പൊന്‌കുന്നം പൊന്നമ്മ
എടത്വായില്‍ ജനിച്ചു പാമ്പാടിയില്‍ ജോലിനോക്കി അവിടെ
വീറ്റുണ്ടാക്കി
കഥകളും നാടകങ്ങളും എഴുതിയ
സാഹിത്യവിദ്വാന്‍ വി.ഐ.വര്‍ക്കി
പൊന്‍കുന്നം വര്‍ക്കി
എന്നാണെഴുതിയതും അറിയപ്പെട്ടതും.
മലയാളത്തിലെ ഏറ്റവും നല്ല അര ഡസന്‍ കഥകള്‍
എടുത്താല്‍ അതിലൊന്നു
വര്‍ക്കിസ്സാര്‍ എഴുതിയ പൊന്‍കുന്നംകാരന്‍ ഒരു കാളഭ്രാന്തന്‍
അച്ചായനേയും അയാളുടെ കാളയേയും കുറിച്ചുള്ള
ശബ്ദിക്കുന്ന് അകല്‍പ്പ
ആയിരിക്കും.
റഷ്യന്‍ ഭാഷയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും
ഓരോ കഥകള്‍ സമാഹരിച്ചു പുസ്തകം ആക്കിയപ്പോള്‍
ആ സമാഹാരത്തിനു നല്‍കിയ പേര് പൊന്‍കുന്നം വര്‍ക്കിയുടെ
കഥയുടേ പേര്
ശബ്ദിക്കുന്ന കലപ്പ-
എന്നതായിരുന്നു.
പച്ചപ്പനം തത്തേ ക്കുറിച്ചു പാടിയയ
വിപ്ലവ കവി ദാമോദരനും
പൊന്‍കുന്നംകാരന്‍.
ഗായകനും (സ്വര്‍ഗ്ഗവാതില്‍ പക്ഷി ചോദിച്ചു)
അഭിനേതാവും (ഗന്ദര്‍വ്വക്ഷേത്രം) ആയ
കെ.പി.ഏ,സി രവി ഇപ്പോള്‍
പൊന്‍കുന്നം രവി ആയി മാറി.
കവിയൂരില്‍ ജനിക്ക മാത്രം ചെയ്ത പൊന്നമ്മ
വെള്ളിത്തിരയിലെ അമ്മ
കവിയൂര്‍ പൊന്നമ്മ
ഏഴു വയസ്സുവരെ വളര്‍ന്നതു
പൊന്‍കുന്നത്തെ ആറര ഏക്കര്‍ പുരയിടത്തിലാണു.
ഇനിയെങ്കിലും നമ്മുടെ ചേച്ചിയെ,
ലാലേട്ടന്റെ അമ്മയെ,
പൊന്‍കുന്നം പൊന്നമ്മ
എന്നു നമുക്കു വിളിച്ചു കൂടേ?
2 comments:
AA VEEDU IPPOLUM UNDO?
AA VEEDU IPPOLUM UNDO?
Post a Comment