പന്തം കണ്ട ഈയാമ്പാറ്റകള്‍
തെരഞ്ഞെടുപ്പില്‍ നിക്കാന്‍ പോകുന്ന
സ്ഥാര്‍ത്ഥികളുടെ ലിസ്റ്റ് വെളിപ്പെടാന്‍ തുടങ്ങിയപ്പോള്‍
പന്തംകണ്ട ഈയമ്പാറ്റകള്‍ എന്ന വണ്ണം ചില
ബ്ലോഗെഴുത്തുകാര്‍ പ്രത്യ്ക്ഷപ്പെട്ടു.
ആരുടെയോ കളിപ്പാവകള്‍,
പാവക്കൂത്തുകാരുടെ കൈചലനത്തിനൊപ്പിച്ചു
തുള്ളുന്നവര്‍
മുഖ്ം മൂടി ബ്ലോഗര്‍മാര്‍-
എം.മ്ലോഗര്‍മാര്‍
വിമര്‍ശകരേയും വിമതരേയും വെട്ടി നിരത്തുന്നവര്‍
സത്യത്തെ പേടിക്കുന്നവര്‍
സ്വറ്റ്ന്തം പേരു മറച്ചു വയ്ക്കുന്നവര്‍
കൂലി ബ്ലോഗെഴുത്തുകാര്‍
വാറോല ബ്ലോഗര്‍
കൊട്ടേഷന്‍ ബ്ലൊഗര്‍മാര്‍
രഹസ്യ അജണ്ടക്കര്‍
ജനിക്കും മുന്‍പേ ജാതകം കുറിക്കുന്നവര്‍
അര്‍ച്ചന പൂക്കള്‍ മാത്രം പ്രതീക്ഷിക്കൂന്നവര്‍
അതരം ബ്ലോഗുകളില്‍ വെട്ടി നിരത്തപ്പെട്ടവര്‍ക്കായി
ഈ ബ്ലോഗ്
മലയാളി ഞണ്ടുകള്‍
http://www.malayalinjantukal.blogspot.com
Thursday, March 26, 2009
Thursday, March 19, 2009
സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും

തിരുവിതാംകൂറിന്റെ വികസനത്തിനു സി.പി ചെയ്തതുപോലെ
കേരളവികസനത്തിന് കാറ്യമായ സംഭാവന ചെയ്തത് അച്ചുതമേനോനാണ്.
അവരുടെ തെറ്റുകളും കുറ്റങ്ങളും എടുത്തുകാട്ടുന്ന മലയാളി അവരുടെ
സംഭാനകള്‍ കണ്ടില്ലെന്നു നടിക്കുന്നു.
വയലാര്‍ സമരം അടിച്ചൊതുക്കിയതിന്റെ പേരിലും മനോരമ അടപ്പിച്ചതിന്റെ
പേരിലും സ്.പി.യെ ക്ര്‍00ശിക്കുമ്പോള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചതിനും
ഈച്ചരവാരിയരോടു പറഞ്ഞ മറുപടിയിലും മേനോന്‍ ക്ര്‍00ശിക്കപ്പെടുന്നു.
സ്.പി.യെക്കുറിച്ചു ശ്രീധരമേനോന്‍ പുതിയ പുസ്തകം എഴുതിയ പോലെ
അച്ചുതമേനോനെ കുറിച്ചും ഒരു പുസ്തകം
ഡവലപ്മെന്റ് പൊളിറ്റിക്സ് & സൊസ്സൈറ്റി ലൈഫ് പൊളിറ്റിക്സ് ഇന്‍ കേരള
ഡോ. ആര്‍.കെ സുരേഷ് കുമാര്‍, ഡോ.പി.സുരേഷ്കുമാര്‍ എന്നിവര്‍ തയാറാക്കിയ പഠനം.
കേന്ദ്രഗവണ്മേറ്റുമായി ആരോഗ്യപരമായ ബന്ദ്ധം പുലര്‍ത്തിയ,
അധികം ചിരിക്കാത്ത, മാര്‍ക്സിന്റേയും ഗാന്ധിയുടേയും
മാനവികതയും ലാളിത്യവും ഉള്‍ക്കൊണ്ട മേനോന്റെ സംഭാവനകള്‍ മൂന്നു പേജു നിറയെ.
അതില്‍ ചിലത്
1.സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്
2.ഡ്രഗ്സ് അന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആലപ്പുഴ
3.മെറ്റല്‍സ് അന്‍ഡ് മിനറല്‍സ് ചവറ
4.എലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറഷന്‍
5.അഗ്രോമഷിണറീസ് കോര്‍പ്പറേഷന്‍
6.ഇന്‍ഡസ്റ്റട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍
7.സെന്റെര്‍ ഫോര്‍ ഏര്‍ത് സയന്‍സ്
8.ഫോറസ്ട്രി റിസേര്‍ച്ച് ഇന്‍സ്റ്റ്യിട്യൂട്
9.കാര്‍ഷിക സര്‍വ്വകലാശാല
10.കുസാറ്റ്(സയന്‍സ് അന്‍ഡ് ടെക്നോളജി ഇന്‍സ്റ്റ്യിറ്റ്യൂട്,കൊച്ചി
11.ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക്സ്-കെല്‍ട്രോണ്‍
12.ശ്രീചിത്രാ മെഡിക്കല്‍
13. നിരവധി ജലസേചന-വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍
(ലിസ്റ്റ് അപൂര്‍ണ്ണം)

Wednesday, March 18, 2009
പന്തളത്തു താമസ്സിച്ചുവെങ്കിലും
പത്തു വര്‍ഷക്കാലം പന്തളത്തു താമസ്സിച്ചുവെങ്കിലും
പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട
എന്നതിന്‍റെ പിന്നിലെ ചരിത്രം മനസ്സിലാക്കന്‍ കഴിഞ്ഞിരുന്നില്ല.
പലരോടും അന്ന്വേഷിച്ചു .
ആര്‍ക്കും അറിയില്ല.
പുതു തലമുറയില്‍ ചിലര്‍ കലാഭവന്‍ മണിയുടെ പാരഡി
"പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്‍റെ പാട്ടു കച്ചേരി"
എന്നതു മാത്രമേ കേട്ടിട്ടു പോലുമുള്ളു.
എന്നാല്‍ ഡോ.പി.സേതുനാഥിന്‍റെ
മലയാളപ്പഴമ(കറന്‍റ് ബുക്സ് 2004)പേജ് 69 വായിച്ചതോടെ ചരിത്രം
പിടികിട്ടി.
മലയാളശൈലികള്‍ വിശദമായി പഠിച്ചു
ശൈലീപ്രദീപം എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച
വടക്കംകൂര്‍ പോലും ഈ ചരിത്രം എഴുതിയില്ല.
എന്നു മാത്രമല്ല,
"പന്തളത്തിനു പകരം
പനങ്ങാട് എന്നു പാഠഭേദം ഉണ്ട് "
എന്നും പറഞ്ഞ് അദ്ദേഹം പന്തളത്തിന്‍റെ പ്രാധാന്യം
കുറയ്ക്കയും ചെയ്തു.
വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ
ഓച്ചിറപ്പടനിലത്തും പത്തിയൂരും
കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി
പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം.
നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍
കിട്ടിയതും വാരി വലിച്ചു കാല്‍നടയായി
ഇറവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി
പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി.
അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു?
ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട
പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ
നായര്‍ പടയോടേറ്റുമുട്ടുന്നു.
ഒരേ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു
സൂത്രശാലിയായിരുന്ന രാമായ്യന്‍റെ തന്ത്രം.
അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല്
കായംകുളം വാളിനോടൊപ്പം കിട്ടി.
നന്ദി, ഡോ.സേതുനാഥ്.
രസകരമായി വായിച്ചു പോകാവുന്ന പുസ്തകം.
പലമലയാളപദങ്ങളുടേയും സ്ഥലനാമങ്ങളുടേയും
ചരിത്രം ഇതില്‍ വായിക്കാം.
ഈ.വി യുടെ മുഴുവന്‍ പേര്‍-
കുന്നത്തൂര്‍ ഇഞ്ചക്കാട്ട് പുത്തന്‍ വീട്ടില്‍ കണക്കു നാരായണന്‍ കൃഷ്ണന്‍
എന്നായിരുന്നു;
കോള്‍ ടു പത്തനാപുരം കാട്ടുപത്തനാപുരം ആയ കഥ
അഞ്ചല്‍ എന്ന സ്ഥലപ്പേരിന്‍റെ പിന്നിലെ ചരിത്രം ,
കുറ്റച്ചക്കോണം കേശവദാസപുരം ആയ കഥ,
ഈ.വി.കൃതികളെ ഈ.വികൃതികള്‍ ആക്കിയ കഥ
എന്നിവ ഇതില്‍ വായിക്കാം.
തിരുവിതാംകൂറിലെ പഴയ രാജപാത
തിരുവനന്തപുരം-കൊല്ലം-കായംകുളം
-മുത്തൂര്‍(തിരുവല്ല)-നാലുകോടി,
തൃക്കൊടിത്താനം-തെങ്ങണ-
മണര്‍കാട്-ഏറ്റുമാനൂര്‍-കടുത്തുരുത്തി ആയിരുന്നു.
തൃക്കൊടിത്താനം അമ്പലത്തറ വരെ കടല്‍.
പെരുന്ന പെരും നെയ്തല്‍ എന്ന കടല്‍ത്തീരം ആയിരുന്നു.
വേമ്പന്‍ എന്ന പാണ്ഡ്യരാജാവില്‍ നിന്നുമാണ് വേമ്പനാടു കായലിനു പേരു കിട്ടിയത്.
ഇടനേരം എന്നു പറഞ്ഞാല്‍ ഉച്ചക്കും വൈകുന്നേരത്തിനും ഇടക്കുള്ള സമയം.
ഇന്തുപ്പ് സിന്‍ഡില്‍ നിന്നും വരുന്ന സിന്തുപ്പ് കല്ലുപ്പാണ്.
കേരളത്തില്‍ ആദ്യം വാട്ടര്‍ സപ്ലൈ തുടങ്ങിയ സ്ഥലമാണു കല്‍പ്പാത്തി
തുടങ്ങിയ വിവരങ്ങളും ഈ പുസ്തകത്തില്‍ നിന്നു കിട്ടും.
സി.പി.മരച്ചീനി കൃഷിക്കായി വങ്ങിയ കവടിയാറിലെ മരച്ചീനിവിള
(ഇപ്പോഴത്തെ ജവഹര്‍നഗര്‍)
സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേരായ ഗണപതിവട്ടം
തുടങ്ങിയവ ഡോ.സേതുനാഥ് കാണാതെ പോയി.

Tuesday, March 17, 2009
റോസമ്മ പുന്നൂസ്
ആദ്യ കേരള നിയമ സ്ഭയിലെ പ്രോട്ടം സ്പീക്കര്‍.
ഈ.എം.എസ്സ്,ടി.വി എം.എന്‍ തുടങ്ങിയവര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്ത
മെംബര്‍.തെരഞ്ഞെടുപ്പു കേസ്സില്‍ അസ്തിരമാക്കപ്പെട്ടതിനാല്‍
വീണ്ടും മല്‍സരിച്ചു ജയിച്ചു.
ബി.കെ നായര്‍ ആയിരുന്നു എതിരാളി.
ദേവികുളത്തെ മല്‍സരം ഇന്ത്യ മൊത്തം ഉറ്റു നോക്കിയിരുന്നു.
ഒരാളുടെ ഭൂരിപക്ഷമേ ഒന്നാം ഈ.എം.എസ്സ് മന്ത്രിസഭക്കുണ്ടായിരുന്നുള്ളു.
ഇന്ദിരാഗാന്ധിയും കാമരാജും വരെ എതിരാളിയുടെ പ്രചരണത്തു വന്നിരുന്നു.
ഇളയരാജായും എം.ജി ആറും റോസമ്മ്ക്കു വേണ്ടി പ്രചരണം നടത്തി.
അച്ചുതാനദന്‍ ആയിരുന്നു തെരഞ്ഞെടു സെക്രട്ടറി.
തെരഞ്ഞെടുപ്പു ഫണ്ടില്‍ ബാക്കി വന്ന തുകക്കു പാര്‍ട്ടി ഒരു ജീപ്പ്പു വാങ്ങിച്ചു
എന്നു ചരിത്രം.
പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗം.
ഭര്‍ത്താവ് പി.ടി.പുന്നൂസ് ലോക്കസഭയില്‍ എം.പി ആയിരുന്നു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍(1964-96),ഹൗസിംഗ് ബോര്‍ഡ്(1975-78) എന്നിവയുടെ
ചെയര്‍വുമണ്‍ ആയിരുന്നു.
അഴിമതി തൊട്ടു തീണ്ഡിയില്ല.
കേരല ജ്ഞാസിറാണി അക്കമ്മ വര്‍ക്കിയുടെ സഹോദരി.
കാഞ്ഞിരപ്പള്ളി കരിപ്പാപരംബില്‍ കുടുംബാങ്ങം
95 കാരിയായ റോസമ്മ മകന്‍ ഡോ .പുന്നൂസിനോടൊപ്പം മസ്കറ്റില്‍ വിശ്രമ ജീവിതം.
ഭാര്യ ശാന്തയുടെ കുടുംബസുഹൃത്ത്.
പൊന്‍കുന്നം താളിയാനില്‍ അയല്‍വാസിയായിരുന്നു.
Saturday, March 14, 2009
എല്ലാവര്‍ക്കുമായി ഒരു വഴികാട്ടി
എല്ലാവര്‍ക്കുമായി ഒരു വഴികാട്ടി
സെന്റിമീറ്ററിലുള്ള പൊക്കത്തില്‍ നിന്നും 100 കുറയ്ക്കുന്നതാണ്
മാതൃകാപരമായ തൂക്കം(കിലോ)
എന്റെ പൊക്കം 170സെന്റിമീറ്റര്‍.എനിക്കു കാണാവുന്ന തൂക്കം 70 കിലോ
അതിന്റെ 90 ശതമാനം അതായത് 63 കിലോ മതിയാകും.
63-70 കിലോ എന്ന നിലവാരത്തില്‍ ജീവിതകാലം തൂക്കം
നിലനിര്‍ത്തിയാല്‍ നിരവധി രോഗങ്ങളെ
(പ്രഷര്‍,പ്രമേഹം,ഉയര്‍ന്ന കോളസ്ട്രോള്‍,
പൊണ്ണത്തടി,സന്ധിരോഗങ്ങള്‍,ഹൃദ്രോഗം)തടയാം.
കിലോയിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ
വര്‍ഗ്ഗം(സ്ക്വയര്‍) കൊണ്ടു ഹരിച്ചാല്‍
70 നെ 1.7 ഗുണം 1.7 കൊണ്ടു ഹരിച്ചാല്‍ മാതൃകാപരമായ്
ബോഡി മാസ് ഇന്‍ഡക്സ്(ബി.എം.ഐ) കിട്ടും.
അതു 23 ല്‍ കുറവാകുന്നതാണു നല്ലത്.
പുരുഷന്മാരില്‍ പൊക്കിള്‍ വണ്ണം 90 സെന്റിമീറ്ററില്‍ കവിയരുത്.
വനിതകള്‍ക്കു 85 സെന്റിമീറ്റര്‍ മതി.
പൊക്കിള്‍ഭാഗത്തെ വണ്ണം അരക്കെട്ടു(ഹിപ്) വണ്ണത്തിന്റെ
90 ശതമാനത്തില്‍ കവിയരുത്.
മെയ്യങ്ങാത്ത സെഡന്ററി(ഓഫീസ്) ജോലി ചെയ്യുന്നവര്‍
അന്നജ(സ്റ്റാര്‍ച്ച്) ഭക്ഷണം(അരി,ഗോതമ്പ്,ഉരളക്കിഴങ്ങ്) കുറയ്ക്കണം.
3 ദോശ 3 ഇഡ്ഡ്ലി,രണ്ടു കപ്പു ചോര്‍ മതിയാകും.
വയര്‍ നിറക്കാന്‍ പയര്‍,കടല,മുട്ടയുടെ വെള്ള,ചെറുമീന്‍,പച്ചക്കറികള്‍
ഇവ ഇഷ്ടം പോലെ കഴിക്കാം.
പക്ഷികളുടെ ഇറച്ചിയും മൂക്കു മുട്ടെ തട്ടാം.
എന്നാല്‍ മൃഗങ്ങളുടെ മാംസം ഒഴിവാക്കണം.
കാള,പോത്ത്,പോര്‍ക്ക്,ഒട്ടകം മുതലായവ ഒരിക്കലും കഴിക്കരുത്.
നമ്മെ ബാധിക്കുന്ന നിരവധി രോഗങ്ങള്‍ക്കു
(കാന്‍സര്‍,ഹൃദ്രോഗം, പ്രഷര്‍,സ്ട്രോ,ക്ക്പൊണ്ണത്തടി)
കാരണം മൃഗ ഇറച്ച്കള്‍ ആണെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല.
കൊഴി ഇറച്ചിയുടെതൊലി നീക്കം ചെയ്തിട്ടു വേണം കഴിക്കാന്‍.
സ്വയം പാകം ചെയ്തത്,അല്ലെങ്കില്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം
കഴിച്ചാല്‍ നിരവധി രോഗങ്ങളെ തടയാം.
ആണ്‍കുട്ടികളേയും പാചകം പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ആവിയില്‍ പാചകം ചെയ്ത ഭക്ഷണം ഉത്തമം.
വറത്തതും പൊരിച്ചതും ദോഷം ചെയ്യും.
ഇഡ്ഡലി,പുട്ട്, കൊഴുക്കട്ട,ആവിയില്‍ എടുത്ത അട,കഞ്ഞി
ഇവ ഏറ്റവും നല്ലത്.ദോശ,പാലപ്പം,ഉണക്കിയ അട എന്നിവ അധമം.
മുളപ്പിച്ച പയര്‍,കടല എന്നിവ കൂടുതല്‍ പോഷകം തരും.ഗ്യാസ് തടയും
അവ ഇഷ്ടം പോലെ കഴിച്ചു വയര്‍ നിറക്കാം.
ഊണിനു മുമ്പു വെജിറ്റബിള്‍ സൂപ്പു ശീലമാക്കിയല്‍ ചോറിന്റെ അളവു കുറക്കാം.
ബുഫേ ഡിണ്ണറുകളില്‍ വീണ്ടും വീണ്ടും എടുത്ത് അളവില്ലാതെ കഴിക്കരുത്.
ആദ്യം തന്നെ വേണ്ട അളവു പാത്രത്തില്‍ എടുക്കുക.
പിന്നീട് എടുക്കുന്ന ശീലം ഒഴിവാക്കണം.
ഐസ്ക്രീം പകുതി മാത്രം കഴിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക.
പച്ചക്കറികള്‍ പഴകിയാലും വല്ലാതെ വേവിച്ചാലും ഗുണം പോകും.
കഴ്യുന്നതും പുതിയവ ആവണം.പച്ചയായോ ആവിയില്‍ വച്ചോ കഴിക്കുക.
പാകമായിക്കഴിഞ്ഞാല്‍ 2 ദിവസ്ം മാത്രമേ പഴങ്ങള്‍ പൂര്‍ണ്ണ ഫലം നല്‍കയുള്ളു.
പഴകിയ പഴം ഗുണം തരില്ല.
കീടനാശികള്‍ തളിച്ച പഴം ,പച്ചക്കറികള്‍ ഏറെ നേരം ഉപ്പുവെള്ളത്തില്‍ ഇട്ട ശേഷം
പല തവണ കഴുകി ഉപയോഗിക്കുക.
അച്ചാര്‍ ഉപയോഗം കഴിവതും കുറക്കുക.
ഉപ്പേരി,പപ്പടം എന്നിവ കഴിയുന്നതും ഒഴിവാക്കുക.
പപ്പടം ചുട്ടു കഴിക്കുന്നതാവും നല്ലത്.
ഒരിക്കല്‍ ചൂടാക്കിയ എണ്ണ സൂക്ഷിച്ചു വച്ച് വീണ്ടും ഉപയോഗിക്കുന്നതു
ഒഴിവാക്കുക,ഫ്രീ റാഡിക്കിള്‍ എന്ന ദോഷ വസ്തുക്കള്‍ പലതവണ ചൂടാക്കുന്ന എണ്ണ,വറത്റ്റവ,പൊരിച്ചവ
എന്നിവയില്‍ കൂടും.കാന്‍സര്‍,ഹൃദ്രോഹം,പ്രഷര്‍ എന്നിവ ഉണ്ടാകാന്‍ ഫ്രീ റാഡിക്കലുകള്‍ കാരണമാവും.
പുതിയ പച്ചക്കറി,പഴങ്ങള്‍ എന്നിവയില്‍ ഉള്ള ആന്റിഓക്സൈഡുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കും.
ഒരിക്കല്‍ പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വച്ച് വീണ്ടും എടുത്തു ചൂടാക്കുന്നതും
ഫാസ്റ്റ്ഫുഡ്(ദൃതഭക്ഷണം) തന്നെ.അങ്ങനെ ചെയ്യുമ്പോള്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകും.
ഒഴിവാക്കാന്‍ പറ്റാത്ത പക്ഷം ധാരാളം പുതിയ പച്ചക്കറികളും പഴങ്ങളും ഒപ്പം കഴിക്കുക.
എട്ടോ അതില്‍ കൂടുതലോ(പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍) ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം.
മദ്യം ഒഴിവാക്കുന്നതാണു നമുക്കും വീട്ടുകാര്‍ക്കും നാട്ടിനും നല്ലത്.
