Monday, March 9, 2009

അമ്മിഞ്ഞപ്പാല്‍

അമ്മിഞ്ഞപ്പാല്‍
മുലപ്പാലിനു മലയാളഭാഷയിലുള്ള ഏറ്റവും മാധുര്യമുള്ള പേര്‍.
മുലപ്പാല്‍ കുഞ്ഞിനു വേണ്ടി മാത്രം ദൈവം തരുന്നു.
അമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ഇന്ദ്രജാലമാണ്‌ മുലയൂട്ടല്‍.
ആദ്യത്തെ നാലഞ്ചു മാസക്കാലം
മുലപ്പാല്‍ കൊടുക്കുക,
മുലപ്പാല്‍ മാത്രം കൊടുക്കുക,
മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാതിരിക്കുക.
തിളപ്പിച്ചാറിച്ച വെള്ളം പോലും കൊടുക്കേണ്ട.വൈറ്റമിന്‍ തുള്ളികളും കൊടുക്കേണ്ട.
ജനിച്ചാലുടനെ കുഞ്ഞിനെ മുലയൂട്ടണം.
ആദ്യം സ്രവിക്കുന്ന കന്നിപ്പാല്‍(മഞ്ഞ്പ്പാല്‍ അഥവാ കൊളോസ്ട്രം) തീര്‍ച്ചയായും കുഞ്ഞിനെ കുടിപ്പിക്കണം
അമ്മ നാളതുവരെ സമ്പാദിച്ച രോഗപ്രതിരോധശക്തി മുഴുവന്‍ അതു വഴി കുഞ്ഞിനു കിട്ടും.
പ്രസവം കഴിഞ്ഞാലുടനെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ മുലയൂട്ടല്‍ സാഹായിക്കും

Dr.Prameela Devi

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ

നിശ്ശബ്ദമാക്കപ്പെട്ട കലപ്പ
2009 മാര്‍ച്ച് 8
.പൊന്‌കുന്നം പബ്ലിക് ലൈബ്രറിയുടെ ആഭിമുക്യത്തില്‍
പൊങ്കുന്നം വര്‍ക്കി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
കഥാകൃത്ത് സക്കറിയ ആയിരുന്നു മുക്യ പ്രഭാഷണം.
പൊങ്കുന്നത്തു നാലുവര്‍ഷം താനുണ്ടായിരുന്ന കാര്യവും
മുരളി മോഹന്‍ തുടങ്ങിയ കൂട്ടുകാര്‍.മുരളിയുമൊത്തു
പാന്‍പാടിയില്‍ പോയോര്‍മ്മ നശിച്ചിരുന്ന വര്‍ക്കിസാറിനെ കണ്ട ന്കാര്യം.
എലിക്കുളത്തു വീടിനടുത്തുണ്ടായിരുന്ന വായനശാല,
അവിടുണ്ടായിരുന്ന നാലരമാലകളിലെ പുസ്തകങ്ങള്‍,
മൈസൂറിലും ബോംബെയിലും നിന്നു വായിച്ച ഇംഗ്ലീഷ്
പുസ്തകങ്ങള്‍ അവ തന്നെ എഴുത്തുകാരനാക്കിയ കഥ,
കത്തോലിക്കര്‍ക്കു ബൈബിള്‍ വായന നിരോധിക്കപ്പേട്ടിരുന്ന കാര്യം
ജോസഫ് പുലിക്കുന്നേലിന്റെ മലയാളം ബൈബിള്‍ തര്‍ജ്ജമ,
അതു ചെയ്ത ദോഷം,വായനശാലകള്‍ ചെയ്യുന്ന ഗുണം,
രാഷ്ട്രീയം വായന ശാലകള്‍ക്കു ചെയ്യുന്ന്‍ ദോഷം എന്നിവയെല്ലാം
പരാമര്‍ശന വിധേയമായി
.വര്‍ക്കിസാര്‍ നാ​ലു കൊല്ലം മാത്രമേ പൊങ്കുന്നത്തുണ്ടായിരുന്നു
എന്നും പുസ്തകം കൊണ്ടു നടന്നു വിറ്റിരുന്നു എന്നും
കൊട്ടുകാപ്പള്ളിയെ പോലുള്ളവര്‍ പുസ്തകത്തിന്റെ
വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയിരുന്നു എന്നു തുടങ്ങി
ചുരുക്കം ചില വാചകങ്ങള്‍ വര്‍ക്കി സാറിനെ ക്കുറിച്ചും പറഞ്ഞു
എന്നതൊഴിച്ചാല്‍ പ്രസംഗത്തില്‍ ഏറിയ പങ്കും തന്നെ ക്കുറിച്ചും
വായനയെക്കുറിച്ചുമാണു സക്കറിയ പ്രസംഗിച്ചത്
.ഒരു കവി,കഥാകൃത്ത്,നാടകകൃത്ത്,ചലചിത്രകഥാകൃത്ത്,
ചലചിത്ര നിര്‍മാതാവ്(ചലനം,മകം പിറന്ന മങ്ക)
,ജീവചരിത്രകാരന്‍(പുന്നൂസ് എന്ന അതിരഥന്‍)
ആത്മകഥ(വഴിത്തിരിവ്)സി.പി.യുടെ വിമര്‍ശകന്‍
എന്നിവയെക്കുറിച്ചൊന്നും സ്മൃതിയില്‍ സക്കറിയ പരാമര്‍ശിച്ചില്ല
.കഴിഞ്ഞ 115 കൊല്ലങ്ങള്‍ക്കിടയില്‍ മലയാളത്തില്‍
എഴുതപ്പെട്ട നാലോ അഞ്ചോ നല്ല കഥകളെടുത്തല്‍
അതിലൊന്നായ ശബ്ദിക്കുന്ന കലപ്പ എന്ന കഥയെക്കുറിച്ചു പ്പോലും
കഥാകൃത്ത് സക്കറിയ പരാമര്‍ശിച്ചില്ല.ഇന്ത്യന്‍ ഭാഷകളിലെ കഥകള്‍
റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആ സമാഹാരത്തിനു നല്‍കിയ
പേര്‍ ശബ്ദിക്കുന്ന്‍ കലപ്പ എന്നായിരുന്നു
ചുരുക്കത്തില്‍ വര്‍ക്കിസാറിന്റെ കലപ്പ നിശ്ശബ്ദമാക്കപ്പെട്ടു

