ആര്‍ക്കിടെക്ട് ജി.ശങ്കര്‍ കാണാതെ പോയത്
അര്‍ക്കിടെക്റ്റ് ജി.ശങ്കര്‍ ഫെബ് 25 വ്യാഴാഴ്ച മനോരമയിലെ കോളത്തില്‍
അടുത്ത കാലത്തു പണിതീര്‍ത്ത കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനെ
പുകഴ്ത്തി എഴുതിയതു വായിച്ചു.
രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക്റ്റ്,നിശ്ചിത സമയത്തിനു മുമ്പു പണിതീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ ആളുകളും
അതിന്റെ ജീവാത്മാവും പരമാത്മാവും ആയ സ്ഥലം എം.എല്‍.എ
അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ മുക്തകണ്ഠം പ്രശംസ അര്‍ഹിക്കുന്നു.
സംശയം ഇല്ല.എന്നാല്‍ ജി.ശങ്കറെ പോലെ ദൂരകാഴ്ച്ചയുള്ള ലോകം
മുഴുവന്‍ ചുറ്റിക്കറങ്ങിയബേമിംഗാമില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ
ഒരു ആര്‍ക്കിടീക്ടില്‍ നിന്നും കുറേ കൂടി
മെച്ചപ്പെട്ട,ദൂരക്കാഴ്ചയുള്ള വിമര്‍ശനം പ്രതീക്ഷിച്ചു.
കുറ്റം ചൂണ്ടിക്കാട്ടുന്നതു മറ്റുള്ള
സ്ഥലങ്ങളില്‍ ആ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ്.
നഗരങ്ങളിലും ടൗണുകളിലും ഭാവിയില്‍ മാത്രമല്ല ഇപ്പോള്‍ തന്നെ
വാഹന്‍പാര്‍ക്കിംഗ് വന്‍പ്രശനമാണല്ലോ.കാഞ്ഞിരപ്പള്ളിയിലെ ഉയര്‍ന്ന
കുന്നില്‍ മിനി സ്റ്റേഷന് പണിതപ്പോള്‍ അടിയിലത്തെ ഏതാനും നിലകള്‍
മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സ്റ്റേഷന് ആയി പണിതിരുന്നുവെങ്കില്‍ ടൗണിലെ
വാഹനപാര്‍ക്കിംഗിനു പരിഹാരം ആയേനെ.
കൂടാതെ സര്‍ക്കാരിനുവരുമാനവും.
ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശങ്കറെപ്പോലുള്ള ഒരാര്‍ക്കിടെക്റ്റില്‍
നിന്നും ഇത്തരം ഒരു നിര്‍ദ്ദേശം എന്നെപ്പൊലുള്ളവര്‍ പ്രതീക്ഷിച്ചു.
സദയം ക്ഷമിക്കുക
1 comment:
ഭൂഗര്‍ഭ പാര്‍ക്കിങ് പൊന്‍കുന്നത്തും
പൊന്കുന്ന ത്തെ സിവിള്‍സ്റ്റേ ഷനു 2011 ജനുവരി 28 നു കല്ലിടല്‍ നടന്നതു
വളരെ സന്തോഷം നല്കുന്നു.കാഞ്ഞിരപ്പള്ളി താലൂക്കാസ്ഥാനവും പൊന്‍ കുന്നം ചിറക്കടവു
വില്ലേജിന്റെ ആസ്ഥാനവും ആണെങ്കിലും ഏ.കെ.പാച്ചുപിള്ള എന്നതിരുവല്ലാക്കാരന്‍ വരത്തന്റെ
പരിശ്രമത്താല്‍ ഒരു കാലത്ത് സര്‍ക്കാര്‍ ഒഫീസ്സുകള്‍ എല്ലാം പൊന്‍ കുന്നത്തായിരുന്നു.കോടതി,
ഡി.ഈ.ഓ.ഓഫീസ് ട്രഷറി,സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ.കാലാന്തരത്തില്‍ പലതും
കാഞ്ഞിരപ്പള്ളിയില്‍ ആയി.എം.എല്‍.ആയി മാറിയ അല്‍ഫോന്‍സ് കണ്ണന്താനം മുന്‍ കൈ എടുത്തതോടെ
കാഞ്ഞിരപ്പള്ളിയില്‍ അതിമനോഹരമായ ഒരു മിനി സിവിള്‍ സ്റ്റേഷന് ചെറിയസമയത്തിനുള്ളില്‍
നിര്‍മ്മിക്കപ്പെട്ടത് പരക്കെ പ്രശംസിക്കപ്പെട്ടു. പദ്മശ്രീ ജി.ശങ്കര്‍ ഉള്‍പ്പടെ പലരും കണ്ണന്താനത്തെ
വാനോളം പുകഴ്ത്തി.
