Tuesday, December 30, 2008

മന്ത്രി ബേബിയും മഹാകവി ഉള്ളൂരും


മന്ത്രി ബേബിയും മഹാകവി ഉള്ളൂരും

അനന്തപുരിയില്‍ നടത്തപ്പെടുന്ന സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഉല്‍ഘാടനവേളയില്‍ വിദ്ധ്യാഭ്യാസമന്ത്രി എം.ഏ .ബേബി തിരുവനന്തപുരം, മഹാകവി ഉള്ളൂരിന്റെ ജന്മനാടാണെന്നു പറയുന്നതു കേട്ടു. എഴുത്തുകാരുടെ പേരിലെ സ്ഥലനാമം നോക്കി ജന്മസ്ഥലം കണ്ടെത്തിയാല്‍ തെറ്റുപട്ടും .എം.ഏ.ബേബിക്കും തെറ്റു പറ്റി.
മാവേല്‍ക്കരയില്‍ ജനിച്ചു തിരുവനന്തപുരത്തു താമസ്സിക്കുന ഡോ .മാത്യു വെല്ലൂരും എടത്വായില്‍ ജനിച്ചു പാമ്പാടിയില്‍ താമസിച്ച പൊന്‍കുന്നം വര്‍ക്കിയും ജന്മസ്ഥലങ്ങളല്ല പേരില്‍ ചേര്‍ത്തത്‌. ഉള്ളൂരില്‍ വളര്‍ന്ന മഹാകവി ജനിച്ചതു ഞങ്ങളുടെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ആണെന്ന കാര്യം വിദ്ധ്യാഭാസ മന്ത്രി അറിയാതെ പോയി. തിരുവനന്തപുരം ഉള്ളൂര്‍ മഹാകവിയുടെ ജന്മനാടല്ല.

Sunday, December 21, 2008

P,Madhu

http://www.youtube.com/watch?v=YYXTU5McBDY

Monday, December 15, 2008

Ettukettu in Ponkunnam

പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്‌

പല്ലിന്റെ എട്ടുകെട്ട്‌ എന്ന പേരില്‍ നവംബര്‍ 14 ലെ മനോരമ ശ്രീയില്‍ ഹരിപ്രസാദ്‌ ഒരേ വീട്ടിലെ
എട്ടു ഡന്റിസ്റ്റുകളെക്കുറിച്ച്‌ ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
പ്രായപൂര്‍ത്തിവന്നവരില്‍ രണ്ടു പേര്‍ ഒഴികെ എല്ലാവരും പല്ലന്മാരും പല്ലികളും.

പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്‌.
ഏറെ പ്രത്യേകതകല്‍ ഉള്ള വീട്‌.
ഒരേ വീട്ടില്‍ പ്രായമായവരെല്ലാം തന്നെ ഡോക്റ്റരന്മാര്‍.
മാതാപിതാക്കള്‍ സ്പെഷ്യലിസ്റ്റുകള്‍
മക്കളെല്ലാം സൂപ്പര്‍സ്പെഷ്യലിസ്റ്റുകളും.

പുന്നാമ്പറമ്പില്‍ ആനുവേലിലെ ഡോ.പി.എന്‍.ശാന്തകുമാരി- രാജശേഖരന്‍ ദമ്പതികല്‍.
പി.എന്‍.ശാന്തകുമാരിക്കു കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യബാച്ചില്‍ പ്രവേശനം കിട്ടി.
നേത്രരോഗചികില്‍സകയായി.
ഭര്‍ത്താവ്‌ രാജശേഖരന്‍ ഫിസിഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദവും ബിരുദാനന്തബിരുദവും (മെറിറ്റില്‍ ) നേടി.ടി .എം സി 62 ബാച്ചുകാരനായ രാജശേഖരനും കെ.എം.സി 62 ബാച്ചു ഞാനും കുറെ നാള്‍ സഹപാഠികളുമായിരുന്നു.
വൈക്കം താലൂക്കാശുപത്രിയില്‍ സഹപ്രവര്‍ത്തകരും.
മൂന്ന്‌ ആണ്‍മക്കളും മെറിറ്റില്‍ പ്രവേശനം നേറ്റി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു.
മൂന്നു പേരും ബിരുദാനന്ത ബിരുദവും സൂപ്പര്‍സ്പെഷ്യലിറ്റി ബിരുദങ്ങളും നേടി.
ഒനാമന്‍ കണ്ണന്‍ യൂറോ സര്‍ജ്ജന്‍, ഉണ്ണി എന്ന രണ്ടാമന്‍ കാര്‍ഡിയോളജിസ്റ്റ്‌. മൂന്നാമന്‍ രാജു ഫെര്‍ട്ടോളജിസ്റ്റ്‌.
മൂന്നു പേരും ഡോക്ടരന്മാരെ വിവാഹം കഴിച്ചു.
അവരും സ്പെഷിലിസ്റ്റുകള്‍. പീഡിയാറ്റ്രീഷന്‍,മയക്കം നല്‍കല്വിദഗ്ദ എന്നിങ്ങനെ.
ചുരുക്കത്തില്‍ ഒരു സൂപ്പര്‍ മല്‍ട്ടിസ്പെഷ്യലിറ്റി ആശുപത്രിക്കു വേണ്ട മുഴുവന്‍ ഡോക്റ്റരന്മാരും ഒരേ വീട്ടില്‍.
സര്‍ക്കാര്‍ സര്‍വീസ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡോക്ടര്‍ ശാന്ത-രാജശേഖരന്‍ ദമ്പതികള്‍ ഇപ്പോള്‍ സ്വന്തമായി പൊന്‍കുന്നത്ത്‌ ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ നടത്തുന്നു.

Friday, December 12, 2008

കറന്റ്‌ ബുക്സ്‌ ബുള്ളറ്റിന്‍ നവംബര്‍ 2008 എന്ന നാണക്കേട്‌

കറന്റ്‌ ബുക്സ്‌ ബുള്ളറ്റിന്‍ നവംബര്‍ 2008 എന്ന നാണക്കേട്‌

ആമോസ്‌ റ്റ്യുട്ടുവോളയുടെ നായകനോ അല്ലെങ്കില്‍ കിട്ടുന്ന പ്രതിഫലത്തില്‍ അസംതൃപ്തനായ ഏതോ പ്രൂഫ്‌ റീഡറോ ആവണം നമബര്‍ ലക്കം കറന്റ്‌ ബുള്ളറ്റിന്‍ കൈകാര്യം ചെയ്തത്‌. പ്രസിധീകരണ രംഗത്തെ മുടിചൂടാമന്നരായ ഡി.സി ബുക്സിന്‌ . ഈ ലക്കം ബുള്ളറ്റിന്‍ നാണക്കേടു തന്നെ.

പേജ്‌ 13 ല്‌ ഒരു സ്ത്രീ അറിയാന്‍ ,കള്ളുകുടിയന്‍, പ്രസിഡന്റ്‌ അഥവാ മീരയും മഹാത്മാവും എന്നിങ്ങനെ മൂന്നോ നാലോ വിവര്‍ത്തന ഗ്രന്ധങ്ങളുടെ ചിത്രം വരേണ്ടിടത്തു കാരശ്ശേരിയുടെ എവിടെ നിന്നോ വന്ന മൂന്നു ഉമ്മമാര്‍ ഒന്നിനു താഴെ ഒന്നായി അണി നിരക്കുന്നു.

