Thursday, January 29, 2009

രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍

രോഗം വിതച്ച ശേഷം ചികില്‍സ നല്‍കിയവര്‍
നമ്മുടെ പാചകറാണിമാര്‍
ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചാരത്തില്‍ വരും മുന്‍പ്‌
മലയാളിയുടെ പാചകരീതികളേയും
രുചിഭേദങ്ങളേയും നിയന്ത്രിച്ചിരുന്നത്‌
പ്രധാനമായും
വനിതയിലെ മിസ്സിസ്‌.കെ.എം മാത്യുവും
ഒരു ചെറു പരിധി വരെ,
കഴിഞ്ഞ ദിവസം അന്തരിച്ച
തങ്കം ഫിലിപ്പും(മേളം)
ആയിരുന്നു.

ഒരു പക്ഷേ, മലയാളികളെ
പൊണ്ണത്തടിയരും
കുടവയറന്മാരും /ടയര്‍ വയറികളും
പ്രമേഹ-ഹൃദ്രോഹികളും
കാന്‍സറോഗികളും സന്ധിവാതരോഗികളും
അനങ്ങാപ്പാറകളും
(വൈദ്യഭാഷയില്‍ മെറ്റബോളിക്‌ രോഗികള്‍)
ആക്കി തീര്‍ത്തതില്‍ മുഖ്യപങ്കു
മധ്യതിരുവിതാംകൂര്‍കാരികളായിരുന്ന
ഈ രണ്ട്‌ അമ്മാമ്മ മാര്‍ക്കാണ്‌.

തിരുവല്ലയിലെ പെണ്‍കിടാങ്ങള്‍ ഏഴാം തിരുവയസ്സില്‍
തിരണ്ടുകുളിക്കയം
ഒന്‍പതാം തിരുവയസ്സില്‍
മധുരപ്പതിനേഴുകാരികളുടെ ശരീരവടിവ്‌
നേടുകയും ചെയ്യുന്നതു
വീണ്ടുവിചാരമില്ലാതെ
മലയാളികളെ മാംസാഹാരപ്രിയരാക്കിയ
ഇവരത്രേ.

( ഈസ്ഠ്രോജന്‍ കലര്‍ന്ന തീറ്റി കൊടുത്തു വളര്‍ത്തിയ ചിക്കന്‍ സ്ഥിരഭക്ഷണമാക്കന്‍ പ്രചോദനം ഈ അമ്മാമ്മമരാണ്‌.പെണ്‍കുട്ടികള്‍ പലരും പൊടിമീശക്കാരികളുമായി)

തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നാന്‍ ഇവര്‍ പ്രേരണ നല്‍കി.
ക്രിസ്ത്യന്‍ കുഞ്ഞാടുകളായിരുന്ന ഇവര്‍
രോഗികളാക്കിയവരില്‍ കൂടുതലും
തങ്ങളുടെ സമുദായക്കാരെത്തന്നെയാണ്‌ .

(ഐ. സി. യൂ.സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷി പറയും)

ചെന്നയിലും മധ്യതിരുവിതാംകൂറിലും
ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററുകള്‍
ഉയര്‍ന്നു എന്നതു മറ്റൊരു വശം.

ഏതായാലും കോട്ടയം അച്ചായന്മാര്‍
മാംസാഹരത്തിനെതിരെ ക്രിസ്തീയ കൂട്ടയ്മകള്‍
ഉണ്ടാക്കി ,ചെറിയ തോതില്‍ ബോധവല്‍ക്കരണം നടത്തുന്നു.

രണ്ടു പേര്‍ക്കും അവസാനകാലം മനം മാറ്റം വന്നു.
കുമ്പസ്സാരിച്ചു.

പ്രമേഹ രോഗികള്‍ക്കും
പ്രഷര്‍ രോഗികള്‍ക്കും
ഹൃദ്രോഗികള്‍ക്കും
കാന്‍സര്‍ രോഗികള്‍ക്കും
മറ്റുമായി സപ്പ്ലിമന്റ്‌ ഫുഡ്‌ കളും സ്പെഷ്യല്‍ കുറിപ്പുകളും ഇറക്കി
അവര്‍ മലക്കം മറിഞ്ഞു.കൈ കഴുകി.
അവരുടെ പ്രയോക്താക്കല്‍ അതു വഴിയും കാശു വാരുന്നു.

ചുരുക്കത്തില്‍ ആദ്യം രോഗം വിതച്ചു.
പിന്നെ ചികില്‍സ ഉപദേശിച്ചു.

ചാനലുക്ലില്‍ തിരുവല്ലയിലെ
നളനും
(ഭീമന്‍ എന്നോ
ബകന്‍ എന്നോ
വിള്ളിക്കയാവും ഉചിതം)

ചില ദമയന്തിമാരും
അമ്മാമ്മ മാരുടെ
പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു.
എന്നാണവോ അവരുടെ കുമ്പസ്സാരം?

മുന്നറിയിപ്പ്‌

രുചിയും മണവും നിറവും
വ്യത്യസ്തതയും മാത്രം നോക്കിയാല്‍ പോര
പോഷകമൂല്യവും രോഗാതുരതയും
കൂടി കണക്കിലെടുക്കണം
പാചക വിധികള്‍ നിര്‍ദ്ദേശിക്കുമ്പോള്‍

Wednesday, January 28, 2009

വെങ്കിട്ടരാമന്റെ കുംഭകോണം നമ്മുടെ വി .ആറിനെ തോല്‍പ്പിച്ചു പ്രസിഡന്റു പദവിയിലെത്തിയ ആര്‍.വി.യും കഥാവശേഷനായി. വെങ്കിട്ടരാമനെക്കുറിച്ചു മാധ്യമങ്ങള്‍ എടു



വെങ്കിട്ടരാമന്‍റെ കുംഭകോണം

നമ്മുടെ വി .ആറിനെ തോല്‍പ്പിച്ചു പ്രസിഡന്‍റു പദവിയിലെത്തിയ
ആര്‍.വി.യും കഥാവശേഷനായി.
വെങ്കിട്ടരാമനെക്കുറിച്ചു മാധ്യമങ്ങള്‍ എടുത്തു പറയാന്‍
മറന്ന ഒരു കാര്യമുണ്ട്‌.
പ്രത്യേകിച്ചും അന്തരീഷത്തില്‍ അഴിമതി വാര്‍ത്തകള്‍
സര്‍വ്വനേരവും മുഴങ്ങുന്ന വേളയില്‍.

