മെറ്റബോളിക് രോഗം എന്ന ആര്‍ഭാടരോഗം
ഡോ.കാനം ശങ്കരപ്പിള്ള
കെ.വി.എം.എസ്സ് ഹോസ്പിറ്റല്‍,പൊന്‍കുന്നം
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള ആദ്യ ശതകങ്ങളില്‍ അരപ്പട്ടിണിക്കാരോ മുഴുപ്പട്ടിണിക്കാരോ ആയിരുന്നു
മലയാളികളില്‍ ഏറിയ പങ്കും.ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കയം വിദേശരാജ്യങ്ങളില്‍ ജോലി കിട്ടുകയും
ചെയ്തതോടെ ശരാശരി മലയാളികളുടെ ജീവിതസൗകര്യം വര്‍ദ്ധിച്ചു. മിനിമം ലഭ്യയതുടേയും ആര്‍ഭാടരാഹിത്യത്തിന്റേയും
ചുറ്റുപാടില്‍ രൂപംകൊണ്ടു വളര്‍ന്നു വലുതായ ഭ്രൂണം ഭൂമിമലയാളത്തില്‍ പിറന്നു യുവത്വത്തിലേക്കു കടന്നപ്പോള്‍
ഗള്‍ഫിലേയും അമേരിക്കയിലേയും ധാരാളിത്തത്തിന്റെയും സുലഭ്യയുടേയും ചുറ്റുപാടുകളില്‍ അഭിരമിക്കുന്ന സ്ഥിതിവിശേഷം
സംജാതമായി.
ഇല്ലായ്മയുടെ ചുറ്റുപാടുകളില്‍ ഒതുങ്ങിക്കൂടാന്‍ രൂപകല്‍പന ചെയ്യപ്പെട്ട കരള്‍ , വൃകകള്‍ , ഹൃദയം,തലച്ചോര്‍
തുടങ്ങിയ ആന്തരികാവയവങ്ങള്‍ ഉള്ള മലയാളി, പ്രസ്തുത അവയവങ്ങള്‍ ഗള്‍ഫിലേയും അമേരിക്കയിലേയും മറ്റു വികസിതരാജ്യങ്ങളിലേയും
ആര്‍ഭാടലഭ്യതയില്‍ അമ്പരന്നു കണ്ണു മിഴിച്ചു നിക്കുന്നതാണ് ആധുനിക മലയാളിയുവത്തത്തെ പിടി കൂടിയിരിക്കുന്ന മെറ്റബോളിക്
സിന്‍ഡ്രോം എന്ന ആര്‍ഭാട രോഗലക്ഷണക്കൂട്ടത്തിന് അടിസ്ഥാന്‍ കാരണം.
പണ്ട് ആവശ്യത്തിനു ഭക്ഷണം കിട്ടിയിരുന്നില്ല,കിട്ടിയിരുന്നവ പോഷക മൂല്യം ഉള്ളവയും ആയിരുന്നില്ല.വിശപ്പടക്കാന്‍ കൈയ്യില്‍
കിട്ടിയതെന്തും കഴിച്ചും പോന്നു.ഇന്ന് സര്‍വത്ര ഭക്ഷണ ധാരാളിത്തമാണ് മലയാളികളുടെ ഇടയില്‍.പോഷകമൂല്യങ്ങള്‍ ഇഷ്ടം പോലെ.
ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം,കൂടുതല്‍ തവണ ചെലുത്തുന്നു എന്നതാണ് ആധുനിക മലയാളികളുടെ ശാപം.ഒപ്പം മെയ്യനങ്ങാത്ത ജീവിത രീതിയും.
റിമോട്ടും,മൈക്രോവേവും,വാഷിങ് മഷീനും കമ്പ്യൂട്ടരും മോബൈല്‍ ഫോണും ലിഫ്റ്റും അവനോടൊപ്പം എപ്പോഴുമുണ്ട്.