ബേമിംഗാമില്‍ ഉപരിപഠനം നിര്‍വഹിച്ച ,ലോകമെമ്പാടുമുള്ള വന്‍നഗരങ്ങളിലെ
കെട്ടിട സമുച്ചയങ്ങള്‍ കണ്ട ജി ശങ്കര്‍ പോലും കാഞ്ഞിരപ്പള്ളിയിലെ മിനി സിവിള്‍ നിര്‍മ്മാണത്തില്‍
വരുത്തിയ ഒരു വന്‍വീഴ്ച ചൂണ്ടിക്കാട്ടിയില്ല. നഗരമദ്ധ്യത്തിലെ ഒരു വന്‍ കുന്നില്‍ അത്തരമൊരു കെട്ടിടം
പണിയുമ്പോള്‍ ഭൂഗര്‍ഭ നില ഉള്‍പ്പടെ ഏതാനും നിലകള്‍ വാഹനപാര്‍ക്കിംഗിനു വേണ്ടി മാറ്റി വയ്ക്കേണ്ടിയിരുന്നു.
കോട്ടയം നഗരമദ്ധ്യത്തില്‍ വലിയ കുന്നില്‍ സ്ഥിതിചെയ്യുന്ന കളക്റ്റേറ്റ് കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്ത് ഓഫീസ്
പണിതപ്പോഴും ഈ പാളിച്ച പറ്റി.
പൊന്‍ കുന്നത്തെ മിനി സിവില്‍ സ്റ്റേഷന്റെ ആദ്യ പ്ലാനിലും ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യം
നല്‍കിയിരുന്നില്ല.ഈ ന്യൂനത യഥാസമയം കണ്ടെത്തി അതു പരിഹരിക്കണം എന്നാവശ്യപ്പെട്ടത് പൊന്‍ കുന്നത്തെ
സീനിയര്‍ സിറ്റിസണ്‍ ഫോറം ആണെന്നു പറയാന്‍ സന്തോഷമുണ്ട്. ടൗണിലെ പാര്‍ക്കിങ് ബുദ്ധിമുട്ട് അല്‍പ്പമെങ്കിലും
പരിഹരിക്കാന്‍ ഇതു സഹായകമാവും.
ഞങ്ങളുടെ അഭിപ്രായം മാനിച്ച എം.എല്‍.ഏ
പ്രൊഫ.ജയരാജും പി.ഡബ്ലി.ഡി അധികൃതരും നാട്ടുകാരുടെ അകമഴിഞ്ഞ കൃതജ്ഞത അര്‍ഹിക്കുന്നു.
50 കാറുകള്‍ക്ക് പാര്‍ക്കിംഗ് ലഭിക്കുന്ന ഭൂഗര്‍ഭ അറയാണത്രേ നിര്‍മ്മിക്കാന്‍ പോകുന്നത്.അറയുടെ കുറേ ഭാഗം
ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് സ്റ്റോര്‍ ആയി നല്കാന് പദ്ധതിയുണ്ടത്രേ.ഭൂഗര്‍ഭഭാഗം മുഴുവന്‍ പാര്‍ക്കിംഗിനായി
മറ്റിവച്ചു സ്റ്റോര്‍ മറ്റേതെങ്കിലും നിലയിലേക്കു മറ്റുന്നതാവും കൂടുതല്‍ പ്രയോജനപ്രദം.
മേലില്‍ പണിയാന്‍ പോകുന്ന സര്‍ക്കാര്‍ ഓഫീസ്സുകളും മറ്റു സ്വകാര്യ വ്യാപാരസമുച്ചയങ്ങളും ഭൂഗര്‍ഭപാര്‍ക്കിങ്
സൗകര്യം ഒരുക്കണം എന്നപേക്ഷ.
Post a Comment