വിവിധതലങ്ങളില്‍ അധികാരം കയ്യാളിയെങ്കിലും അഴിമതി
സ്പര്‍ശമില്ലാത്ത രാഷ്ട്രീയകാരനായിരുന്നു ആര്‍.വി.

കോയമ്പത്തൂരിന്‍റേയും മദ്രാസ്സിന്‍റേയും വ്യാവസായിക വളര്‍ച്ചയില്‍
പ്രമുഖ പങ്കു വഹിച്ച ആര്‍.വി മദ്രാസ്സില്‍ വ്യവസായ മന്ത്രി ആയിരുന്നപ്പോല്‍,
10 ഫാക്ടറികളിലേയ്ക്കു വിദേശനിര്‍മ്മിത യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തു.

ആര്‍.വി.പത്തിനൊന്നു കമ്മീഷന്‍ വാങ്ങി എന്ന പരാതി ഉയര്‍ന്നു.
പത്തു ഫാക്ടറി \കള്‍ക്കു പകരം, സര്‍ക്കാരിനു 11 ഫാക്ടറികള്‍
തുടങ്ങേണ്ടി വന്ന കാര്യം മുഖ്യമന്ത്രി പരാതിക്കരോടു വിശദീകരിച്ചു.
പതിനൊന്നാമത്തെ ഫാക്റ്ററിയിലെ യന്ത്രം ആര്‍.വി ക്കു കിട്ടിയ
പാരിതോഷികമായിരുന്നു.

സമാനമായ സംഭവം ആരോഗ്യമന്ത്രിയായിരുന്ന വൈക്കം
വി.മാധവന്‍റെ കാലത്തു തിരുക്കൊച്ചിയിലുണ്ടായി.
മരുന്നു കമ്പനികള്‍ നല്‍കിയ അന്‍പതിനായിരം രൂപ
രണ്ടുകയ്യും നീട്ടി വാങ്ങിയ മാധന്‍ ,വിവരം മുഖ്യമന്ത്രി
ഏ.ജെ .ജോണിനോടു പറഞ്ഞു ഖജനാവില്‍ അടച്ചു.
മറ്റേതെങ്കിലും മന്ത്രി ഇപ്രകാരം ചെയ്തിട്ടുണ്ടോ.?
കാണില്ല.

വാങ്ങലുകളില്‍ പത്തില്‍ കൂടുതല്‍ കമ്മ്ഷനും കിട്ടൂം.
ആര്‍. ശങ്കര്‍ ചേസിസ്‌ തട്ടിയെടുത്തപ്പോല്‍ പരാതി വന്നു.
എല്ലാ മന്ത്രിമാരും ഒന്നുകില്‍ തനിക്കായി,അല്ലെങ്കില്‍
പാര്‍ട്ടിക്കു വെണ്ടി കോഴ വാങ്ങുന്നു.
ഓരോ ഡീലിലേയും കോഴയുടെ വിവരങ്ങളും
സുതാര്യമാക്കാന്‍ സംവിധാനം വേണ്ടേ?
ഉദാഹരണത്തിനു തെക്കു വടക്കു പാതയ്ക്കു
(വലതിന്‍റെ സൂപ്പര്‍ഹൈവേ മറ്റൊരു പേരില്‍,
പ്രീഡിഗ്രി ബോര്‍ഡ്‌ പ്ലസ്‌ റ്റൂ
ആയതുപോലെ) കിട്ടുന്ന കമ്മീഷന്‍ എത്ര കോടി.
അതാര്‍ക്കു പോകും?
കാത്തിരുന്ന കാണാം.
അടുത്ത ഭരണകാലത്തെ അന്വേഷണം അതാകും.

Tuesday, January 27, 2009

ഇരട്ടസര്‍പ്പവും സുശൃതനും

ഇരട്ടസര്‍പ്പവും സുശൃതനും

എഴുപതില്‍
ഇരട്ടസര്‍പ്പം
എന്ന വൈദ്യശാസ്ത്രനോവല്‍ രചിക്കയും
എണ്‍പതുകളില്‍
മാതൃഭൂമി വാരികയില്‍
മുകളില്‍ നിന്നും വേരുകള്‍
തുടങ്ങിയ പട്ടാളക്കഥകള്‍
എഴുതുകയും ചെയ്ത
സുശൃതന്‍
അടുത്തകാലത്ത്‌
ഒരു നോവലും
ഒരു ചെറുകഥാസമാഹാരവും
പ്രസിദ്ധീകരിച്ചു.
ഏതെല്ലാമാണു പുസ്തകങ്ങള്‍.
ആരാണു പ്രസാധകന്‍?

ആരാണ്‌ ഈ അഭിനവ സുശൃതന്‍?
ഡോക്ടറോ
അതോ
പട്ടാളകാരനോ?

അതോ പട്ടാളത്തില്‍ ചേര്‍ന്ന ഡോക്റ്ററോ?

തകഴിയും ലാവ്‌ലിന്‍ കമ്പനിയും

തകഴിയും ലാവ്‌ലിന്‍ കമ്പനിയും

ലാവ്ലിന്‍ കമ്പനിയും പള്ളിവാസലും
തകഴിയുടെ ഒരു നോവലില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്‌.
ഏതാണാ നോവല്‍?

ഏണിപ്പടികള്‍?
കയര്‍?
രണ്ടിടങ്ങഴി?
ചുക്ക്‌?
ഇവയൊന്നുമല്ല.......?

ആരുടെ ഭരണകാലത്ത്‌ ,എന്ന്‌ ആണ്‌ പള്ളിവാസല്‍ പദ്ധതി തുടങ്ങുന്നത്‌?
അദ്ദേഹം എന്നെങ്കിലും അഴിമതി കാട്ടിയിരുന്നോ?

അന്ന്‌ ലാവ്ലിന്‍ കമ്പനി ഉണ്ടയിരുന്നോ?
അതോ മറ്റേതെങ്ക്ലിലും കമ്പനി ആണോ പള്ളിവാസല്‍ നിര്‍മ്മിച്ചത്‌?

തകഴിക്കു തെറ്റുപറ്റിയോ?
മുഴുവനായും ,
അഥവാ ഭാഗികമായി?