വിദേശികളെ അനുകരിക്കുന്ന മലയാളി അവരുടെനല്ല സ്വഭാവങ്ങള്‍ കാണാതെ ചീത്തസ്വഭാവങ്ങള്‍ അനുകരിക്കുന്നു.സായിപ്പിന്റെ വ്യായാമശീലവും
പെരുമാറ്റരീതിയും(ഉദാ: ആഫ്റ്റര്‍ യൂ) നാം കണ്ടതായി നടിക്കില്ല.പകര്‍ത്തില്ല.അവരുടെ ഭക്ഷണരീതി(ബേക്കറി,മൃഗമാംസം,കൊഴുപ്പ്, ഐസ്ക്രീം,
ഫാസ്റ്റ് ഫുഡ്,വറക്കല്‍,പൊരിക്കല്‍,ടിന്‍ ഫുഡ്)നാം കണ്‍നടച്ചു സ്വീകരിക്കും.ജനിച്ചാലുടനെ കുഞ്ഞിന് പാല്‍പ്പൊടിയും ബിസ്കറ്റും ശീലമാക്കും.മുലപ്പാല്‍ കൊടുക്കില്ല.
മാതാപിതാക്കല്‍ വീട്ടില്‍ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിനേയും ശീലിപ്പിക്കേണ്ടത് എന്നവര്‍ മനസ്സിലാക്കുന്നില്ല. മുലപ്പാല്‍ കൊടുത്താല്‍ മാത്രമേ
കുട്ടികള്‍ക്കു ബുദ്ധിശക്തിയും ശക്തിയും ശേമുഷിയും ഉണ്ടാവുകയൗള്ളു എന്നു മലയാളി മനസ്സിലാക്കുന്നില്ല.
കുടവണ്ടി ആണ് ആധുനിക മലയാളിയുടെ അടയാളം.(മുക്ഗ്മുദ്ര എന്നതിനു പകരം ഉദരമുദ്ര എന്നു പറയുകയാവും ശരി)
അമിതവണ്ണം
അമിതരക്തസമ്മര്‍ദ്ദം
കോളസ്റ്റ്റ്ററോള്‍ ഘറ്ടകങ്ങളിലെ അസന്തുലിതാവസ്ഥ
പ്രമേഹം
എന്നിവ ഒന്നിനു പുറകെ ഒന്നായി പ്രത്യക്ഷപ്പെടും.പ്രമേഹം പ്രഷറിലും പ്രഷര്‍ വൃക്കരോഗങ്ങളിലും ഹൃദ്രോഗങ്ങളിലും മസ്തിഷ്കാഘാതത്തിലും അവസാനിക്കും.
മലയാളികളുടെ ആയുര്‍ ദൈര്‍ഘ്യം കൂടുന്നുണ്ട്`.പുരുഷരില്‍ 72 ആണെങ്കില്‍ സ്ത്രീകളില്‍ 72.പക്ഷേ ഇരു കൂട്ടരിലും രോഗാതുരത നാള്‍ക്കുനാള്‍ കൂടുന്നു.
തടയാന്‍
1.പൊക്കംതിനനുസരിച്ചു തൂക്കം നിയന്ത്രിച്ചു കൊണ്ടുപോകാന്‍ കൗമാരത്തില്‍ തന്നെ കുട്ടികളെ ബോധവല്‍ക്കരിക്കണം
(സെന്റി മീറ്ററിലുള്ള പൊക്കത്തില്‍ നിന്നു 100 കുറച്ചാല്‍ കിലോയിലുള്ള തൂക്കം കിട്ടും)
2.കിലോയിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ വര്‍ഗ്ഗം കൊണ്ടു ഹരിച്ചാല്‍ ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ
അത് 23 ല്‍ കൂടരുത്.
1 comment:
76 എന്നു വായിക്കുക
ജീവിതദൈര്‍ഘ്യം പുരുഷന്മാരില്‍ 72
സ്ത്രീകളില്‍ 76 എന്നു തിരുത്തിവായിക്കുക
Post a Comment