കഴിക്കേണ്ടി വരുമ്പോള്‍ കുറഞ്ഞ അളവ് കൂടുതല്‍ സമയം കൊണ്ടു സിപ് ചെയ്യുക.
മദ്യം പെട്ടെന്നു കുടിച്ചു തീര്‍ക്കുകയാണു മലയാളിയുടെ ശീലം
(ശീഘ്രസ്കലനം പോലെയാണു മലയാളിയുടെ കുടി)
അതു ദോഷം ചെയ്യും. കോഴിക്കോടന്‍ ഹല്‍വാ പോലിരിക്കുന്ന കരള്‍ ചകിരി പോലെയാവും
തുറ്റര്‍ച്ചയായി കുടിച്ചാല്‍.മഞ്ഞപ്പിത്തം വന്നവര്‍ യാതൊരു കാരണവശാലും മദ്യപാനം നടത്തരുത്.

Friday, March 13, 2009
അവിവാഹിതര്‍ക്കും ഒരു വഴികാട്ടി
അവിവാഹിതര്‍ക്കും ഒരു വഴികാട്ടി
കുഞ്ഞുങ്ങള്‍ ജനിക്കുന്നതു മാതാവിന്റെ
20-30 പ്രായതിനിടയില്‍ ആവണം.
കടിഞ്ഞൂല്‍ പ്രസവത്തിനു പറ്റിയ ഏറ്റവും നല്ല പ്രായം 23
അതിനാല്‍ പെണ്‍കുട്ടികലള്‍ 20 നോടടുപ്പിച്ചു വിവാഹിതരാകുന്നതാണു
നല്ലത്.
മിക്കപ്പൊഴും അതു സാദ്യമായെന്നു വരില്ല.
എങ്കിലും 26-28 പ്രയത്തിലെങ്കിലും വിവാഹിതയാവുക.
വിവാഹത്തിനു മുമ്പു ട്രയൈലിനായി ലൈംഗീക ബന്ദ്ധത്തില്ഏര്‍പ്പെടാതിരിക്കയാണു നല്ലതു.
അനുയോഗ്യമായ പരിതസ്ഥിതികളല്ലാത്തതിനാല്‍ മിക്കപ്പോഴും വിജയിക്കാതെ പോകും.
പ്രോസ്റ്റിറ്റ്യൂട് ട്രോമ(വേശ്യാഘാതം) എന്ന അവസ്ഥ ഉണ്ടാകാം.
പില്‍ക്കാലത്തത് ലൈംഗീക പരാജയത്തില്‍ കലാശിക്കാം
മാതാപിതാക്കളില്‍ ഒരാള്‍ പ്രമേഹരോഗിയാണെങ്കില്‍ മക്കളില്‍ പകുത്പ്പേര്‍ക്കു പ്രമേഹം
പാരമ്പര്യമായി കിട്ടും.
മാതാപിതാക്കള്‍ ഇരുവര്‍ക്കും പ്രമേഹമുണ്ടെങ്കില്‍
എല്ലാ മക്കള്‍ക്കും പ്രമേഹം കിട്ടും.
അതിനാല്‍ ഇരുകുടുംബങ്ങളും പാരമ്പര്യ പ്രമേഹകാരാകാതിരിക്കുന്നതാണു
നല്ലത്.
കടുത്ത പ്രേമം ആണെങ്കില്‍ ഒഴിവാക്കേണ്ട
ആധിനിക ചികില്‍സ വഴി പ്രമേഹം ഇല്ലാത്ത ആലെപ്പോലെ തന്നെ
പ്രമേഹരോഗികള്‍ക്കും ഇക്കാലത്തു ജീവിക്കാം.
വിവാഹതിനു മുന്‍പു ഒരുവൈദ്യ പരിശോധനക്കു വിധേയമാകുന്നതാണു
നല്ലത്.
പെണ്‍കുട്ടി അള്‍ട്രാ സൗണ്ട് പരിശോധനക്കു വിധേയയായി ഗര്‍ഭപാത്രം ഓവറി ഇവക്കു
തകരാറില്ല എന്നുറപ്പു വരുത്തണം
പുരുഷം ബീജ പരിശോധനക്കു വിധേയനായി പുനരുല്‍പ്പാദനശക്തി ഉള്ളവന്‍ ആണെന്നുറപ്പുവരുത്തണം
മുന്‍ ലൈംഗീക ബന്ധം(എതിര്‍ ലിംഗം അഥവാ സ്വന്ത ലിംഗം)ഉണ്ടായിട്ടുണ്ടെങ്കില്‍
വി.ഡി. ആര്‍ എല്‍,എച്ച്.ഐ.വി തുടങ്ങിയ പരിശോധനകള്‍ക്കു വിധേയമായ
ശേഷം മാത്രം വിവാഹം കഴിക്കുക
വിവാഹിതരെ ഒരുക്കുവാനുള്ള സെമിനാറുകള്‍ പലയിടത്തും നടത്തപ്പെടാറുണ്ട്.
അവയില്‍ ഏതിലെങ്കിലും പങ്കെടുക്കുന്നതും നല്ലതാണു

Wednesday, March 11, 2009
വിവാഹിതര്‍ക്കൊരു വഴികാട്ടി
വിവാഹിതര്‍ക്കൊരു വഴികാട്ടി
ആദ്യത്തെ കുഞ്ഞിനു വേണ്ടി ധൃതി കൂട്ടണം
രണ്ടമത്തേത് 3-5 വര്‍ഷം കഴിഞ്ഞു മതി.
കുട്ടികള്‍ ഒന്നോ രണ്ടോ മതി.
ആദ്യപ്രസവത്തിനു പറ്റിയ പ്രായം23.
വിവാഹസശേഷം ലൈംഗികബന്ധം തുടങ്ങുമ്പോള്‍
യുവതികള്‍ക്കു മൂത്രത്തില്‍ അണുബാധ ഉണ്ടാകാം.
ഹണിമൂണ്‍ സിസ്റ്റൈറ്റിസ് അഥവാ മധുവിധു രോഗം
എന്നാണിതിനു പേര്‍.
മൂത്രപരിശോധനയും കള്‍ച്ചര്‍ പരിശോധനയും
കൃത്യമായ രോഗനിര്‍ണ്ണയത്തിനാവശ്യമാണ്.
പരിചയസന്‍പന്നനായ/യായ ഒരു ഗൈനക്കോളജിസ്റ്റിനെ
നേരില്‍ കണ്ടു ഉപദേശം തേടണം.
വേണമെന്നു തോന്നുമ്പോള്‍ മാത്രം ഗര്‍ഭം ധരിക്കുക.
നിരവധി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുണ്ട്.
നിങ്ങള്‍ക്കു പറ്റിയതേതെന്നറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നേരില്‍ കാണുക.
ഗര്‍ഭം ധരിച്ച ശേഷം അലസിപ്പിക്കുന്നതിലും നല്ലത് ഗര്‍ഭം ധരിക്കാതെ നോക്കുന്നതാണ്.
അനാവശ്യ ഗര്‍ഭം 15 ദിവസങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നു വയ്ക്കുക.
12 ആഴ്ച് കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം അപകടം പിടിച്ചതാണ്.
