ഭൂഗര്‍ഭ പാര്‍ക്കിങ് പൊന്‍കുന്നത്തും
പൊന്‍കുന്ന ത്തെ സിവിള്‍സ്റ്റേ ഷനു 2011 ജനുവരി 28 നു കല്ലിടല്‍ നടന്നതു
വളരെ സന്തോഷം നല്‍കുന്നു.കാഞ്ഞിരപ്പള്ളി താലൂക്കാസ്ഥാനവും പൊന്‍ കുന്നം ചിറക്കടവു
വില്ലേജിന്റെ ആസ്ഥാനവും ആണെങ്കിലും ഏ.കെ.പാച്ചുപിള്ള എന്നതിരുവല്ലാക്കാരന്‍ വരത്തന്റെ
പരിശ്രമത്താല്‍ ഒരു കാലത്ത് സര്‍ക്കാര്‍ ഒഫീസ്സുകള്‍ എല്ലാം പൊന്‍ കുന്നത്തായിരുന്നു.കോടതി,
ഡി.ഈ.ഓ.ഓഫീസ് ട്രഷറി,സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ.കാലാന്തരത്തില്‍ പലതും
കാഞ്ഞിരപ്പള്ളിയില്‍ ആയി.എം.എല്‍.ആയി മാറിയ അല്‍ഫോന്‍സ് കണ്ണന്താനം മുന്‍ കൈ എടുത്തതോടെ
കാഞ്ഞിരപ്പള്ളിയില്‍ അതിമനോഹരമായ ഒരു മിനി സിവിള്‍ സ്റ്റേഷന്‍ ചെറിയസമയത്തിനുള്ളില്‍
നിര്‍മ്മിക്കപ്പെട്ടത് പരക്കെ പ്രശംസിക്കപ്പെട്ടു. പദ്മശ്രീ ജി.ശങ്കര്‍ ഉള്‍പ്പടെ പലരും കണ്ണന്താനത്തെ
വാനോളം പുകഴ്ത്തി.
ബേമിംഗാമില്‍ ഉപരിപഠനം നിര്‍വഹിച്ച ,ലോകമെമ്പാടുമുള്ള വന്നഗരങ്ങളിലെ
കെട്ടിട സമുച്ചയങ്ങള്‍ കണ്ട ജി ശങ്കര്‍ പോലും കാഞ്ഞിരപ്പള്ളിയിലെ മിനി സിവിള്‍ നിര്‍മ്മാണത്തില്‍
വരുത്തിയ ഒരു വന്വീഴ്ച ചൂണ്ടിക്കാട്ടിയില്ല. നഗരമദ്ധ്യത്തിലെ ഒരു വന്‍ കുന്നില്‍ അത്തരമൊരു കെട്ടിടം
പണിയുമ്പോള്‍ ഭൂഗര്‍ഭ നില ഉള്‍പ്പടെ ഏതാനും നിലകള്‍ വാഹനപാര്‍ക്കിംഗിനു വേണ്ടി മാറ്റി വയ്ക്കേണ്ടിയിരുന്നു.
കോട്ടയം നഗരമദ്ധ്യത്തില്‍ വലിയ കുന്നില്‍ സ്ഥിതിചെയ്യുന്ന കളക്റ്റേറ്റ് കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്ത് ഓഫീസ്
പണിതപ്പോഴും ഈ പാളിച്ച പറ്റി.
പൊന്‍ കുന്നത്തെ മിനി സിവില്‍ സ്റ്റേഷന്റെ ആദ്യ പ്ലാനിലും ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യം
നല്‍കിയിരുന്നില്ല.ഈ ന്യൂനത യഥാസമയം കണ്ടെത്തി അതു പരിഹരിക്കണം എന്നാവശ്യപ്പെട്ടത് പൊന്‍ കുന്നത്തെ
സീനിയര്‍ സിറ്റിസണ്‍ ഫോറം ആണെന്നു പറയാന്‍ സന്തോഷമുണ്ട്. ടൗണിലെ പാര്‍ക്കിങ് ബുദ്ധിമുട്ട് അല്‍പ്പമെങ്കിലും
പരിഹരിക്കാന്‍ ഇതു സഹായകമാവും.
ഞങ്ങളുടെ അഭിപ്രായം മാനിച്ച എം.എല്‍.ഏ
പ്രൊഫ.ജയരാജും പി.ഡബ്ലി.ഡി അധികൃതരും നാട്ടുകാരുടെ അകമഴിഞ്ഞ കൃതജ്ഞത അര്‍ഹിക്കുന്നു.
50 കാറുകള്‍ക്ക് പാര്‍ക്കിംഗ് ലഭിക്കുന്ന ഭൂഗര്‍ഭ അറയാണത്രേ നിര്‍മ്മിക്കാന്‍ പോകുന്നത്.അറയുടെ കുറേ ഭാഗം
ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് സ്റ്റോര്‍ ആയി നല്‍കാന്‍ പദ്ധതിയുണ്ടത്രേ.ഭൂഗര്‍ഭഭാഗം മുഴുവന്‍ പാര്‍ക്കിംഗിനായി
മറ്റിവച്ചു സ്റ്റോര്‍ മറ്റേതെങ്കിലും നിലയിലേക്കു മറ്റുന്നതാവും കൂടുതല്‍ പ്രയോജനപ്രദം.
മേലില്‍ പണിയാന്‍ പോകുന്ന സര്‍ക്കാര്‍ ഓഫീസ്സുകളും മറ്റു സ്വകാര്യ വ്യാപാരസമുച്ചയങ്ങളും ഭൂഗര്‍ഭപാര്‍ക്കിങ്
സൗകര്യം ഒരുക്കണം എന്നപേക്ഷ.
ആധുനിക പൊന്‍ കുന്നത്തിന്റെ തലതൊട്ടപ്പന്‍,ക്രൂരമായി കൊലചെയ്യപ്പെട്ട
ഏ.കെ.പാച്ചുപിള്ള
സാറിനു പൊന്‍കുന്നത്തു കാര്യമായ സ്മാരകമില്ല.അദ്ദേഹം
താമസ്സിച്ചിരുന്ന സ്ഥലത്തേക്കു നീളുന്ന റോഡിനു അദ്ദേഹത്തിന്റെ നാമം നല്‍കിയെങ്കിലും
അതിന്ന്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന തുറന്ന പുരുഷ മൂത്രപ്പുരവീഥിയാണ്‍്. നിര്‍മ്മിക്കപ്പെടുന്ന
മിനി സിവിള്‍ സ്റ്റേഷന് എ.കെ.പാച്ചുപിള്ള മെമ്മോറിയല്‍ എന്നു പേരു നല്‍കുന്നത്
ഉചിതമാവും .അങ്കണത്തില്‍ ഒരു ശലഭോദ്യാനവും അതില്‍ പൊന്‍ കുന്നത്തിന്റെ പേര്‍
ലോകമെമ്പാടും ഉള്ള മലയാളി മനസ്സില്‍ല്‍ കുടിയിരുത്തിയ
പൊന്‍ കുന്നം വര്‍ക്കി,
പൊന്‍ കുന്നം ദാമോദരന്‍ എന്നിവരുടെ പ്രതിമകള്‍ കൂടി വച്ചാല്‍ ഏറെ നന്ന്‍.
No comments:
Post a Comment