Monday, September 17, 2012

പൊൻകുന്നം വർക്കിയേക്കാൾ ശക്തമായ...


പൊൻകുന്നം വർക്കിയേക്കാൾ ശക്തമായ...
പഴയ കഥാകൃത്തുകളിൽ പലരും അറിയപ്പെടാതെ പോയി എന്നു എസ്.വി.വേണുഗോപാലൻ നായർ പരിതപിക്കുന്നു(മാതൃഭൂമി ആഴ്ചപ്പതിപ്പ്, സപ്തംബർ 23-28 എത്ര തീവ്രമാണ് ഉള്ളിലെ ജാതി പേജ് 23) എന്നാൽ ടി.പി.രാമകൃഷ്ണപിള്ള എന്നൊരു കഥാകൃത്തിന്റെ പേരു മാത്രമേ വേണു ഗോപാൻ നായരുടെ ഓർമ്മയിൽ തെളിയുന്നുള്ളു. മോഡൽ,മന്ത്രിക്കെട്ട്, അന്തോണീ നീയും അച്ചനായോടാ,വിത്തുകാള,ട്യൂഷൻ എന്നിവ എഴുതിയ പൊൻ കുന്നം വർക്കിയേക്കാൾ ?ശക്തമായ(യി)കർത്താവിന്റെ അളിയൻ എന്ന കഥയെഴുതിയ ? പെരുന്ന തോമസ്സിന്റെ പേരോ , കൗമുദിയിൽ കഥയെഴുതിയിരുന്ന ആ ഒരാളുടെ പേരോ വേണുഗോപാലൻ നായർ ഓർമ്മിക്കുന്നില്ല. പാവം വായനക്കാരെ എന്തിനു പഴിക്കണം.അവരൊന്നും തന്നെ ഓർമ്മയിൽ നിൽക്കുംവിധമുള്ള കഥകൾ എഴുതിയില്ല തന്നെ.ലേഖനത്തിലെ വ്യാകരണതെറ്റുകൾക്കു കാരണംഷനോജോ കമ്പ്യൂട്ടറോ ആവാം. അതിൽ കഥാകൃത്ത് നിരപരാധി യാവാം.അതിനാൽ വിട്ടുകളയുന്നു. ഡോ.കാനം ശങ്കര പിള്ള പൊൻകുന്നം 9447035416

Saturday, April 14, 2012

കെ.വി.ദയാൽ പൊങ്കുന്നത്തു ക്ലാസ് എടുക്കുന്നു

കെ.വി.ദയാൽ പൊങ്കുന്നത്തു ക്ലാസ് എടുക്കുന്നു ഉർവരതയുടെ സംഗീതം രചിച്ച ജവകൃഷിയുടെ കേരളത്തിലെ ആചാര്യൻ മുഹമ്മയിലെ ദയാൽ പൊൻഫാം പ്രതിമാസ കൂടായ്മയിൽ ക്ലാസ് എടുക്കുന്നു ഏപ്രിൽ 19 വ്യാഴം 4 മണി.ശാന്തിനികേതൻ ഹോസ്പിറ്റലിനെതിർ വശമുള്ള ശ്രീശൈലം ആർക്കേഡിൽ(ടാൻഡേം കോച്ചിംഗ് സെന്റർ) ഏവർക്കും സ്വാഗതം ഡോ.കാനം 9447035416

Tuesday, April 3, 2012