കറന്റ് ബുക്സ് ബുള്ളറ്റിന് നവംബര്‍ 2008 എന്ന നാണക്കേട്
ആമോസ് റ്റ്യുട്ടുവോളയുടെ നായകനോ അല്ലെങ്കില്‍ കിട്ടുന്ന പ്രതിഫലത്തില്‍ അസംതൃപ്തനായ ഏതോ പ്രൂഫ് റീഡറോ ആവണം നമബര്‍ ലക്കം കറന്റ് ബുള്ളറ്റിന് കൈകാര്യം ചെയ്തത്. പ്രസിധീകരണ രംഗത്തെ മുടിചൂടാമന്നരായ ഡി.സി ബുക്സിന് . ഈ ലക്കം ബുള്ളറ്റിന് നാണക്കേടു തന്നെ.
പേജ് 13 ല്‍ ഒരു സ്ത്രീ അറിയാന്‍ ,കള്ളുകുടിയന്, പ്രസിഡന്റ് അഥവാ മീരയും മഹാത്മാവും എന്നിങ്ങനെ മൂന്നോ നാലോ വിവര്‍ത്തന ഗ്രന്ധങ്ങളുടെ ചിത്രം വരേണ്ടിടത്തു കാരശ്ശേരിയുടെ എവിടെ നിന്നോ വന്ന മൂന്നു ഉമ്മമാര് ഒന്നിനു താഴെ ഒന്നായി അണി നിരക്കുന്നു.
പേജ് 44 ല്‍ പി .ഭാസ്കരന്റെ സമ്പൂര്‍ണ്ണകൃതികള്‍ക്കിടയില്‍ സി.എന്‍ സ്രീകണ്ഠന്റെ കൃതികള്‍ പ്രത്യക്ഷപ്പെടുന്നു. സൂക്ഷിച്ചു നോക്കിയാല്‍ സി.എന്നു കൊടുക്കേണ്ട തലക്കെട്ടു കൊടുക്കാത്തതാണു കാരണം എന്നു കണ്ടെത്താം.
പേജ് 49 ല്‍ ഡി.റ്റി.പി വിധഗ്ധനു കൊടുത്ത നിര്‍ദ്ദേശം ( പ്രത്യേക ബോക്സ്,ചിത്രം എന്നിവ) അതു പോലെ വയനക്കാര്‍ക്കു നല്കുന്നു.
പേജ് 60 ല്‍ രണ്ടാം പാര രണ്ടാം ലൈനില്‍ മാ റ രാ ശ്രീ തുടങ്ങ്യ ഗ്രീക്കും ലാറ്റിനും വന്നിരിക്കുന്നു.
അതേ പേജില്‍ എം.മുകുന്ദന്റെ പ്രവാസിചിത്രത്തിനു പകരം എങ്ങോ നിന്നു വന്ന ഹാഫീസ്സിന്റെ പെനാല്‍റ്റി കിക്കും.
ഒറ്റ നോട്ടത്തില്‍ കണ്ടവയാണിവ.സ്സൊംഷവായനയില്‍ ഇനിയും നാണക്കേടുകള്‍ കണ്ടേക്കാം.
വായനകാരുടെ ഗതികേട് .
അല്ലതെന്തു പറയാന്‍?
1 comment:
"പേജ് 49 ല്‍ ഡി.റ്റി.പി വിധഗ്ധനു കൊടുത്ത നിര്‍ദ്ദേശം ( പ്രത്യേക ബോക്സ്,ചിത്രം എന്നിവ) അതു പോലെ വയനക്കാര്‍ക്കു നല്കുന്നു"
Baby uthghaatanam cheyyunna photo venam ennalle.. theere sradhikkatheyaanu ithavanathe bulletin irakkiyirikkunnathu :(
Post a Comment