ചിറക്കടവു മഹാദേവ വേലകളി സംഗം രക്ഷാധികാരിയും ആശാനുമായ
ഇരിക്കാട്ട് ഏ.ആര്‍.കുട്ടപ്പന്‍ നായര്‍ രചിച്ച
വേലകളി ഒരു ക്ഷേത്രകല
എന്ന പുസ്തകം പൊന്‍ കുന്നം സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ്
മുക്കട്ടേത്ത് ഗോപിനാഥപിള്ളയ്ക്കു ഒരു കോപ്പി നല്‍കി ഡോ.കാനം ശങ്കരപ്പിള്ള
പ്രകാശനം ചെയ്തു.ഏറ്റുമാനൂരിലെ അക്ഷര ജ്യോതിയാണ് പ്രസാധകര്‍.
കേരളക്ഷേത്ര കലാവേദിയുടെ 2002 ലെ പുരസ്കാരം കേന്ദ്ര സഹമന്ത്രി ഓ.രാജഗോപാലില്‍
നിന്നും സ്വീകരിച്ച കലാകാരാനാണ് ഗ്രന്ഥകര്‍ത്താവ് കുട്ടപ്പന്‍ നായര്‍.ചിറക്കടവു പബ്ലിക് ലൈബ്രരി
പ്രസിഡന്റുമാണദ്ദേഹം.