Tuesday, April 21, 2009
Monday, April 13, 2009
വിപ്ലവ കവി
വിപ്ലവ കവി
മഹാകവി അക്കിത്തം വിപ്ലവകവി എന്നൊരു കവിത രചിച്ചിട്ടുണ്ട്.
പൊന്‍കുന്നം ദാമോദരനെക്കുറിച്ചാണീ കവിത. 1914 ല്‍ പൊന്‍ കുന്നം
തെക്കേത്തു കവല്‍ മലരിപ്പുറത്ത്(ഇപ്പോള്‍ അജന്താ) എന്ന വീട്ടില്‍
നാരാണന്റേയും നാരായണി അമ്മയുടേയും മകനായി എം.എന്‍.
നാരായനന്‍ ജനിച്ചു.കങ്ങഴ പത്തനാടു സ്കൂളില്‍ അധ്യാപകനായിരുന്നു.
കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലി നഷ്ടമായി.മുണ്ടശ്ശേരി മാസ്റ്ററും
മംഗളോദയവും അദ്ദേഹത്തെ വിപ്ലവകാരനാക്കി.പൊന്‍കുന്നം ദാമോദരന്‍
എന്ന പേര്‍ നല്‍കിയതു മുണ്ടശ്ശേരി.അദ്ദേഹത്തിന്‍റെ കേട്ടെഴുത്തുകാരനായിരുന്നു
അന്തരീക്ഷം,മാനദണ്ഡം,കാവ്യപീഠിക തുടങ്ങിയവ ദാമോദരന്‍റെ കയ്യക്ഷരത്തിലാണ്
വാര്‍ന്നു വീണത്.പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ സ്കൂളില്‍
കമ്മ്യൂണിസ്റ്റ്കാരന്‍ എന്നറിഞ്ഞിട്ടും ജോലി നല്‍കി.പിന്നീട് ഈ സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു.തിരുവല്ല ട്രെയിനിംഗ് സ്കൂളിലും അദ്ദേഹം ജോലി നോക്കി.
ചവറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.
മഗ്ദലന മറിയം,ജനഗണമന പാടുമ്പോള്‍,രക്തരേഖകള്‍,നവരശ്മി,വാരിക്കുന്തങ്ങള്‍
തുടങ്ങിയ കവിതാസമാഹാരങ്ങള്‍,വഴി വിളക്കുകള്‍, ആറടി മണ്ണ്‍ തുടങ്ങിയ നാടകങ്ങള്‍
രാക്കിളികള്‍,മണിയറ തുടങ്ങിയ നോവലുകള്‍, തകഴി കയറില്‍ തുടങ്ങിയ നിരൂപണങ്ങള്‍
എന്നിങ്ങനെ അന്‍പതില്‍ പരം കൃതികള്‍.
അന്‍പതുകളില്‍ തൃശ്ശൂര്‍ കേരള കലാവേദി അവതരിപ്പിച്ച ചെറുകാടിന്‍റെ നമ്മൊളൊന്ന്‍
എന്ന നാടകത്തിനു വേണ്ടി രചിചതാണ് അടുത്ത കാലത്തു നോട്ടം എന്ന ചലച്ചിത്രത്തില്‍
പുനര്‍ അവതരണത്തിലൂടെ അവാര്‍ഡ് നേടിയ "പച്ച പനംതത്തേ,പുന്നാര......"
1946 ല്‍ പുന്നപ്രവയലാര്‍ സമരത്തെ ആധാരമാക്കി എഴുതിയ വാരിക്കുന്തങ്ങള്‍
നിരോധിക്കപ്പെട്ടിരുന്നു.ചങ്ങമ്പുഴ,വയലാര്‍,ബഷീര്‍ ഈ.എം.എസ്സ്,നായനാര്‍
തുടങ്ങി വന്‍സുഹൃദ് സംഘം ഉണ്ടായിരുന്നു ദാമോദരന്.മക്കള്‍ എല്ലാം സാഹിത്യ
വാസാനയുള്ളവര്‍.