മൂത്രപരിശോധന വഴി ആര്‍ത്തവം മുടങ്ങിയാലുടന്‍
നിങ്ങള്‍ക്കു സ്വയം ഗര്‍ഭധാരണം കണ്ടുപിടിക്കാം.
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം വേണം പരിശോധനാവിധേയമാക്കാന്‍
.
നവജാതശിശുവിനു തൂക്കം കുറഞ്ഞാല്‍
പില്‍ക്കാലത്തു പ്രമേഹം,പ്രഷര്‍,ഹൃദ്രോഗം,പക്ഷാഘാതം,പൊണ്ണത്തടി
എന്നിവ പിടിപെടാന്‍ സാധ്യത കൂടും.(ബാര്‍ക്കര്‍ മതം)
അതിനാല്‍ ചിട്ടയായ ഗര്‍ഭകാല പരിചരണം നേടി 3 കിലോ ഉള്ള
കുഞ്ഞിനു ജന്മം നല്‍കണം.
അതിനു ഗര്‍ഭകാലത്തു കുറഞ്ഞതു 10 തവണ ശാരീരിക പരിശോധനകള്‍ക്കും
3 തവണ അള്‍ട്രാസൗണ്ട് പരിശോധനക്കും വിധേയ ആകണം.
അള്‍ട്രാസൗണ്ട് പരിശോധന ദോഷം ചെയ്യില്ല.
ഗുണം ചെയ്യും.
കുഞ്ഞിനെ മുലകൊടുത്തു വളര്‍ത്തണം.
കുഞ്ഞിനു ബുദ്ധിയും കരുത്തും മുക സൗന്ദര്യവും വേണമെങ്കില്‍
മുലപ്പാല്‍ തന്നെ കൊടുക്കണം.
ഉള്വലിഞ്ഞ മുലഞെട്ടുള്ളവര്‍ പ്രസവത്തിനു മുമ്പു തന്നെ അതിനു പരിഹാരം തേടണം.
പ്ലാസ്റ്റിക് സിറിഞ്ചുപയോഗിച്ച് അതെങ്ങനെ പരിഹരിക്കാം എന്നു ഡോക്ടര്‍ കാട്ടിത്തരും.
കുഞ്ഞങ്ങള്‍ക്കു പശു,ആട്,എരുമ തുടങ്ങിയ
മൃഗങ്ങളുടെ പാല്‍ ഒരുകാരണവശാലും കൊടുക്കരുത്.
കുപ്പിപ്പാലും പാല്‍പ്പൊടികളും ഒഴിവാക്കുക.
തൊട്ടിലും പാടില്ല.
തൊട്ടിലാട്ടുന്ന കരങ്ങള്‍ ഇന്നു പഴംകഥ.
താളം പിടിക്കുന്ന കരങ്ങള്‍ മതി.

Tuesday, March 10, 2009
പെരുമ്പടവത്തിന്റെ ഒരു കീറ് ആകാശം
ഇനിയും തോമസ്സിനെ വേണ്ടാത്ത റോസി
ചിലര്‍ പറയും അടുത്ത ജന്മത്തിലും
അതേ അഛന്‍ റേയും അമ്മയുടേയും
മക്കാളായി ജനിച്ചാല്‍ മതി.
ഇതേഭാര്യയും മക്കളും എന്നൊക്കെ.
ഇങ്ങനെയൊക്കെ കള്ളം അടിച്ചു വിടുന്നവരെ
ഞെട്ടിച്ചു റോസി തോമസ്.
അതേ ധിക്കാരിയുടെ
കാതല്‍ എഴുതിയ,ഇവന്‍ എന്‍റെ പ്രിയ പുത്രന്‍
എഴുതിയ ടി.ജെ.തോമസ്സിനെ അടുത്ത ജന്മത്തില്‍
ഭര്‍ത്താവായി വേണ്ട എന്നുപറയാന്‍ ധൈര്യം കാട്ടിയത്
തെമ്മാടിക്കുഴിയില്‍ കിടക്കുന്ന എം.പി.പോളിന്‍റെ മകള്‍
റോസി.
അവരുടെ കഥ നോവലാക്കി പെരുമ്പടവം.
പെരുമ്പടവത്തിന്‍റെ ഒരു കീറ് ആകാശം
അഥവാ തിരികല്ലു തേടി ഒരു ധാന്യമണി.
നാടകകൃത്തും നിരൂപകനും ആര്‍ട്ടിസ്റ്റും മറ്റും ആയിരുന്ന
സി.ജെ തോമസ്സിന്‍റെ(1918-1960)
ജീവിതത്തെ ആധാരമാക്കി
രചിച്ച നോവലാണ്
(സങ്കീര്‍ത്തനം ബുക്സ് 2007 ഡിസംബര്‍)
സി.ജെ എല്‍ദോ ആയി പ്രത്യക്ഷപ്പെടുന്നു.
റോസി വര്‍ഷ ആയും
പ്രൊഫ.എം. പി. പോള്‍ രാമനാഥനായും
ബഷീര്‍ കബീര്‍ ആയും ദേവ് കേശവപിള്ള ആയും
കാഞ്ഞിരപ്പള്ളിക്കാരന്‍ ഡി.സി
കിഴക്കേമുറി ഡൊമിനിക് എന്ന കൊച്ചു സാര്‍ ആയും
കാരൂര്‍ വെറും നീലകണ്ഠപ്പിള്ള മാത്രം ആയും
പോഞ്ഞിക്കര റാഫി റപ്പേല്‍
ആയും ശോഭനാ പരമേശ്വരന്‍ നായര്‍
വെറും പരമേശ്വരന്‍ നായര്‍ ആയും
പ്രത്യക്ഷപ്പെടുന്നു.
വി.ടി , വെള്ളിത്തുരുത്തേല്‍ തൃപ്പന്‍ പട്ടേരി
ആയും മുണ്ടശ്ശേരി മുല്ലശ്ശേരി ആയും
തകഴി ടി.ശിവശങ്കരപ്പിള്ള ആയും
ചങ്ങന്‍പുഴ ഗന്ധര്‍വന്‍ കൃഷ്ണപിള്ള ആയും
പൊന്‍കുന്നം വര്‍ക്കി ഹേമഗിരി വര്‍ക്കി ആയും
കൗമുദി ബാലന്‍ ?പ്രസാദചന്ദ്രന്‍ ആയും
എം.ഗോവിന്ദന്‍ ഗോവിന്ദന്‍ ആയും
പ്രത്യക്ഷപ്പെടുന്നു.
അകാലത്തില്‍ ഒഴിവാക്കപ്പെടുന്ന
വീണാധരി ഗീത
ആരാണെന്നു മനസ്സിലാകുന്നില്ല.
ജീവിച്ചിരുന്നതോ ജീവിച്ചിരിക്കുന്ന ഏതെങ്കിലും
കഥാപാത്രമോ
പെര്‍മ്പടവത്തിന്‍റെ കപോത കല്‍പ്പിതമോ എന്നറിഞ്ഞു കൂടാ.
