സോഷ്യല്‍ ഓഡിറ്റ് എന്ന സമൂഹ വിചാരണ
ഇക്കഴിഞ്ഞ നവംബര്‍ 19 നു പൊന്‍കുന്നത്തു വച്ചു നടത്തപ്പെട്ട ട്രഷറി ഓഡിറ്റിങ്ങില്‍ ജൂറി ചെയര്‍മാനായി പങ്കെടുക്കാന്‍ സാധിച്ചത് നല്ലൊരനുഭവമായിരുന്നു.
ജനാതിപത്യ സംവിധാനത്തില്‍ പൗരനു പരമാധികാരം ഉണ്ടെന്നു പറഞ്ഞാലും അവര്‍ക്കു തെരഞ്ഞെടുപ്പു വരുമ്പോള്‍, സ്ഥാനാര്‍തികളില്‍ ഒരാള്‍ക്കു വോട്ടു ചെയ്യാന്‍ മാത്രമേ അധികാരമുല്ലു. ഭരണം മോശമായാല്‍, അഴിമതി കാട്ടിയാല്‍ മന്ത്രിയേയൊ ജനപ്രതിനിധിയേയോ തിരിച്ചു വിളിക്കാന്‍ പരമാധികാരം ഉണ്ടെന്നു പറയപ്പെടുന്ന പൗരന് അധികാരമില്ല.
ഏതാനും വര്‍ഷം മുന്‍പു കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ചതോടെ പ്രാദേശിക തലത്തില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ പദ്ധതികള്‍ പൊതുജനങ്ങള്‍ക്കു രൂപം നല്‍കാം എന്നു വന്നു. എന്നാല്‍ നടത്തിപ്പിലെ അപാകതകളും അഴിമതിയുകളും കാരണം ജനകീയാസൂത്രണം ഉദ്ദേശിച്ച രീതിയില്‍ പ്രയോജനം ചെയ്യുന്നില്ല. ജനയത്ത ഭരണ സംവിധാനന്‍ ഫലപ്രദമായി സ്വീകരിക്കാന്‍ വേണ്ട വളര്‍ച്ച നാം ഇനിയും കൈവരിച്ചിട്ടില്ല എന്നതാണു സത്യം.
ഭരണം സുതാര്യമാക്കാന്‍,സുഗമമാക്കാന്‍,സുഗതമാക്കാന്‍ ഭരണപരിഷ്കരനക്കമ്മീഷന്റെ നിര്‍ദ്ദേശ്ശപ്രകാരം കേരള ട്രഷറി വകുപ്പില്‍ ആവിഷ്കരിക്കപ്പെട്ട സോഷ്യല്‍ ഓഡിറ്റ് ഇന്ത്യയില്‍ ഭരണരംഗത്ത് ആദ്യത്തെ കാല്വയ്പാണ്.
സമൂഹപരിശോധന അഥവാ വിലയിരുത്തല്‍ അഥവാ പരിശോധന അഥവാ വിധിയെഴുത്ത് എന്നൊക്കെ ഈ വിചാരണയെ വിളിക്കാം.
1971 ല് പബ്ലിക് ഇന്ററെസ്റ്റ് റിസേര്‍ച്ച് സെന്റര്‍ സ്ഥാപകനായ റാല്‍ഫ് നേഡര്‍ എന്ന അമേരിക്കക്കാരനാണ് സോഷ്യല്‍ ഓഡിറ്റ് എന്ന ആശയം അവതരിപ്പിച്ചത്. കേരളത്തില്‍ പ്രാചീന കാലത്തു നടപ്പിലുണ്ടായിരുന്ന നാട്ടുക്കൂട്ടത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണിതെന്നു പറയാം . വരവു ചിലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യാമെങ്കില്‍ ബാക്കി പ്രവര്‍ത്തനങ്ങളും എന്തുകൊണ്ടു വിചാരണവിധേയമാക്കിക്കൂട എന്ന ചോദ്യത്തില്‍ നിന്നാണു സോഷ്യല്‍ ഓഡിറ്റ് ഉരുത്തിരിഞ്ഞത്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് നടന്നിരുന്നു. അഴിമതി രഹിത വാളയറിനു വേണ്ടി 2007 ഒക്ടോബറില്‍ ധനമന്ത്രി ഡോ.തോമസ് ഐസ്സക്കിന്റെ നെതൃത്വത്തില്‍ നടന്ന സോഷ്യല്‍ ഓഡിറ്റാണു മറ്റോന്ന്. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തപ്പെടുന്ന ആദ്യ ഓഡിറ്റാണു റ്റ്രഷറി വകുപ്പിലേത്.