പേജ്‌ 44 ല്‌ പി .ഭാസ്കരന്റെ സമ്പൂര്‍ണ്ണകൃതികള്‍ക്കിടയില്‍ സി.എന്‍ സ്രീകണ്ഠന്റെ കൃതികള്‍ പ്രത്യക്ഷപ്പെടുന്നു. സൂക്ഷിച്ചു നോക്കിയാല്‍ സി.എന്നു കൊടുക്കേണ്ട തലക്കെട്ടു കൊടുക്കാത്തതാണു കാരണം എന്നു കണ്ടെത്താം.

പേജ്‌ 49 ല്‌ ഡി.റ്റി.പി വിധഗ്ധനു കൊടുത്ത നിര്‍ദ്ദേശം ( പ്രത്യേക ബോക്സ്‌,ചിത്രം എന്നിവ) അതു പോലെ വയനക്കാര്‍ക്കു നല്‍കുന്നു.

പേജ്‌ 60 ല്‌ രണ്ടാം പാര രണ്ടാം ലൈനില്‍ മാ റ രാ ശ്രീ തുടങ്ങ്യ ഗ്രീക്കും ലാറ്റിനും വന്നിരിക്കുന്നു.

അതേ പേജില്‍ എം.മുകുന്ദന്റെ പ്രവാസിചിത്രത്തിനു പകരം എങ്ങോ നിന്നു വന്ന ഹാഫീസ്സിന്റെ പെനാല്‍റ്റി കിക്കും.

ഒറ്റ നോട്ടത്തില്‍ കണ്ടവയാണിവ.സ്സൊംഷവായനയില്‍ ഇനിയും നാണക്കേടുകള്‍ കണ്ടേക്കാം.

വായനകാരുടെ ഗതികേട്‌ .
അല്ലതെന്തു പറയാന്‍?

Sunday, December 7, 2008

ഒന്നാം ഈ.എം എസ്സ്‌ മന്ത്രിസഭ

നേട്ടങ്ങളും കോട്ടങ്ങളും

ഒന്നാം ഈ.എം എസ്സ്‌ മന്ത്രിസഭ (1957-59) 28 മാസങ്ങള്‍

ഭരണ നേട്ടങ്ങള്‍

1.പുതിയ പോലീസ്‌ നയം. തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ പോലീസ്സിനെ വിടില്ല.
2. കെ.എസ്സ്‌.ആര്‍.റ്റി.സി തൊഴിലാളികളുടെ ശംബളം 10-30% കൂട്ടി.
3.വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌ നടപ്പിലാക്കാന്‍ പത്രമുടമകളെ നിര്‍ബന്ദ്ധിതരാക്കി.
4.സ്വകാര്യ വ്യവസായസ്ഥാപനഗ്ങ്ങളില്‍ കുറഞ്ഞ കൂലി നിശ്ചയിച്ചു.

(റഫ:എന്റെ ജീവിത കഥ. ഏ.കെ.ജി ,ചിന്ത 2007 പേജ്‌ 261-63)
5.ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു പാഥപുസ്തകമാക്കി.

കോട്ടങ്ങള്‍

1.മാവൂര്‍ റയോണ്‍സിനു വേണ്ടി തുശ്ചവിയയ്ക്കു ഈറ്റക്കാടുകള്‍ ബിര്‍ളക്കു കൊടുത്തു.ലക്ഷക്കണക്കിനു ഈറ്റത്തൊഴിലാളികളുടെ വയറ്റത്തടിച്ചു.റയോണ്‍സിലെ പ്രോലിറ്ററേനിയനു വേണി ഈറ്റത്തൊഴിലാളികള്‍ ബലൈയാടുകളായി.ബിര്‍ല കൊണ്ടുവന്നതിനേക്കാല്‍ സഞ്ചിത നഷ്ടം കേരളത്തിനുണ്ടായി. ഈറ്റ തീര്‍ന്നപ്പോല്‍ ബര്‍ല സ്ഥലം വിട്ടു

(റഫ :വാള്‍സ്റ്റ്രീറ്റില്‍ നാസ്സിച്ചിരി -അബ്ദുള്‍ അനവര്‌ കലാകൗമുദി 1733 പേജ്‌ 14)

2.നാട്ടിലെല്ലാം സെല്‍ ഭരണം

Monday, December 1, 2008

Sunday, November 23, 2008

Saturday, November 22, 2008

 
Sankar Mohan
Senior Deouty Director
Inter National Film fesival Goa Nov 2008
Son of late P.R.S.Pillai,MD,Chitranajali Studio& KFDC
Hero(Sudheerkumar) of Manju by M.T.Vasudevan Nair
Had roles in 10 films (Kattile pattu,Maunaragam,Nattuchakkiruttu, Veenapoovu etc)
Directed some documentaries
Wife Prabhavathi (Great grand daughter of Raja Ravi Varmma
Posted by Picasa

Thursday, November 20, 2008

 

Sankar Mohan S/O Late P.R.S.Pillai
Posted by Picasa

Social Audit,Sub Treasury Ponkunnam Nov 2008

 
Social Audit Sub Treasury Ponkunnam
19th Nov 2008
Jury
Chairman-Dr.Kanam Sankara Pillai(DyDHS Kerala,Rtd)
Members
Abraham Mathew (Rt DSP)
Adv Rajeswaran,Ponkunnam Bar
G.K.Venugopal Member Grama Panchayat,Chirakadavu
Mrs Mecikutty Abraham (Rt AEO)
Posted by Picasa

സോഷ്യല്‍ ഓഡിറ്റ്‌ എന്ന സമൂഹ വിചാരണ

സോഷ്യല്‍ ഓഡിറ്റ്‌ എന്ന സമൂഹ വിചാരണ
ഇക്കഴിഞ്ഞ നവംബര്‍ 19 നു പൊന്‍കുന്നത്തു വച്ചു നടത്തപ്പെട്ട ട്രഷറി ഓഡിറ്റിങ്ങില്‍ ജൂറി ചെയര്‍മാനായി പങ്കെടുക്കാന്‍ സാധിച്ചത്‌ നല്ലൊരനുഭവമായിരുന്നു.

ജനാതിപത്യ സംവിധാനത്തില്‍ പൗരനു പരമാധികാരം ഉണ്ടെന്നു പറഞ്ഞാലും അവര്‍ക്കു തെരഞ്ഞെടുപ്പു വരുമ്പോള്‍, സ്ഥാനാര്‍തികളില്‍ ഒരാള്‍ക്കു വോട്ടു ചെയ്യാന്‍ മാത്രമേ അധികാരമുല്ലു. ഭരണം മോശമായാല്‍, അഴിമതി കാട്ടിയാല്‍ മന്ത്രിയേയൊ ജനപ്രതിനിധിയേയോ തിരിച്ചു വിളിക്കാന്‍ പരമാധികാരം ഉണ്ടെന്നു പറയപ്പെടുന്ന പൗരന്‌ അധികാരമില്ല.