ലാവ്‌ലിന്‍ സൈറ്റ്‌ കാണുക

Thursday, January 22, 2009

ഡി.വിനയചന്ദ്രന്റെ ജാതിക്കുശുമ്പ്‌

ഡി.വിനയചന്ദ്രന്റെ ജാതിക്കുശുമ്പ്‌
നെല്ലിക്കല്‍ മുരളീധരന്റെ കേരള ജാതി വിവരണം(റെയിന്‍ബോ ബുക്സ്‌) ജാതിക്കുശുമ്പില്ലാത്ത പഠനം എന്നു കണ്ടെത്തുന്ന ഡി.വിനയചന്ദ്രന്‍ (മലയാളം വാരിക 14 നവംബര്‍ 2008 പുസ്തകം) ചെറിയ ജാതിക്കുശുമ്പു കാട്ടി. കുന്നംകുളത്തെ ഒരു നമ്പൂതിരി നായന്മാരെല്ലാം ഈഴവരുടെ സന്തതികളാണെന്ന ഒരു നമ്പൂതിരി ഫലിതം പ്രബന്ധമാക്കി എന്നു നിസ്സാരമാക്കി എഴുതി.

ആര്യരക്തമുള്ള നമ്പൂതിരിമാരുമായി സംബന്ധത്തിലേര്‍പ്പെട്ടു മക്കളെ പ്രസവിച്ച പല നായര്‍ സ്ത്രീകള്‍ക്കും പ്രഗല്‍ഭരായ മക്കളുണ്ടായി. സമുദായാചാര്യന്‍ മന്നത്തു പത്‌മനാഭന്‍ നല്ല ഉദാഹരണം.

രണ്ടുഭാഗങ്ങളുള്ള , നായന്മാരുടെ പൂര്‍വ്വചരിത്രം
( പഞ്ചാംഗം പുസ്തകശാല കുന്നംകുളം ) എഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നന്‍പൂതിരിപ്പാട്‌ എഴുത്തചന്റെ കാലം മുതല്‍ 1911 വരെയുള്ള നായര്‍ സമുദായ അംഗങ്ങളുടെ ലിസ്റ്റ്‌ തയ്യാറാക്കി (ഒന്നാം ഭാഗം പേജ്‌ 239-240)
നായര്‍ സമുദായത്തില്‍ പതിനായിരത്തിന്‌ ഒന്നു വീതം പ്രഗല്‌ ഭമതികളുണ്ടായപ്പോള്‍, ഈഴവരില്‍ അത്‌ 0.2 മാത്രം എന്നും, അമ്പലവാസികളില്‍ 7 എന്നും ക്ഷത്രിയരില്‍ 79 എന്നും കണ്ടെത്തി.
ക്ഷത്രിയ സ്ത്രീകള്‍ നമ്പൂതിരിമാരില്‍ നിന്നു മാത്രമേ ഗര്‍ഭം ധരിച്ചിരുന്നുള്ളു.

ഇത്തരം പഠനം നടത്തിയ കാണിപ്പയ്യൂരിനെ നമ്പൂതിരി ഫലിതം പ്രബന്ധമാക്കിയ ഒരു നമ്പൂതിരി എന്നു കുശുമ്പിച്ചതു ശരിയായില്ല.

മലബാറിലെ തീയരും തിരുവിതാംകൂറിലെ ചില ക്രിസ്ത്യാനികളും സുന്ദരന്മാരും സുന്ദരികളും ബുദ്ധിമതികളും പരിശ്രമശാലികളും ആയ സന്തതികളെ കിട്ടാന്‍ ആര്യ
( യൂറോപ്യന്‍) സംബന്ധം നടത്തി എന്ന കാര്യവും പരസ്യമായ രഹസ്യം.

ഇളങ്കുളം നായരാണെന്നു കരുതി കാണിപ്പയ്യൂര്‍ ചില തമാശകള്‍ എഴുതി.

നായരല്ലായിരുന്നതിനാല്‍ ഇളങ്കുളം മൗനം പാലിച്ചു.
അതുമാത്രമാണ്‌ കാണിപ്പയ്യൂരിനു പറ്റിയ മണ്ടത്തരം.

അദ്ദേഹത്തിന്റെ പഠനം തികച്ചും പഠനാര്‍ഹം തന്നെ. വെറും നന്‍പൂരിഫലിതം പ്രബന്ധമാക്കിയതല്ല

Tuesday, January 13, 2009

അവിടേയും വിഭാഗീയത

അവിടേയും വിഭാഗീയത

മഹദ്‌വചങ്ങള്‍ ധാരാളമുണ്ട്‌ മലയാളത്തില്‍.
മഹദ്‌ പദങ്ങള്‍ കുറവും.
വളരെക്കാലം മലയാളിശ്രോതപുടങ്ങളില്‍ പതിച്ചിരുന്ന
പ്രധാന മഹദ്‌ പദം ഇങ്ക്വിലാബ്‌
ആയിരുന്നു.

കഴിഞ്ഞ കുറേ നാളായി ഒന്നാം സ്ഥാനം വിഭഗീയത കൈവരിച്ചു.
കൊജ്ജാണന്‍,പോഴന്‍,നികൃഷ്ട ജീവി,പട്ടി,കുലംകുത്തി തുടങ്ങിയ
വായ്മൊഴിവഴക്കപ്പദങ്ങള്‍ക്കു അല്‍പ്പായുസ്‌ ആയിരുന്നു.
എന്നാല്‍ വിഭാഗീയത നീണാള്‍ നില നില്‍ക്കും

പണ്ടു സാഹിത്യത്തിലായിരുന്നു ചേരിതിരിവു
രണ്ടാം അക്ഷര പ്രാസം വേണ്ടവരും വേണ്ടാത്തവരും തമ്മില്‍.
അമ്മാവന്‍ വര്‍മ്മയും മരുമകന്‍ വര്‍മ്മയും ആയിരുന്നു തലപ്പത്ത്‌
കേസരിയുടെ കാലമായപ്പോള്‍
വിണ്ണു നോക്കികള്‍
പെണ്ണൂ നോക്കികള്‍
മണ്ണുനോക്കികള്‍
പുണ്ണൂ നോക്കികള്‍ എന്നിവര്‍ തമ്മിലായി ചേരിതിരിവ്‌

രാഷ്ട്രീയത്തില്‍ സി.വി.യുടെ കാലമായപ്പോള്‍ തമിഴരും
മലയാളികളും തമ്മിലായി ചേരിപ്പോര്‌.മലയാളി മെമ്മോറിയല്‍
അങ്ങിനെ ഉടലെടുത്തു.
ഹിന്ദുക്കളും ,ക്രിസ്ത്യാനികളും മുസ്ലിമുകളും തമ്മിലും
ചേരിപ്പിരിവു തുടര്‍ക്കഥ.