സി.ജെയുടെ ചില വാചകങ്ങള്‍ അദ്ദേഹത്തിന്‍റേ തെന്നു പറഞ്ഞു തന്നെ
ഈ നോവലില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:
"പൂം പൊടി വീഴാന്‍ പെണ്‍പൂവിന്‍റെ കീലാഗ്രം വിടരുന്നത്
വാല്‍സ്യായന സൂത്രം വായിച്ചിട്ടല്ല"(പേജ്143)
പൂണൂല്‍ വലതു തോളിലും ഇടതു തോളിലും തരാതരം മാറിമാറി ഇടുന്ന
ത്വാത്തികാചാര്യനെക്കുറിച്ച്
"മഹാസൂത്രശാലി; അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍
ആരുടെ തോളിള്‍ കൈ ഇടണമെന്നാണ് മൂപ്പരുടെ ചിന്ത" (പേജ് 255).
കവയത്രി മേരിജോണ്‍ കൂത്താട്ടുകുളത്തിന്‍റെ സഹോദരനായിരുന്ന തോമസ്.
ആദ്യം പുരോഹിതനാകാന്‍ പോയി ളോഹ ഊരി തിരിച്ചു പോന്നു.
കുറെ നാള്‍ അധ്യാപകന്‍.
പിന്നെ നിയമ പഠിച്ചു.എസ്.എഫ് .കാരനായി.
കമ്മ്യൂണിസ്റ്റായി.
5-6 കൊല്ലം കഴിഞ്ഞു രാജി വച്ചു.
പിന്നീടു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി.
എം.പി പോളിന്‍റെ ടൂട്ടോറിയലില്‍ അധ്യാപകനായി.
റോസിയുമായി പ്രണയത്തിലായി.
"ഇവന്‍ എന്‍റെ പ്രിയ സി.ജെ" എന്ന ജീവിതസ്മരണയില്‍ ഇക്കാര്യം
റോസി വിവരിക്കുന്നുണ്ട്.
സോഷ്യലിസം,മതവും കമ്മ്യൂണിസവും ,
ധിക്കാരിയുടെ കാതല്‍,
അവന്‍ വീണ്ടും വരുന്നു,ഉയരുന്ന യവനിക,
വിലയിരുത്തല്‍
തുടങ്ങി നിരവധി പുസ്തകങ്ങള്‍ സി.ജെ യുടേതായിട്ടുണ്ട്
10 നാടകങ്ങളും
1128 ല് ക്രൈം 27 ,
ആ മനുഷ്യന്‍ നീ തന്നെ,
ശലോമി,
വിഷവൃഷം
( വിമോചനസമരക്കാലത്തെഴുതിയ രാഷ്ട്രീയ നാടകം)
എന്നിവ സ്വതന്ത്രനാടകങ്ങള്‍.
മറ്റുള്ളവ തര്‍ജ്ജമകള്‍.
ഡമോക്രാറ്റ്.കഥ,പ്രസന്ന കേരളം, നവസാഹിതി,ചക്രവാളം
തുടങ്ങിയവയുടെ
പത്രാധിപസമതിയില്‍ അംഗം ആയിരുന്നു.
സാഹിത്യപ്രവര്‍ത്തകസഹകരണസംഗത്തില്‍ അംഗം
എന്‍.ബി.എസ്സ് പുസ്തകങ്ങളുടെ പുറംചട്ടകള്‍ തയ്യാറാക്കി
എന്‍.ബി.എസ്സ്.എംബ്ലം വരച്ചു.
മസ്തിഷ്കത്തിലെ അര്‍ബുദബാധയാല്‍ 1960 ല്‍
വെല്ലൂരില്‍ വച്ചു ശസ്ത്രക്രിയയെതുടര്‍ന്ന്
ആ ധിക്കാരി മരണമടഞ്ഞു.

Monday, March 9, 2009
അമ്മിഞ്ഞപ്പാല്‍
അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ് മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ
നിശ്ശബ്ദമാക്കപ്പെട്ട കലപ്പ
2009 മാര്‍ച്ച് 8
.പൊന്‌കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുക്യത്തില്‍
പൊങ്കുന്നം വര്‍ക്കി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
കഥാകൃത്ത് സക്കറിയ ആയിരുന്നു മുക്യ പ്രഭാഷണം.
പൊങ്കുന്നത്തു നാലുവര്‍ഷം താനുണ്ടായിരുന്ന കാര്യവും
മുരളി മോഹന്‍ തുടങ്ങിയ കൂട്ടുകാര്‍.മുരളിയുമൊത്തു
പാന്‍പാടിയില്‍ പോയോര്‍മ്മ നശിച്ചിരുന്ന വര്‍ക്കിസാറിനെ കണ്ട ന്കാര്യം.
എലിക്കുളത്തു വീടിനടുത്തുണ്ടായിരുന്ന വായനശാല,
അവിടുണ്ടായിരുന്ന നാലരമാലകളിലെ പുസ്തകങ്ങള്‍,
മൈസൂറിലും ബോംബെയിലും നിന്നു വായിച്ച ഇംഗ്ലീഷ്
പുസ്തകങ്ങള്‍ അവ തന്നെ എഴുത്തുകാരനാക്കിയ കഥ,
കത്തോലിക്കര്‍ക്കു ബൈബിള്‍ വായന നിരോധിക്കപ്പേട്ടിരുന്ന കാര്യം
ജോസഫ് പുലിക്കുന്നേലിന്റെ മലയാളം ബൈബിള്‍ തര്‍ജ്ജമ,
അതു ചെയ്ത ദോഷം,വായനശാലകള്‍ ചെയ്യുന്ന ഗുണം,
രാഷ്ട്രീയം വായന ശാലകള്‍ക്കു ചെയ്യുന്ന്‍ ദോഷം എന്നിവയെല്ലാം
പരാമര്‍ശന വിധേയമായി
.വര്‍ക്കിസാര്‍ നാലു കൊല്ലം മാത്രമേ പൊങ്കുന്നത്തുണ്ടായിരുന്നു
എന്നും പുസ്തകം കൊണ്ടു നടന്നു വിറ്റിരുന്നു എന്നും
കൊട്ടുകാപ്പള്ളിയെ പോലുള്ളവര്‍ പുസ്തകത്തിന്റെ
വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയിരുന്നു എന്നു തുടങ്ങി
ചുരുക്കം ചില വാചകങ്ങള്‍ വര്‍ക്കി സാറിനെ ക്കുറിച്ചും പറഞ്ഞു
എന്നതൊഴിച്ചാല്‍ പ്രസംഗത്തില്‍ ഏറിയ പങ്കും തന്നെ ക്കുറിച്ചും
വായനയെക്കുറിച്ചുമാണു സക്കറിയ പ്രസംഗിച്ചത്
.ഒരു കവി,കഥാകൃത്ത്,നാടകകൃത്ത്,ചലചിത്രകഥാകൃത്ത്,
ചലചിത്ര നിര്‍മാതാവ്(ചലനം,മകം പിറന്ന മങ്ക)
,ജീവചരിത്രകാരന്‍(പുന്നൂസ് എന്ന അതിരഥന്‍)
ആത്മകഥ(വഴിത്തിരിവ്)സി.പി.യുടെ വിമര്‍ശകന്‍
എന്നിവയെക്കുറിച്ചൊന്നും സ്മൃതിയില്‍ സക്കറിയ പരാമര്‍ശിച്ചില്ല
.കഴിഞ്ഞ 115 കൊല്ലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍
എഴുതപ്പെട്ട നാലോ അഞ്ചോ നല്ല കഥകളെടുത്തല്‍
അതിലൊന്നായ ശബ്ദിക്കുന്ന കലപ്പ എന്ന കഥയെക്കുറിച്ചു പ്പോലും
കഥാകൃത്ത് സക്കറിയ പരാമര്‍ശിച്ചില്ല.ഇന്ത്യന്‍ ഭാഷകളിലെ കഥകള്‍
റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആ സമാഹാരത്തിനു നല്‍കിയ
പേര്‍ ശബ്ദിക്കുന്ന്‍ കലപ്പ എന്നായിരുന്നു
ചുരുക്കത്തില്‍ വര്‍ക്കിസാറിന്റെ കലപ്പ നിശ്ശബ്ദമാക്കപ്പെട്ടു

പൊണ്ണത്തടിച്ചികള്‍ ശ്രദ്ധിക്കുക
പൊണ്ണത്തടിച്ചികള്‍ ശ്രദ്ധിക്കുക
പോളി സിസ്റ്റിക് ഓവറി ഡിസ്സീസ് (പി.സി.ഓ.ഡി)
ലൈംഗിക ഹോര്‍മോനുകളുടെ അസന്തുലിതാവസ്ഥ കാരണം
കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളിലും
മധ്യവയസ്കരായ സ്ത്രീകളിലും
അണ്ഡാശയങ്ങളില്‍ (ഓവറികളില്‍)
നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന സ്ഥിതിവിശേഷമാണ്
പി.സി.ഓ.ഡി
എന്ന പോലിസിസ്റ്റിക് ഒവേറിയന്‍ ഡിസ്സീസ്.
