Saturday, April 17, 2010

MY BLOGS

http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:435115
എം.എല്‍ ഏ.സി.പി മുഹമ്മദിന്‍റെ രോഗം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:424435
ഉസിലം പെട്ടിയും വിരുദനഗറും
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:423583
എം.എല്‍.ഏ.ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:408503
മാരുതിഭഗവാനെത്തേടി കവിയൂരിലേക്ക്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:399390
ഭൂപരിഷ്കരണം കൊണ്ടുവന്നത്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:343285
എരുമേലി പേട്ട തുള്ളല്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:342495
ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:341955
പ്രിയ മിനിക്കുട്ടി
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:341301
പെരും തേനരുവി വെള്ളച്ചാട്ടം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:339642
അപൂര്‍വ്വ നീലച്ചന്ദ്രന്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:336087
ഓര്‍മ്മശക്തിയിലെ അവസാന വാക്ക് കിം പിക്ക്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:334040
നൂറു തികയുന്ന സ്മാരകം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:330872
ഐവര്‍കളി
http://pavammalayalikal.ning.com/profiles/blogs/19282007-1
സ്റ്റാലിന്‍ ശങ്കരപ്പിള്ള
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:328259
വെന്നിമലക്ഷേത്രം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:321902
തിരുവാര്‍പ്പുക്ഷേത്രം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:318469
കാനം ദേശത്തിന്‍റെ കഥ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:318006
വാലുകളുടെ പിന്നമ്പുറം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:316990
കുംഭകോണത്തിന്‍റെ പിന്നാമ്പുറം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:315361
കോട്ടയം തളി
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:311802
നൂറു തികച്ച പിതാവ്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:306625
ഹരിവരാസനം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:227689
അച്ഛനൗം മക്കളും എഴുത്തുകാര്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:236791
എന്നെ ആക്ര്‍ഷിച്ച പുസ്തകം
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:234122
വിക്ടോറിയന്‍ നഗരിയിലൂടെ
http://pavammalayalikal.ning.com/profiles/blogs/1741-1799
വില്യം വൂതറിംഗ്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:224974
ജോണ്‍ ഹണ്ടര്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:215601
ചൈനാക്കാര്‍ നമ്മെ തോല്‍പ്പിക്കാന്‍ പോകുന്നത്
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:215280
തേംസ് നദിക്കരയിലൂടെ
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:214498
എഡിന്‍ബറോ കാഴ്ചകള്‍
http://pavammalayalikal.ning.com/profiles/blogs/2797010:BlogPost:210174
സായിപ്പ് അതു ചെയ്യുന്നതെങ്ങനെയെന്നാല്‍
 
Posted by Picasa

Sunday, April 4, 2010

ഡോ.കാനം ശങ്കരപ്പിള്ളയുടെ സര്‍വ്വീസ് സ്റ്റോറി

ഡോ.കാനം ശങ്കരപ്പിള്ളയുടെ സര്‍വ്വീസ് സ്റ്റോറി

സ്മരണകളിരമ്പും ആതുരാലയങ്ങള്‍-
കെ.വി.എം എസ്സും ശാന്തിയും

ഡോ.കെ.സി.ചെറിയാന്‍ (കോവൂര്‍)എല്‍.ഐ.സി ഏജന്റ് പി.ജെ.ജോസഫിനോടൊപ്പം എരുമേലി
ഹെല്‍ത്ത് സെന്‍ററില്‍ നേരിട്ടെത്തി എല്‍.ഐ.സിയ്ക്കു വേണ്ടി എന്നെ മെഡിക്കല്‍ എക്സാമിനേഷനു
വിധേയനാക്കിയതിന്‍റെ പിന്നില്‍ വ്യക്തിപരമായ ഒരു ദുഷ്ടലാക്കുണ്ടായിരുന്നു.സാധാരണ എല്‍.ഐ.സി
ഏജന്റ് ഇന്‍ഷ്വര്‍ ചെയ്യപ്പെടാന്‍ പോകുന്ന വ്യക്തി(പാര്‍ട്ടി) യുടെ പൊക്കവും നെഞ്ചിന്‍റെ ചുറ്റളവും
അടയാളവും(മറുകോ,മുറിഞ്ഞപാടോ) മാത്രം എടുക്കും.ഡവലപ്മെന്‍റ ഓഫീസ്സര്‍ തൂക്കവും വയറിന്‍ ചുറ്റളവും
ഗണിച്ചെടുക്കും.പാര്‍ട്ടിയെ ഡോക്ടറെ കാണിക്കില്ല.അയാളുടെ ഒപ്പ് ഡവപ്മെന്‍റ ഓഫീസ്സര്‍ കൃത്രിമമായി
ഇട്ടു നല്‍കും. ബി.പി.ഹ്രുദയമിടിപ്പിന്‍റെ തോത് തുടങ്ങിയവ ഡോക്ടര്‍ ഭാവനയില്‍ കണ്ട് ഇന്‍ഷ്വര്‍
ചെയ്യാന്‍ യോഗ്യന്‍ എന്നു സര്‍ട്ടിഫൈ ചെയ്തു ഫീസ് വാങ്ങും.(മരിച്ചു പോയവര്‍ക്കു പോലും ഇത്തരം
സര്‍ട്റ്റിഫിക്കേറ്റ് നേടിയെടുത്ത വിരുതരും ഉണ്ടായിരുന്നു ഒരുകാലത്ത് കേരളത്തില്‍).