എം.ഡി രാജേന്ദ്രന്‍ നോവലിസ്റ്റ്.എം.ഡി.രത്നമ്മ നോവലിസ്റ്റ്.
എം.ഡി.അജയഘോഷ് ചിത്രകാരന്‍.
1995 ല്‍ കാന്‍സര്‍ ബാധയാല്‍ അന്തരിച്ചു.
തെക്കേത്തുകവലയില്‍ അദ്ദേഹത്തിന്റെ നാമത്തില്‍ ഒരു
വഴി ഉണ്ട്.പൊന്‍ കുന്നത്ത് പൊന്‍ കുന്നം ദാമോദരന്‍ മെമ്മോറിയല്‍
സാംസ്കാരിക സാംഘടനയും
അദ്ദേഹത്തിന്‍റെ സമരണ നിലനിര്‍ത്തുന്നു.

Sunday, April 12, 2009
Friday, April 10, 2009
Wednesday, April 1, 2009
ഇന്ന്‍ എന്‍.എച്-220 ; അന്ന്‍ കെ.കെ റോഡ്
ഇന്ന്‍ എന്‍.എച്-220 ; അന്ന്‍ കെ.കെ റോഡ്

KVMS Junction in NH-220
ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ കാലത്തു ചിന്ന മണ്ട്രൊ
എന്നറിയപ്പെട്ടിരുന്ന കേണല്‍ മണ്ട്രോ എന്ന സായിപ്പിന്‍റെ
മനസ്സില്‍ കുരുത്തതാണ് കോട്ടയം -കുമളി എന്ന കെ.കെ റോഡ്.
ഏ.ഡി 1863 ല്‍ റോഡ് പണി തുടങ്ങി.സി.എം.എസ്സ് മിഷണറി
മാരുടെ കോട്ടയം മുണ്ടക്കയം ഭാഗങ്ങളിലെ പ്രേഷിത-വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളും മണ്ട്രോയുടെ തിരുവിതാംകൂര്‍-മദിരാസി
ഗര്‍ണര്‍ നിയമനവും മുല്ലപ്പെരിയാര്‍ അണകെട്ടി മദിരാസിക്കു
വെള്ളം നല്‍കാനുള്ള തീരുമാനവും ഒക്കെ കെ.കെ റോഡിന്‍റെ
നിര്‍മ്മാണത്തിനു കാരണമായി.
മുണ്ടക്കയം വരെ 4 വര്‍ഷം,അവിടെനിന്നും കുമളി വരെ 4 വര്‍ഷം
അങ്ങിനെ മൊത്തം 8 വര്‍ഷം കൊണ്ടാണു പണി പൂര്‍ത്തിയായത്.
പൊന്‍കുന്നത്തുണ്ടായിരുന്ന കുന്നിലെ മുള്‍പ്പടര്‍പ്പു വെട്ടി മാറ്റാന്‍ പണിക്കാര്‍
മടിച്ചപ്പോള്‍ മണ്ട്രോ അതിലേക്ക്കു പൊന്‍നാണയങ്ങള്‍ വാരി വിതറിയത്രേ.
അതേത്തുടര്‍ന്നു പ്രദേശത്തിനു പൊന്‍കുന്ന്‍ എന്ന പേരു വീണു.
മരിച്ച തൊഴിലാളികളുടെ ശവശരീരങ്ങള്‍ സംസ്കരിച്ച സ്ഥലമാണു
പാമ്പാടിയിലെ "തെള്ളിച്ചുവട്".മേല്‍നോട്ടം വഹിച്ചിരുന്ന എഞ്ചിനിയറന്മാര്‍
തുണി കൊണ്ടുല്ല കൂടാരം കെട്ടി വിശ്രമിച്ച സ്ഥലം "കൂടാരകുന്ന്‍".
ആദ്യകാലത്തു കാളവണ്ടികള്‍ മാത്രം പോയിരുന്നു.
സമ്പന്നര്‍ക്കു കുതിരവണ്ടികളും വില്ലുവച്ച കാളവണ്ടികളും ഉണ്ടായിരുന്നു.
