മന്ത്രി ബേബിയും മഹാകവി ഉള്ളൂരുംഅനന്തപുരിയില് നടത്തപ്പെടുന്ന സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഉല്‍ഘാടനവേളയില്‍ വിദ്ധ്യാഭ്യാസമന്ത്രി എം.ഏ .ബേബി തിരുവനന്തപുരം, മഹാകവി ഉള്ളൂരിന്റെ ജന്മനാടാണെന്നു പറയുന്നതു കേട്ടു. എഴുത്തുകാരുടെ പേരിലെ സ്ഥലനാമം നോക്കി ജന്മസ്ഥലം കണ്ടെത്തിയാല്‍ തെറ്റുപട്ടും .എം.ഏ.ബേബിക്കും തെറ്റു പറ്റി.
മാവേല്‍ക്കരയില്‍ ജനിച്ചു തിരുവനന്തപുരത്തു താമസ്സിക്കുന ഡോ .മാത്യു വെല്ലൂരും എടത്വായില്‍ ജനിച്ചു പാമ്പാടിയില്‍ താമസിച്ച പൊന്‍കുന്നം വര്‍ക്കിയും ജന്മസ്ഥലങ്ങളല്ല പേരില്‍ ചേര്‍ത്തത്. ഉള്ളൂരില്‍ വളര്‍ന്ന മഹാകവി ജനിച്ചതു ഞങ്ങളുടെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ആണെന്ന കാര്യം വിദ്ധ്യാഭാസ മന്ത്രി അറിയാതെ പോയി. തിരുവനന്തപുരം ഉള്ളൂര്‍ മഹാകവിയുടെ ജന്മനാടല്ല.
No comments:
Post a Comment