Tuesday, August 10, 2010

മഞ്ഞപോസ്റ്ററുകൾ

മഞ്ഞപോസ്റ്ററുകൾ
2010 ആഗസ്റ്റ് 9 തിങ്കൾ. പൊൻ കു ന്നത്ത് പ്രഭാതം പൊട്ടി വിടർന്നത് ടൗണിലേയും കെ.വി.എം.എസ്സ്.റോഡിലേയും(എൻ റെ ഭിത്തിയുൾപ്പടെ) കെ.വി.എം.എസ്സ് ഹോസ്പിറ്റലിലേയും ഭിത്തികളിൽ മഞ്ഞപോസ്റ്ററുകൾ(കടലാസിൻ റെ നിറം മാത്രമല്ല,പ്രതിപാദ്യവും മഞ്ഞ)കണികണ്ടുകൊണ്ടാണ്‌.കെ.വി.എം.എസ്സ് തപാൽ പെട്ടിയുടെ അടുത്തു കണ്ട പോസ്റ്ററിൽ ലക്ഷ്മി ഹോസ്പിറ്റലിലെ മുൻ ആംബുലൻസ് ഡ്രൈവർ
പൊൻ കുന്നം കെ.വി.എം.എസ്സ് ആശുപത്രി മാനേജരായി ഉയർന്നതിൻ റെ പിന്നാമ്പുറം വെളിവാക്കുന്നു.
പിമ്പിംഗ് ആയിരുന്നത്രേ തന്ത്രം.വില്ലനായി ചിത്രീകരിക്കപ്പെട്ടത് ഹോസ്പിറ്റലിലെ ഫിസിഷ്യൻ റെ പേരുള്ള ഒരു വ്യക്തി. ലക്ഷ്മിഹോസ്പിറ്റൽ ഉടമ ഡോ.വാര്യരെ പൊ ൻ കുന്നത്തെ മുതിർന്ന തലമുറയ്ക്കറിയാമെങ്കിലും ഡോക്ടറുടെ മകൻ റെ പേരും ആശുപത്രിയിലെ ഫിസിഷ്യൻ റെ പേരും ഒന്നു തന്നെ
(പ്രദീപ്)എന്നറിയാവുന്നവർ മുതിർന്നവരിൽ തന്നെ വിരളം.പാവം ഡോക്ടർ ആണു വില്ലൻ എന്നു ജനം കരുതിപ്പോയാൽ ആരെ കുറ്റം പറയണം? ഹിന്ദു മെഡിക്കൽ മിഷൻ മുസ്ലിം-ക്രിസ്ത്യൻ മെഡിക്കൽ
തട്ടുകട ആയി മാറ്റപ്പെട്ടിരിക്കയും ചെയ്തിരിക്കുന്നു.
ഗുണപാഠം
നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും
അറിയാത്ത കുഞ്ഞ് ചൊറിയുമ്പോൾ അറിയും

Wednesday, August 4, 2010

Tuesday, July 20, 2010

അവർക്കും ഉണ്ടോ പാരനോയിയാ?

അവർക്കും ഉണ്ടോ പാരനോയിയാ?
തോമസ് ശ്ലീഹാ കേരളത്തിൽ വന്നില്ല എന്നെഴുതിയ ജോസ്ഫ് പുലിക്കുന്നേലിനു പാരനോയിഡ് എന്നു മുദ്രകുത്തി
റവ.ഫാദർ ജോർജ് നെരേപ്പാറ കുരിശ്ശിലേറ്റുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പു 88:20 ലക്കം വായനക്കരുടെ കത്തുകളിൽ.
ജീവിത വഴിയോര കാഴ്ചകൾ(കറൻ റ്‌ 1999) എന്ന തൻറെ ആത്മകഥയിൽ സെയിന്റ്‌ തോമസ് കേരളത്തിൽ വന്നു
എന്നത് കെട്ടു കഥ ആണെന്നു പ്രൊഫ.കെ.എം ചാണ്ടി എഴുതി.
വടക്കു പടിഞ്ഞാറെ ഇന്തയിൽ ഒരു ക്രിസ്ത്യൻസഭയ്ക്കാണ്‌ മാർത്തോമാ ശ്ളീഹ രൂപം നൽകിയത്
എന്നു നിലാവിൽ വിരിഞ്ഞകാപ്പിപ്പൂവ് (ഡി.സി.ബുക്സ് 2004 പേജ് 44) എന്ന ലേഖനസമാഹാരത്തിൽ
വേദശബ്ദരത്നാകര കാരൻ ഡോ.ബാബു പോൾ എഴുതി.
2006 സെപ്തംബർ 26 ന്‌ റോമിൽ വച്ചു പരിശുദ്ധപിതാവ് പോപ്പ് പോൾ ബനഡിക്ട് പതിനാറാമൻ ഇങ്ങനെ പ്രസംഗിച്ചു:
........Thomas evangelized Syria and Persis ,reaching Western India, from where Christianity
later reached Southern India too.....
ജോസഫ് പുലികുന്നേലിനു മാത്രമോ പാരനോയിയാ?
മറ്റുള്ളവരേയും,വിശുദ്ധപിതാവിനെ ഉൾപ്പടെ
കുരിശ്ശിലേറ്റേണ്ടതല്ലേ?

