Saturday, September 20, 2008

പി.മുരളി മോഹന്റെ "ഒരു ദിവസം"

പൊന്‍കുന്നം കാരനായ ഒരു ന്യൂസ്‌പേപ്പര്‍ ബോയിയുടെ കരളുരുകും കദനകഥ.
ജീവിച്ചിരുന്ന പലരും കഥാപാത്രങ്ങള്‍.
മനോരമ ഏജന്റ്‌ അന്തരിച്ച ഇട്ടിര ഈ കൃതിയില്‍ പുനര്‍ജ്ജനിക്കുന്നു.
ഈ നോവല്‍ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ബാലസാഹിത്യ കൃതിയാണ്‌.
അതിസുന്ദരങ്ങളായ ചിത്രങ്ങള്‍ ഈ കൃതിയുടെ പ്രത്യേകതയാണ്‌.
ചെറുപ്പത്തില്‍ മാത്രുഭൂമി വാരികയില്‍ വന്നിരുന്ന ബഷീറിന്റെ ആനവാരിയും പൊന്‍കുരിശൂ തോമ്മയും കാരൂരിന്റെ ( തിരുവല്ല കേശവന്‍ നായരുടേതായിരുനു വാസ്തവത്തില്‍) ബാലചന്ദ്രന്‍ തുടങ്ങിയവയെ ഓര്‍മ്മപ്പെടുത്തി ഈയുള്ളവനെ ഈ ചെറു കൃതി.
ഗ്രീന്‍ ബുക്സ്‌ ആണ്‌ പ്രസാധകര്‍.വില നാല്‍പതു രൂപ.

'''തിരുവിതാംകൂറിലെ പഴയകാലത്തെ താലൂക്ക്‌ ഓഫീസ്‌.'''

തിരുവിതാംകൂറിലെ പഴയകാലത്തെ താലൂക്ക്‌ ഓഫീസ്‌.

ദിവാന്‍ രാമയ്യങ്കാര്‍ ആണ്‌ മണ്ഡപത്തും വാതില്‍ എന്ന പേരു മാറ്റി
താലൂക്ക്‌ ഓഫീസ്‌ എന്നാക്കിയത്‌.
അന്നത്തെ തഹസ്സീല്‍ദാര്‍ പോലീസ്‌ ഓഫീസ്സറും സമ്പ്രതിപ്പിള്ള സബ്‌
ഓഫീസറും ആയിരുന്നു. ഡാണാ നായ്ക്കന്‍, ശിപായിമാര്‍,പ്രവര്‍ത്ത്യാര്‍,
പിള്ള എന്നിവര്‍ക്കും പോലീസ്‌ അധികാരമുണ്ടായിരുന്നു. പോലീസ്‌
മേലധികാരം ദിവാന്‍ജിയ്ക്കായിരുന്നു. അതിനായി ഹജൂര്‍കച്ചേരിയില്‍
പോലീസ്‌ ശിരസ്ത എന്നൊരു
തസ്തിക ഉണ്ടായിരുന്നു. തഹസീല്‍ദാര്‍ക്ക്‌ ഏറെ അധികാരമുണ്ടായിരുന്നതിനാല്‍
ജനങ്ങള്‍ അയാളെ ഏറെ പേടിച്ചിരുന്നു. എഴുത്തുകുത്തുകള്‍ ഓലയിലായിരുന്നു.
അതില്‍ വൈദഗ്ധ്യം ഉള്ള വെള്ളാളപിള്ളമാരെ എല്ല മണ്ഡപത്തും വാതുക്കലും
നിയമിച്ചിരുന്നു. മണ്ഡപത്തും വാതിലിനു സമീപം ഒരു
വെള്ളാള
വീട്‌` നിശ്ചയമായും കണ്ടിരുന്നു.