ഏതാനും വര്‍ഷം മുന്‍പു കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ചതോടെ പ്രാദേശിക തലത്തില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ പദ്ധതികള്‍ പൊതുജനങ്ങള്‍ക്കു രൂപം നല്‍കാം എന്നു വന്നു. എന്നാല്‍ നടത്തിപ്പിലെ അപാകതകളും അഴിമതിയുകളും കാരണം ജനകീയാസൂത്രണം ഉദ്ദേശിച്ച രീതിയില്‍ പ്രയോജനം ചെയ്യുന്നില്ല. ജനയത്ത ഭരണ സംവിധാനന്‍ ഫലപ്രദമായി സ്വീകരിക്കാന്‍ വേണ്ട വളര്‍ച്ച നാം ഇനിയും കൈവരിച്ചിട്ടില്ല എന്നതാണു സത്യം.

ഭരണം സുതാര്യമാക്കാന്‍,സുഗമമാക്കാന്‍,സുഗതമാക്കാന്‍ ഭരണപരിഷ്കരനക്കമ്മീഷന്റെ നിര്‍ദ്ദേശ്ശപ്രകാരം കേരള ട്രഷറി വകുപ്പില്‍ ആവിഷ്കരിക്കപ്പെട്ട സോഷ്യല്‍ ഓഡിറ്റ്‌ ഇന്ത്യയില്‍ ഭരണരംഗത്ത്‌ ആദ്യത്തെ കാല്വയ്പാണ്‌.
സമൂഹപരിശോധന അഥവാ വിലയിരുത്തല്‍ അഥവാ പരിശോധന അഥവാ വിധിയെഴുത്ത്‌ എന്നൊക്കെ ഈ വിചാരണയെ വിളിക്കാം.

1971 ല്‌ പബ്ലിക്‌ ഇന്ററെസ്റ്റ്‌ റിസേര്‍ച്ച്‌ സെന്റര്‍ സ്ഥാപകനായ റാല്‍ഫ്‌ നേഡര്‍ എന്ന അമേരിക്കക്കാരനാണ്‌ സോഷ്യല്‍ ഓഡിറ്റ്‌ എന്ന ആശയം അവതരിപ്പിച്ചത്‌. കേരളത്തില്‍ പ്രാചീന കാലത്തു നടപ്പിലുണ്ടായിരുന്ന നാട്ടുക്കൂട്ടത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണിതെന്നു പറയാം . വരവു ചിലവു കണക്കുകള്‍ ഓഡിറ്റ്‌ ചെയ്യാമെങ്കില്‍ ബാക്കി പ്രവര്‍ത്തനങ്ങളും എന്തുകൊണ്ടു വിചാരണവിധേയമാക്കിക്കൂട എന്ന ചോദ്യത്തില്‍ നിന്നാണു സോഷ്യല്‍ ഓഡിറ്റ്‌ ഉരുത്തിരിഞ്ഞത്‌.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ്‌ നടന്നിരുന്നു. അഴിമതി രഹിത വാളയറിനു വേണ്ടി 2007 ഒക്ടോബറില്‍ ധനമന്ത്രി ഡോ.തോമസ്‌ ഐസ്സക്കിന്റെ നെതൃത്വത്തില്‍ നടന്ന സോഷ്യല്‍ ഓഡിറ്റാണു മറ്റോന്ന്‌. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തപ്പെടുന്ന ആദ്യ ഓഡിറ്റാണു റ്റ്രഷറി വകുപ്പിലേത്‌.
പൗരന്റേ അറിയാനുള്ള അവകാശം ഉറപ്പാക്കന്‍ വകുപ്പില്ലെ ഓഫീസ്സുകളില്‍ നിന്നു ലഭിക്കുന്ന സേവങ്ങളും അവ ഒരോന്നിനും എടുക്കുന്ന് അസമയവും കാണിക്കുന്ന പൗരാവകാശരേഖ( സിറ്റിസണ്‍ ചാര്‍ട്റ്റര്‍) പ്രസിദ്ധീകരിക്കയാണ്‌ സോഷ്യല്‍ ഓഡിറ്റിലെ ആദ്യപടി.
സുതാര്യ വിമര്‍ശനം വഴി ഇടപാടുകാരും പൊതുജനവും സേവനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുന്നതും നിര്‍ദ്ദേസങ്ങള്‍ നല്‍കുന്നതും ആണു രണ്ടാം ഘട്ടം.പരാതി നേരില്‍ നല്‍കാം.പ്രാതിപ്പെട്ട്യില്‍ ഇടാം.ഈമയില്‍ ആയി അയക്കുകയും ചെയ്യാം.പരാതികളും നിര്‍ദ്ദേശങ്ങളും വിശദമായി പരിശോധിച്ചു ട്രഷറി വകുപ്പു നല്‍കുന്ന സോഷ്യല്‍ ഓഡിറ്റാണു മൂന്നാമത്തെ പടി.
നാലമത്ത്‌ എപടി പരാതിക്കാരേയും പൊതുജങ്ങളേയും പങ്കെടുപ്പിച്ചുള്ള്‌ അസമൂഹവിചാരണയാണ്‌.ഈ അവസരത്തില്‍ കൂടുതല്‍ പരാതികള്‍ ഉന്നയിക്കാം.പൗരമുഖ്യര്‍ അടങ്ങുന്ന ജൂറി ആണു സഭാനറ്റപടികള്‍ നിയന്ത്രിക്കുന്നത്‌. ജൂറിയും ചോദ്യങ്ങല്‍ ഉയര്‍ത്തും.ഉദ്യോഗസ്തര്‍ അതിനെല്ലം മറുപടി പറയണം.
അവയെല്ലാം ക്രോഡീകരിച്ചു ജൂറി റിപ്പോര്‍ട്ട്‌ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. തുടര്‍ന്നുണ്ടാകുന്ന ആക്ഷന്‍ റ്റൈക്കന്‍ റിപ്പോര്‍ട്ട്‌ അടുത്ത ഓഡിറ്റിംഗില്‍ചര്‍ച്ചക്കായി അവതരിപ്പിക്കപ്പെടും.
യഥാര്‍ത്ഥ ജനാതിപത്യ പ്രക്രിയാണു സോഷ്യല്‍ ഓദിറ്റ്‌.സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളുടെ വിധിയേഴുത്തിനു വിധേയമാക്കപ്പേറ്റുന്നു.വകുപ്പുകല്‍ കൂടുതല്‍ കാര്യക്ഷമമാകും.മൂല്യാധിസ്ഷ്ഠതമാകും.ജനസൗഹൃദമാകും.ഭരണം സുതാര്യമാകും. ആരോഗ്യവകുപ്പ്‌, ആര്‍ ടി.ഓ, പോലീസ്‌ തുടങ്ങി മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും സ്വയംഭരണ സ്ഥാപങ്ങളിലും ഇത്തരം സമൂഹവിചാരണ വര്‍ഷം തോറും നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ആപോഴേ ജനം പരമാധികാരികളാവുകയുല്ലു.
ജൂറി ചെയര്‍മാന്റെ പ്രസംഗം യൂട്യൂബില്‍ ലഭിക്കും
(ആരോഗ്യവകുപ്പ്‌ റിട്റ്റയേര്‍ഡ്‌ ഡപ്യൂടി ഡയരക്ടര്‍ ആണു ബ്ലോഗര്‍)

Sunday, October 19, 2008


Mr.Balakrishna Pillai,Secretary KVMSKUC&C S destributing prizes
Meeting of Vedavyasa Sanskrit Academy
19 Ocober 2008 Pulimoodu,Chirakadavu
Posted by Picasa

Prize Destribution
Vedavyasa Sanskrit Acadamy,Ponkunnam
Posted by Picasa

Saturday, October 18, 2008

അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേമുലപ്പാലിനു ണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും.

