പൊൻകുന്നം വർക്കിയേക്കാൾ ശക്തമായ...
പഴയ കഥാകൃത്തുകളിൽ പലരും അറിയപ്പെടാതെ പോയി എന്നു എസ്.വി.വേണുഗോപാലൻ നായർ
പരിതപിക്കുന്നു(മാതൃഭൂമി ആഴ്ചപ്പതിപ്പ്, സപ്തംബർ 23-28 എത്ര തീവ്രമാണ് ഉള്ളിലെ ജാതി പേജ് 23)
എന്നാൽ ടി.പി.രാമകൃഷ്ണപിള്ള എന്നൊരു കഥാകൃത്തിന്റെ പേരു മാത്രമേ വേണു ഗോപാൻ നായരുടെ
ഓർമ്മയിൽ തെളിയുന്നുള്ളു. മോഡൽ,മന്ത്രിക്കെട്ട്, അന്തോണീ നീയും അച്ചനായോടാ,വിത്തുകാള,ട്യൂഷൻ
എന്നിവ എഴുതിയ പൊൻ കുന്നം വർക്കിയേക്കാൾ ?ശക്തമായ(യി)കർത്താവിന്റെ അളിയൻ എന്ന കഥയെഴുതിയ
? പെരുന്ന തോമസ്സിന്റെ പേരോ , കൗമുദിയിൽ കഥയെഴുതിയിരുന്ന ആ ഒരാളുടെ പേരോ വേണുഗോപാലൻ നായർ
ഓർമ്മിക്കുന്നില്ല. പാവം വായനക്കാരെ എന്തിനു പഴിക്കണം.അവരൊന്നും തന്നെ ഓർമ്മയിൽ നിൽക്കുംവിധമുള്ള
കഥകൾ എഴുതിയില്ല തന്നെ.ലേഖനത്തിലെ വ്യാകരണതെറ്റുകൾക്കു കാരണംഷനോജോ കമ്പ്യൂട്ടറോ ആവാം.
അതിൽ കഥാകൃത്ത് നിരപരാധി യാവാം.അതിനാൽ വിട്ടുകളയുന്നു.
ഡോ.കാനം ശങ്കര പിള്ള പൊൻകുന്നം
9447035416