1935-ല്‍ സ്റ്റീന്‍ ലെവന്താള്‍ ആദ്യമായി വൈദ്യശാസ്ത്ര മാസികയില്‍ റിപ്പോര്‍ട്ടു
ചെയ്തതിനാല്‍ സ്റ്റീന്‍ ലെവന്താള്‍ സിന്‍ഡ്രോം എന്നു വിളിക്കപ്പെട്ടു.
ഇപ്പോള്‍ പി.സി.ഓ.ഡി എന്ന അക്രോമിനാല്‍ (Acronym) (ചുരുക്കപ്പേര്‍) വ്യവഹരിക്കപ്പെടുന്നു.
പതോളജി
പുരുഷ ഹോര്‍മോണുകളുടെ അളവു കൂടുന്നതാണു കാറണം. ജീവിത ശൈലിയുമായി ബന്ധപ്പെട്റ്റിരിക്കുന്നു.അമിതഭക്ഷണം വ്യായമക്കുറവ് എന്നിവ ഈ അവസ്ഥക്കു കാരണങ്ങളാണ്.അണ്ഡവിസര്‍ജ്ജനം നടക്കാതെ വരുന്നതാണ് ലക്ഷണങ്ങള്‍ക്കു കാരണം. ഇന്‍സുലിന്‍ ഹോര്‍മോനിന്റെ പ്രവര്‍ത്ത്
സംഭവ്യത
ലോകത്തില്‍ എവിടേയും കാണപ്പെടുന്നു. ഉല്‍പ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആള്‍ക്കാരില്‍ ഈ സ്ഥിതിവിശേഷം കാണപ്പെറ്റുന്നു.ഏഷ്യകാരില്‍ സംഭാവ്യത കൂടുതലാണ്.
അണ്ഡാശയം 2-5 ഇരട്ടി വലുപ്പത്തില്‍ കാണപ്പെടും.
8-10 മില്ലി മീറ്റര്‍ വലുപ്പത്തിലുള്ള നിരവധി കുമിളകള്‍ അണ്ഡാശയത്തില്‍ ഉപരിതലത്തിനു സമീപം
കാണപ്പെറ്റും.
ലക്ഷണങ്ങള്‍
ക്രമം തെറ്റിയ ആര്‍ത്തവചക്രം
അനാവശ്യ രോമവളര്‍ച്ച(ഹെര്‍സ്യൂട്ടിസം)
നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം
ഗര്‍ഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക
അമിതവണ്ണം ( വണ്ണം കൂടത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)
രോഗനിര്‍ണ്ണയം
ലക്ഷണങ്ങള്‍ കൊണ്ടു മാത്രം രോഗനിര്‍ണ്ണയം ചെയ്യാന്‍ കഴിങ്ങേക്കാം
അള്‍ട്രസൗണ്ട് പരിശോധന
ലൈംഗീക ഹോര്‍മോണുകളുടെ അളവു നിര്‍ണ്ണയം
ചികില്‍സ
ലക്ഷണത്തിനനുസരിച്ചു ചികില്‍സ വ്യത്യസ്തമാണ്.
പോണ്ണത്തടിയുണ്ടെങ്കില്‍ തൂക്കം കുറയ്ക്കണം..
രോമവളര്‍ച്ചക്കു സ്പിരണോലാക്റ്റോണ്‍
ആര്‍ത്ത്വക്രമീകരണത്ത്ന്‍ ഹോര്‍മോണ്‍ മിസൃതഗുളികകള്‍ അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍
ക്ലോമിഫിന്‍ ഗുളികകള്‍,പ്രമേഹ ഗുളികകല്‍,ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയല്‍.
ഭവിഷ്യത്തുകള്‍
പി.സി.ഓ.ഡി മെറ്റബോളിക് സിന്‍ഡ്രോമിന്റെ ആദ്യ ലക്ഷ്ണമാണ്.ഭാവിയില്‍ പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവ ഉടലെടുക്കാം.ഇത്തരക്കാറില്‍ ഭാവിയില്‍ ഗര്‍ഭാശയഭിത്തിയില്‍ അര്‍ബുദ്ബാധ കൂടുതലായി കാണപ്പെടുന്നു.
പ്രതിരോധം
പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
ബേക്കറി ഭക്ഷണം ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
ക്രമമായി വ്യായാമം ചെയ്യുക

Labels:
പൊണ്ണത്തടിച്ചികള്‍ ശ്രദ്ധിക്കുക
Monday, March 2, 2009
Om
ഒസ്കാര്‍ അവാര്‍ഡ് വങ്ങിക്കൊണ്ട്
റസൂല്‍ പൂക്കുട്ടി
പറഞ്ഞ ചുരുക്കം ചില വാക്കുകള്‍
എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും.
ഭാരതത്തിന്റെ ഓം എന്ന്‍ അശബ്ദത്തെക്കുറിച്ചാണു പൂക്കുട്ടി സംസാരിച്ചത്.
നിശബ്ദത.
പിന്നെ ഒരു ശബ്ദം.
അതിനുശെഷം കുറേക്കൂടി നീണ്ട നിശ്ശബ്ദത.
ശിവരാത്രി ദിനം കിട്ടിയ സമ്മാനം തന്റെ രാജ്യത്തിനു വേണ്ടി അദ്ദേഹം സമര്‍പ്പിക്കയും ചെയ്തു.
ഹൈമവതഭൂവില്‍ വീരേന്ദ്രകുമാര്‍
ഓം എന്ന പദത്തെക്കുറിച്ചു പറയുന്നതു നോക്കാം.
ബ്രഹ്മാവ് ഓം രൂപത്തിലുള്ള ഗണപതിയെ
ധ്യാനിച്ചുകൊണ്ടു സൃഷ്ടികര്‍മ്മത്തില്‍ മുഴുകി
.സമസ്ത ദേവതകളും ലോകങ്ങളും പ്രപഞ്ചനായകനായ് ഗണപതിയെ ഇങ്ങന്‍ എസ്തുതിച്ചു:
ഓം ഓ ഗണപതി,എല്ലാ പ്രശംശകളും അങ്ങേക്കാണ്.