പാലൂറി വരാന്‍ മൂന്നോ നാലോ ദിവസം ഏടുക്കും.ഗര്‍‌ഭം ധരിച്ചു പ്രസവിവച്ച ഏതൊരു സ്ത്രീയ്ക്കും ആവശ്യത്തിനു മുലപ്പാല്‍ കാണും.
ധൃതി പിടിച്ചു മറ്റുള്ള പാനീയങ്ങള്‍ കൊടുത്തു തുടങ്ങരുത്‌. മുലയൂട്ടുന്നതിനു മുന്‍പ്‌ ഒന്നും കൊടുക്കരുത്‌.നാട്ടുനടപ്പായ പൊന്നും തേനും
പോലും മുലയൂട്ടിയതിനു ശേഷമേ കൊടുക്കാവു.അല്ലാത്തപക്ഷം കുഞ്ഞിന്‌ അലെര്‍ജി വരും.
വയറ്റിളക്കം,കുറുങ്ങല്‍ ,വലിവ്‌ എന്നിവ അങ്ങിനെയ്യാണുണ്ടാവുക. പാലുണ്ടാകന്‍ തമസ്സിക്കുന്നു എന്നു കരുതി പാല്‍പ്പൊടി കലക്കി കുപ്പിയില്‍ നല്‍കരുത്‌.
പാലൂറണമെങ്കില്‍ കുഞ്ഞിനു വിശക്കണം,ദാഹിക്കണം.വിശക്കയും ദാഹിക്കയും ചെയ്യണമെങ്കില്‍ മറ്റൊന്നും കൊടുക്കരുത്‌.

മുലയൂട്ടാനുള്ള മടി, മുലയൂട്ടിയല്‍ സൗന്ദര്യം ഉടയും എന്ന തെറ്റുധാരണ,അപരിഷ്കൃതം എന്ന തോന്നല്‍ മുലയൂട്ടാന്‍ ശരിയായ പരിശീലനം കിട്ടാതെ പോകല്‍,
മുലയുണ്ണാന്‍ കുഞ്ഞിനെ ശരിയായി പരിശീലിപ്പിക്കാതിരിക്കുക,ആദ്യം തന്നെ കുഞ്ഞിനു അന്യവസ്തുക്കള്‍ നല്‍കുക
എന്നിവയാല്‍ പാലുല്‍പാദനം കുറഞ്ഞു പോകാം.

മുലയാണ്‌ കുഞ്ഞു കുടിക്കേണ്ടത്‌.മുലഞെട്ടല്ല. മുലഞെട്ടില്‍ വിള്ളല്‍ ഉണ്ടാകാന്‍ കാരണം കുഞ്ഞ്‌ മുല്‍ഞെട്ടു കുടിക്കുന്നതാണ്‌
തള്ളവിരല്‍ കുടിപ്പിക്കും പോലെ കുഞ്ഞിനെ മുലഞെട്ടു കുടിപ്പിക്കരുത്‌.വായ് മുഴുവനായി പൊളിച്ച്‌ കൈത്തണ്ട കുടിക്കും
പോലെ മുലഞേട്ടിനു ചുറ്റുമുള്ള സ്തനപരിവേശം(ഏറിഓളാ) വേണം കുഞ്ഞിനു നല്‍കാന്‍.

കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും മുലപ്പാലിലുണ്ട്‌.ബുദ്ധിശക്തി കിട്ടാനും കായികശക്തി(ശേമുഷി) കിട്ടാനും രോഗപ്രതിരോധശക്തി കിട്ടാനും
മുലപ്പാല്‍ വേണം. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളുടെ മോണ തള്ളി വരില്ല.പില്‍ക്കാലത്തു ദറ്റ്നസൗന്ദര്യത്തിനായി
കമ്പി കെട്ടേണ്ടി വരില്ല.
മൃഗങ്ങളുടെ പാല്‍ മനുഷ്യ കുഞ്ഞുങ്ങള്‍ക്കു കൊടുക്കരുത്‌.ബുദ്ധി വളര്‍ച്ചയ്ക്കു വേണ്ട ഘടകങ്ങള്‍ അവയില്‍ ഇല്ല.
ബുദ്ധിസാമര്‍ത്യത്തിനാവശ്യമായ സിസ്റ്റീന്‍,ടോറീന്‍, ലൈനോലയിക് ആസിഡ് എന്നിവ മുലപ്പാലില്‍ മാത്രം കാണപ്പെടുന്നു

അവലംബം
1.സാഹിത്യ പോഷിണി നവംബര്‍ 2003 പേജ് 45-48 ഡോ.കാനംശങ്കരപ്പിള്ള
2.ബ്രസ്റ്റ് ഫീഡിംഗ്-ആനന്ദ്-ആകാശ് പബ്ലികേഷന്‍സ് ഡല്‍ഹി
3.ബേബി ഫ്രണ്ഡ്ലി ഹോസ്പിറ്റല്‍-

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും

Friday, October 17, 2008

Thursday, October 16, 2008

പോളി സിസ്റ്റിക്‌ ഓവരി ഡിസ്സീസ്‌ -Metabolic Syndrome-3

പോളി സിസ്റ്റിക്‌ ഓവരി ഡിസ്സീസ്‌ (പി.സി.ഓ.ഡി)

ലൈംഗീക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെണ്‍കുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളില്‍ (ഓവറികളില്‍) നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന സ്ഥിതിവിശേഷം. 1935-ല്‍ സ്റ്റീന്‍ ലവെന്താള്‍ ആദ്യമായി വൈദ്യശാസ്ത്ര മാസികയില്‍ റിപ്പോര്‍ട്ടുചെയ്തതിനാല്‍ സ്റ്റീന്‍ ലവന്താള്‍ സിന്‍ഡ്രോം എന്നു വിളിക്കപ്പെട്റ്റു.ഇപ്പോള്‍ പി.സി.ഓ.ഡി എന്ന അക്രോമിനല്‍(ചുരുക്കപ്പേര്‍) വ്യവഹരിക്കപ്പെടുന്നു.
പതോളജി

പുരുഷ ഹോര്‍മോണുകളുടെ അളവു കൂടുന്നതാണു കാറണം. ജീവിത ശൈലിയുമായി ബന്ധപ്പെട്റ്റിരിക്കുന്നു.അമിതഭക്ഷണം വ്യായമക്കുറവ്‌ ഇവ്‌ ഈ അവസ്ഥക്കു കാരണങ്ങളാണ്‌.അണ്ഡവിസര്‍ജ്ജനം നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങള്‍ക്കു കാരണം. ഇന്‍സുലിന്‍ ഹോര്‍മോനിന്റെ പ്രവര്‍ത്ത്‌

സംഭവ്യത

ലോകത്തില്‍ എവിടേയും കാണപ്പെടുന്നു. ഉല്‍പ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആള്‍ക്കാരില്‍ ഈ സ്ഥിതിവിശേഷം കാണപ്പെറ്റുന്നു.പ്രവാസി മലയാളികളുടെ പെണ്മക്കളുടെ ഇടയില്‍ ഈ അവസ്ഥ കൂടുതലായി കാണപ്പേറ്റുന്നു.
ഏഷ്യകാരില്‍ പൊതുവേ സംഭാവ്യത കൂടുതലാണ്‌. അണ്ഡാശയം 2-5 ഇരട്ടി വലുപ്പത്തില്‍ കാണപ്പെടും.8-10 മില്ലി മീറ്റര്‍ വലുപ്പത്തിലുള്ള നിരവധി കുമിളകള്‍ അണ്ഡാശയത്തില്‍ ഉപരിതലത്തിനു സമീപം
കാണപ്പെറ്റും.അള്‍റ്റ്രസൗണ്ടു പരിശൊധന വഴി ഈ അവസ്ഥ പെട്ടെന്നു കണ്ടുപിടിക്കം.

