ എഴുതിയ ലേഖനം
പഴയ വീഞ്ഞു പഴയ കുപ്പിയില്‍.
വേലുത്തമ്പിയും രാജാ കേശവദാസനും രാജ്യ ദ്രോഹികളും രാജദ്രോഹികളും
സ്വയം രാജാവാകന്‍ ശ്രമിച്ചവരും ആണെന്നാണു രണ്ടാമതു പറഞ്ഞവരുടെ മതം.
രാജഭരണകാലത്ത് വെറും ഒരു ദളവ തന്റേതായ വിളംബ്രം ഇറക്കുകയ്യോ?
എന്താണതിനു കാറണം.
രാജദ്രോഹമല്ലേ?
ക്ഷേത്രപ്രവേശന വിളബ്മരം ആവിഷ്കരിച്ച സര്‍ സി.പി രാമസ്വാമി പോലും അതിന്റെ കര്‍തൃത്വം ചിത്തിരതിരുനാള്‍ മഹാരാജാീനു കൊടുത്തു എന്നു ശ്രീധര മേനോന്‍ കണ്ടെത്തി
(സര്‍ സി.പി തിരുവിറ്റാംകൂര്‍ ചരിത്രത്തില്‍ കാണുക)
ഠീര്‍ച്ചയായും കുണ്ടറവിളംബരം പുനര്‍ വായനക്കു വിധേയമാക്കേണ്ടതല്ലേ?
2 comments:
ചില അക്ഷരത്തെറ്റുകള്‍ കാണുന്നു. തിരുത്തുമെന്ന് വിശ്വസിക്കുന്നു.
താങ്കള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഒരു പോസ്റ്റായി ഇടൂ.
Post a Comment