കൊടുങ്ങൂരിലെ തടിയാപിള്ള ഡോക്ടര്‍ക്കു വില്ലുവണ്ടി ഉണ്ടായിരുന്നു.
പിന്നീട് 8 സീറ്റുള്ള കരിവണ്ടി വന്നു.യുദ്ധകാലത്തു കരി ഉപയോഗിച്ചാണു
വണ്ടി ഓടിച്ചിരുന്നത്.വില പേശിയാണു ബസ്കൂലി വാങ്ങിയിരുന്നത്.
50 വര്‍ഷം മുന്‍പു റോഡ് ടാര്‍ ചെയ്തു.
രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാളും ഇന്ത്യന്‍ പ്രധാന മന്ത്രി
ജവഹര്‍ ലാലും ഇതുവഴി
തേക്കടിയിലേക്കു പോയപ്പോള്‍ റോഡിനിരുവശവും നാട്ടുകാര്‍ കൂടി.
ബാലകുമാര്‍,ദാസ്സന്‍,ദേശബന്ധു കെ.എന്‍ ശങ്കുണ്ണിപിള്ളയുടെ സ്വരാജ്
എന്നീ ബസ്സുകള്‍ കെ.കെ റോഡില്‍ ട്രിപ്പുകള്‍ നടത്തി
റഡിമണി കോട്ടയം എടു മണി മുണ്ടക്കയം എന്നുള്ള പോര്‍ട്ടര്‍(കിളി)
മാരുടെവിളി പ്രസിദ്ധമായിരുന്നു.
110 കിലോമീറ്റര്‍ വരുന്ന പഴയ കെ.കെ റോഡ് ഇപ്പോള്‍ എന്‍.എച്.200
കൊല്ലം-കൊട്ടയം-തേനി യുടെ ഭാഗമാണ്. തമിഴന്‍റെ ദയവായ്പ്പും സാമര്‍ത്യവും
കൊണ്ടു സംസ്ഥാനപാത അല്ലാഞ്ഞിട്ടും ഈ റോഡ്
ദേശീയ പതയായി ഉയര്‍ത്തപ്പെട്ടു.കൊട്ടയം-കൊട്ടാരക്കര ഭാഗം സംസ്ഥാന പാത
കൂടി ഉള്‍പ്പെടുത്തി കൊല്ലം വരെ നീട്ടിയണ് അതു സാധ്യമാക്കിയത്.

Thursday, March 26, 2009
പന്തം കണ്ട ഈയാമ്പാറ്റകള്‍
പന്തം കണ്ട ഈയാമ്പാറ്റകള്‍
തെരഞ്ഞെടുപ്പില്‍ നിക്കാന്‍ പോകുന്ന
സ്ഥാര്‍ത്ഥികളുടെ ലിസ്റ്റ് വെളിപ്പെടാന്‍ തുടങ്ങിയപ്പോള്‍
പന്തംകണ്ട ഈയമ്പാറ്റകള്‍ എന്ന വണ്ണം ചില
ബ്ലോഗെഴുത്തുകാര്‍ പ്രത്യ്ക്ഷപ്പെട്ടു.