ലക്ഷണങ്ങള്‍
ക്രമം തെറ്റിയ ആര്‍ത്തവചക്രം
അനാവശ്യ രോമവളര്‍ച്ച(ഹെര്‍സ്യൂട്ടിസം)
നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം

ഗര്‍ഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക
അമിതവണ്ണം ( വണ്ണം കൂടത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)

രോഗനിര്‍ണ്ണയം

ലക്ഷണങ്ങള്‍ കൊണ്ടു മാത്രം രോഗനിര്‍ണ്ണയം ചെയ്യാന്‍ കഴിങ്ങേക്കാം
അള്‍ട്രസൗണ്ട്‌ പരിശോധന
ലൈംഗീക ഹോര്‍മോണുകളുടെ അളവു നിര്‍ണ്ണയം
ചികില്‍സ
ലക്ഷണത്തിനനുസരിച്ചു ചികില്‍സ വ്യത്യസ്തമാണ്‌.
പോണ്ണത്തടിയുണ്ടെങ്കില്‍ തൂക്കം കുറയ്ക്കണം..
രോമവളര്‍ച്ചക്കു സ്പിരണോലാക്റ്റോണ്‍
ആര്‍ത്ത്വക്രമീകരണത്ത്ന്‍ ഹോര്‍മോണ്‍ മിസൃതഗുളികകള്‍ അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍
ക്ലോമിഫിന്‍ ഗുളികകള്‍,പ്രമേഹ ഗുളികകല്‍,ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയല്‍
ഭവിഷ്യത്തുകള്‍
പി.സി.ഓ.ഡി മെറ്റബോളിക്‌ സിന്‍ഡ്രോമിന്റെ ആദ്യ ലക്ഷ്ണമാണ്‌.ഭാവിയില്‍ പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവ ഉടലെടുക്കാം.ഇത്തരക്കാറില്‍ ഭാവിയില്‍ ഗര്‍ഭാശയഭിത്തിയില്‍ അര്‍ബുദ്ബാധ കൂടുതലായി കാണപ്പെടുന്നു.
പ്രധിരോധം
പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.ബേക്കറി ഭക്ഷണം ഫാസ്റ്റ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുക.ക്രമമായി വ്യായാമം ചെയ്യുക.സ്കിപ്പിംഗ്‌ (വള്ളിയില്‍ ചാട്ടം) പെണ്‍കുട്ടികള്‍ക്കു നല്ലൊരു വ്യായാമമാണ്‌.ചിലവില്ല.എപ്പോള്‍, എവിടെ വച്ചും,മറ്റാരും കാണാതെ ചെയ്യാവുന്ന നല്ലൊരു എക്സര്‍സൈസ്‌.

Metabolic Syndrome(2)

3.അരക്കെട്ടിന്റെ വണ്ണത്തിന്റെ 90 ശതമാനം മാത്രമേ പൊക്കിള്‍ഭാഗവണ്ണം വരാന്‍ പാടുള്ളു.
4.മൃഗങ്ങളുടെ മാംസം പൂര്‍ണ്ണമായും ഒഴിവാക്കണം
5.മുട്ടയുടെ മഞ്ഞ ഒഴിവാക്കണം
6.അരിയാഹാരത്തിന്റെ അളവു കുരയ്ക്കണം
3 ഇഡ്ദലി/3 ദോശ/3 ചപ്പാത്തി ഇവയില്‍ ഒന്നും കടല,പയര്‍(മുളപ്പിച്ചത്‌ ഇഷ്ടം പോലെ) കഴിക്കാം
7.ഉച്ച്യൂണിനു മുന്‍പു വെജിറ്റബിള്‍ സൂപ്പു കഴിച്ചാല്‍ ചോറിന്റെ അളവു കുറയ്ക്കാം
ചോര്‍ 2 കപ്പുമതി.കൂട്ടാനും പക്ഷികളുടെ ഇറച്ചി(കോഴി,താറാവ്,കാട) യും ഇഷ്ടം പോലെ തട്ടാം
അയല,മത്തി,ആറ്റുമീന്‍ എന്നിവയും മൂക്കുനുട്ടെ തട്ടാം
കഞ്ഞിയും പയറും ഏറ്റവും നല്ലത്‌
8,വറത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക
9.ആവിയില്‍ വച്ചെടുത്തവ ഏറെ ഉത്തമം
10 ബേക്കറി ഐറ്റം ഒഴിവാക്കുക.
11.വെളുത്ത 5 വിഷം
(മുട്ട, വെണ്ണ, പാല്‍,ഉപ്പ്, പഞ്ചസാര) കഴിയുന്നതും കുറയ്ക്കുക
12.പഴങ്ങളും പച്ചക്കറികളും(പഴകാത്തവ) ഇഷ്ടമ്പോലെ കഴിക്കുക
13 ദിവസ്ം 10,000 ചുവട് നടക്കണം
(മിക്കവരും 4500-6000 ചുവടുമാത്രം നടക്കുന്നു)
എത്ര കൂടുതല്‍ നടക്കുന്നുവോ,അത്രയും കൂടുതല്‍ ജീവിച്ചിരിക്കും)
14.വ്യായാമം,യോഗ,ധ്യാനം ,പ്രാര്‍ഥന എന്നിവയ്ക്കു സമയം കണ്ടെത്തണം

Metabolic Syndrome

മെറ്റബോളിക് രോഗം എന്ന ആര്‍ഭാടരോഗം

ഡോ.കാനം ശങ്കരപ്പിള്ള
കെ.വി.എം.എസ്സ് ഹോസ്പിറ്റല്‍,പൊന്‍‌കുന്നം

സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള ആദ്യ ശതകങ്ങളില്‍ അരപ്പട്ടിണിക്കാരോ മുഴുപ്പട്ടിണിക്കാരോ ആയിരുന്നു
മലയാളികളില്‍ ഏറിയ പങ്കും.ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കയം വിദേശരാജ്യങ്ങളില്‍ ജോലി കിട്ടുകയും
ചെയ്തതോടെ ശരാശരി മലയാളികളുടെ ജീവിതസൗകര്യം വര്‍ദ്ധിച്ചു. മിനിമം ലഭ്യയതുടേയും ആര്‍ഭാടരാഹിത്യത്തിന്റേയും
ചുറ്റുപാടില്‍ രൂപംകൊണ്ടു വളര്‍ന്നു വലുതായ ഭ്രൂണം ഭൂമിമലയാളത്തില്‍ പിറന്നു യുവത്വത്തിലേക്കു കടന്നപ്പോള്‍
ഗള്‍ഫിലേയും അമേരിക്കയിലേയും ധാരാളിത്തത്തിന്റെയും സുലഭ്യയുടേയും ചുറ്റുപാടുകളില്‍ അഭിരമിക്കുന്ന സ്ഥിതിവിശേഷം
സംജാതമായി.