പൊണ്ണത്തടിച്ചികള്‍ ശ്രദ്ധിക്കുക

പൊണ്ണത്തടിച്ചികള്‍ ശ്രദ്ധിക്കുക

പോളി സിസ്റ്റിക്‌ ഓവറി ഡിസ്സീസ്‌ (പി.സി.ഓ.ഡി)

ലൈംഗിക ഹോര്‍മോനുകളുടെ അസന്തുലിതാവസ്ഥ കാരണം
കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളിലും
മധ്യവയസ്കരായ സ്ത്രീകളിലും
അണ്ഡാശയങ്ങളില്‍ (ഓവറികളില്‍)
നിരവധി കുമിളകള്‍ (സിസ്റ്റുകള്‍) കാണപ്പെടുന്ന സ്ഥിതിവിശേഷമാണ്‌
പി.സി.ഓ.ഡി
എന്ന പോലിസിസ്റ്റിക്‌ ഒവേറിയന്‍ ഡിസ്സീസ്‌.

1935-ല്‍ സ്റ്റീന്‍ ലെവന്താള്‍ ആദ്യമായി വൈദ്യശാസ്ത്ര മാസികയില്‍ റിപ്പോര്‍ട്ടു
ചെയ്തതിനാല്‍ സ്റ്റീന്‍ ലെവന്താള്‍ സിന്‍ഡ്രോം എന്നു വിളിക്കപ്പെട്ടു.
ഇപ്പോള്‍ പി.സി.ഓ.ഡി എന്ന അക്രോമിനാല്‍ (Acronym) (ചുരുക്കപ്പേര്‍) വ്യവഹരിക്കപ്പെടുന്നു.