Monday, June 28, 2010

Monday, June 14, 2010


പടിപ്പുര
 


കൊട്ടിയമ്പലം എന്നും വിളിക്കപ്പെട്ടിരുന്ന പടിപ്പുര
കേരളീയ വാസ്തുശില്പമാതൃകയിലെ ഒരപൂർവ്വതയത്രേ.
വീടിൻ റെ പടിക്കലുള്ള പുര,
കാവൽക്കാരനുള്ള പുര
എന്നൊക്കെയാണ്‌ പടിപ്പുരയുടെ അർത്ഥം.
സന്ദർശകർ വാതിലിൽ കൊട്ടി അറിയിക്കുന്ന പതിവുണ്ടായിരുന്ന
കാലത്ത് ഇവ കൊട്ടിയമ്പലം എന്നറിയപ്പെട്ടു.
കെട്ടിലമ്മ പോയാൽ കൊട്ടിയമ്പലം വരെ എന്നൊരു ചൊല്ലും പണ്ടുണ്ടായിരുന്നു.

പുരയേക്കാൾ വലിയ പടിപ്പുര
പടിപ്പുര വിറ്റാൽ പഞ്ഞം തീരുമോ
ഇരിപ്പടം കെട്ടിയിട്ടു വേണം പടിപ്പുര കെട്ടാൻ
എന്നീ ചൊല്ലുകളും പ്രസിദ്ധം.സി.വിയുടെ ആഖ്യായികകളിലും
ഇന്ദുലേഖയിലും ശാരദയിലും മാത്രമല്ല, വെണ്മണിക്കവിതകളിലും
നമ്പ്യാർ തുള്ളലുകളിലും പടിപ്പുരകൾ അവതരിക്കപ്പെട്ടിരുന്നു.
പ്രഭുകുടുംബങ്ങളിൽ വെറും പടിപ്പുരകൾ ആയിരുന്നില്ല,പടിപ്പുര
മാളികകൾ ആയിരുന്നു ഉണ്ടായിരുന്നത്.മുറികളും മച്ചും അറയും
മറ്റും അവയ്ക്കും ഉണ്ടായിരുന്നു. ആനയ്ക്കും ചുമടുകൾക്കും
കടക്കാൻ അല്പം മാറി തുറന്ന വാതിലും അക്കാലത്ത് നിർമ്മിക്കപ്പെട്ടിരുന്നു.
അകത്തേക്കു വിളിക്കേണ്ടുന്നവ്രേയും അല്ലാത്തവരേയും വേർതിരിക്കാൻ
പടിപ്പുര ഉപകരിച്ചിരുന്നു.സ്ത്രീകൾക്കു തനിച്ചു പടിപ്പുരവരെ മാത്രമേ
പോകാൻ അനുവാദം നൽകിയിരുന്നുള്ളു.
Posted by Picasa

തടി കൊണ്ടു നിർമ്മിച്ച്‌, തെങ്ങോലയോ പനയോലയോ
കൊണ്ടു മേഞ്ഞ പടിപ്പുരകൾ ആയിരുന്നു ഒരുകാലത്ത് .
പിന്നീട് വെട്ടുകല്ലു കൊണ്ടുനിർമ്മിച്ച് ഓടു മേഞ്ഞ പടിപ്പുരകളായി.
ഒരു കാലത്ത് മിക്കവയും ജീണ്ണിച്ചു നശിച്ചു.അവ പാടെ അപ്രത്യക്ഷമായി.
കുറെക്കാലമായി അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു.ഇഷ്ടികയിൽ
നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തവയാണു മിക്കവയും.തടിയിൽ
പണിത്‌ ഓടു മേഞ്ഞവയും അപൂർവ്വമായി കാണാം.
വാസ്തുവിദ്യ അനുസ്സരിച്ച് വേണം പടിപ്പുര കെട്ടാൻ.വീട്ടിൽ നിന്നും
നിശ്ചിത അകലത്തിൽ വേണം പടിപ്പുര.
കൂടുതലറിയാൻ
പുനർജ്ജനിക്കുന്ന പടിപ്പുരകൾ-മുരളീധരൻ തഴക്കര,സാഹിത്യപോഷിണി ഡിസംബർ 2005
പടിപ്പുരമാഹത്മ്യം-നിധി റിജോ,എന്റെ ഭവനം കലാകൗമുദി മാർച് 2010