പൗരന്റേ അറിയാനുള്ള അവകാശം ഉറപ്പാക്കന്‍ വകുപ്പില്ലെ ഓഫീസ്സുകളില്‍ നിന്നു ലഭിക്കുന്ന സേവങ്ങളും അവ ഒരോന്നിനും എടുക്കുന്ന് അസമയവും കാണിക്കുന്ന പൗരാവകാശരേഖ( സിറ്റിസണ്‍ ചാര്‍ട്റ്റര്‍) പ്രസിദ്ധീകരിക്കയാണ് സോഷ്യല്‍ ഓഡിറ്റിലെ ആദ്യപടി.
സുതാര്യ വിമര്‍ശനം വഴി ഇടപാടുകാരും പൊതുജനവും സേവനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുന്നതും നിര്‍ദ്ദേസങ്ങള്‍ നല്‍കുന്നതും ആണു രണ്ടാം ഘട്ടം.പരാതി നേരില്‍ നല്‍കാം.പ്രാതിപ്പെട്ട്യില്‍ ഇടാം.ഈമയില്‍ ആയി അയക്കുകയും ചെയ്യാം.പരാതികളും നിര്‍ദ്ദേശങ്ങളും വിശദമായി പരിശോധിച്ചു ട്രഷറി വകുപ്പു നല്‍കുന്ന സോഷ്യല്‍ ഓഡിറ്റാണു മൂന്നാമത്തെ പടി.
നാലമത്ത് എപടി പരാതിക്കാരേയും പൊതുജങ്ങളേയും പങ്കെടുപ്പിച്ചുള്ള് അസമൂഹവിചാരണയാണ്.ഈ അവസരത്തില്‍ കൂടുതല്‍ പരാതികള്‍ ഉന്നയിക്കാം.പൗരമുഖ്യര്‍ അടങ്ങുന്ന ജൂറി ആണു സഭാനറ്റപടികള്‍ നിയന്ത്രിക്കുന്നത്. ജൂറിയും ചോദ്യങ്ങല്‍ ഉയര്‍ത്തും.ഉദ്യോഗസ്തര്‍ അതിനെല്ലം മറുപടി പറയണം.
അവയെല്ലാം ക്രോഡീകരിച്ചു ജൂറി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. തുടര്‍ന്നുണ്ടാകുന്ന ആക്ഷന്‍ റ്റൈക്കന്‍ റിപ്പോര്‍ട്ട് അടുത്ത ഓഡിറ്റിംഗില്‍ചര്‍ച്ചക്കായി അവതരിപ്പിക്കപ്പെടും.
യഥാര്‍ത്ഥ ജനാതിപത്യ പ്രക്രിയാണു സോഷ്യല്‍ ഓദിറ്റ്.സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളുടെ വിധിയേഴുത്തിനു വിധേയമാക്കപ്പേറ്റുന്നു.വകുപ്പുകല്‍ കൂടുതല്‍ കാര്യക്ഷമമാകും.മൂല്യാധിസ്ഷ്ഠതമാകും.ജനസൗഹൃദമാകും.ഭരണം സുതാര്യമാകും. ആരോഗ്യവകുപ്പ്, ആര്‍ ടി.ഓ, പോലീസ് തുടങ്ങി മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും സ്വയംഭരണ സ്ഥാപങ്ങളിലും ഇത്തരം സമൂഹവിചാരണ വര്‍ഷം തോറും നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ആപോഴേ ജനം പരമാധികാരികളാവുകയുല്ലു.
ജൂറി ചെയര്‍മാന്റെ പ്രസംഗം യൂട്യൂബില്‍ ലഭിക്കും
(ആരോഗ്യവകുപ്പ് റിട്റ്റയേര്‍ഡ് ഡപ്യൂടി ഡയരക്ടര്‍ ആണു ബ്ലോഗര്‍)
No comments:
Post a Comment