പതോളജി

പുരുഷ ഹോര്‍മോണുകളുടെ അളവു കൂടുന്നതാണു കാറണം. ജീവിത ശൈലിയുമായി ബന്ധപ്പെട്റ്റിരിക്കുന്നു.അമിതഭക്ഷണം വ്യായമക്കുറവ്‌ എന്നിവ ഈ അവസ്ഥക്കു കാരണങ്ങളാണ്‌.അണ്ഡവിസര്‍ജ്ജനം നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങള്‍ക്കു കാരണം. ഇന്‍സുലിന്‍ ഹോര്‍മോനിന്റെ പ്രവര്‍ത്ത്‌

സംഭവ്യത

ലോകത്തില്‍ എവിടേയും കാണപ്പെടുന്നു. ഉല്‍പ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആള്‍ക്കാരില്‍ ഈ സ്ഥിതിവിശേഷം കാണപ്പെറ്റുന്നു.ഏഷ്യകാരില്‍ സംഭാവ്യത കൂടുതലാണ്‌.
അണ്ഡാശയം 2-5 ഇരട്ടി വലുപ്പത്തില്‍ കാണപ്പെടും.
8-10 മില്ലി മീറ്റര്‍ വലുപ്പത്തിലുള്ള നിരവധി കുമിളകള്‍ അണ്ഡാശയത്തില്‍ ഉപരിതലത്തിനു സമീപം
കാണപ്പെറ്റും.

ലക്ഷണങ്ങള്‍

ക്രമം തെറ്റിയ ആര്‍ത്തവചക്രം
അനാവശ്യ രോമവളര്‍ച്ച(ഹെര്‍സ്യൂട്ടിസം)
നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം

ഗര്‍ഭം ധരിക്കാതിരിക്കുക,പലതവണ അലസിപ്പോവുക
അമിതവണ്ണം ( വണ്ണം കൂടത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)

രോഗനിര്‍ണ്ണയം

ലക്ഷണങ്ങള്‍ കൊണ്ടു മാത്രം രോഗനിര്‍ണ്ണയം ചെയ്യാന്‍ കഴിങ്ങേക്കാം
അള്‍ട്രസൗണ്ട്‌ പരിശോധന
ലൈംഗീക ഹോര്‍മോണുകളുടെ അളവു നിര്‍ണ്ണയം
ചികില്‍സ
ലക്ഷണത്തിനനുസരിച്ചു ചികില്‍സ വ്യത്യസ്തമാണ്‌.
പോണ്ണത്തടിയുണ്ടെങ്കില്‍ തൂക്കം കുറയ്ക്കണം..
രോമവളര്‍ച്ചക്കു സ്പിരണോലാക്റ്റോണ്‍
ആര്‍ത്ത്വക്രമീകരണത്ത്ന്‍ ഹോര്‍മോണ്‍ മിസൃതഗുളികകള്‍ അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍
ക്ലോമിഫിന്‍ ഗുളികകള്‍,പ്രമേഹ ഗുളികകല്‍,ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയല്‍.

ഭവിഷ്യത്തുകള്‍

പി.സി.ഓ.ഡി മെറ്റബോളിക്‌ സിന്‍ഡ്രോമിന്റെ ആദ്യ ലക്ഷ്ണമാണ്‌.ഭാവിയില്‍ പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവ ഉടലെടുക്കാം.ഇത്തരക്കാറില്‍ ഭാവിയില്‍ ഗര്‍ഭാശയഭിത്തിയില്‍ അര്‍ബുദ്ബാധ കൂടുതലായി കാണപ്പെടുന്നു.

പ്രതിരോധം

പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.
ബേക്കറി ഭക്ഷണം ഫാസ്റ്റ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുക.
ക്രമമായി വ്യായാമം ചെയ്യുക

Monday, March 2, 2009

Om

ഒസ്കാര്‍ അവാര്‍ഡ് വങ്ങിക്കൊണ്ട്
റസൂല്‍ പൂക്കുട്ടി
പറഞ്ഞ ചുരുക്കം ചില വാക്കുകള്‍
എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും.

ഭാരതത്തിന്റെ ഓം എന്ന്‍ അശബ്ദത്തെക്കുറിച്ചാണു പൂക്കുട്ടി സംസാരിച്ചത്.
നിശബ്ദത.
പിന്നെ ഒരു ശബ്ദം.
അതിനുശെഷം കുറേക്കൂടി നീണ്ട നിശ്ശബ്ദത.
ശിവരാത്രി ദിനം കിട്ടിയ സമ്മാനം തന്റെ രാജ്യത്തിനു വേണ്ടി അദ്ദേഹം സമര്‍പ്പിക്കയും ചെയ്തു.

ഹൈമവതഭൂവില്‍ വീരേന്ദ്രകുമാര്‍
ഓം എന്ന പദത്തെക്കുറിച്ചു പറയുന്നതു നോക്കാം.
ബ്രഹ്മാവ് ഓം രൂപത്തിലുള്ള ഗണപതിയെ
ധ്യാനിച്ചുകൊണ്ടു സൃഷ്ടികര്‍മ്മത്തില്‍ മുഴുകി
.സമസ്ത ദേവതകളും ലോകങ്ങളും പ്രപഞ്ചനായകനായ് ഗണപതിയെ ഇങ്ങന്‍ എസ്തുതിച്ചു:
ഓം ഓ ഗണപതി,എല്ലാ പ്രശംശകളും അങ്ങേക്കാണ്.
അങ്ങാണ ആത്യന്ത്യക സത്യം.....
ഓം..ഓം.ഓം ശ്രീഗണേശായ നമ
വിഗ്നേശ്വരപ്രാര്‍ഥനയുടെ ആരംഭം ഇങ്ങനെയാ
ണ്‌....ഗണപതി ഓംകാരസ്വരൂപിയാണ്‌.
വളഞ്ഞ തുന്‍പിക്കൈ പ്രണവത്തിന്റെ പ്രതീകവും
.അതുകൊണ്ടാണ്‌ ഗണപതിക്കു വക്രതുണ്ഡന്‍ എന്ന പേരു കിട്ടിയത്‌.
ദേവനാഗരിലിപിയിലെഴുതുന്ന ഓം ഗജത്തിന്റെ വളഞ്ഞ തുന്‍പിക്കയ്യോടു സാമ്യമുണ്ട്‌.
തമിഴിലെ ഓം വളഞ്ഞ തുന്‍പിക്കൈ ഉള്ള ഗജസിരസ്സുപോലാണ്‌.Om

മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍

മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍
(ഒപ്പം ബാല്യകാലസ്മരണകളും) എന്നെ വല്ലാതെ ആകര്‍ഷിച്ച കൃതിയാണ്‌.മാധക്കുട്ടിയുടെ ഒറ്റക്കഥ പോലും എന്നെ ആകര്‍ഷിച്ചിട്ടില്ല.
പലതും വെറും വട്ട് എന്നും തോന്നിയിട്ടുമുണ്ട്.ഒരുപക്ഷെ ഇംഗ്ലീഷിലായിരുന്നെവെങ്കില്‍
അരുന്ധതിയുടെ ചെറുതിന്റെ തമ്പുരനെ
തോല്‍പ്പിച്ചു ബുക്കര്‍സമ്മാനം വാങ്ങിയേനെ എന്നു പോലും തോന്നാറുണ്ട്.

പ്രൊ.ശ്രീധരമേനോന്റെ
സി.പി രാമസ്വാമി അയ്യര്‍ കേരള ചരിത്രത്തില്‍
എന്നെ വല്ലാതെ ആകര്‍ഷിച്ച മറ്റൊരു പുസ്തക, നാം രിയെന്നു
വിചരിച്ചിരുന്ന പല സംഭവങ്ങളും തെറ്റായിരുന്നു എന്നു തെളിയിച്ചു ശ്രീധരമേനോന്റെ പഠനം.

സി.ശ്രീരാമന്റെ കഥാസമാഹാരം
അതിലെ പന്തിഭോജനം.
ദുരവസ്ഥ
തുടങ്ങിയ കഥകള്‍,

എസ്.മഹാദേവന്‍ തന്‍പിയുടെ
അതിരുകള്‍പ്പുറം എന്ന കഥാസമാഹാരം

.നൂറനാടു റഹിമിന്റെ കായിതം( കലാകൗമുദിയിലെ തുടരന്‍ )
എന്നിവയാണ് എന്നെ ആകര്‍ഷിച്ച മറ്റു ചില കൃറതികള്‍.
എന്നാല്‍ ഇവയെ എല്ലാം കടത്തി വെട്ടി
വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍.