ആരുടെയോ കളിപ്പാവകള്‍,
പാവക്കൂത്തുകാരുടെ കൈചലനത്തിനൊപ്പിച്ചു
തുള്ളുന്നവര്‍
മുഖ്ം മൂടി ബ്ലോഗര്‍മാര്‍-
എം.മ്ലോഗര്‍മാര്‍
വിമര്‍ശകരേയും വിമതരേയും വെട്ടി നിരത്തുന്നവര്‍
സത്യത്തെ പേടിക്കുന്നവര്‍
സ്വറ്റ്ന്തം പേരു മറച്ചു വയ്ക്കുന്നവര്‍
കൂലി ബ്ലോഗെഴുത്തുകാര്‍
വാറോല ബ്ലോഗര്‍
കൊട്ടേഷന്‍ ബ്ലൊഗര്‍മാര്‍
രഹസ്യ അജണ്ടക്കര്‍
ജനിക്കും മുന്‍പേ ജാതകം കുറിക്കുന്നവര്‍
അര്‍ച്ചന പൂക്കള്‍ മാത്രം പ്രതീക്ഷിക്കൂന്നവര്‍
അതരം ബ്ലോഗുകളില്‍ വെട്ടി നിരത്തപ്പെട്ടവര്‍ക്കായി
ഈ ബ്ലോഗ്
മലയാളി ഞണ്ടുകള്‍
http://www.malayalinjantukal.blogspot.com

Thursday, March 19, 2009
സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും

തിരുവിതാംകൂറിന്റെ വികസനത്തിനു സി.പി ചെയ്തതുപോലെ
കേരളവികസനത്തിന് കാറ്യമായ സംഭാവന ചെയ്തത് അച്ചുതമേനോനാണ്.
അവരുടെ തെറ്റുകളും കുറ്റങ്ങളും എടുത്തുകാട്ടുന്ന മലയാളി അവരുടെ
സംഭാനകള്‍ കണ്ടില്ലെന്നു നടിക്കുന്നു.
വയലാര്‍ സമരം അടിച്ചൊതുക്കിയതിന്റെ പേരിലും മനോരമ അടപ്പിച്ചതിന്റെ
പേരിലും സ്.പി.യെ ക്ര്‍00ശിക്കുമ്പോള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചതിനും
ഈച്ചരവാരിയരോടു പറഞ്ഞ മറുപടിയിലും മേനോന്‍ ക്ര്‍00ശിക്കപ്പെടുന്നു.
സ്.പി.യെക്കുറിച്ചു ശ്രീധരമേനോന്‍ പുതിയ പുസ്തകം എഴുതിയ പോലെ
അച്ചുതമേനോനെ കുറിച്ചും ഒരു പുസ്തകം
ഡവലപ്മെന്റ് പൊളിറ്റിക്സ് & സൊസ്സൈറ്റി ലൈഫ് പൊളിറ്റിക്സ് ഇന്‍ കേരള
ഡോ. ആര്‍.കെ സുരേഷ് കുമാര്‍, ഡോ.പി.സുരേഷ്കുമാര്‍ എന്നിവര്‍ തയാറാക്കിയ പഠനം.
കേന്ദ്രഗവണ്മേറ്റുമായി ആരോഗ്യപരമായ ബന്ദ്ധം പുലര്‍ത്തിയ,
അധികം ചിരിക്കാത്ത, മാര്‍ക്സിന്റേയും ഗാന്ധിയുടേയും
മാനവികതയും ലാളിത്യവും ഉള്‍ക്കൊണ്ട മേനോന്റെ സംഭാവനകള്‍ മൂന്നു പേജു നിറയെ.
അതില്‍ ചിലത്
1.സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്
2.ഡ്രഗ്സ് അന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആലപ്പുഴ
3.മെറ്റല്‍സ് അന്‍ഡ് മിനറല്‍സ് ചവറ
4.എലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറഷന്‍
5.അഗ്രോമഷിണറീസ് കോര്‍പ്പറേഷന്‍
6.ഇന്‍ഡസ്റ്റട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍
7.സെന്റെര്‍ ഫോര്‍ ഏര്‍ത് സയന്‍സ്
8.ഫോറസ്ട്രി റിസേര്‍ച്ച് ഇന്‍സ്റ്റ്യിട്യൂട്
9.കാര്‍ഷിക സര്‍വ്വകലാശാല
10.കുസാറ്റ്(സയന്‍സ് അന്‍ഡ് ടെക്നോളജി ഇന്‍സ്റ്റ്യിറ്റ്യൂട്,കൊച്ചി
11.ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക്സ്-കെല്‍ട്രോണ്‍
12.ശ്രീചിത്രാ മെഡിക്കല്‍
13. നിരവധി ജലസേചന-വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍
(ലിസ്റ്റ് അപൂര്‍ണ്ണം)

Subscribe to:
Posts (Atom)