അവര്‍ണ്ണരും സവര്‍ണ്ണാരും തമ്മില്‍ പണ്ടേ ഉണ്ട്‌
നായാരും ഈഴവരും തമ്മിലായി പില്‍ക്കാലത്ത്‌
മെത്രാന്‍ കക്ഷിയും ബാ​വാക്കക്ഷിയും.
മന്നവും ശങ്കറും യോജിക്കാന്‍ ശ്രമിച്ചെങ്കിലും
പണീക്കരും വെള്ളാപ്പള്ളിയും ശ്രമിച്ചതു പോലെ തന്നെ.

പാര്‍ട്ടി കളില്‍ പണ്ടേ ഉണ്ടു ചേരി തിരിവു
ആദ്യകാല കമ്മ്യൂണിസ്റ്റുകളെല്ലാം ഒരുകാലത്തു കോണ്‍ഗ്രസ്സ്‌ കാരായിരുന്നു
സോഷ്യലിസ്റ്റ്കളും റവലൂഷണറി സോഷ്യലിസ്റ്റ്കളുമുണ്ടായി.
വലതും ഇടതും പിന്നെ നിരവധി ഉല്‍പ്പിരുവുകളും ഉണ്ടായി.

കോണ്‍ഗ്രസ്സില്‍ നിന്നും കേരള കോണ്‍ഗ്രസ്സും അതില്‍ പിന്നെ
എണ്ണിയാല്‍ ഒടുങ്ങാത്ത ഉള്‍പ്പിരുവുകളും ചേരിതിരുവുകളും.
കോണ്‍ഗ്രസ്സില്‍ കരുണാകരന്‍-ആന്‍റണി കരുണാകരന്‍-ചാണ്ടി
എന്നിങ്ങനെ ചേരി തിരുവുകള്‍
ചികില്‍സകരില്‍ അലോ-ഹോമിയോ,യൂനാനി ,കൂനി,
പാരമ്പര്യ ചേരിതിരിവു.
സിനിമാലോകത്തു അമ്മ. മാക്റ്റാ.ചേംബര്‍

ചേരിതിരിവു പണ്ടേ ഉണ്ടു മലയാളി ലോകത്ത്‌
എന്നാല്‍ അതിനു വിഭാഗീയത എന്ന ഓമനപ്പേരിട്ടതു
പിണറായി ആണ്‌

മധുര മനോഹര മനോജ്ഞ പദം
ആ പദം നീണാല്‍ വാഴട്ടെ.
പിണറായി ഒന്നാമനാകുമ്പോള്‍ ഇനി കോടിയേരിയും
അതിനു പിന്നാലെ ജയരാജനും വിഭാഗീയത മുഴക്കിയെന്നു
വരും.കറുത്ത കുതിര വേറെയും കാണാം.
നീതിനിര്‍വ്വഹണരംഗം വിഭാഗീയത ഇല്ലാത്ത രംഗം എന്നു നാം ധരിച്ചു
2009 ചരിത്രം തിരുത്തി
ഇന്ത്യാവിഷനിലെ വരാന്ത്യവിശകലനും അഭിഭാഷകനും ആയ ജശങ്കര്‍
ചാനല്‍ വിചരണയില്‍ പറഞ്ഞതു വാസ്തവമെങ്കില്‍
നമ്മുടെ നീതിനിര്‍വ്വഹണ അധിപന്മാരുടെ ഇടയിലും വിഭാഗീയത തുടങ്ങി.
അങ്ങ്നെ വിഭാഗീയത ഒരു തുടര്‍ക്കഥ
പദം മഹദ്വല്‍ക്കരിച്ച പിണറായി സഖാവിനും അതു ചൂണ്ടിക്കാട്ടുന്ന
അഡ്‌വേ .ജയശങ്കറനും
നല്ല നമസ്കാരം

Monday, January 12, 2009

വേലുത്തമ്പിക്കും കുണ്ടറവിളംബരത്തിനും പുനര്‌ വായന വേണം

വേലുത്തമ്പിക്കും കുണ്ടറവിളംബരത്തിനും പുനര്‌ വായന വേണം

2009 ജനുവരി 14 നു കുണ്ടറ വിളംബരത്തിന്റെ 200 വയസ്‌.

കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ മന്ത്രി ബേബി,ഡോ ശശിഭൂഷന്‍,ഡോ.എസ്‌.കെ വസന്തന്‍ തുടങ്ങി പലരും വിളംബരത്തെക്കുറിച്ചും വേലുത്തമ്പിയെ കുറിച്ചും പറഞ്ഞു; എഴുതി.

ടി.കെ വേലുപ്പിള്ളയും,വി.ആര്‍ പരമേശവരന്‍ പിള്ളയും എഴുതി വച്ചതെല്ലാം ആവര്‍ത്തിച്ചു.
ഏന്നാല്‍ മുണ്ടശ്ശേരി, നെടുങ്കുന്നം,ചാഴിക്കാടന്‍ എന്നീ ജോസഫ്‌ ത്രയങ്ങളും
ഏന്‍.കെ ജോസ്‌, ഡോ.ശോഭനന്‍ ,ഡോ.ടി.ബി .വിജയകുമാര്‍
ഏന്നിവര്‍ എഴിതിയ ,
തികച്ചും വ്യത്യസ്തമായ വിലയിരുത്തലുകള്‍ക്കു നേരെ അവരെല്ലാം തന്നെ കണ്ണടക്കുന്നു.

(തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ ഇംഗ്ലീഷ്‌കാര്‍ക്കു വാതില്‍ തുറന്നകൊടുത്തു- ചാഴിക്കാടന്‌
പല കള്ളക്കളികളും നടത്തിയ ആള്‍ -ഒന്നാം മുണ്ടശ്ശേരി
മിര്‍ജാഫര്‍. നായര്‍ സമുദായത്തിന്റെ എണ്ണം കുറയാന്‍ കാരണക്കാരന്‍-എന്‍.കെ ജോസ്‌.
തുടങ്ങിയയവ )

2009 ജ്ജനുവരി -11 ഞായറാശ്‌ചയിലെ മനോരമയില്‍ എസ്‌.കെ .വസന്തന്‍ എഴുതിയ ലേഖനം
പഴയ വീഞ്ഞു പഴയ കുപ്പിയില്‍.
വേലുത്തമ്പിയും രാജാ കേശവദാസനും രാജ്യ ദ്രോഹികളും രാജദ്രോഹികളും
സ്വയം രാജാവാകന്‍ ശ്രമിച്ചവരും ആണെന്നാണു രണ്ടാമതു പറഞ്ഞവരുടെ മതം.

രാജഭരണകാലത്ത്‌ വെറും ഒരു ദളവ തന്റേതായ വിളംബ്രം ഇറക്കുകയ്യോ?
എന്താണതിനു കാറണം.
രാജദ്രോഹമല്ലേ?
ക്ഷേത്രപ്രവേശന വിളബ്മരം ആവിഷ്കരിച്ച സര്‍ സി.പി രാമസ്വാമി പോലും അതിന്റെ കര്‍തൃത്വം ചിത്തിരതിരുനാള്‍ മഹാരാജാീനു കൊടുത്തു എന്നു ശ്രീധര മേനോന്‍ കണ്ടെത്തി
(സര്‍ സി.പി തിരുവിറ്റാംകൂര്‍ ചരിത്രത്തില്‍ കാണുക)

ഠീര്‍ച്ചയായും കുണ്ടറവിളംബരം പുനര്‍ വായനക്കു വിധേയമാക്കേണ്ടതല്ലേ?

Thursday, January 8, 2009

പ്രശസ്തരുടെ രോഗങ്ങള്‍

പ്രശസ്തരുടെ രോഗങ്ങള്‍
അഥവാ
കുപ്രസിദ്ധ രോഗങ്ങള്‍

വിവരാവകാശനിയമം പ്രാബല്യത്തിലായതോടെ പ്രമുഖ വ്യക്തികളുടെ രോഗങ്ങളുടെ വിശദ വിവരം പൊതുജനങ്ങളും ആവശ്യപ്പെട്ടു തുടങ്ങിയേക്കാം. മെഡിക്കല്‍ എത്തിക്സ്‌ പ്രകാരം പലതും പറയരുത്‌ എന്നായിരുന്നു മുന്‍കാലങ്ങളില്‍. ഇനിയും സ്ഥിതി മാറിയെന്നു വരാം .

മുഹമ്മദാലി ജിന്ന ക്ഷയരോഗി ആണെന്നും അധിക നാള്‍ ജീവിച്ചിരിക്കല്ല എന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലത്രേ. ആ അറിവ്‌ എന്തെല്ലാം പ്രശ്നങ്ങള്‍ ഒഴിവാകിയേനെ. കുറെ നാളത്തേക്കു ജിന്നയെ പ്രധാന മന്ത്രി ആക്കിയാല്‍ മതിയായ്‌രുന്നു.

കമലാ നെഹ്രുവിനും ടി. ബി ആയിരുന്നു .സ്വിറ്റ്സര്‍ലണ്ട്‌ വാസം ആയിരുന്നു അന്നത്തെ ചികില്‍സ.
ചങ്ങമ്പുഴക്കും ടി.ബി . ആയിരുന്നു.മദനപ്പള്ളിയിലായിരുന്നു അക്കലത്തെ ചികില്‍സ,
തന്റെ മാതാവ്‌ കല്ല്യാണിക്കുട്ടി അമ്മയ്ക്കും ടി.ബി ആയിരുന്നു എന്നു മകന്‍ കെ.മുരളീധരന്‍ ഈയിടെ തുറന്നു പറഞ്ഞു.

ഇന്നു ടി.ബി. (പഴയകാലത്തെ രാജയക്ഷ്മാവ്‌) നിസ്സാര രോഗമാണ്‌.പൂര്‍ണ്ണ രോഗവിമുക്തി കിട്ടും.

നമ്മുടെ പ്രശസ്ത നേതാക്കളില്‍ ഒരാള്‍ അന്തരിച്ചതു (സിഫിലിസ്‌ (പറിങ്കിപ്പുണ്ണ്‌ അഥവാ
കപ്പല്‍ ) രോഗ ബാധയുടെ കോമ്പ്ലിക്കേഷനാലാണ്‌.വിവരം അക്കാലതു പത്രങ്ങളില്‍ വന്നില്ല. അതിനാല്‍ പൊതു ജനം വിവരം അറിഞ്ജില്ല. രോഗത്തിന്റെ ശാസ്ത്രീയ നാമം പത്രങ്ങലില്‍ വന്നു. സിഫിലിസ്‌ കൊണ്ടു മാത്രം വരുന്ന അവസ്ഥ. ഡോക്റ്റരന്മാര്‍ക്കു കാര്യം പിടി കിട്ടി. നേതാവ്‌ ആള്‍ ഒരു തമാശകാരനുമായിരുന്നു.പാവം ജനമറിഞ്ഞ്നില്ല.
ഇന്നായിരുന്നുവെങ്കില്‍ മാധ്യമവിചാരണ, നികേഷും, ഭഗത്തും ബ്രിട്ടോയും മീരയും മറ്റും അടിച്ചു പൊളിച്ചേനെ

ഇന്നു സിഫിലിസ്സും വിരളം.

ക്ഷയം , സിഫിലിസ്‌,കാന്‍സര്‍,ലുക്കീമിയാ.സിറോസ്സിസ്‌,വൃക്കത്തകരാര്‍ എന്നു വേണ്ട എയിഡ്‌സ്‌ വരെ പിടിപെട്ട പ്രസസ്തരുണ്ട്‌. അവരില്‍ ചിലരെ, അവരുടെ രോഗങ്ങളെക്കുറിച്ചു നമുക്കു ചിലതു മനസ്സിലാക്കാം.
അടുത്ത പോസ്റ്റിനായി കാത്തിരിക്കുക

Wednesday, January 7, 2009

രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ

രാജ്യസ്നേഹത്തിനു കിട്ടിയ ക്രൂരശിക്ഷ

കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമനം എന്നും വാദത്തിനു വേണ്ടി നാരായണപ്പണിക്കരുടെ കണക്ക്‌ അംഗീകരിച്ചാലും
20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി നടേശന്‍
നായര്‍ മേധാവിത്വത്തിന്റെ പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന്‍ ജഫ്രിയെ ഉദ്ധരിച്ചാല്‍:

1816,1836 1854 എന്നീ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‌ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത്‌ 20 ശതമാനം മാത്രം.

