Monday, February 22, 2010

"R.K.Narayanan of Kerala

 
Posted by Picasa

ഉദാത്ത പ്രണയത്തിന്‍റെ കഥകള്‍

സല്‍മാന്‍ റൂഷ്ദി,വിക്രം സേത്, അമിതാവ് ഘോഷ്
ഇംഗ്ലീഷിലെഴുതുന്ന നിരവധി ഇന്ത്യാക്കാരുണ്ടെങ്കിലും
അരുന്ധതി റോയിയെ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷില്‍
സാഹിത്യസൃഷ്ടി നടത്തുന്ന മലയാളികള്‍ ഉണ്ടോ എന്നു സംശയം.
ഉദാത്ത പ്രണയങ്ങളുടെ മൂന്നു ഇംഗ്ലീഷ് കഥകളടങ്ങിയ
ദ സബ്ലൈം ലവ് ( എച്ച് & സി ബുക്ക്സ്,തൃശ്ശൂര്‍ ഡിസംബര്‍ 2009)
എന്ന ഇംഗ്ലീഷ് ചെറുകഥാ സമാഹാരം പുറത്തിറക്കിയ
റിട്ട.എക്സിക്യൂട്റ്റീവ് എഞ്ചിനീയര്‍,പൊന്‍ കുന്നത്തു
സ്ഥിരതാമസ്സമാക്കിയ ജി.ബാലഗോപാലന്‍ നായര്‍
തീര്‍ച്ചയായും അഭിനന്ദനം അര്‍ഹ്ഹിക്കുന്നു.

പെരിയാറിന്‍റെ തീരത്തു ജനിച്ചുവളര്‍ന്ന ശ്രീ.നായര്‍
അവിടെയുള്ള പാവപ്പെട്ട ഒരു നമ്പൂതിരി യുവതിയുടെ
വിജാതീയ പ്രണയകഥ പറയൂന്നു ആദ്യകഥയാണ്
യാത്യനയുടെ ദിനങ്ങള്‍(ദോസ് അഗണൈസിങ് മോമന്റ്സ്)
ഒരു പാവം പെണ്‍കുട്ടിയുടെയും ഒരു സമ്പന്ന ആണ്‍കുട്ടിയുടെയും
ഉദാത്തപ്രണയം ആണ് ദ സബ്ലൈം ലവ്.അല്‍പം എക്സ്
കലര്‍ത്തിയ അവസാന കഥ മദ്യലഹരിയില്‍ ലൈഗീക കുസൃതി
കാട്ടുന്ന ഒരു സമ്പന്ന കുമാരിയുടെ കഥയാണ്. എല്ലാം സുഖപര്യവസായികള്‍
ജഫ്രി ആര്‍ച്ചര്‍ ഇംഗ്ലണ്ടിലെ ആര്‍.കെ നാരായണ്‍ എന്നറിയപ്പെടാന്‍
ആഗ്രഹിക്കുന്നു എന്നൊരിന്റര്‍വ്യൂവില്‍ പറഞ്ഞു.ആര്‍.കെ നാരായണ്‍
ഇംഗ്ലണ്ടില്‍ വളരെ പോപുലര്‍ ആണെന്നു അവിടെ സ്കൂള്‍ വിദ്യാര്‍ഥിയായ
എന്‍ റെ പേരക്കുട്ടി നയനിക പറയുന്നു. ആര്‍.കെ.നാരായണന്‍റെ
മാല്‍ഗുഡി കഥകളെ ഓര്‍മ്മിക്കുന്നവയാണ് ശ്രീ നായരുടെ പേരാറിന്‍
കഥകള്‍ എന്നു ചൂണ്ടിക്കാട്ടാന്‍ സാന്തോഷമുണ്ട്. ലയണ്‍സ് പ്രസിദ്ധീകരണങ്ങളില്‍
15 കൊല്ലമായി കഥകള്‍ എഴുതിരുന്ന ബാലഗോപാലിന്‍റെ ആദ്യ കഥാസമാഹാരമാണീ
പ്രണയ കഥകള്‍.മറ്റു കഥകളും പുസ്തരൂപത്തില്‍ പുറത്തിറക്കും എന്നു പ്രതീക്ഷിക്കുന്നു.
ലളിതസുന്ദര്‍മായ ശൈലി വിദ്യാര്‍ത്ഥികളെ തീര്‍ച്ചയായും ആകര്‍ഷിക്കും

Friday, December 25, 2009

വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

 
Posted by Picasa


വാഴൂര്‍ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം

കോട്ടയം ജില്ലയിലെ പ്രാചീന ശാസ്താക്ഷേത്രങ്ങളില്‍
ഒന്നാണ് വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രം.
എന്‍ എച്ച് 220 ലെ കൊടുങ്ങൂരില്‍ നിന്നും ശാസ്താംകാവ്
റോഡിലൂടെ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടെത്താം.
പുരാതനകാലത്ത് ഒരു ബ്രാഹ്മണന്‍റെ ഉടമയിലിരുന്ന ക്ഷേത്രം
പിന്നീട് വഞ്ഞിപ്പുഴ ചീഫിന്‍റെ കൈവശമായി.പില്‍ക്കാലത്ത്
നാലു കരയോഗങ്ങളുടെ വകയായി.1984 മുതല്‍ ദേവസ്വം
ബോര്‍ഡുവകയായി.

ശബരിമലയില്‍ എന്ന പോലെ കിരീടധാരിയായി ഉണര്‍ന്ന്‍
സന്തോഷത്തോടെ കൗമാരഭാവത്തില്‍ സ്ഥിതിചെയ്യുന്ന
ശാസ്താപ്രതിഷ്ഠയാണിവിടെ.തുല്യപ്രാധാന്യത്തോ
ടെ മഹാദേവനും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
കൂടാതെ ഗണപതിയും ഭുവനേശ്വരിയും.ശിവലിംഗത്തിന്‍റെ
മുകള്‍ഭാഗത്തിനു ശൈവഭാവവും അതിനു താഴെ വൈഷ്ണവ
ഭാവവും ആധാരമായി ബ്രഹ്മഭാവവും നല്‍കിയിരിക്കുന്നു.
ക്ഷേത്രത്തിനു സമീപം വാഴൂര്‍ വലിയതോട്ടിലെ ശാന്തിഘട്ട്
കര്‍ക്കൈടകവാവിന്‍ ദിനം പിതൃതര്‍പ്പണത്തിനു പ്രസിദ്ധമാണ്

Sunday, December 20, 2009

KING GEORGEV CORONATION MEMORIAL


 
Posted by Picasa

നൂറു തികയുന്ന ജോര്‍ജ് അഞ്ചാമന്‍ സ്മാരകം

ബ്രിട്ടീഷ് ചക്രവര്‍ത്തി അഥവാ ചക്രവത്തിനി യുടെ സ്മാരകങ്ങള്‍
നമ്മുടെ നാട്ടില്‍ പലയിടത്തും ഇന്നും നിലനില്‍ക്കുന്നു.1896 ജൂലൈ
25 ന് ശ്രീമൂലം തിരുനാള്‍ തുറന്നു കൊടുത്ത വി.ജെ.ടി ഹാള്‍
തിരുവനന്തപുരത്ത് ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു.തിരുവിതാം
കൂറിനെ വികസനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിച്ച
സര്‍ സി.പി,അമ്മമഹാറാണി എന്നിവരുടെ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടെങ്കിലും
വി.ജെ.ടി ഹാളും പേരിലെ വിക്ടോറിയായും ഇന്നും നിലനില്‍ക്കുന്നു.

