അക്കമ്മ ചെറിയാന്‍ (വര്‍ക്കി)
തിരുവിതാംകൂറിലെ ഝാന്‍സി റാണി എന്നറിയപ്പെടുന്ന അക്കമ്മ ചെറിയാന്‍ തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രം സൃഷ്ടിച്ചു. 1938 ഒക്ടോബര്‍ 23 ന് അവര്‍ രാജസന്നിധിയിലേക്കു നയിച്ച ജാഥ ചരിത്രപ്രസിദ്ധമാണ്.
ജീവിത രേഖ
1909 ഫെബ്രുവരി 15 ന് കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ ചെറിയന്റെ പുത്രിയായി ജനിച്ചു. പില്‍ക്കാലത്ത് എം.എല്‍ ഏ ആയ റോസമ്മ പുന്നൂസ് സഹോദരി .കാഞ്ഞിരപ്പള്‍ല്‍ള്യിലും ചങ്ങങ്ങനാശ്ശേരിയിലും പഠനം. എറണാകുളം സൈന്റ് തെരേസയില്‍ നിന്നും ബി.ഏ യും മദ്രാസ് യൂണിവേര്‍സിറ്റിയില്‍ നിന്നുമെല്‍.ടി യും പാസ്സായി.കാഞ്ഞിരപ്പളി സെയിന്റ് മേരീസ് സ്കൂളില്‍ പ്രധാനാധ്യാപികയായി.1938 ല് ജോലി രാജിവച്ചു തിരുവിതാകൂര്‍ സ്റ്റേറ്റുകോണ്‍ഗ്രസ്സിന്റെ പന്ത്രണ്ടാമത്തെ സര്‍വ്വാധിപതിയായി കൊട്ടാരത്തിലേക്കു ജാഥ നയിച്ചു.വനിത വിഭാഗമായ ദേശസേവിനിസംഘം കമാന്‍ഡന്റ് ആയി. വട്ടിയൂര്‍ സമ്മേളനത്തില്‍ പങ്കേടുത്തതിന് 1938 ല്‍ അറസ്റ്റിലായി. ഒരു വര്‍ഷം ജയിലില്‍ കിടന്നു. ക്വിറ്റിന്ത്യ സ്മരത്തില്‍ പങ്കെടുത്തതിന് 1940 ലും സ്വതന്ത്രതിരുവിതാംകൂര്‍ ഒരസ്ഥാനത്തെ എതിര്‍ത്തതിനു 1947 ലും അറസ്റ്റു വരിച്ചു. 1947 ല് തിരുവിതാംകൂര്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു 1972 ല് താമ്രപത്രം ലഭിച്ചു. 1952 ല്‍` എം.എല്‍ ഏ ആയിരുന്ന വി.വി.വര്‍ക്കിയെ വിവാഹംകഴിച്ചു. അന്നു മുതല്‍ അക്കമ്മ വര്‍ക്കിയായി. സ്ഥിരതാമസ്സം തിരുവനന്തപുരത്തായിരുന്നു. മകന്‍ ജോര്‍ജു വര്‍ക്കി എഞ്ചിനീയര്‍.
കൃതി
1114ന്റെ കഥ
അവലംബം
1 comment:
http://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE_%E0%B4%9A%E0%B5%86%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D
Post a Comment