അവസാനത്തേത്‌ ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ
(? പെരുപ്പിക്കപ്പെട്ടവ) ആയിരുന്നു എന്നും ,അതിനാല്‍ രസ്സാവഹം എന്നും, ജഫ്രി വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ്‌ 2003 പേജ്‌ 40).
ഇപ്പോള്‍ അതിലും കുറവ്‌. വെറും 12 ശതമാനം

നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?

1. മറ്റുള്ള സമുദായങ്ങളിലെ സ്ത്രീകള്‍ കൂടുതല്‍ തവണ പ്രസവിച്ചു

2.നായര്‍ സ്ത്രീകള്‍ കുറച്ചു മാത്രം പ്രസവിച്ചു

3 മറ്റു സമുദായങ്ങള്‍ ഇവിടെ കുടിയേറി (അതുണ്ടായിട്ടില്ല)

4.മറ്റു അറിയപ്പെടത്ത കാരണങ്ങള്‍- നായര്‍ യുവാക്കളുടെ കൂട്ട മരണങ്ങള്‍.

കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃസ്യമായതെന്നു ജഫ്രി കാണാതെ പോയി.

ഈ വസ്തുത ചൂണ്ടിക്കാടുന്നത്‌ ദളിത്‌ ബന്ധു എന്‍.കെ.ജോസ്‌ ആണ്‌.
അദ്ദേഹത്തിന്റെ വേലുത്തമ്പി എന്ന വിവാദ കൃതി (ഹോബി പബ്ലേഷേര്‍സ്‌, വൈക്കം 2003 പേജ്‌ 147)

മെക്കാളെയുമായി പിണങ്ങിയപ്പോള്‍, തന്റെ കൂടെ ഒന്നര ലക്ഷം ആളുകള്‍ ഉണ്ടെന്നാണ്‌ തമ്പി ഡാലിയോടു പറഞ്ഞത്‌.

അവരില്‍ കുറഞ്ഞ്തു 30,000 നായര്‍ യുവാക്കള്‍, ഇംഗ്ലീഷ്‌ കാരുടെ വെടിയാല്‍ കൊല്ലപ്പെട്ടു.
മുമ്പു കൊല്ലപ്പെട്ടവരെ ക്കൂടി കൊട്ടിയാല്‍ 50,000 നായര്‍ യുവാക്കള്‍ എങ്കിലും 1800-1810 കാലയളവില്‍ കൊല്ലപ്പെട്ടു. ടിപ്പുവിന്റെ യുദ്ധത്തില്‍ കൊല്ലപ്പെട്ട നായര്‍ യുവാക്കല്‍ വേറെയും.

ആ യുവാക്കള്‍ കൊല്ലപ്പെടാതിരുന്നുവെങ്കില്‍ ,8 തലമുറകള്‍ക്കു ശേഷം നായന്മാര്‍ ജനസ്ംഖ്യയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്നേനെ എന്നു ജോസ്‌.

ഇന്നു കൊല്ലപ്പെന്ന ജവാന്റെ കുറ്റുംബത്തിനു ലക്ഷം ചിലപ്പോല്‍ കോടിയും സര്‍ക്കാര്‍ നല്‍കും.പക്ഷേ അക്കാലത്ത്‌ ഒന്നും കൊടുത്തില്ലാ.അവരുടെ ആശ്രിതര്‍ പാവങ്ങളായി. അവര്‍ കച്ചവടത്ത്നും കയ്യേറ്റത്തിനും അബ്കാരി കച്ചവടത്തിനും കള്ളനോട്ടറ്റിക്കും പോയില്ല.

തീര്‍ച്ചയായും പാവപ്പെട്ട നായന്മാര്‍ക്കും സംവരണം കൊടുക്കുന്നതു സാമൂഹ്യ നീതി മാത്രം.
അന്നത്തെ ലഹള നായന്മാരുടെ മാത്രം ലഹള ആയിരുന്നു എന്നും ഈഴവര്‍ അതില്‍ പങ്കെടുത്തീല എന്നും ജോസ്‌ പറയുന്നു.പേജ്‌ 62.തിരുവിതാംകൂറിനു നിലയും വിലയും ഉണ്ടാക്കിയതു ടിപ്പുവിന്റെ ആക്രമണകാലത്തു മൈസൂര്‍ സൈന്യത്തിനെതിരായി പടനയിക്കയും ആത്മാഹൂതി നടത്തുകയും ചെയ്ത നായര്‍ ജവാന്മാര്‍ ആയിരുന്നു എന്നും ജോസ്‌ എഴുതുന്നു.പേജ്‌ 181.
അപ്പോല്‍ രാജ്യരക്ഷക്കായി ആത്മാഹൂതി നടത്തി ജനസംഖ്യയില്‍ കുറഞ്ഞ്‌ പോയ നായര്‍ സമുദായത്തോടു ക്രൂരത കാട്ടരുത്‌

Monday, January 5, 2009

കുറയുന്ന നായര്‍ ജനസംഖ്യ

കുറയുന്ന നായര്‍ ജനസംഖ്യ

കേരളത്തിലെ വോട്ടര്‍മാരില്‍ നായര്‍സമുദായാംഗങ്ങള്‍ 12 ശതമാനമേ ഉള്ളൂ എന്നും വാദത്തിനു വേണ്ടി നാരായണപ്പണിക്കരുടെ കണക്ക്‌ അംഗീകരിച്ചാലും 20 ശതമാനം മാത്രം എന്നു വെള്ളാപ്പള്ളി.
നായര്‍ മേധാവിത്വത്തിന്റെ അധപ്പതനം വിശദമായി പ്രതിപാദിക്കുന്ന
റോബിന്‍ ജഫ്രിയെ ഉദ്ധരിച്ചാല്‍:

1816,1836 1854 എന്നീവ ആയ വര്‍ഷങ്ങളിലെ കാനേഷുമാരിയില്‍
30 ശതമാനം നായന്മാരായിരുന്നു.
1875- ല്‌ നടത്തപ്പെട്ട കാനേഷുമാരിയില്‍ അത്‌ 20 ശതമാനം മാത്രം.