പോലീസ്‌ കാര്യങ്ങള്‍ക്കു ഒരു സമ്പ്രതിയും മുതല്‍പ്പിടിയും കിഴക്കൂട്ടം
പിള്ളമാരും ഉണ്ടായിരുന്നു.റവന്യൂകാര്യങ്ങള്‍ക്ക്‌ ഒരു രായസം
പിള്ളയും ഡപ്യൂട്ടി രായസം പിള്ളയും ഒരെഴുത്തുകാരനും ഉണ്ടായിരുന്നു.
മേലാവിലേക്ക്‌ എഴുതുന്ന സാധനങ്ങള്‍ (എഴുത്തുകുത്തുകള്‍) ഇവിടുത്തെ
ചെയ്തിയാവിത്‌ എന്നു തമിഴില്‍ ആണു തുടങ്ങിയിരുന്നത്. അവസാനം
ഇയ്ച്ചെയ്തിയെല്ലാം രായസം പിള്ള വായിച്ച്‌(ഇന്നയാളെ), കേള്‍പ്പിച്ചു
വയ്ക്കയും വേണം
എന്നെഴുതിയിരുന്നു.
കിഴക്കൂടം കണക്കെല്ലാം തമിഴിലാണ്‌ എഴുതിയിരുന്നത്‌. മണ്ഡപത്തും വാതുക്കല്‍
കൊടുക്കുന്ന ഹര്‍ജികള്‍,സങ്കടങ്ങള്‍ എന്നിവയിലെ ആദ്യ വാചകം
ഇന്ന മണ്ഡപത്തും വാതുക്കല്‍ ശ്രീപാരകാര്യം ചെയ്‌വാര്‍കള്‍ മുന്‍പാകെ
എന്നായിരുന്നു.
എല്ലാ കച്ചേരിക്കും ഒരു വിളക്കുവയ്പ്പുകാരനും വിളക്കിന്‌
എണ്ണയും ഏതാനും ഇരുമ്പ്‌ മാടമ്പിവിളക്കുകളും ഉണ്ടായിരുന്നു.

അവലംബം


പി.നാരായണന്‍ നായര്‍ ,അരനൂറ്റാണ്ട്‌ എന്‍.ബി.എസ്സ്‌ 1972

Tuesday, September 16, 2008

അക്കമ്മ ചെറിയാന്‍ (വര്‍ക്കി)

അക്കമ്മ ചെറിയാന്‍ (വര്‍ക്കി)
തിരുവിതാംകൂറിലെ ഝാന്‍സി റാണി എന്നറിയപ്പെടുന്ന അക്കമ്മ ചെറിയാന്‍ തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രം സൃഷ്ടിച്ചു. 1938 ഒക്ടോബര്‍ 23 ന്‌ അവര്‍ രാജസന്നിധിയിലേക്കു നയിച്ച ജാഥ ചരിത്രപ്രസിദ്ധമാണ്‌.
ജീവിത രേഖ
1909 ഫെബ്രുവരി 15 ന്‌ കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ ചെറിയന്റെ പുത്രിയായി ജനിച്ചു. പില്‍ക്കാലത്ത്‌ എം.എല്‍ ഏ ആയ റോസമ്മ പുന്നൂസ്‌ സഹോദരി .കാഞ്ഞിരപ്പള്‍ല്‍ള്യിലും ചങ്ങങ്ങനാശ്ശേരിയിലും പഠനം. എറണാകുളം സൈന്റ്‌ തെരേസയില്‍ നിന്നും ബി.ഏ യും മദ്രാസ്‌ യൂണിവേര്‍സിറ്റിയില്‍ നിന്നുമെല്‍.ടി യും പാസ്സായി.കാഞ്ഞിരപ്പളി സെയിന്റ്‌ മേരീസ്‌ സ്കൂളില്‍ പ്രധാനാധ്യാപികയായി.1938 ല്‌ ജോലി രാജിവച്ചു തിരുവിതാകൂര്‍ സ്റ്റേറ്റുകോണ്‍ഗ്രസ്സിന്റെ പന്ത്രണ്ടാമത്തെ സര്‍വ്വാധിപതിയായി കൊട്ടാരത്തിലേക്കു ജാഥ നയിച്ചു.വനിത വിഭാഗമായ ദേശസേവിനിസംഘം കമാന്‍ഡന്റ്‌ ആയി. വട്ടിയൂര്‍ സമ്മേളനത്തില്‍ പങ്കേടുത്തതിന്‌ 1938 ല്‍ അറസ്റ്റിലായി. ഒരു വര്‍ഷം ജയിലില്‍ കിടന്നു. ക്വിറ്റിന്ത്യ സ്മരത്തില്‍ പങ്കെടുത്തതിന്‌ 1940 ലും സ്വതന്ത്രതിരുവിതാംകൂര്‍ ഒരസ്ഥാനത്തെ എതിര്‍ത്തതിനു 1947 ലും അറസ്റ്റു വരിച്ചു. 1947 ല്‌ തിരുവിതാംകൂര്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു 1972 ല്‌ താമ്രപത്രം ലഭിച്ചു. 1952 ല്‍` എം.എല്‍ ഏ ആയിരുന്ന വി.വി.വര്‍ക്കിയെ വിവാഹംകഴിച്ചു. അന്നു മുതല്‍ അക്കമ്മ വര്‍ക്കിയായി. സ്ഥിരതാമസ്സം തിരുവനന്തപുരത്തായിരുന്നു. മകന്‍ ജോര്‍ജു വര്‍ക്കി എഞ്ചിനീയര്‍.
കൃതി
1114ന്റെ കഥ
അവലംബം