ഇല്ലായ്മയുടെ ചുറ്റുപാടുകളില്‍ ഒതുങ്ങിക്കൂടാന്‍ രൂപകല്‍പന ചെയ്യപ്പെട്ട കരള്‍ , വൃകകള്‍ , ഹൃദയം,തലച്ചോര്‍
തുടങ്ങിയ ആന്തരികാവയവങ്ങള്‍ ഉള്ള മലയാളി, പ്രസ്തുത അവയവങ്ങള്‍ ഗള്‍ഫിലേയും അമേരിക്കയിലേയും മറ്റു വികസിതരാജ്യങ്ങളിലേയും
ആര്‍ഭാടലഭ്യതയില്‍ അമ്പരന്നു കണ്ണു മിഴിച്ചു നിക്കുന്നതാണ്‌ ആധുനിക മലയാളിയുവത്തത്തെ പിടി കൂടിയിരിക്കുന്ന മെറ്റബോളിക്
സിന്‍ഡ്രോം എന്ന ആര്‍ഭാട രോഗലക്ഷണക്കൂട്ടത്തിന്‌ അടിസ്ഥാന്‍ കാരണം.

പണ്ട്‌ ആവശ്യത്തിനു ഭക്ഷണം കിട്ടിയിരുന്നില്ല,കിട്ടിയിരുന്നവ പോഷക മൂല്യം ഉള്ളവയും ആയിരുന്നില്ല.വിശപ്പടക്കാന്‍ കൈയ്യില്‍
കിട്ടിയതെന്തും കഴിച്ചും പോന്നു.ഇന്ന്‌ സര്‍വത്ര ഭക്ഷണ ധാരാളിത്തമാണ്‌ മലയാളികളുടെ ഇടയില്‍.പോഷകമൂല്യങ്ങള്‍ ഇഷ്ടം പോലെ.
ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം,കൂടുതല്‍ തവണ ചെലുത്തുന്നു എന്നതാണ്‌ ആധുനിക മലയാളികളുടെ ശാപം.ഒപ്പം മെയ്യനങ്ങാത്ത ജീവിത രീതിയും.
റിമോട്ടും,മൈക്രോവേവും,വാഷിങ് മഷീനും കമ്പ്യൂട്ടരും മോബൈല്‍ ഫോണും ലിഫ്റ്റും അവനോടൊപ്പം എപ്പോഴുമുണ്ട്.

വിദേശികളെ അനുകരിക്കുന്ന മലയാളി അവരുടെനല്ല സ്വഭാവങ്ങള്‍ കാണാതെ ചീത്തസ്വഭാവങ്ങള്‍ അനുകരിക്കുന്നു.സായിപ്പിന്റെ വ്യായാമശീലവും
പെരുമാറ്റരീതിയും(ഉദാ: ആഫ്റ്റര്‍ യൂ) നാം കണ്ടതായി നടിക്കില്ല.പകര്‍ത്തില്ല.അവരുടെ ഭക്ഷണരീതി(ബേക്കറി,മൃഗമാംസം,കൊഴുപ്പ്‌, ഐസ്ക്രീം,
ഫാസ്റ്റ് ഫുഡ്,വറക്കല്‍,പൊരിക്കല്‍,ടിന്‍ ഫുഡ്)നാം കണ്‍നടച്ചു സ്വീകരിക്കും.ജനിച്ചാലുടനെ കുഞ്ഞിന്‌ പാല്‍പ്പൊടിയും ബിസ്കറ്റും ശീലമാക്കും.മുലപ്പാല്‍ കൊടുക്കില്ല.
മാതാപിതാക്കല്‍ വീട്ടില്‍ കഴിക്കുന്ന ഭക്ഷണമാണ്‌ കുഞ്ഞിനേയും ശീലിപ്പിക്കേണ്ടത്‌ എന്നവര്‍ മനസ്സിലാക്കുന്നില്ല. മുലപ്പാല്‍ കൊടുത്താല്‍ മാത്രമേ
കുട്ടികള്‍ക്കു ബുദ്ധിശക്തിയും ശക്തിയും ശേമുഷിയും ഉണ്ടാവുകയൗള്ളു എന്നു മലയാളി മനസ്സിലാക്കുന്നില്ല.

കുടവണ്ടി ആണ്‌ ആധുനിക മലയാളിയുടെ അടയാളം.(മുക്ഗ്മുദ്ര എന്നതിനു പകരം ഉദരമുദ്ര എന്നു പറയുകയാവും ശരി)
അമിതവണ്ണം
അമിതരക്തസമ്മര്‍ദ്ദം
കോളസ്റ്റ്റ്ററോള്‍ ഘറ്ടകങ്ങളിലെ അസന്തുലിതാവസ്ഥ
പ്രമേഹം
എന്നിവ ഒന്നിനു പുറകെ ഒന്നായി പ്രത്യക്ഷപ്പെടും.പ്രമേഹം പ്രഷറിലും പ്രഷര്‍ വൃക്കരോഗങ്ങളിലും ഹൃദ്രോഗങ്ങളിലും മസ്തിഷ്കാഘാതത്തിലും അവസാനിക്കും.
മലയാളികളുടെ ആയുര്‍ ദൈര്‍ഘ്യം കൂടുന്നുണ്ട്`.പുരുഷരില്‍ 72 ആണെങ്കില്‍ സ്ത്രീകളില്‍ 72.പക്ഷേ ഇരു കൂട്ടരിലും രോഗാതുരത നാള്‍ക്കുനാള്‍ കൂടുന്നു.

തടയാന്‍
1.പൊക്കംതിനനുസരിച്ചു തൂക്കം നിയന്ത്രിച്ചു കൊണ്ടുപോകാന്‍ കൗമാരത്തില്‍ തന്നെ കുട്ടികളെ ബോധവല്‍ക്കരിക്കണം
(സെന്റി മീറ്ററിലുള്ള പൊക്കത്തില്‍ നിന്നു 100 കുറച്ചാല്‍ കിലോയിലുള്ള തൂക്കം കിട്ടും)
2.കിലോയിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ വര്‍ഗ്ഗം കൊണ്ടു ഹരിച്ചാല്‍ ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ
അത്‌ 23 ല്‍ കൂടരുത്.