അവസാനത്തേത്‌ ശാസ്ത്രീയമായിരുന്നു എന്നും
അതിനു മുന്‍പുണ്ടായവ പ്രാധാനമായും നായന്മാരാല്‍ തയ്യാറാക്കപ്പെട്ടവ ആയതിനാല്‍ പെരുപ്പിക്കപ്പെട്ടവ ആയിരുന്നു എന്ന അര്‍ഥത്തില്‍ ജഫ്രി രസ്സാവഹം എന്നു വിശേഷിപ്പിക്കുന്നു.
( പുതുപ്പള്ളി രാഘവന്റെ തര്‍ജ്ജമ. ഡി.സി.ബുക്സ്‌ 2003 പേജ്‌ 40). ഇപ്പോള്‍ അതിലും കുറവ്‌.

കുണ്ടറ വിളംഭരത്തിനു ശേഷമാണു കുറവു ദൃശ്യമായത്‌ എന്നു ജഫ്രി കാണാതെ പോയി.

നായര്‍ അംഗബലം കുറയാന്‍ എന്താവണം കാരണം?

1. മറ്റുള്ള സമുദായങ്ങള്‍ കൂടുതല്‍ സന്താനോല്‍പാദനം നടത്തുന്നു.

2.നായര്‍ സന്താനോപാദനം കുറയല്‍.

3.ദലിത്‌ ബന്ധു വൈക്കം എന്‍.കെ ജോസ്‌ പറയുമ്പോലെ വേലുത്തമ്പിദളവാ 2 തവണകളിലായി പട്ടാളക്കാരായിരുന്ന നായര്‍ യുവാക്കാളില്‍ നല്ലപങ്കിനേയും കൊന്നൊടുക്കിയതു കാരണം.

4.മറ്റു കാരണങ്ങള്‍

ജോസ്സു പറയുന്നതാണു ശരിയെങ്കില്‍ രാജ്യരക്ഷക്കു ബലി അര്‍പ്പിച്ചതിന്റെ പേരില്‍ ജന സംഖ്യ കുറഞ്ഞു പോയ നായര്‍ സമുദായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.ഇപ്പോളായിരുന്നുവെങ്കില്‍ കൊല്ലപ്പെട്ട ഓരോ നായര്‍ ജവാനും എത്ര പണം വീതം കിട്ടുമായിരുന്നു?

ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍

ചരിത്രസ്മൃതികളുടെ കുഴിച്ചുമൂടല്‍ സര്‍ക്കാര്‍തലത്തില്‍

ഇന്ത്യാക്കാര്‍ക്കു ചരിത്രമില്ല.
ഭാരതീയരുടെ കുറ്റവും കുറവും എപ്പോഴും ചൂണ്ടിക്കാട്ടിയിരൂന്ന സര്‍.വിന്‍സ്ടണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഒരിക്കല്‍ പറഞ്ഞു.

നമ്മുടെ ചരിത്രം അപൂര്‍ണ്ണമാണ്‌.
ഉള്ളതെല്ലാം വിദേശികള്‍ എഴുതിയതും.
നാം സംഭവങ്ങള്‍ രേഖപ്പെടുത്തി വച്ചിരുന്നില്ല.
ഉള്ള തെളിവുകള്‍ നശിപ്പിക്കയും ചെയ്യും.

ഇപ്പോള്‍ തെളിവു നശിപ്പിക്കല്‍ സര്‍ക്കാര്‍ തലത്തിലുമായി.
2008 നവംബര്‍ 30 വരെ നമ്മുടെ ആധാരങ്ങളില്‍
പടിഞ്ഞാരു ദിശയ്ക്കു
ഞായര്‍ അഥവാ, സൂര്യന്‍ പടിയുന്ന ദിശയ്ക്കു-
മേക്ക്‌
എന്നാണെഴുതിയിരുന്നത്‌.

കേരളചരിത്രനിര്‍മ്മിതിയില്‍,
ഭാഷാചരിത്ര രചനയില്‍,
വളരെ സഹായിച്ച പദമാണ്‌ മേക്ക്‌
ഭാഷാപണ്ഡിതനായ കാഡ്‌വെല്ലും പണ്ഡിതനായ ചട്ടമ്പി സ്വാമികളും മറ്റും ഈ പദം വഴി കേരളം ഒരു കാലത്തു കടലിനടിയില്‍ ആയിരുന്നു എന്നും
സഹ്യാദ്രിക്കു കിഴക്കു താമസ്സിച്ചിരുന്ന തമിഴര്‍ കുടിയേറിയാണു കേരളീയര്‍ ഉണ്ടായതെന്നും,
മലയാളം 700 വര്‍ഷം മുന്‍പു മാത്രം തമിഴില്‍ നിന്നുണ്ടായി എന്നും മറ്റും സ്ഥാപിച്ചു.

തമിഴര്‍ക്കു ഞായര്‍ പടി യുന്നതു മുകളില്‍, സഹ്യാദ്രിക്കു മുകളില്‍ അതായതു മേക്ക്‌.
ഇത്രയധികം പ്രാധാന്യം ഉള്ള മേക്ക്‌ എന്ന പദം 2008 ഡിസംബര്‍ മുതല്‍ നമ്മുടെ ആധാരങ്ങളില്‍ നിന്നും
സര്‍ക്കാര്‍ ഉത്തരവു വഴി തുടച്ചു നീക്കപ്പെട്ടു.
കേഴുക മമ നാടെ.
കേഴുക അമ്മ മലയാളമേ.

Thursday, January 1, 2009

നമ്മുടെ ആരോഗ്യമന്ത്രിമാര്‍

നമ്മുടെ ആരോഗ്യമന്ത്രിമാര്‍

തിരുക്കൊച്ചിയിലേയും കേരളത്തിലേയും മിക്ക ആരോഗ്യമന്ത്രിമാരെക്കുറിച്ചും കുറെയെല്ലാം മനസ്സിലാക്കന്‍ കഴിഞ്ഞു. വി.മാധവന്‍,വെല്ലിങ്ങ്ടന്‍,എന്‍,കെ.ബാലകൃഷ്ണന്‍, വക്കം പുരുഷോത്തമന്‍,ഷന്മുഖദാസ്‌, രാമചന്ദ്രന്‍ നായര്‍ തുടങ്ങി ഏതാനും ചിലരെ സമീപിച്ചിട്ടുമുണ്ട്‌.