അങ്ങാണ ആത്യന്ത്യക സത്യം.....
ഓം..ഓം.ഓം ശ്രീഗണേശായ നമ
വിഗ്നേശ്വരപ്രാര്‍ഥനയുടെ ആരംഭം ഇങ്ങനെയാ
ണ്....ഗണപതി ഓംകാരസ്വരൂപിയാണ്.
വളഞ്ഞ തുന്‍പിക്കൈ പ്രണവത്തിന്റെ പ്രതീകവും
.അതുകൊണ്ടാണ് ഗണപതിക്കു വക്രതുണ്ഡന്‍ എന്ന പേരു കിട്ടിയത്.
ദേവനാഗരിലിപിയിലെഴുതുന്ന ഓം ഗജത്തിന്റെ വളഞ്ഞ തുന്‍പിക്കയ്യോടു സാമ്യമുണ്ട്.
തമിഴിലെ ഓം വളഞ്ഞ തുന്‍പിക്കൈ ഉള്ള ഗജസിരസ്സുപോലാണ്.Om

മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍
മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍
(ഒപ്പം ബാല്യകാലസ്മരണകളും) എന്നെ വല്ലാതെ ആകര്‍ഷിച്ച കൃതിയാണ്.മാധക്കുട്ടിയുടെ ഒറ്റക്കഥ പോലും എന്നെ ആകര്‍ഷിച്ചിട്ടില്ല.
പലതും വെറും വട്ട് എന്നും തോന്നിയിട്ടുമുണ്ട്.ഒരുപക്ഷെ ഇംഗ്ലീഷിലായിരുന്നെവെങ്കില്‍
അരുന്ധതിയുടെ ചെറുതിന്റെ തമ്പുരനെ
തോല്‍പ്പിച്ചു ബുക്കര്‍സമ്മാനം വാങ്ങിയേനെ എന്നു പോലും തോന്നാറുണ്ട്.
പ്രൊ.ശ്രീധരമേനോന്റെ
സി.പി രാമസ്വാമി അയ്യര്‍ കേരള ചരിത്രത്തില്‍
എന്നെ വല്ലാതെ ആകര്‍ഷിച്ച മറ്റൊരു പുസ്തക, നാം രിയെന്നു
വിചരിച്ചിരുന്ന പല സംഭവങ്ങളും തെറ്റായിരുന്നു എന്നു തെളിയിച്ചു ശ്രീധരമേനോന്റെ പഠനം.
സി.ശ്രീരാമന്റെ കഥാസമാഹാരം
അതിലെ പന്തിഭോജനം.
ദുരവസ്ഥ
തുടങ്ങിയ കഥകള്‍,
എസ്.മഹാദേവന്‍ തന്‍പിയുടെ
അതിരുകള്‍പ്പുറം എന്ന കഥാസമാഹാരം
.നൂറനാടു റഹിമിന്റെ കായിതം( കലാകൗമുദിയിലെ തുടരന്‍ )
എന്നിവയാണ് എന്നെ ആകര്‍ഷിച്ച മറ്റു ചില കൃറതികള്‍.
എന്നാല്‍ ഇവയെ എല്ലാം കടത്തി വെട്ടി
വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍.
പൊറ്റക്കാടില്‍ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക
യാത്രക്കാരും എഴുതിയ യാത്രവിവരണങ്ങള്‍ വായിച്ചിട്ടുണ്ട്.
എന്നാല്‍ ഇതുപോലെ ആകര്‍ഷിച്ച,പ്രയോജനപ്പെട്ട മറ്റൊരു യാത്രാവിവരണ ഗ്രന്ഥം മലയാളത്തില്‍ ഉണ്ടായിട്ടില്ല.
ഒരു എന്‍സ്യ്ക്ലോപീഡിയ-ഭരതീയ സംസ്കൃതിയുടെ- ആണ് ഈ യാത്രാവിവരണം.ശിവന്‍,കര്‍ണ്ണന്‍,ഗംഗ,പറയിപെറ്റ പന്തിരുകുലം.ഗണപതി.അളക ഗംഗ തുടങ്ങി എത്രയോ വിഷയങ്ങളുടെ വിശദാംശങ്ങള്‍.
കേരള ഭഗത് സിംഗ് വക്കം അബ്ദുള്‍ കാദറിനെ കുറിച്ചും
എഡിന്‍ബറോ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫ്രാങ്ക് സ്മിത്തിനെ കുറിച്ചും
പീറ്റര്‍ സ്റ്റീഫന്‍ ബ്രൂക്കിനെ കുറിച്ചും മറ്റും ആദ്യമായി കേള്‍ക്കുന്നത് ഈ പുസ്തകത്തില്‍ നിന്നുമാണ്‍

Sunday, March 1, 2009
നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍
നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍
ചങ്ങല പിടിക്കിന്‍പോഴും
മതില്‍ കെട്ടുന്‍പോഴും നാല്‍ക്കവലകളില്‍
ചെഗുവേരയുടേയും ഭഗത് സിങിന്റേയും
ചിത്രങ്ങള്‍ ഉയത്തിക്കാട്ടറുനണ്ട്.
എന്നാല്‍ കേരള ഭഗത് സിങ്ങിന്റെ
ചിത്രം ഒരിടത്തും ഉയര്‍ത്തിക്കാട്ടറില്ല.
1917-43 കാലത്തു ജീവിച്ചിരുന്ന വക്കം അബ്ദുള്‍ ചാദര്‍
എന്ന കേരള ഭഗത് സിങ്ങിന്‍ എഅറിയാവുന്നവര്‍
ഇന്നത്തെ തലമുറയില്‍ കാണില്ല.
വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ 404-406 പേജുകളില്‍
അദ്ദേഹത്തെക്കുറിച്ചുള്ള വിവരം ഉണ്ട്.
സ്വാതന്ത്ര്യത്തിനു വേണ്ടി തൂക്കിലേറ്റപ്പെട്ട മല്യാളിയണ് അബ്ദുല്ള്‍ കാദര്‍.സിംഗപ്പൂരില്‍ ഇന്‍ഡിപെന്‍ഡന്റ് ലീഗിന്റെ
പ്രവര്‍ത്തകന്‍.ബ്രിട്ടനെതിരെ ചാരവൃത്തി നടത്തി.
മാതൃഭൂമിയുടെ സാങ്കേതിക ഉപദേശ്ഷ്ടാവായിരുന്നു
.1943 സെപ്തംബര്‍10 ന് 26 വയസ്സില്‍
ബ്രിട്ടീഷ്കാരാല്‍തൂക്കിക്കൊല്ലപ്പെട്ടു.
കൊലമരത്തില്‍ നിന്നും
വന്ദേമാതരം എന്നും
മഹാത്മാ ഗാന്ദ്ധി കീജേ എന്നും
ഭാരത് മാതാ കീജേ എന്നും വിളിച്ചു.
തന്നെ ഒരു ഹിന്ദു സഹോദര്‍നോടൊപ്പം തൂക്കണം എന്നതായിരുന്നു അവസാന ആഗ്രഹം.

Subscribe to:
Posts (Atom)