Wednesday, October 15, 2008

ദമ്പതികള്‍ക്കൊരു വഴികാട്ടി
ആദ്യത്തെ കണ്മണിക്കു വേണ്ടി ധൃതി കൂട്ടണം.
രണ്ടാമത്തേത്‌ 3-5 കൊല്ലാം കഴിഞ്ഞു മതി.
20-30 പ്രായത്തില്‍ വേണം ഗര്‍ഭധാരണങ്ങള്‍
കടിഞ്ഞൂല്‍ പ്രസവത്തിന്‌ നല്ല പ്രായം 23
വിവാഹത്തിനു ശേഷം ലൈംഗീകബന്ധം ത്ഊറ്റങ്ങുമ്പോല്‍ യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് എന്നണൈതിനു പേര്‍.മധുവിധു രോഗം എന്നു നമുക്കതിനെ വിളിക്കാം.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും കൃത്യമായ രോഗനിര്‍ണ്ണയത്തിന്‌ ആവശ്യമാണ്‌.
പരിചയസമ്പന്നനായ/യായ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കണ്ട്‌ ഉപദേശം തേടുക.
വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌.നിങ്ങള്‍ക്കു പറ്റിയതു തെരഞ്ഞെടുക്കുക.
ഗര്‍ഭം ധരിച്ച് ശേഷം അലസിപ്പിച്ചു കളയുന്നതിലും നന്ന്‌ ഗര്‍ഭംധരിക്കാതെ നോക്കുകയാണ്‌.
അനാവസശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആശ്ച കഴിഞ്ഞുള്ള ഗര്‍ഭശ്ചിദ്രത്തിന്‌ അപകടസാദ്ധ്യത കൂടും.
20ആശ്ചകഴിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കില്ല.
മൂത്രെ പരിശോധന വഴി ആദ്യ ആശ്ചയില്‍ തന്നെ ഗര്‍ഭധാരണം കണ്ടു പിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാ വിധേയമാക്കാന്‍.
ഗര്‍ഭിണികള്‍ കുറഞ്ഞത്‌ 10 തവണ പരിശോധനവിധേയമാകണം.
നവജാതശിശുവിനു തൂക്കം കുരഞ്ഞാല്‍ പില്‍ക്കാലത്ത്‌
പ്രമേഹം,രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം, പക്ഷാഘാതം,പൊണ്ണത്തടി എന്നിവ
(മെറ്റബോളിക് സിന്‍ദഡ്രോം) പിടിപെട്ടെന്നു വരാം
അതിനാല്‍ ക്രമമായ ഗര്‍ഭകാലപരിചരണം നല്‍കി 3 കിലോ തൂക്കമുള്ള കുഞ്ഞിനു ജന്മം നല്‍കണം
മൂന്നു തവണ അല്‍ട്രാസൗണ്ടു പരിശോധനക്കു വിധേയയാകണം.
ഈ പരിശോധന ദോഷം ചെയ്യില്ല.ഗുണം ചെയ്യും
കുഞ്ഞിനെ മുലയൂട്ടി വേണം വളര്‍ത്താന്‍
എങ്കില്‍ ബുദ്ധിയും കരുത്തും ഉള്ള കുഞ്ഞിനെ കിട്ടും
കുട്ടികള്‍ക്ക്‌ മൃഗങ്ങളുടെ പാല്‍ കൊടുക്കരുത്‌

Sunday, October 5, 2008

Pulluvelil Plantations
RR414 Planted in May 2007
(Dr.Kanam)
Posted by Picasa

Oru Divasam

Oru Divasam by Murali Mohan
Posted by Picasa
Dr.Kanam
Posted by Picasa
Balachandran speaks F in Public library F if ifPonkunnam if F
Posted by Picasa

Saturday, September 20, 2008

പി.മുരളി മോഹന്റെ "ഒരു ദിവസം"

പൊന്‍കുന്നം കാരനായ ഒരു ന്യൂസ്‌പേപ്പര്‍ ബോയിയുടെ കരളുരുകും കദനകഥ.
ജീവിച്ചിരുന്ന പലരും കഥാപാത്രങ്ങള്‍.
മനോരമ ഏജന്റ്‌ അന്തരിച്ച ഇട്ടിര ഈ കൃതിയില്‍ പുനര്‍ജ്ജനിക്കുന്നു.
ഈ നോവല്‍ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ബാലസാഹിത്യ കൃതിയാണ്‌.
അതിസുന്ദരങ്ങളായ ചിത്രങ്ങള്‍ ഈ കൃതിയുടെ പ്രത്യേകതയാണ്‌.
ചെറുപ്പത്തില്‍ മാത്രുഭൂമി വാരികയില്‍ വന്നിരുന്ന ബഷീറിന്റെ ആനവാരിയും പൊന്‍കുരിശൂ തോമ്മയും കാരൂരിന്റെ ( തിരുവല്ല കേശവന്‍ നായരുടേതായിരുനു വാസ്തവത്തില്‍) ബാലചന്ദ്രന്‍ തുടങ്ങിയവയെ ഓര്‍മ്മപ്പെടുത്തി ഈയുള്ളവനെ ഈ ചെറു കൃതി.
ഗ്രീന്‍ ബുക്സ്‌ ആണ്‌ പ്രസാധകര്‍.വില നാല്‍പതു രൂപ.

'''തിരുവിതാംകൂറിലെ പഴയകാലത്തെ താലൂക്ക്‌ ഓഫീസ്‌.'''

തിരുവിതാംകൂറിലെ പഴയകാലത്തെ താലൂക്ക്‌ ഓഫീസ്‌.

ദിവാന്‍ രാമയ്യങ്കാര്‍ ആണ്‌ മണ്ഡപത്തും വാതില്‍ എന്ന പേരു മാറ്റി
താലൂക്ക്‌ ഓഫീസ്‌ എന്നാക്കിയത്‌.
അന്നത്തെ തഹസ്സീല്‍ദാര്‍ പോലീസ്‌ ഓഫീസ്സറും സമ്പ്രതിപ്പിള്ള സബ്‌
ഓഫീസറും ആയിരുന്നു. ഡാണാ നായ്ക്കന്‍, ശിപായിമാര്‍,പ്രവര്‍ത്ത്യാര്‍,
പിള്ള എന്നിവര്‍ക്കും പോലീസ്‌ അധികാരമുണ്ടായിരുന്നു. പോലീസ്‌
മേലധികാരം ദിവാന്‍ജിയ്ക്കായിരുന്നു. അതിനായി ഹജൂര്‍കച്ചേരിയില്‍
പോലീസ്‌ ശിരസ്ത എന്നൊരു
തസ്തിക ഉണ്ടായിരുന്നു. തഹസീല്‍ദാര്‍ക്ക്‌ ഏറെ അധികാരമുണ്ടായിരുന്നതിനാല്‍
ജനങ്ങള്‍ അയാളെ ഏറെ പേടിച്ചിരുന്നു. എഴുത്തുകുത്തുകള്‍ ഓലയിലായിരുന്നു.
അതില്‍ വൈദഗ്ധ്യം ഉള്ള വെള്ളാളപിള്ളമാരെ എല്ല മണ്ഡപത്തും വാതുക്കലും
നിയമിച്ചിരുന്നു. മണ്ഡപത്തും വാതിലിനു സമീപം ഒരു
വെള്ളാള
വീട്‌` നിശ്ചയമായും കണ്ടിരുന്നു.

