Saturday, October 18, 2008

അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേമുലപ്പാലിനു ണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും.

പാലൂറി വരാന്‍ മൂന്നോ നാലോ ദിവസം ഏടുക്കും.ഗര്‍‌ഭം ധരിച്ചു പ്രസവിവച്ച ഏതൊരു സ്ത്രീയ്ക്കും ആവശ്യത്തിനു മുലപ്പാല്‍ കാണും.
ധൃതി പിടിച്ചു മറ്റുള്ള പാനീയങ്ങള്‍ കൊടുത്തു തുടങ്ങരുത്‌. മുലയൂട്ടുന്നതിനു മുന്‍പ്‌ ഒന്നും കൊടുക്കരുത്‌.നാട്ടുനടപ്പായ പൊന്നും തേനും
പോലും മുലയൂട്ടിയതിനു ശേഷമേ കൊടുക്കാവു.അല്ലാത്തപക്ഷം കുഞ്ഞിന്‌ അലെര്‍ജി വരും.
വയറ്റിളക്കം,കുറുങ്ങല്‍ ,വലിവ്‌ എന്നിവ അങ്ങിനെയ്യാണുണ്ടാവുക. പാലുണ്ടാകന്‍ തമസ്സിക്കുന്നു എന്നു കരുതി പാല്‍പ്പൊടി കലക്കി കുപ്പിയില്‍ നല്‍കരുത്‌.
പാലൂറണമെങ്കില്‍ കുഞ്ഞിനു വിശക്കണം,ദാഹിക്കണം.വിശക്കയും ദാഹിക്കയും ചെയ്യണമെങ്കില്‍ മറ്റൊന്നും കൊടുക്കരുത്‌.

മുലയൂട്ടാനുള്ള മടി, മുലയൂട്ടിയല്‍ സൗന്ദര്യം ഉടയും എന്ന തെറ്റുധാരണ,അപരിഷ്കൃതം എന്ന തോന്നല്‍ മുലയൂട്ടാന്‍ ശരിയായ പരിശീലനം കിട്ടാതെ പോകല്‍,
മുലയുണ്ണാന്‍ കുഞ്ഞിനെ ശരിയായി പരിശീലിപ്പിക്കാതിരിക്കുക,ആദ്യം തന്നെ കുഞ്ഞിനു അന്യവസ്തുക്കള്‍ നല്‍കുക
എന്നിവയാല്‍ പാലുല്‍പാദനം കുറഞ്ഞു പോകാം.

മുലയാണ്‌ കുഞ്ഞു കുടിക്കേണ്ടത്‌.മുലഞെട്ടല്ല. മുലഞെട്ടില്‍ വിള്ളല്‍ ഉണ്ടാകാന്‍ കാരണം കുഞ്ഞ്‌ മുല്‍ഞെട്ടു കുടിക്കുന്നതാണ്‌
തള്ളവിരല്‍ കുടിപ്പിക്കും പോലെ കുഞ്ഞിനെ മുലഞെട്ടു കുടിപ്പിക്കരുത്‌.വായ് മുഴുവനായി പൊളിച്ച്‌ കൈത്തണ്ട കുടിക്കും
പോലെ മുലഞേട്ടിനു ചുറ്റുമുള്ള സ്തനപരിവേശം(ഏറിഓളാ) വേണം കുഞ്ഞിനു നല്‍കാന്‍.

കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും മുലപ്പാലിലുണ്ട്‌.ബുദ്ധിശക്തി കിട്ടാനും കായികശക്തി(ശേമുഷി) കിട്ടാനും രോഗപ്രതിരോധശക്തി കിട്ടാനും
മുലപ്പാല്‍ വേണം. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളുടെ മോണ തള്ളി വരില്ല.പില്‍ക്കാലത്തു ദറ്റ്നസൗന്ദര്യത്തിനായി
കമ്പി കെട്ടേണ്ടി വരില്ല.
മൃഗങ്ങളുടെ പാല്‍ മനുഷ്യ കുഞ്ഞുങ്ങള്‍ക്കു കൊടുക്കരുത്‌.ബുദ്ധി വളര്‍ച്ചയ്ക്കു വേണ്ട ഘടകങ്ങള്‍ അവയില്‍ ഇല്ല.
ബുദ്ധിസാമര്‍ത്യത്തിനാവശ്യമായ സിസ്റ്റീന്‍,ടോറീന്‍, ലൈനോലയിക് ആസിഡ് എന്നിവ മുലപ്പാലില്‍ മാത്രം കാണപ്പെടുന്നു

അവലംബം
1.സാഹിത്യ പോഷിണി നവംബര്‍ 2003 പേജ് 45-48 ഡോ.കാനംശങ്കരപ്പിള്ള
2.ബ്രസ്റ്റ് ഫീഡിംഗ്-ആനന്ദ്-ആകാശ് പബ്ലികേഷന്‍സ് ഡല്‍ഹി
3.ബേബി ഫ്രണ്ഡ്ലി ഹോസ്പിറ്റല്‍-

No comments: