വക്കീല്‍ ഏ.കെ.പാച്ചുപിള്ള
ആധുനിക പൊന്‍ കുന്നത്തിന്റെ ശില്‍പി
പൊന്‍കുന്നത്തെ ലോകപ്രസിദ്ധമാക്കിയ കഥാകാരന്‍,
ശബ്ദിക്കുന്ന കലപ്പയുടെ സൃഷ്ടാവ്,വര്‍ക്കി സാര് പൊന്‍കുന്ന
ത്തായിരുന്നില്ല ജനിച്ചത്.ആധുനിക പൊന്‍ കുന്നത്തിന്റെ ശില്‍പ്പി
വക്കീല്‍ ഏ.കെ.പാച്ചുപിള്ളയും ജനിച്ചത് അന്യനാട്ടില്‍. വര്‍ക്കിസാര്‍ എടത്വാ ക്കാരന്‍ .പിക്കാലത്ത് താമസിച്ചിരുന്നത് പാമ്പാടിയില്‍ .
എങ്കില്‍ വക്കീല്‍ സാര്‍ തിരുവല്ലാക്കാരന്‍.മെട്രിക്കുലേഷന്‍ പാസായ പാച്ചുപിള്ള സാര്‍ ഹൈറെഞ്ചിലെ പൊട്ടംകുളം എസ്റ്റേറ്റില്‍ കണക്കപ്പിള്ള
ആയിരുന്നു. പിന്നീട് തിരുവനന്തപുരം ലോകോളേജില്‍ നിന്നും\
പ്ലീഡര്‍ഷിപ് പരീക്ഷ പാസ്സായി പൊന്‍ കുന്നത്ത് അഭിഭാഷകനായി.യൂത്ത് ലീഗ് നേതാക്കളുമായി നിയമലംഘടനം ജയിലില്‍ പോയി.
1948 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചുവിജയിച്ചു.പട്ടം താണുപിള്ള 1949 ആഗസ്റ്റ് 10 നു രാജിവച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം രാജിവച്ച 8 എം.എല്‍,ഏ മാരില്‍ ഒരാളായിരുന്നു
പാച്ചുപിള്ള സാര്‍.പിന്നീട് പ്രജാസോ ഷ്യലിസ്റ്റ് പാര്‍ട്ടിയില്‍(പി.എസ്സ്.പി) ചേര്‍ന്നു. നാടകകൃത്ത് എന്‍.എന്‍ പിള്ള യെ പാര്‍ട്ടിയില്‍
ചേര്‍ക്കാന്‍ പട്ടത്തിന്റെ നിര്‍ദ്ദേശപ്രകാരം പാച്ചുപിള്ള ഒളശ യില്‍ ചെന്ന കാര്യം "ഞാന്‍ " എന്ന ആത്മകഥയില്‍ എന്‍ .എന്‍ പിള്ള വിവരിക്കുമ്പോള്‍ ക്കുമ്പോള്‍,വക്കീല്‍ സാറിന്റെ
നഖചിത്രം അതിസുന്ദരമായി അതില്‍ കൊടുത്തിരിക്കുന്നു.
പൊന്‍ കുന്നത്തു സര്‍ക്കാര്‍ ഓഫീസ്സുകള്‍ വരാന്‍ കാരണം വക്കീല്‍ സാര്‍ ആയിരുന്നു.സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍
അദ്ദേഹത്തിന്റെ കൈകളിലായിരുന്നു.ടൗണിന്റെ രൂപകല്‍പ്പന,വായനശാല സ്ഥാപനം,ഇടതു പക്ഷ ചിന്താഗതി പരത്തല്‍,തൊഴിലാളി സംഘടനകള്‍,
അയിത്തോ ച്ചാടനം എന്നിവയില്‍ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.പണ്ഡിതനും ദാര്‍ശനികനും അമൂല്യ ഗ്രന്ഥങ്ങളുടെ സമ്പാദകനും ആയിരുന്നു
എ.കെ.അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം പൊന്‍കുന്നം പബ്ലിക് ലൈബ്രറിയില്‍ സൂക്ഷിക്കപ്പെടുന്നു.
അവിവാഹിതനായിരുന്ന ഏ.കെ.പിള്ള സാര്‍ ദാരുണമാം വിധം കൊല്ലപ്പെട്ടത് നാട്ടുകാരെ ഒന്നടങ്കം ദുഖിതരാക്കി.
30 3. 1957 രാത്രി അദ്ദേഹം സ്വസതിയില്‍ വച്ചു കൊല്ലപ്പെട്ടു.
പട്ടം താണുപിള്ള,.റോസമ്മ പുന്നൂസ്,പി.ടി .പുന്നൂസ്,പട്ടം ,കുഞ്നികൃഷ്ണപിള്ള
എന്നിവര്‍ സ്ഥലത്തെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ഏ.കെ.പാച്ചുപിള്ളസ്സാറിന് അനുയോജ്യമായ ഒരു സ്മാരകം പൊന്‍ കുന്നത്ത് നിര്‍മ്മിക്കപ്പെടട്ടെ എന്നു നമുക്കാശിക്കാം