പോലീസ്‌ കാര്യങ്ങള്‍ക്കു ഒരു സമ്പ്രതിയും മുതല്‍പ്പിടിയും കിഴക്കൂട്ടം
പിള്ളമാരും ഉണ്ടായിരുന്നു.റവന്യൂകാര്യങ്ങള്‍ക്ക്‌ ഒരു രായസം
പിള്ളയും ഡപ്യൂട്ടി രായസം പിള്ളയും ഒരെഴുത്തുകാരനും ഉണ്ടായിരുന്നു.
മേലാവിലേക്ക്‌ എഴുതുന്ന സാധനങ്ങള്‍ (എഴുത്തുകുത്തുകള്‍) ഇവിടുത്തെ
ചെയ്തിയാവിത്‌ എന്നു തമിഴില്‍ ആണു തുടങ്ങിയിരുന്നത്. അവസാനം
ഇയ്ച്ചെയ്തിയെല്ലാം രായസം പിള്ള വായിച്ച്‌(ഇന്നയാളെ), കേള്‍പ്പിച്ചു
വയ്ക്കയും വേണം
എന്നെഴുതിയിരുന്നു.
കിഴക്കൂടം കണക്കെല്ലാം തമിഴിലാണ്‌ എഴുതിയിരുന്നത്‌. മണ്ഡപത്തും വാതുക്കല്‍
കൊടുക്കുന്ന ഹര്‍ജികള്‍,സങ്കടങ്ങള്‍ എന്നിവയിലെ ആദ്യ വാചകം
ഇന്ന മണ്ഡപത്തും വാതുക്കല്‍ ശ്രീപാരകാര്യം ചെയ്‌വാര്‍കള്‍ മുന്‍പാകെ
എന്നായിരുന്നു.
എല്ലാ കച്ചേരിക്കും ഒരു വിളക്കുവയ്പ്പുകാരനും വിളക്കിന്‌
എണ്ണയും ഏതാനും ഇരുമ്പ്‌ മാടമ്പിവിളക്കുകളും ഉണ്ടായിരുന്നു.

അവലംബം


പി.നാരായണന്‍ നായര്‍ ,അരനൂറ്റാണ്ട്‌ എന്‍.ബി.എസ്സ്‌ 1972

Tuesday, September 16, 2008

അക്കമ്മ ചെറിയാന്‍ (വര്‍ക്കി)

അക്കമ്മ ചെറിയാന്‍ (വര്‍ക്കി)
തിരുവിതാംകൂറിലെ ഝാന്‍സി റാണി എന്നറിയപ്പെടുന്ന അക്കമ്മ ചെറിയാന്‍ തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രം സൃഷ്ടിച്ചു. 1938 ഒക്ടോബര്‍ 23 ന്‌ അവര്‍ രാജസന്നിധിയിലേക്കു നയിച്ച ജാഥ ചരിത്രപ്രസിദ്ധമാണ്‌.
ജീവിത രേഖ
1909 ഫെബ്രുവരി 15 ന്‌ കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ ചെറിയന്റെ പുത്രിയായി ജനിച്ചു. പില്‍ക്കാലത്ത്‌ എം.എല്‍ ഏ ആയ റോസമ്മ പുന്നൂസ്‌ സഹോദരി .കാഞ്ഞിരപ്പള്‍ല്‍ള്യിലും ചങ്ങങ്ങനാശ്ശേരിയിലും പഠനം. എറണാകുളം സൈന്റ്‌ തെരേസയില്‍ നിന്നും ബി.ഏ യും മദ്രാസ്‌ യൂണിവേര്‍സിറ്റിയില്‍ നിന്നുമെല്‍.ടി യും പാസ്സായി.കാഞ്ഞിരപ്പളി സെയിന്റ്‌ മേരീസ്‌ സ്കൂളില്‍ പ്രധാനാധ്യാപികയായി.1938 ല്‌ ജോലി രാജിവച്ചു തിരുവിതാകൂര്‍ സ്റ്റേറ്റുകോണ്‍ഗ്രസ്സിന്റെ പന്ത്രണ്ടാമത്തെ സര്‍വ്വാധിപതിയായി കൊട്ടാരത്തിലേക്കു ജാഥ നയിച്ചു.വനിത വിഭാഗമായ ദേശസേവിനിസംഘം കമാന്‍ഡന്റ്‌ ആയി. വട്ടിയൂര്‍ സമ്മേളനത്തില്‍ പങ്കേടുത്തതിന്‌ 1938 ല്‍ അറസ്റ്റിലായി. ഒരു വര്‍ഷം ജയിലില്‍ കിടന്നു. ക്വിറ്റിന്ത്യ സ്മരത്തില്‍ പങ്കെടുത്തതിന്‌ 1940 ലും സ്വതന്ത്രതിരുവിതാംകൂര്‍ ഒരസ്ഥാനത്തെ എതിര്‍ത്തതിനു 1947 ലും അറസ്റ്റു വരിച്ചു. 1947 ല്‌ തിരുവിതാംകൂര്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു 1972 ല്‌ താമ്രപത്രം ലഭിച്ചു. 1952 ല്‍` എം.എല്‍ ഏ ആയിരുന്ന വി.വി.വര്‍ക്കിയെ വിവാഹംകഴിച്ചു. അന്നു മുതല്‍ അക്കമ്മ വര്‍ക്കിയായി. സ്ഥിരതാമസ്സം തിരുവനന്തപുരത്തായിരുന്നു. മകന്‍ ജോര്‍ജു വര്‍ക്കി എഞ്ചിനീയര്‍.
കൃതി
1114ന്റെ കഥ
അവലംബം

Thursday, May 1, 2008

ഐവര്‍ കളിപ്പാട്ട്

ഐവര്‍ കളിപ്പാട്ട്
ദേവീ ക്ഷേത്രങ്ങളിലെ ഉല്‍സവത്തോടനുബന്ദ്ധിച്ചു പണ്ടു നടന്നിരുന്നു
ഐവര്‍ കളിയില്‍ കോല്‍മണി കിലുക്കിക്കൊണ്ടു വിള്‍:അക്കിനു ചുറ്റും
കളിക്കുമ്പോള്‍ പാടിയിരുന്ന പാട്ടുകള്‍.ഐംകുടി കമ്മാളര്‍ നടത്തിയിരുന്ന
വിനോദം.വേട്ടുവര്‍,ചെറുമര്‍,പുലയര്‍,മുള്ളുക്കുറുമര്‍,ഈഴവര്‍,നായര്‍,
എന്നിവരും പങ്കെടുത്തിരുന്നു.ഭദ്രകാളിയെ പ്രീതിപ്പെടുത്താന്‍ പാണ്ഡവര്‍
ആടിയതത്രേ.
രാമായണം,മഹാഭാരതം,ശ്രീക്രിഷ്ണസ്ര്‍ഹുതി-ഭദ്രകാളിസ്തുതി എന്നിങ്ങനെ
വിവിധ തരം പാട്ടുകള്‍.ദൂതവാക്യം വളരെ പ്രാചീനം
ഉദാ:
ഐവരെ ചേര്‍ത്തു വിളിച്ചു കൃഷ്ണന്‍
നടുവില്‍ വിളക്കായി നിന്നു കൃഷ്ണന്‍
കുന്തീസുതന്മാര്‍ വറ്റം നിന്നെ
പൊന്തിയും താലവും കയ്യില്‍ വന്നെ
ദെവിയെ ചൊല്ലി സ്തുതിക്കുന്നുണ്ടേ
കടപ്പാട്
പന്മന രാമചന്ദ്രന്‍ നായര്‍ സമ്പൂര്‍ണ്ണ മലയാള സാഹിത്യ ചരിത്രം 2008 പേജ് 52