തൊട്ടടുത്ത് ,ഇപ്പോഴത്തെ ഏ.ജീസ് ഓഫീസ് കോമ്പൗണ്ടില്‍ ജനിച്ച്
ലോകപ്രസിദ്ധ സ്വാതന്ത്ര്യപോരാളി ആയി മാറിയ,ബ്രിട്ടനെ വിറകൊള്ളിച്ച
ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഈ ഹാളിനു നല്‍കേണ്ടതാണെങ്കിലും
അതിനു വേണ്ടി വാദിക്കാന്‍ ആരുമില്ല.

1910 ല്‍ സ്ഥാനാരോഹണം ചെയ്ത ജോര്‍ജ് അഞ്ചാമന്‍ 1911 ല്‍ ഡല്‍ഹിയില്‍
എത്തി ഡര്‍ബാര്‍ കൂടി.അതിന്‍റെ സ്മാരകമായി 1924 ല്‍ മുംബൈയില്‍ ഗേറ്റ് വേ
ഉണ്ടായി.അതിനു മുമ്പ് 1921 ല്‍ ഇന്ത്യാഗേറ്റ് ഉണ്ടായി.അതില്‍ ജോര്‍ജ് അഞ്ചാമന്‍റെ
പ്രതിമ സ്ഥാപിക്കപ്പെട്ടു.സി.എസ്സ് ജാഗര്‍ നിര്‍മ്മിച്ച ഈ പ്രതിമ 1947 ല്‍ സ്വാതന്ത്ര്യം
കിട്ടിയപ്പോള്‍ മാറ്റപ്പെട്ടു.ഇപ്പോള്‍ കോറനേഷണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ അതു
നിലകൊള്ളുന്നു.

100 വര്‍ഷം മുമ്പ് ജോര്‍ജ് അഞ്ചാമന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ തന്നെ
ഒരു സ്മാരകം നിര്‍മ്മിക്കപ്പെട്ടത് കോട്ടയം ജില്ലയിലെ പൊന്‍ കുന്നത്തായിരുന്നു.
നാഷണല്‍ ഹൈവേ 220 യുടെ സമീപം രാജേന്ദ്ര മൈതാനിയില്‍ ഈ കിണര്‍
ഇന്നും നിലകൊള്ളുന്നു.പേരെഴുതിയ സ്മാരകശില അല്‍പം മാറി ചവിട്ടുകല്ലായി
നിലകൊള്ളുന്നു.

1895 ല്‍ പൊന്‍ കുന്നം മജിസ്റ്റ്രേഉറ്റ് ടി .പപ്പുപിള്ള ഒരു ചന്ത ഉല്‍ഘാടനം ചെയ്തു
പ്രദേശത്തിനു പൊന്‍ കുന്നം എന്നു പെരിട്ടപ്പോള്‍ കാലവണ്ടികളുടെ താവളം ആയി
നിര്‍മ്മിച്ച വണ്ടിപ്പേട്ട കിണര്‍ നിര്‍മ്മ്ക്കപ്പെട്ടതോടെ പുത്തന്‍ കിണര്‍ മൈതാനം ആയി.

1947 ജൂണില്‍ തിരുവനന്തപുരം പേട്ടയില്‍ സര്‍ സി.പിയ്ക്കെതിരെ നടന്ന സമരത്തില്‍
വെടിവയ്പ്പില്‍ രാജേന്ദന്‍ എന്ന പയ്യന്‍ മരിച്ചപ്പോള്‍ എറണകുളത്തോടൊപ്പം
പൊങ്കുന്നത്തും രാജേന്ദ്ര മൈതാനം പിറന്നു.ആധുനിക പൊന്‍കുന്നത്തിന്‍റെ പിതാവായ
വക്കീല്‍ ഏ.കെ പാച്ചുപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍
പി.ചന്ദ്രശേഖരപിള്ളയാണ് പുത്തന്‍ കിണര്‍ മൈതാനത്തിന് രാജേന്ദന്‍റെ പേര്‍
നിര്‍ദ്ദേശിച്ചത്.