കെ.കെ റോഡ് സൈഡില്‍,എന്‍റെ ഭാര്യാപിതാവ് പുന്നാമ്പറമ്പില്‍ താളിയാനില്‍ രാമകൃഷ്ണ പിള്ളയ്ക്കുണ്‍റ്റായിരുന്ന
മാടപ്പള്ളി കുന്നു പുരയിടം തങ്ങളുടെ ഹോസ്പ്റ്റലിനു വിലയ്ക്കു നല്‍കാന്‍ അദ്ദേഹത്തിനെ ഞാന്‍ പ്രേരിപ്പിക്കണം.
അത്തൊരം ഒരപേക്ഷ സമര്‍പ്പിക്കാനായിരുന്നു ഡോ.ചെറിയാന്‍ നേരിട്ടവതരിച്ചത്.
ആനുവേലില്‍ അപ്പുക്കുട്ടന്‍ ആവശ്യക്കാരനാണ്.പക്ഷേ തന്നെ കാര്യമായി മുന്‍പൊരിക്കല്‍ സഹായിച്ച കൊച്ചശ്ശനോട്
അതു ചോദിക്കാന്‍ മടിയുള്ളവന്‍ അപ്പുകൂട്റ്റന്‍-ബാലന്‍-ചെറിയാന്‍ ത്രിമൂര്‍ത്തികളുടെ ആവ്ശ്യമായി ഞാന്‍ ചോദിക്കണം.
എന്തു വിലവേണമെങ്കിലും കൊടുക്കാം.
പ്രത്യുപകാരമായി തുടങ്ങാന്‍ പോകുന്ന ഹോസ്പിറ്റലില്‍ ജോലിയോ,പാര്‍ട്ണര്‍ഷിപ്പോ,ഇംഗ്ലണ്ടില്‍ ഉപരി പഠനത്തിനു
പോകാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ അല്ലെങ്കില്‍ സഹായമോ ഒക്കെ തരും എന്നു ജോസാഫ് രഹസ്യമായി വെളിപ്പെടുത്തുന്നു.
എല്‍.ഐ.സി ഏജന്റായ ജോസഫ് കയീല്‍ നിന്നിട്ടതാവാനാണു വഴി.ഡോ.ചെറിയാനെപ്പോലൊരാള്‍ പാര്‍ട്ണര്‍ഷിപ്പും
മറ്റും അങ്ങിനെയങ്ങു നല്‍കുമോ?(പില്‍ക്കാലത്ത് സര്‍ജറിയില്‍ അല്‍പം പരിസീലനത്തിനു ചെന്നപ്പോള്‍ ഡോ.ബാലനും
ചെറിയാനും അതില്‍ വല്യ താല്‍പര്യം ഒട്ടും കാണിച്ചുമില്ല എന്നെടുത്തു പറയട്ടെ.)
ബുദ്ധിമുട്ടായിരിക്കും എങ്കിലും ശ്രമിക്കാം എന്നു പറഞ്ഞു രണ്ടുപേരെയും സന്തോഷിപ്പിച്ചു പറഞ്ഞയച്ചു.

പെണ്മക്കളും വിവാഹിതരായതോടെ കുടുംബസ്വത്തില്‍ പകുതിയോളം അവര്‍ക്കു വീതിച്ചു നല്‍കി ആദായവും വിട്ടു കൊടുത്തിരുന്നു
ഭാരാപിതാവ്. മാടപ്പള്ളികുന്നും അതിലെ അതിമനോഹരമായ വീടും പുന്നാമ്പറമ്പില്‍ നീലകണ്ഠപിള്ള തന്‍റെ ഇളയമകനായി
നല്‍കിയതാണ്.അതു തന്‍റെ ഏകമകന്‍ പ്രസന്നകുമാറിനു കൊടുക്കാന്‍ രാമകൃഷ്ണപിള്ള മാറ്റിവച്ചതാണ്.ഒപ്പം ടൗണിലെ
കടകളും സ്ഥലവും.നെടുമല ആത്മാവു കവലയിലെ സ്ഥലത്തിനു മുന്‍ഭാഗം 11 ഏക്കറും. താലിയാനില്‍ വീടും അതിനു
ചുറ്റുമുള്ള നാലേക്കറും ഭാര്യയുടെ പേരിലും എഴുതിക്കഴിഞ്ഞു.
വളരെ അടുപ്പമുള്ള വരോടു മാത്രം ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പറയുന്ന സ്വഭാവക്കാരനായിരുന്നു ഭാര്യാപിതാവ്.
മരുമക്കളോടെന്നല്ല, മക്കളോടു പോലും സംസാരിക്കാറില്ല. ജീവിതകാലത്തൊരിക്കല്‍ പോലും മരുമക്കളോടു സംസാരിച്ചിട്ടുണ്ടോ
എന്നു സംശയം.ഏതായാലും എന്നോട് ഒരിക്കല്‍ പോലും ശംസാരിച്ചിട്ടില്ല.വീട്ടില്‍ ചെല്ലുമ്പോല്‍ കണ്ടു എന്നറിയിക്കാന്‍
മുഖത്തു ചെറു ചിരി വിടരും.എന്‍റെ മകന്‍ അജേഷിനോട് എന്തോ ഒരു വാക്ക് ഒരിക്കല്‍ പറഞ്ഞു എന്നു പറയപ്പെടുന്നു.
അങ്ങിനെയുള്ള ഒരാളോട് ചെറിയാന്‍റെ ആവശ്യം ഞാനെങ്ങനെ പറയാന്‍.എന്നു മാത്രമല്ല ഏക അളിയനു കിട്ടേണ്ട അതി
മനോഹരമായ വിലമതിക്കാനാവാത്ത അത്തരം ഒരു സ്ഥലം എന്തിനു വില്‍ക്കണം.അതിനാല്‍ ഞാന്‍ മൗനം പാലിച്ചു.

ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