Saturday, September 20, 2008

'''തിരുവിതാംകൂറിലെ പഴയകാലത്തെ താലൂക്ക്‌ ഓഫീസ്‌.'''

തിരുവിതാംകൂറിലെ പഴയകാലത്തെ താലൂക്ക്‌ ഓഫീസ്‌.

ദിവാന്‍ രാമയ്യങ്കാര്‍ ആണ്‌ മണ്ഡപത്തും വാതില്‍ എന്ന പേരു മാറ്റി
താലൂക്ക്‌ ഓഫീസ്‌ എന്നാക്കിയത്‌.
അന്നത്തെ തഹസ്സീല്‍ദാര്‍ പോലീസ്‌ ഓഫീസ്സറും സമ്പ്രതിപ്പിള്ള സബ്‌
ഓഫീസറും ആയിരുന്നു. ഡാണാ നായ്ക്കന്‍, ശിപായിമാര്‍,പ്രവര്‍ത്ത്യാര്‍,
പിള്ള എന്നിവര്‍ക്കും പോലീസ്‌ അധികാരമുണ്ടായിരുന്നു. പോലീസ്‌
മേലധികാരം ദിവാന്‍ജിയ്ക്കായിരുന്നു. അതിനായി ഹജൂര്‍കച്ചേരിയില്‍
പോലീസ്‌ ശിരസ്ത എന്നൊരു
തസ്തിക ഉണ്ടായിരുന്നു. തഹസീല്‍ദാര്‍ക്ക്‌ ഏറെ അധികാരമുണ്ടായിരുന്നതിനാല്‍
ജനങ്ങള്‍ അയാളെ ഏറെ പേടിച്ചിരുന്നു. എഴുത്തുകുത്തുകള്‍ ഓലയിലായിരുന്നു.
അതില്‍ വൈദഗ്ധ്യം ഉള്ള വെള്ളാളപിള്ളമാരെ എല്ല മണ്ഡപത്തും വാതുക്കലും
നിയമിച്ചിരുന്നു. മണ്ഡപത്തും വാതിലിനു സമീപം ഒരു
വെള്ളാള
വീട്‌` നിശ്ചയമായും കണ്ടിരുന്നു.

പോലീസ്‌ കാര്യങ്ങള്‍ക്കു ഒരു സമ്പ്രതിയും മുതല്‍പ്പിടിയും കിഴക്കൂട്ടം
പിള്ളമാരും ഉണ്ടായിരുന്നു.റവന്യൂകാര്യങ്ങള്‍ക്ക്‌ ഒരു രായസം
പിള്ളയും ഡപ്യൂട്ടി രായസം പിള്ളയും ഒരെഴുത്തുകാരനും ഉണ്ടായിരുന്നു.
മേലാവിലേക്ക്‌ എഴുതുന്ന സാധനങ്ങള്‍ (എഴുത്തുകുത്തുകള്‍) ഇവിടുത്തെ
ചെയ്തിയാവിത്‌ എന്നു തമിഴില്‍ ആണു തുടങ്ങിയിരുന്നത്. അവസാനം
ഇയ്ച്ചെയ്തിയെല്ലാം രായസം പിള്ള വായിച്ച്‌(ഇന്നയാളെ), കേള്‍പ്പിച്ചു
വയ്ക്കയും വേണം
എന്നെഴുതിയിരുന്നു.
കിഴക്കൂടം കണക്കെല്ലാം തമിഴിലാണ്‌ എഴുതിയിരുന്നത്‌. മണ്ഡപത്തും വാതുക്കല്‍
കൊടുക്കുന്ന ഹര്‍ജികള്‍,സങ്കടങ്ങള്‍ എന്നിവയിലെ ആദ്യ വാചകം
ഇന്ന മണ്ഡപത്തും വാതുക്കല്‍ ശ്രീപാരകാര്യം ചെയ്‌വാര്‍കള്‍ മുന്‍പാകെ
എന്നായിരുന്നു.
എല്ലാ കച്ചേരിക്കും ഒരു വിളക്കുവയ്പ്പുകാരനും വിളക്കിന്‌
എണ്ണയും ഏതാനും ഇരുമ്പ്‌ മാടമ്പിവിളക്കുകളും ഉണ്ടായിരുന്നു.

അവലംബം


പി.നാരായണന്‍ നായര്‍ ,അരനൂറ്റാണ്ട്‌ എന്‍.ബി.എസ്സ്‌ 1972

2 comments:

മൂര്‍ത്തി said...

വിവരങ്ങള്‍ക്ക് നന്ദി ...

വേണു venu said...

വിജ്ഞാനപ്രദം. പ്രത്യേകിച്ചും ചരിത്രകുതുകികള്‍ക്ക്...
നന്ദി.