ഇവരില്‍ എനിക്ക്‌ ഏറ്റവും ബഹുമാനം തോന്നിയത്‌ എന്‍.കെ.ബാലകൃഷ്ണനോടാണ്‌.അച്ചുതമേനോന്‍ മന്ത്രിസഭയിലെ എന്‍.കെ.ബാലകൃഷ്ണനാണു(പി.എസ്‌.പി) നമുക്കു കിട്ടിയ ഏറ്റവും നല്ല ആരോഗ്യമന്ത്രി.
അദ്ദേഹം നടപ്പാക്കിയ പദ്ധതികള്‍ നമ്മുടെ പൊതുജനാരോഗ്യനില ഉയര്‍ത്തി.
കേരളം ഒന്നാം സ്ഥാനത്തെത്തി.

കോഴിക്കോടു കോട്ടയം മെഡിക്കല്‍ കോളേജുകളുടെ സ്ഥാപകര്‍ എന്ന നിലയില്‍,ഒന്നാം ഈ.എം എസ്സ്‌ മന്ത്രിസഭയിലെ ഡോ.ഇ.ആര്‍.മേനോന്‍,ഞങ്ങളുടെ വാഴൂര്‍ എം.എല്‍.ഏ ആയിരുന്ന, ആര്‍. ശങ്കര്‍ മന്ത്രിസഭയിലെ, വൈക്കം വേലപ്പനും നമ്മുടെ ആദരം അര്‍ഹിക്കുന്നു.

ചിത്തരഞ്ജനും സുധീരനും ഉള്‍പ്പെറ്റെയുള്ള ബാക്കിയുള്ളവരില്‍, സ്മരിക്കപ്പെടേണ്ടവരായി ആരും തന്നെയില്ല എന്നു പറയാന്‍ ഖേദമുണ്ട്‌.
സ്ഥലം മാറ്റത്തില്‍ കൈക്കൂലി തുടങ്ങ്യത്‌ ഈ.എം.എസ്സ്‌.മന്ത്രിസഭയിലെ വെല്ലിംഗ്ടണ്‍. ഏറ്റവും അഴിമതി കാട്ടിയത്‌ എന്‍.ഡി.പി മന്ത്രിമാര്‍.ഡോക്റ്റരന്മാരെ ഏറ്റവും ദ്രോഹിച്ചതു വക്കം. മെഡിക്കല്‍ സ്റ്റുഡന്റ്സ്‌ ഒരു കാലത്തു കളിയാകിയതിനു അവരുടെ പ്രൊഫ്സര്‍ ലില്ലിയുടെ, കേസ്സില്ലാവക്കീല്‍ ഡ്രൈവര്‍, പില്‍ക്കാലത്ത്‌ പകരം വീട്ടി.

എന്നാല്‍ ഈയിടെ സി.അര്‍ . കേശവന്‍ വൈദ്യര്‍ എഴുതിയ
പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ (ഡി.സി.ബുക്സ്‌ 1995)
എന്ന കൃതി വായിച്ചതോടെ ഒരു മന്ത്രിയ്യോടു കൂടി ബഹുമാനം തോന്നുന്നു.
ഇ.ജെ. ജോണ്‍ മന്ത്രിസബയിലെ വൈക്കം വി.മാധവന്‍.
ഒരു മരുന്നു കമ്പനി പാരിതോഷികമായി അന്‍പതിനായിരം രൂപ (അക്കാലത്ത്‌ 50,000 രൂപാ വലിയ തുക തന്നെ) കൊടുത്തപ്പോല്‍ ,അദ്ദേഹം അതു വങ്ങുകയുകയും മുഖ്യമന്ത്രിയോടു പറഞ്ഞു സര്‍കാര്‍ ഖജനാവില്‍ അടയ്ക്കുകയും ചെയ്തു.(പേജ്‌ 16 കാണുക)

കോയമ്പത്തൂരിനെ ചെരുകിടവ്യവസായനഗരിയാകി മാറ്റിയ മദ്രാസ്‌ വ്യവസായമന്ത്രി ആര്‍.വെങ്കിടരാമന്‍ (പിന്നീട്‌ ഇന്ത്യന്‍ പ്രസിഡന്റ്‌) തനിക്കു കമ്മീഷനായി കിട്ടിയ യന്ത്രങ്ങള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ ഉടമയില്‍ തന്നെ ,ഒരു ഫക്റ്ററി കൂടി സ്താപിച്ചതതിനു തുല്യം എന്നു പറയാം മാധവന്റെ ഈ നടപടി.

മന്ത്രിസ്ഥാനം കഴിഞ്ഞപ്പോല്‍, കടം തീര്‍ക്കന്‍ വൈക്കത്തുണ്ടായിരുന്ന വസ്തു അദ്ദേഹത്തിനു വില്‍ക്കേണ്ടിയും വന്നു. തീര്‍ച്ചയായും ഏഴു സെന്റിലെ ഓലപ്പുരയിലിരുന്നു നമുക്കു ബഡജറ്റ്‌ ഉണ്ടാക്കി തന്ന ടി.സി. ധനമന്ത്രി പി.എസ്‌.നടരാജപിള്ളയ്ക്കു സമശീര്‍ഷനാണു വൈക്കം വി.മാധവനും.
ഇന്നു കണികാണാന്‍ കഴിയാത്ത വര്‍ഗ്ഗം.

ശ്രീ മാധവന്റെ മകളുടെ ഭര്‍ത്താവ്‌ ഡോ.രവീന്ദ്രന്‍ വൈക്കം തലൂക്കാശുപത്രിയില്‍ എന്റെ സഹഡോക്റ്റരായിരുന്നു. മാധവനെ പലതവണ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു കണ്ടിരുന്നു. പക്ഷേ ഈ വിവരം ഇപ്പോഴാണറിയുന്നതു. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്‍പില്‍ നമോവകം.

നമ്മുടെ ചില മന്ത്രിമാരെങ്കിലും (വലതും ഇടതും) അദ്ദേഹത്തെ മാതൃകയാക്കിയിരുന്നുവെങ്കില്‍.