പൊറ്റക്കാടില്‍ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക
യാത്രക്കാരും എഴുതിയ യാത്രവിവരണങ്ങള്‍ വായിച്ചിട്ടുണ്ട്.
എന്നാല്‍ ഇതുപോലെ ആകര്‍ഷിച്ച,പ്രയോജനപ്പെട്ട മറ്റൊരു യാത്രാവിവരണ ഗ്രന്ഥം മലയാളത്തില്‍ ഉണ്ടായിട്ടില്ല.
ഒരു എന്‍സ്യ്ക്ലോപീഡിയ-ഭരതീയ സംസ്കൃതിയുടെ- ആണ് ഈ യാത്രാവിവരണം.ശിവന്‍,കര്‍ണ്ണന്‍,ഗംഗ,പറയിപെറ്റ പന്തിരുകുലം.ഗണപതി.അളക ഗംഗ തുടങ്ങി എത്രയോ വിഷയങ്ങളുടെ വിശദാംശങ്ങള്‍.
കേരള ഭഗത് സിംഗ് വക്കം അബ്ദുള്‍ കാദറിനെ കുറിച്ചും
എഡിന്‍ബറോ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫ്രാങ്ക് സ്മിത്തിനെ കുറിച്ചും
പീറ്റര്‍ സ്റ്റീഫന്‍ ബ്രൂക്കിനെ കുറിച്ചും മറ്റും ആദ്യമായി കേള്‍ക്കുന്നത് ഈ പുസ്തകത്തില്‍ നിന്നുമാണ്‍

Sunday, March 1, 2009

നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍

നമ്മുടെ വിപ്ലവ പാര്‍ട്ടികള്‍
ചങ്ങല പിടിക്കിന്‍പോഴും
മതില്‍ കെട്ടുന്‍പോഴും നാല്‍ക്കവലകളില്‍
ചെഗുവേരയുടേയും ഭഗത് സിങിന്റേയും
ചിത്രങ്ങള്‍ ഉയത്തിക്കാട്ടറുനണ്ട്‌.

എന്നാല്‍ കേരള ഭഗത് സിങ്ങിന്റെ
ചിത്രം ഒരിടത്തും ഉയര്‍ത്തിക്കാട്ടറില്ല.
1917-43 കാലത്തു ജീവിച്ചിരുന്ന വക്കം അബ്ദുള്‍ ചാദര്‍
എന്ന കേരള ഭഗത് സിങ്ങിന്‍ എഅറിയാവുന്നവര്‍
ഇന്നത്തെ തലമുറയില്‍ കാണില്ല.

വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ 404-406 പേജുകളില്‍
അദ്ദേഹത്തെക്കുറിച്ചുള്ള വിവരം ഉണ്ട്‌.
സ്വാതന്ത്ര്യത്തിനു വേണ്ടി തൂക്കിലേറ്റപ്പെട്ട മല്യാളിയണ്‌ അബ്ദുല്ള്‍ കാദര്‍.സിംഗപ്പൂരില്‍ ഇന്‍ഡിപെന്‍ഡന്റ് ലീഗിന്റെ
പ്രവര്‍ത്തകന്‍.ബ്രിട്ടനെതിരെ ചാരവൃത്തി നടത്തി.
മാതൃഭൂമിയുടെ സാങ്കേതിക ഉപദേശ്ഷ്ടാവായിരുന്നു

.1943 സെപ്തംബര്‍10 ന്‌ 26 വയസ്സില്‍
ബ്രിട്ടീഷ്കാരാല്‍തൂക്കിക്കൊല്ലപ്പെട്ടു.
കൊലമരത്തില്‍ നിന്നും
വന്ദേമാതരം എന്നും
മഹാത്മാ ഗാന്ദ്ധി കീജേ എന്നും
ഭാരത് മാതാ കീജേ എന്നും വിളിച്ചു.
തന്നെ ഒരു ഹിന്ദു സഹോദര്‍നോടൊപ്പം തൂക്കണം എന്നതായിരുന്നു അവസാന ആഗ്രഹം.